'അതുവരെ കണ്ട ജുനൈദായിരുന്നില്ല, ലുക്കിൽ പോലുംമാറ്റം; പക്ഷേ അവസാന വീഡിയോ അറംപറ്റിയ പോലെയായി'!
സോഷ്യൽ മീഡിയ താരമായ ജുനൈദ് മരണപ്പെട്ട വാർത്ത കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. ബൈക്ക് അപകടത്തിലാണ് ജുനൈദ് മരിച്ചത്.
ഇൻസ്റ്റഗ്രാമിൽ ഡാൻസ് വീഡിയോ പങ്കുവെച്ചാണ് ജുനൈദ് വൈറൽ ആകുന്നത്. പലപ്പോഴും ജുനൈദിന്റെ വീഡിയോ താഴെ പരിഹാസ കമന്റുകളാണ് വന്നുകൊണ്ടിരുന്നത്. എങ്കിലും ജുനൈദ് റീലുകൾ പങ്കുവെയ്ക്കുന്നതിൽ നിന്നും പിന്നോട്ട് പോയിരുന്നില്ല.
അതിനിടയിലാണ് യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ ജുനൈദിനെ മാർച്ച് 1 ന് മലപ്പുറം പോലീസ് അറസ്റ്റ് ചെയ്യുന്നത്. പുറത്തുവന്ന ജുനൈദ് പുതിയ ലുക്കിൽ ഇൻസ്റ്റഗ്രാമിൽ ഒരു റീൽ പങ്കുവെച്ചിരുന്നു. താടിയൊക്കെ ഷേവ് ചെയ്ത ലുക്കിലായിരുന്നു ജുനൈദ് ഊക്കാനുള്ളവർക്ക് വന്ന് ഊക്കി പോകാം എന്ന കുറിപ്പോടെയായിരുന്നു വീഡിയോ. ഈ വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് വരുന്നത്.

'' ആരും കമന്റ് ഇട്ട് ട്രോൾ ചെയ്യരുത്. .. ആൾ മഞ്ചേരി വെച്ച് ഒരു ബൈക്ക് ആക്‌സിഡന്റിൽ അല്പം മുമ്പ് മരണപ്പെട്ടു, ഞാനിന്നുവരെ ഈ സഹോദരനെ മനസ്സുകൊണ്ട് പോലും കളിയാക്കിയിട്ടില്ല
മരണപ്പെട്ടു എന്നറിയാൻ കഴിഞ്ഞു. മുന്നേ വന്ന വിവാദങ്ങളിൽ എന്താണ് സത്യം എന്നു പോലും അറിയാതെ പലരും വളരെ മോശമായ രീതിയിൽ കളിയാക്കുന്നതും പരിഹസിക്കുന്നതും കാണാനിടയായി .. എന്തായാലും ഇപ്പോ അദ്ദേഹം നല്ലവനായി...പ്രാർത്ഥനയായി.... ഇപ്പോ കളിയാക്കിയവർക്കൊക്കെ നല്ല സങ്കടവും ആയി കാണും..... ഇനി എങ്ങിനെ പൊരുത്തപ്പെടിപ്പിക്കും നിങ്ങൾ . ഒരു കാര്യത്തെ കുറിച്ച് നമുക്ക് വ്യക്തമായി അറിയില്ലെങ്കിൽ നമ്മൾ മൗനം പാലിക്കുന്നത് ആയിരിക്കും നല്ലത്,
ഇനി നല്ലത് പറഞ്ഞു വരുന്നവരുടെ തിരക്കാണ് ജീവിച്ചിരിക്കുമ്പോൾ പറയണം മരണം വന്നു വിളിച്ചിട്ട് അല്ല പറയേണ്ടത്. പാവം ഇങ്ങനെ അയാലും നാലാൾ അറിഞ്ഞില്ലേ നമ്മളൊക്കെ പോയാൽ ആരറിയാൻ ആണ്, വീഡിയോക്ക് ഊക്കാൻ വരുന്നവരെ കാത്തു നിൽക്കാതെ നീ പോയല്ലോടാ ആദരാഞ്ജലികൾ, എന്നിങ്ങനെ പോകുന്നു കമന്റുകൾ.
വെള്ളിയാഴ് രാത്രിയോടെയായിരുന്നു അപകടം എന്നാണ് റിപ്പോർട്ട്. ജുനൈദ് സഞ്ചരിച്ച ബൈക്ക് മഞ്ചേരി മരത്താണിയിൽ വെച്ച് അപകടത്തിൽപ്പടുകയായിരുന്നു. മഞ്ചേരി കാരക്കുന്നു മരത്താണി വളവിൽ റോഡരികിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞാണ് അപകം ഉണ്ടായത് എന്നാണ് നിഗമനം.












Click it and Unblock the Notifications