കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മകൾ ക്രിസ്ത്യാനിയെ കല്യാണംകഴിച്ചു; കുടുംബത്തിന് പള്ളിക്കമ്മിറ്റിയുടെ വിലക്ക്... ഇൻകമിങ് മാത്രം ഫ്രീ!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
മത രഹിതവിവാഹം: മുസ്ലിം കുടുംബത്തിന് ഊരുവിലക്ക് | Oneindia Malayalam

പെരിന്തല്‍മണ്ണ: ഹാദിയ കേസ് ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചൂടന്‍ ചര്‍ച്ചയായി നില്‍ക്കുകയാണ്. ഇസ്ലാം മതം സ്വീകരിക്കാനും വിവാഹം കഴിക്കാനും ഉള്ള ഹാദിയയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പലരും രംഗത്തെത്തുന്നുണ്ട്.

ഏഷ്യാനെറ്റ് വിനുവിനേയും മാതൃഭൂമി വേണുവിനേയും വലിച്ചൊട്ടിച്ച് ദിലീപേട്ടൻ ഫാൻസ്... അടപടലം ട്രോളുകൾഏഷ്യാനെറ്റ് വിനുവിനേയും മാതൃഭൂമി വേണുവിനേയും വലിച്ചൊട്ടിച്ച് ദിലീപേട്ടൻ ഫാൻസ്... അടപടലം ട്രോളുകൾ

അതിനിടെ മിശ്രവിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കണം എന്ന് ഹൈക്കോടതിയും പറഞ്ഞു. കാര്യങ്ങള്‍ ഇങ്ങനെ മുന്നോട്ട് പോകുമ്പോള്‍ ആണ് ഒരു കുടുംബം നേരിടുന്ന ഊരുവിലക്കിനെ കുറിച്ചുള്ള വാര്‍ത്ത പുറത്ത് വരുന്നത്.

'നീയും നിന്റെ പാർട്ടിയും കൊണം വരാതെ പോകണേ....' !!! എന്റമ്മോ ബിജെപിയുടെ ഒടുക്കത്തെ പ്രാക്ക്! ട്രോൾ...'നീയും നിന്റെ പാർട്ടിയും കൊണം വരാതെ പോകണേ....' !!! എന്റമ്മോ ബിജെപിയുടെ ഒടുക്കത്തെ പ്രാക്ക്! ട്രോൾ...

ക്രിസ്തുമത വിശ്വാസിയെ വിവാഹം കഴിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് മഹല്ല് കമ്മിറ്റി ഊരുവിലക്ക് കല്‍പിച്ചതാണ് സംഭവം. കഴിഞ്ഞ ജൂലായ് മാസത്തില്‍ നടന്ന കാര്യം ഇപ്പോഴാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

മദാറുല്‍ ഇസ്ലാം സംഘം

മദാറുല്‍ ഇസ്ലാം സംഘം

പെരിന്തല്‍മണ്ണ കൊണ്ടിപ്പറമ്പ് മദാറുല്‍ ഇസ്ലാം സംഘത്തിന്റെ പേരിലുള്ള ഒരു നോട്ടീസ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ജൂലായ് 19 ന് പുറത്തിറക്കിയതാണ് ഇത് എന്നാണ് നോട്ടീസില്‍ തന്നെ കാണുന്നത്.

അമുസ്ലീമിനെ

അമുസ്ലീമിനെ

അമുസ്ലീം ആയ യുവാവിനെ മുസ്ലീം പെണ്‍കുട്ടി വിവാഹം കഴിച്ചതാണ് പ്രശ്‌നം. ഇതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് വിലക്കുകല്‍പിക്കുന്നതാണ് നോട്ടീസ്.

സഹകരിക്കേണ്ട

സഹകരിക്കേണ്ട

കുന്നുമ്മല്‍ യൂസഫുമായും അദ്ദേഹത്തിന്റെ കുടുംബവുമായി മഹല്ല് സംബന്ധമായും അല്ലാത്തതുമായ വിഷയങ്ങളില്‍ സഹകരിക്കേണ്ടതില്ലെന്ന് മഹല്ല് കമ്മിറ്റ് ഐക്യകണ്‌ഠേന തീരുമാനിച്ചിരിക്കുന്നു എന്നാണ് നോട്ടീസില്‍ പറയുന്ന്.

ആര്‍ക്കാണ് പ്രശ്‌നം

ആര്‍ക്കാണ് പ്രശ്‌നം

സംഗതി എന്തായാലും സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. ആ പെണ്‍കുട്ടിയ്ക്കും അവളുടെ വീട്ടുകാര്‍ക്കും പ്രശ്‌നമില്ല, പള്ളിക്കാര്‍ക്കും മതത്തിനും ആണ് പ്രശ്‌നം എന്നാണ് വിമര്‍ശനം.

ഇന്‍കമിങ് മാത്രം!!!

ഇന്‍കമിങ് മാത്രം!!!

ഇസ്ലാം മതത്തിലേക്ക് ആളുകള്‍ വരുന്നതിനെ ഏറെ പ്രോത്സാഹിപ്പിക്കുന്നവരും ഇതിനെ എതിര്‍ത്ത് രംഗത്ത് വന്നിട്ടുണ്ടത്രേ... ഇന്‍കമിങ് മാത്രമേ ഫ്രീ ഉള്ളൂ എന്നാണ് പരിഹാസം.

വേറൊരു ലോകത്ത്

വേറൊരു ലോകത്ത്

മതം മാറി ഇസ്ലാം ആയ ആതിര എന്ന ഹാദിയയ്ക്ക് വേണ്ടി വാദിക്കുന്നവരും പെരിന്തല്‍മണ്ണയിലെ പെണ്‍കുട്ടിക്കെതിരെ രംഗത്ത് വന്നിട്ടുണ്ടത്രെ. പക്ഷേ ഹാദിയ കേസില്‍ ഇങ്ങനെയാണ് ഭാവം.

ഹാദിയ്ക്ക് വേണ്ടി

ഹാദിയ്ക്ക് വേണ്ടി

ഇങ്ങനെ പ്രശ്‌നമുണ്ടാക്കുന്നവര്‍ തന്നെയല്ലേ ഹാദിയക്ക് വേണ്ടി സുപ്രീം കോടതി വരെ പോയത് എന്നും ചോദ്യമുണ്ട്.

English summary
Social Media discussion on Mahallu Committee's notice.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X