Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞങ്ങള്‍ക്ക് നിങ്ങളെ അറിയാം ദിലീപേട്ടാ... ദീലിപിനോട് ആരാധക ലക്ഷങ്ങള്‍ പറയുന്നത്...

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് ഒരുപാട് പേര്‍ ദിലീപിനെ പ്രതിസ്ഥാനത്ത് നിര്‍ത്തിയിരുന്നു. പല പത്രങ്ങളും ചാനലുകളും സോഷ്യല്‍ മീഡിയയും ദിലീപിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന റിപ്പോര്‍ട്ടുകള്‍ നല്‍കി. ദിലീപിന്റെ വീട്ടിലെത്തി പോലീസ് ചോദ്യം ചെയ്തു എന്ന് വരെ പറഞ്ഞവരുണ്ട്.

Read Also: സുനി കീഴടങ്ങിയെന്ന് മനോരമയുടെ ലൈവ് റിപ്പോര്‍ട്ടിങ്.. പച്ചക്കള്ളം വലിച്ചുകീറി സോഷ്യല്‍ മീഡിയ, വീഡിയോ വൈറല്‍!

Read Also: തട്ടിക്കൊണ്ടുപോയ നടിയുടെ ബെഡ്‌റൂമില്‍ പള്‍സര്‍ സുനി ഒളിക്യാമറ വെച്ചു? ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍!

Read Also: പള്‍സര്‍ സുനിക്ക് ട്രോള്‍.. പോലീസിന് ട്രോള്‍... പ്രമുഖ പത്രത്തിന്റെ ഗ്രാഫിന് ട്രോള്‍.. ട്രോള് കൊണ്ടൊരു തൃശ്ശൂര്‍ പൂരം!

Read Also: എന്നാലും വേണ്ടായിരുന്നു.. സുനിയെ അറസ്റ്റ് ചെയ്യണ്ടായിരുന്നു.. ലോലഹൃദയന്‍ കുമ്മനത്തിന് മാരക ട്രോള്‍!

എന്നാല്‍ ഈ വിഷയത്തില്‍ അത്യന്തം വികാരപരമായ കുറിപ്പാണ് ദിലീപ് കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ എഴുതിയത്. താന്‍ നിരപരാധിയാണ് എന്ന് പറഞ്ഞ ദിലീപ് തന്നെ അപമാനിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ക്കെതിരെ പോലീസില്‍ പരാതിയും നല്‍കി. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ദിലീപിന് കനത്ത പിന്തുണ നല്‍കുന്നവരും കൂട്ടത്തിലുണ്ട്. ഇടക്ക് ചില ചോദ്യങ്ങളും.

സത്യം ജയിക്കട്ടെ

സത്യം ജയിക്കട്ടെ

ഒരിക്കലും താങ്കള്‍ അല്ല ഇതു ചെയ്തത് എന്നറിയാം. അങ്ങനെ ആകരുതേ എന്നാണ് പ്രാര്‍ത്ഥന. ഒരു അഭ്യര്‍ത്ഥന, താങ്കള്‍ ആ നടിയേ പോയി കണ്ടു ഒരു ആശ്വാസ വാക്ക് പറയണം. താങ്കള്‍ പോയി കാണും എന്ന് കരുതുന്നു. ഇത് ചെയ്തവര്‍ ആരായാലും ഏറ്റവും കൂടിയ ശിക്ഷ തന്നെ കിട്ടണമെന്നും ആഗ്രഹിക്കുന്നു. അതിന് താങ്കളും നിങ്ങളുടെ സംഘടനയും മുന്നില്‍ നില്‍ക്കും എന്ന് പ്രതീക്ഷിക്കുന്നു. സത്യം ജയിക്കട്ടെ.

ഭാവന പറയട്ടെ

ഭാവന പറയട്ടെ

പ്രിയ ദിലീപ്, താങ്കള്‍ ഇത് ചെയ്യില്ല. എന്ന് മലയാളകളായ ഞങ്ങള്‍ക്ക് നന്നായി അറിയാം. എങ്കിലും ദിലീപ് നിങ്ങള്‍ ഈ പോസ്റ്റ് ഇടരുതായിരുന്നു. കാരണം ഇതില്‍ കാറില്‍ നിന്നും അക്രമിക്കപ്പെട്ടു എന്ന് പറയുന്ന നടി ഭാവന നമ്മുടെ നാട്ടില്‍ തന്നെ ഉണ്ടല്ലൊ, അവര്‍ക്ക് നിങ്ങളുടെ നിരപരാധിത്യം തുറന്നു പറയാമല്ലൊ, എന്ത് കൊണ്ട് അവര്‍ അത് പറയുന്നില്ല.

