അസംബ്ലിയില്‍ നിന്ന് മുങ്ങി ആണ്‍സുഹൃത്തിനൊപ്പം കറങ്ങുന്ന സിപിഎം വനിത എംഎല്‍എ ആര്.. സംശയം ഇങ്ങനെ!
ആരാണ് ആ എം എല്‍ എ? സി പി എമ്മിന്റെ എം എല്‍ എയാണ് എന്ന് മംഗളം റിപ്പോര്‍ട്ട് പറയുന്നു. മംഗളത്തെ ഉദ്ധരിച്ച് മറുനാടനും മറ്റ് പലരും പറയുന്നുണ്ട് ഇതേ കാര്യം. റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ സി പി എമ്മിന്റെ ഈ വനിതാ എം എല്‍ എയ്‌ക്കെതിരെ പരാതികള്‍ ഒരുപാടുണ്ട്. വസ്ത്രധാരണത്തില്‍ മര്യാദയില്ലായ്മ, ആണ്‍സുഹൃത്തിനൊപ്പം വഴിവിട്ട ബന്ധം എന്നിങ്ങനെ പോകുന്നു ആരോപണങ്ങള്‍.
Read Also: വെറുതെ സ്‌കൂളില്‍ പോയി.. എംഎം മണിയെ കളിയാക്കിയ സംവിധായകന്‍ ജൂഡിന് തന്തയ്ക്ക് വിളിയും പൊങ്കാലയും!
പൊതുവേദിയില്‍ ലെഗ്ഗിങ്‌സ് ഇട്ട് നടക്കുന്നു എന്നാണത്രെ പാര്‍ട്ടി പ്രവര്‍ത്തകരുടെ പരാതി. ലെഗ്ഗിങ്‌സ് ഇടുന്നതിലെന്താണ് തെറ്റ് എന്ന് സോഷ്യല്‍ മീഡിയ തിരിച്ചുചോദിക്കുന്നു. തിരഞ്ഞെടുപ്പ് സമയത്ത് പുരുഷസുഹൃത്ത് ഇവരുടെ മണ്ഡലത്തില്‍ തമ്പടിച്ചു എന്നും പരാതി ഉണ്ടത്രെ. അസംബ്ലിയില്‍ കൃത്യമായി പോകുന്നില്ല എന്ന് മറ്റൊരു ആരോപണം. ആരാണ് ഈ വിവാദ വനിതാ എം എല്‍ എ. റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഇങ്ങനെ..

പുരുഷ സുഹൃത്തുമായി വഴിവിട്ട ബന്ധം
ആരോപണ വിധേയായ വനിതാ എം എല്‍ എ അസംബ്ലി നടപടികളില്‍ പോലും ശ്രദ്ധ ചെലുത്താതെ ആണ്‍സുഹൃത്തിനൊപ്പം ചുറ്റിക്കറങ്ങുന്നു എന്നാണ് മംഗളത്തിലെ റിപ്പോര്‍ട്ട് പറയുന്നത്. ഈ സുഹൃത്തുമായി ഇവര്‍ക്ക് അതിര് വിട്ട ബന്ധമുണ്ടെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് പാര്‍ട്ടിയുടെ ഏരിയ കമ്മിറ്റിക്കും അറിയാമത്രെ.

എം എല്‍ ആയി, ആള് മാറിപ്പോയി
പാര്‍ട്ടി ഓഫീസില്‍ കയറുന്നില്ല, പാര്‍ട്ടി നേതാക്കളുമായി ബന്ധം പുലര്‍ത്തുന്നില്ല, പാര്‍ട്ടി പ്രവര്‍ത്തകര്‍ ഓഫീസിലേക്ക് പോകാറില്ല എന്നൊക്കെയാണ് പാര്‍ട്ടിക്കകത്ത് എം എല്‍ എയ്‌ക്കെതിരായ മുറുമുറുപ്പ്. പുരുഷ സുഹൃത്തിന്റെ പ്രേരണ കൊണ്ടാണ് വനിതാ എം എല്‍ എ പ്രത്യേകം ഓഫീസെടുത്ത് മാറിയതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

തന്ത്രങ്ങള്‍ മെനയാനും സുഹൃത്ത്
പെരുമാറ്റ ശുദ്ധിയുടെയും ആഡ്യത്വത്തിന്റെയും പേരില്‍ സീറ്റ് കൊടുത്ത് ജയിപ്പിച്ച ആള് തന്നെയാണ് ഇങ്ങനെ പണി തരുന്നത് എന്നതാണ് പാര്‍ട്ടിയെ ധര്‍മസങ്കടത്തിലാക്കുന്നത്. തിരഞ്ഞെടുപ്പ് സമയത്ത് പുരുഷ സുഹൃത്ത് മണ്ഡലത്തില്‍ തമ്പടിച്ചതും ഇവര്‍ക്ക് വേണ്ടി പ്രചാരണ തന്ത്രങ്ങള്‍ മെനഞ്ഞതും പാര്‍ട്ടി നേതാക്കളെ ചൊടിപ്പിച്ചിരുന്നത്രെ.

