കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്‍ട്ടൂണിസ്റ്റ് ഗോപീകൃഷ്ണന്‍ ദുരന്തമെന്ന് സനീഷ്, 'ലോകതോല്‍വി സനീഷി'ന് പച്ചത്തെറിയും പൊങ്കാലയും!

  • By ശ്വേത കിഷോർ
Google Oneindia Malayalam News

ഒരു കാര്‍ട്ടൂണിസ്റ്റിനെ ലോകതോല്‍വി എന്ന് മനസ്സിലാക്കേണ്ടി വരുന്നത് കഷ്ടമാണ്. മാതൃഭൂമിയിലെ ഗോപീകൃഷ്ണന്‍ ദുരന്തമാണ്. പച്ചക്കള്ളവും പാതിസത്യങ്ങളും ചേര്‍ന്ന സംഘപരിവാര പ്രചരണത്തെ ഇമ്മട്ടില്‍ വെള്ളം തൊടാതെ ഉള്ളിലേക്കെടുക്കുന്നവരായി മാറിയിട്ടുണ്ട് പ്രധാനപത്രത്തിലെ പ്രധാന പ്രവര്‍ത്തകന്‍ എന്നത് ഭാവി എത്രയ്ക്ക് കടുപ്പപ്പെട്ടതാണ് എന്നതിന് തെളിവുമാകുന്നു.

Read Also: തുടക്കത്തില്‍ സരിതയും ലക്ഷ്മിയായിരുന്നു! സരിത, രശ്മി, ലക്ഷ്മി... ടോപ് ത്രീ നായര്‍ ന്യൂസ് മേക്കേഴ്സ്!

മാധ്യമപ്രവര്‍ത്തകവായ സനീഷ് ഇളയിടത്തിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് മേല്‍ കണ്ടത്. മാതൃഭൂമി പത്രത്തില്‍ കെ ആര്‍ ഗോപീകൃഷ്ണന്‍ വരച്ച കാര്‍ട്ടൂണിനെക്കുറിച്ചാണ് സനീഷ് പറയുന്നത്. കണ്ണൂരില്‍ കലോത്സവത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ടപ്പോള്‍ മിണ്ടാതിരുന്ന എം ടി നോട്ട് വിവാദത്തില്‍ പ്രതികരിച്ചതിനെ കളിയാക്കുന്നതാണ് കാര്‍ട്ടൂണ്‍. കാര്‍ട്ടൂണിനും സനീഷിന്റെ പോസ്റ്റിനും എല്ലാം പൊങ്കാല നടക്കുകയാണ് സോഷ്യല്‍ മീഡിയയില്‍.

താനൊക്കെയാണ് ഭൂലോക ദുരന്തം

താനൊക്കെയാണ് ഭൂലോക ദുരന്തം

ഈ പോസ്റ്റിനെ നമുക്ക് ദുരന്തം എന്ന് വിളിക്കണോ അതോ ഇരട്ടത്താപ്പ് എന്ന് വിളിക്കണോ? അതുമല്ലെങ്കില്‍ നാലാം ലിംഗക്കാരന്റെ അഞ്ചാം ലിംഗപ്രവര്‍ത്തി എന്ന് വിളിക്കണോ? തനിക്ക് ഇഷ്ടമുള്ളത് പറയുന്നത് ആവിഷ്‌ക്കാര സ്വാതന്ത്ര്യം.. അല്ലാഞ്ഞാല്‍ ദുരന്തം..... താനൊക്കെയാടോ ഭൂലോക ദുരന്തം.... ഇപ്പോള്‍ താങ്കള്‍ കാണിക്കുന്നതാണ് അസഹിഷ്ണുത - ഗോപീകൃഷ്ണനെ ദുരന്തം എന്ന് വിളിച്ച സനീഷിന്റെ പോസ്റ്റിന് കിട്ടിയ കമന്റുകളാണ്.

ഗോപീകൃഷ്ണന് ആവിഷ്‌കാര സ്വാതന്ത്ര്യമില്ല

ഗോപീകൃഷ്ണന് ആവിഷ്‌കാര സ്വാതന്ത്ര്യമില്ല

എം.ടിയ്ക്കുള്ള അഭിപ്രായ - ആവിഷ്‌കാര സ്വാതന്ത്ര്യങ്ങള്‍ ഗോപീകൃഷ്ണന് അനുവദിക്കപ്പെട്ടിട്ടില്ല എന്ന് ചുരുക്കം - എന്ന് പറഞ്ഞ ആളോട് സനീഷിന്റെ മറുപടി - നാളെ മുതല്‍ക്കാ മൂപ്പര് വരയ്ക്കരുതെന്നല്ല. ഈ വരച്ചത് ദുരന്തമാണ് എന്നാണ്. അതിന് വായനക്കാരന്റെ മറുപടി - എം.ടിയോടും നാളെ മുതല്‍ അഭിപ്രായം പറയരുതെന്നോ എഴുതരുതെന്നോ ആരും പറഞ്ഞില്ല... നോട്ടുവിഷയത്തില്‍ പറഞ്ഞത് ദുരന്തമായെന്നേ പറഞ്ഞുള്ളൂ.... അതിനാണ് എം.ടിയുടെ ആവിഷ്‌കാരസ്വാതന്ത്ര്യം ആരോ തട്ടിക്കൊണ്ടുപോയി എന്ന മട്ടില്‍ പ്രചരണം ഉണ്ടായത്.