ലോകം നിങ്ങള്‍ക്ക് മാപ്പു തരില്ല

ലോകം നിങ്ങള്‍ക്ക് മാപ്പു തരില്ല

താങ്കള്‍ ഇതില്‍ ഉള്‍പ്പെട്ടില്ലായിരുന്നെങ്കില്‍ ഇത് ആരോപിക്കപ്പെട്ട ദിവസം ലോകത്തെ നോക്കി താങ്കള്‍ വെല്ലുവിളിച്ചേനെ! അത്രയ്ക്ക് ചങ്കൂറ്റം ഉള്ള വ്യക്തിയാണ് താങ്കള്‍. താങ്കള്‍ ഇതില്‍ ഇല്ല എന്നു വിശ്വസിക്കാനാണ് അതിയായി ആഗ്രഹിക്കുന്നത്. അങ്ങനെ ആയിരിക്കേണമേ എന്നാണ് ദിലീപ് എന്ന നടനെ അത്രമാത്രം ഇഷ്ടപ്പെടുന്ന ഞാന്‍ ആശിക്കുന്നത്. എന്നിരുന്നാലും ഒരു സ്ത്രീയെ നമ്മുടെ സ്വന്തം നാട്ടില്‍ ഇത്ര ക്രൂരമായി വേദനിപ്പിച്ചതില്‍ നിങ്ങള്‍ക്ക് പങ്കുണ്ടെങ്കില്‍ ലോകം നിങ്ങള്‍ക്ക് മാപ്പു തരില്ല.

താങ്കള്‍ ഇങ്ങനെ ചെയ്യില്ല

താങ്കള്‍ ഇങ്ങനെ ചെയ്യില്ല

കൂലി എഴുത്തുകാരുടെ ഈ പ്രമുഖന്‍ എന്ന വാക്ക് താങ്കളെയും വ്യക്തിപരമായി ബാധിച്ചിട്ടുണ്ടെങ്കില്‍ അവന്മാരോട് പച്ചക്ക് പറയണം വാര്‍ത്ത കൊടുക്കാനുള്ള ആണത്തം ഇല്ലെങ്കില്‍ നാലാള്‍ കൂടുന്ന കവലയില്‍ ബാര്‍ബര്‍ ഷോപ്പിട്ടിരിക്കാന്‍. ഇത്തവണത്തെ പ്രമുഖന്‍ പ്രയോഗത്തില്‍ എല്ലാ കണ്ണുകളും ദിലീപേട്ടന് നേര്‍ക്കാണ് എന്നതാണ് ഒരു പച്ചയായ യാഥാര്‍ഥ്യം. താങ്കള്‍ അത്തരം തരംതാണ പ്രവര്‍ത്തി ചെയ്യുമെന്ന് കരുതുന്നില്ല.

ഭാവനയെ നായികയാക്കുമോ

ഭാവനയെ നായികയാക്കുമോ

നിങ്ങളുടെ അടുത്ത മൂന്നു സിനിമയില്‍ ഭാവനയാകും നായിക എന്ന് തീരുമാനിച്ചു പറയുവാനുള്ള ആര്‍ജ്ജവമുണ്ടാകുമോ? അങ്ങനെ പറയുവാന്‍ ഈ പിന്തുണ പുലമ്പുന്ന എത്ര സിനിമാ നടന്മാരുണ്ടാകും? ആ പെണ്‍കുട്ടിക്ക് ആത്മധൈര്യം നല്‍കുവാന്‍, ജീവിതത്തിലേക്ക് മടക്കിക്കൊണ്ട് വരുവാന്‍ ആത്മാര്‍ഥതയുള്ള എത്ര സിനിമാക്കാര്‍ ഉണ്ടാകും?