ഉപദേശിച്ച് പീഡിപ്പിക്കല്ലേ
ഇക്കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ പാര്‍ട്ടി നേതാക്കളോട് എം എല്‍ എ പറഞ്ഞ മറുപടിയാണ് ഇതിലും രസം. ഉപദേശിച്ച് പീഡിപ്പിക്കല്ലേ എന്നാണത്രെ വനിതാ എം എല്‍ എ പറഞ്ഞത്. പുരുഷ സുഹൃത്തിനൊപ്പം പൊതുവേദിയില്‍ പ്രത്യക്ഷപ്പെടരുത്, നിയമസഭ പരിപാടികള്‍ മുടക്കരുത്, പാര്‍ട്ടി സമ്മേളനങ്ങളില്‍ പങ്കെടുക്കണം തുടങ്ങിയവയാണ് പാര്‍ട്ടിക്ക് എം എല്‍ എയുടെ അടുത്തുള്ള ഡിമാന്‍ഡ്

ആരോപണങ്ങള്‍ ഇങ്ങനെ
വനിതാ എം എല്‍ എയ്‌ക്കെതിരെ പാര്‍ട്ടിക്ക് ഉണ്ടെന്ന് പറയുന്ന ആരോപണങ്ങളും മംഗളം അക്കമിട്ട് നിരത്തുന്നു. അവയില്‍ ചിലത് ഇങ്ങനെ - ലെഗിങ്‌സ് പോലുള്ള ഇറുകിയ വസ്ത്രം ധരിച്ച് പൊതുപരിപാടിയില്‍ പങ്കെടുത്തു. അതിന് സാക്ഷിയായി ഏരിയ കമ്മിറ്റി അംഗവും ഉണ്ടത്രെ.

മാന്യതയില്ലാത്ത പെരുമാറ്റം
ധിക്കാരത്തോടെയുള്ള പെരുമാറ്റമാണ് മറ്റൊരു പ്രശ്‌നം. പാര്‍ട്ടി നേതാക്കളോടും പ്രവര്‍ത്തകരോടുമുള്ള പെരുമാറ്റത്തില്‍ മാന്യതയില്ല. മുഖ്യമന്ത്രിയുടെ പ്രസംഗം പോലും കേള്‍ക്കാതെ പുരുഷ സുഹൃത്തിനൊപ്പം നിയമസഭ കാന്റീനിലും മറ്റും ചുറ്റിക്കറങ്ങുന്നു.

മാന്യതയില്ലാത്ത വേഷവിധാനം
സ്വന്തം മണ്ഡലത്തില്‍ ശിശുദിനാഘോഷ പരിപാടിയില്‍ മാന്യതയ്ക്ക് നിരക്കാത്ത വേഷം ധരിച്ച് പ്രത്യക്ഷപ്പെട്ടു. ഇതിനെതിരെ ആളുകള്‍ പരാതി പറഞ്ഞു. മറ്റ് എം എല്‍ എമാര്‍ മുറി വിട്ടശേഷം മാത്രമേ എം എല്‍ എ ക്വാട്ടേഴ്‌സില്‍ നിന്നും ഇവര്‍ പുറത്തിറങ്ങുന്നുള്ളൂ

ആരാണീ എം എല്‍ എ
മംഗളത്തിലും മറ്റ് പോര്‍ട്ടലുകളിലും റിപ്പോര്‍ട്ട് പ്രത്യക്ഷപ്പെട്ടതോടെ ആരാണീ എം എല്‍ എ എന്ന് സോഷ്യല്‍ മീഡിയയും ചോദിക്കുന്നുണ്ട്. ചെറിയ ക്ലൂ വെച്ചും പേരും സ്ഥലവും മാറ്റിമാറ്റി പറഞ്ഞും ആളുകള്‍ ഊഹിച്ച് പല പേരുകളും പറയുന്നുമുണ്ട്. സി പി എമ്മിലെ യുവ എം എല്‍ എമാര്‍ക്കെതിരെയാണ് സംശയത്തിന്റെ മുന നീളുന്നത്.












Click it and Unblock the Notifications