ഗോപീകൃഷ്ണന് എതിരെയും

ഗോപീകൃഷ്ണന് എതിരെയും

ഗോപീകൃഷ്ണന്റെ സമീപകാല കാര്‍ട്ടൂണുകളെല്ലാം സംഘി അനുകൂല കാര്‍ട്ടൂണുകളാണ്. ഈ കാര്‍ട്ടൂണുകള്‍ ഷെയര്‍ ചെയ്യാന്‍ സംഘപരിവാറുകാര്‍ തമ്മില്‍ മത്സരമാണ്. ഒരിക്കല്‍ ഏതോ സംഘി വിളിച്ച് ഗണപതിയെ മോശമായി ചിത്രീകരിച്ചു എന്നും പറഞ്ഞു തെറി വിളിച്ച അന്ന് തുടങ്ങിയതാ ഈ സംഘി പ്രേമം.

ഗോപീകൃഷ്ണന്‍ ഭേദമാണ്മ

ഗോപീകൃഷ്ണന്‍ ഭേദമാണ്മ

താങ്കള്‍ ചെയ്യുന്ന പണിയുടെ ഒരു ശതമാനം പോലും വരില്ല ഗോപീകൃഷ്ണന്റേത്. അത് വെറും കാര്‍ട്ടൂണ്‍. താങ്കളുടേത് പ്രചാരണമാണു. മാധ്യമം വഴി നടത്തുന്ന രാഷ്ട്രീയ കുപ്രചരണം. എംടിയെ പറ്റി മിണ്ടിപ്പോകരുതെന്ന് മാധ്യമ സിഐടിയു പ്രവര്‍ത്തകന്‍. ഇത്രയും പറഞ്ഞുകൊണ്ട് സനീഷ് പൊട്ടിക്കരയുകയാണു സുഹ്രുത്തുകളെ.....പൊട്ടിക്കരയുകയാണ്.

ഇതല്ലേ കോയാ ഫാസിസം

ഇതല്ലേ കോയാ ഫാസിസം

ഞമ്മള് ബിജാരിക്ക്ന്ന്ത് മാേ്രത മറ്റുള്ളോരും പറയാവൂ അല്ലെങ്കില്‍ ചെയ്യാവൂ എന്നതല്ലെ കോയാ ഫാസിസം. നിങ്ങള്‍ ആഗ്രഹിക്കുന്നത് മാത്രമേ പത്രങ്ങളില്‍ വരവു എന്നത് ഏത് നാട്ടിലെ ന്യായമാണ് പോസ്റ്റ് മൊയലാളി. ഗോപീകൃഷ്ണന്‍ ഇട്ടാല്‍ വള്ളി നിക്കര്‍ വാര്‍ത്തക്കിടെ പച്ചക്ക് രാഷ്ട്രീയക്കാരനാകുന്നവര്‍ ഇട്ടാല്‍ അത് ബര്‍മുഡ. അല്ലെങ്കില്‍ സനീഷ് ദിവസവും പറഞ്ഞുകൊടുക്ക് എങ്ങനെ വരക്കണമെന്ന്.

ഗോപീകൃഷ്ണന്‍ പറഞ്ഞത് സത്യമല്ലേ

ഗോപീകൃഷ്ണന്‍ പറഞ്ഞത് സത്യമല്ലേ

സത്യമല്ലാതെ ഗോപീകൃഷ്ണന്‍ ഈ കാര്‍ട്ടൂണില്‍ വല്ലതും പറഞ്ഞോ? സനീഷ് ദേശാഭിമാനിയും മനോജിന്റെ മാത്രം പോസ്റ്റും വായിക്കുന്നതിന്റെ പ്രശ്‌നമാണിത്. സംഘപരിവാറിനെ നിശിതമായി വിമര്‍ശിച്ച് എത്രയോ കാര്‍ട്ടൂണുകള്‍ ഗോപീകൃഷ്ണന്‍ വരച്ചിരിക്കുന്നു. യാഥാര്‍ത്ഥ്യം മറച്ചു വച്ച് പ്രതികരിക്കരുത് സനീഷ്. പാലക്കാട് ഒരു കുടുംബത്തെ ചുട്ടുകൊന്നതെങ്കിലും സനീഷ് ഓര്‍ക്കേണ്ടതായിരുന്നു. അടുത്ത കാലത്ത് കൊലക്കത്തികള്‍ താണ്ഡവമാടിയപ്പോള്‍ എം.ടി. അടക്കമുള്ള ഇടതുപക്ഷ പക്ഷപാതികളായ എഴുത്തുകാര്‍ മൗനം അവലംബിച്ച് ആ താണ്ഡവത്തിന് പിന്തുണ നല്‍കുകയായിരുന്നു എന്ന കാര്യം മറക്കരുത്.