താങ്കളെ ആരും സംശയിച്ചിട്ടില്ല

താങ്കളെ ആരും സംശയിച്ചിട്ടില്ല

സത്യത്തില്‍ താങ്കളെ ആരും സംശയിച്ചിട്ടില്ല. കാരണം അതിനുമാത്രമുള്ള ആമ്പിയര്‍ താങ്കള്‍ക്ക് ഉണ്ടെന്നു ആരും വിശ്വസിക്കില്ല. അതിനാല്‍ തന്നെ അച്ഛന്‍ പത്തായത്തില്‍ ഇല്ല എന്ന് പറയേണ്ട ആവശ്യമില്ലായിരുന്നു. പിന്നെ താങ്കളുടെ കുടുംബബന്ധങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടില്‍ ചിലര്‍ക്കെങ്കിലും അത്രയ്ക്കങ്ങു വിശ്വാസം പോരാ. അത് പോട്ടെ, അതല്ലല്ലോ ഇവിടുത്തെ പ്രശ്‌നം. ഇതിലെ യഥാര്‍ത്ഥ കുറ്റവാളികളെ പിടിക്കുന്നതോടുകൂടി താങ്കളുടെ മാനസിക സംഘര്‍ഷത്തിന് വിരാമമാകുമെന്നു പ്രതീക്ഷിക്കാം.

ദിലീപിനെതിരെ ഗൂഡാലോചന

ദിലീപിനെതിരെ ഗൂഡാലോചന

ഭാവനയെ തട്ടിക്കൊണ്ടുപോയി എന്ന കേസില്‍ ദിലീപിനെതിരെ ശരിക്കും ഗൂഡാലോചന നടക്കുന്നുണ്ട്. ബിജെപി നേതാവായ വി മുരളീധരനാണ് ആദ്യമായി ഇങ്ങനെയൊരു വെടിപൊട്ടിച്ചത് എങ്ങിനെയെങ്കിലും ദിലീപിനെ പ്രതിയാക്കിയാലേ ഇക്കൂട്ടര്‍ക്ക് സമാധാനമുള്ളൂ. ആലോചിക്കാതെയും, ചിന്തിക്കാതെയും വായില്‍ തോന്നിയത് വിളിച്ചു പറയുന്ന രാഷ്ട്രീയ കോമാളികള്‍ ഒന്ന് ആലോചിക്കുക ദിലീപും ഒരു മനുഷ്യനാണ്.

എന്താണ് നിങ്ങള്‍ ചെയ്ത തെറ്റ്

എന്താണ് നിങ്ങള്‍ ചെയ്ത തെറ്റ്

ലിബര്‍ട്ടി ബഷീറിനെ പോലുള്ള കുറെ ഉണ്ണാക്കന്മാരുടെ ഉറക്കം കളഞ്ഞതാണ് നിങ്ങള്‍ ചെയ്ത തെറ്റ്. മഞ്ജു ചേച്ചിയെ ഉപേക്ഷിച്ചു കാവ്യയെ സ്വന്തമാക്കിയത് മഹാ അപരാധവും. അതുകൊണ്ട് നിങ്ങള്‍ക്കെതിരെ വാര്‍ത്തകള്‍ ഇറക്കാനും, അതെല്ലാം വിശ്വസിച്ചു നിങ്ങളെ കുറ്റക്കാരന്‍ ആക്കാനും ആളുകളുടെ നീണ്ട നിര തന്നെയുണ്ടാകും. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ അവരോടൊപ്പം നില്‍ക്കാന്‍ എനിക്ക് സൗകര്യമില്ല. സത്യം പുറത്തു വരട്ടെ. ബാക്കി എന്നിട്ട് നോക്കാം.

മാനനഷ്ടത്തിനു കേസ്

മാനനഷ്ടത്തിനു കേസ്

ദിലീപേട്ടന്റെ പേരു ഏതേലും മീഡിയ ആവശ്യമില്ലാതെ വലിച്ചിഴച്ചിട്ടുണ്ടെങ്കില്‍ മാനനഷ്ടത്തിനു കേസ് കൊടുക്കണം. കണ്ടവന്റെ ജീവിതത്തില്‍ ചെളിവാരിയെറിഞ്ഞ് ഊഹാപോഹങ്ങള്‍ പരത്തി കീശവീര്‍പ്പിക്കുന്ന വൃത്തികെട്ട മാധ്യമങ്ങളെ നിലയ്ക്ക് നിര്‍ത്തണം..