ഒന്നുകൂടെ ആഞ്ഞു പിടിക്കൂ

ഒന്നുകൂടെ ആഞ്ഞു പിടിക്കൂ

സനീഷേ ഒന്നുകൂടെ ആഞ്ഞു പിടിക്കാമോ ആ വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ ലിസ്റ്റില്‍ നമുക്ക് ഒന്നാമാതെത്തണ്ടേ! നിങ്ങളുടെ കാലിനിടയില്‍ തിരുകി വെച്ചിട്ടുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ സര്‍ട്ടിഫിക്കറ്റു തല്‍ക്കാലം വേറെ ആര്‍ക്കും കൊടുക്കരുത്! സിനിമയുടെ സെന്‍സര്‍ ബോര്‍ഡ് പോലെ കാര്‍ട്ടൂണുകള്‍ക്കും ഒരു ബോര്‍ഡ് ഉണ്ടാക്കി സനീഷിനെ അതിന്റെ ചെയര്‍മാന്‍ ആക്കണം എന്നാണു എന്റെ ഒരിത്.

ചാനലിലെ കൂലിക്കാരനെന്ന്

ചാനലിലെ കൂലിക്കാരനെന്ന്

അംബാനിയുടെ ചാനലിലെ കൂലിക്കാരനന്‍ ആയിപ്പോയി... അല്ലേല്‍ കാണിച്ച് തരാരുന്നു. ഒരു മാധ്യപ്രവര്‍ത്തകന്‍ ലോകതോല്‍വി എന്ന് മനസ്സിലാക്കേണ്ടി വരുന്നതും കഷ്ടമാണ്. ചാനല്‍ മാറിയിട്ടും 'മതേതര' ജമാഅത്ത ഇസ്ലാമി ചാനലിലെ ആ ഹാങ് ഓവര്‍ അങ്ങ് അണ്ണന് വിട്ടിട്ടില്ല

എല്ലാവരും വരക്കട്ടെ

എല്ലാവരും വരക്കട്ടെ

എല്ലാവരും വരക്കട്ടെ സനീഷേ, തോല്‍വിയും ജയവും പറയാന്‍ താങ്കള്‍ ആളായി കഴിഞ്ഞോ? ഏതു അളവില്‍ തൂക്കിയിട്ടാണ് സനീഷേ ഗോപീകൃഷ്ണന്‍ തോല്‍വി ആയത് ? അതെ അളവില്‍ തിരിച്ചു തൂക്കിയാല്‍ തന്റെ സ്ഥാനം കൂടി ഓര്‍ത്തു നോക്ക്. താങ്കള്‍ ലോക ദുരന്തമാണെന്നൊന്നും പറയുന്നില്ല ദുരന്തങ്ങള്‍ക്കുമില്ലേ ഒരു അന്തസ്.

എല്ലാവര്‍ക്കും അറിയാം

എല്ലാവര്‍ക്കും അറിയാം

ഗോപീകൃഷ്ണന്‍ ആരാണെന്നും എന്താണെന്നും കേരളത്തിലെ ജനങ്ങള്‍ക്ക് വ്യക്തമായി അറിയാം. ഈ പോസ്റ്റിലൂടെ താങ്കള്‍ ആരാണെന്നും വ്യക്തമായി, ലജ്ജ തോന്നുന്നില്ലേ ഈ അടിമപ്പെടലില്‍, കഷ്ടം ഇവരൊക്കെ ആണ് നിഷ്പക്ഷ മാധ്യമ വക്താക്കള്‍ കൊള്ളാം. എ.കെ.ജി സെന്‍ട്രലില്‍ ഇരുന്നു വരച്ചു 'നിഷ്പക്ഷ' മാധ്യമപ്രവര്‍ത്തകന്‍ സനീഷിന്റെ അടുത്ത് നിന്നും അപ്രൂവല്‍ വാങ്ങിയിട്ടായിരിക്കും ഇനിമുതല്‍ ഗോപീകൃഷ്ണന്‍ മാതൃഭൂമിയില്‍ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരണത്തിന് കൊടുക്കുക - ഇങ്ങനെ പോകുന്നു പൊങ്കാല.

English summary
Social media criticize Saneesh Elayadath Facebook post about Gopikrishnan's cartoon.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X