മണ്ടനല്ല ദിലീപേട്ടന്‍

മണ്ടനല്ല ദിലീപേട്ടന്‍

ഞാന്‍ താങ്കളുടെ ഫാന്‍ ഒന്നുമല്ല എങ്കിലും ഒരു നടിയെ ഗുണ്ടകളെ വിട്ട് കൈകാര്യം ചെയ്യാന്‍ മാത്രം മണ്ടന്‍ അല്ല ദിലീപേട്ടന്‍ എന്ന് എനിക്ക് വിശ്വാസമുണ്ട്.. സത്യം പുറത്തു വരട്ടെ... കാള പെറ്റൂന്ന്. കേള്‍ക്കുമ്പോഴെക്കും കയറെടുക്കാനോടുന്ന തലത്തിലേക്ക് ചില മലയാളികളെങ്കിലും അധ:പതിച്ചിരിക്കുന്നു

ദിലീപിനോടുള്ള ദേഷ്യം

ദിലീപിനോടുള്ള ദേഷ്യം

ചില ആളുകള്‍ക്ക് ദിലീപിനോടുള്ള ദേഷ്യം മഞ്ജു വാര്യരെ ഉപേക്ഷിച്ചത് കൊണ്ടാണ്. അന്ന് സപ്പോര്‍ട് ചെയ്ത സങ്കികള്‍ പിന്നീട് കമലിന്റെ പടത്തില്‍ മഞ്ജു അഭിനയിക്കുന്നു എന്നറിഞ്ഞപ്പോള്‍ അവളെ തെറി വിളിക്കാന്‍ തുടങ്ങി. ഇപ്പൊ ഒരു നടിയുടെ പ്രശനം വന്നപ്പോള്‍ ആ പഴയ ആളുകള്‍ തന്നെ വീണ്ടും ദിലീപിനോട് കണക്ക് തീര്‍ക്കുന്നു. ആരോപണ തൊഴിലാളികള്‍ അവരുടെ തൊഴില്‍ തുടര്‍ന്ന് കൊണ്ടിരിക്കും.

ഇനിയും നേരം വെളുത്തില്ലെ

ഇനിയും നേരം വെളുത്തില്ലെ

എന്റെ ദിലീപേട്ടാ നിങ്ങള്‍ക്ക് ഇനിയും നേരം വെളുത്തില്ലെ. നിങ്ങളീ പറഞ്ഞ മാധ്യമങ്ങള്‍ നിജസ്ഥിതി വെളിപ്പെടുത്തുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ. അവര്‍ക്ക് ഓരോ ദിവസവും ഒരു ഇരവേണം. അത് ഇത്തിരി അറിയപ്പെടുന്ന പ്രമുഖരാണെങ്കില്‍ ഒരാഴ്ചയോളം നീണ്ടുനില്‍ക്കും. അവര്‍ പടച്ചുവിടുന്ന ഇത്തരം അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ ചിലപ്പോഴോക്കെ ചിലരൊക്കെ വിശ്വസിക്കും അതൊക്കെ താല്‍ക്കാലികം മാത്രം. സത്യം എന്നായാലും പുറത്തുവരും.

താങ്കളുടെ വ്യക്തിവിരോധമാണോ

താങ്കളുടെ വ്യക്തിവിരോധമാണോ

ഭാവനയ്ക്ക് മലയാള സിനിമയില്‍ രണ്ടു വര്‍ഷമായി അവസരങ്ങള്‍ ഇല്ലാതാക്കിയത് താങ്കളുടെ വ്യക്തിവിരോധമാണ് എന്നത് സത്യമാണോ? ഭാവന പറഞ്ഞ ആ പ്രമുഖ നടന്‍ നിങ്ങളാണോ? നിങ്ങളുടെ വളര്‍ച്ചയില്‍ പ്രധാന പങ്കു വഹിച്ച വിനയന്‍ മുതല്‍ മഞ്ജു വാര്യര്‍ വരെ നിങ്ങളില്‍ നിന്ന് അകന്നത്. വെറുമൊരു തെറ്റിദ്ധാരണയുടെ പുറത്താണെന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്. തെറ്റെന്നും ചെയ്തില്ലെങ്കില്‍ ഒന്നും സംഭവിക്കല്ല ദിലീപേട്ടാ. അതല്ലെങ്കില്‍ നിങ്ങള്‍ കണക്ക് പറയേണ്ടി വരും

ഞങ്ങള്‍ നിങ്ങളെ വിശ്വസിക്കുന്നു

ഞങ്ങള്‍ നിങ്ങളെ വിശ്വസിക്കുന്നു

ഞങ്ങള്‍ നിങ്ങളെ വിശ്വസിക്കുന്നു ദിലീപ്. അതിനൊരു മാറ്റം ഉണ്ടാവരുതേ എന്നും പ്രാര്‍ത്ഥിക്കുന്നു. ഇത് ചെയ്തവര്‍ ആരായാലും ഏറ്റവും കൂടിയ ശിക്ഷ കിട്ടണമെന്നും ആഗ്രഹിക്കുന്നു. ഇന്നത്തെ മാതൃഭൂമി ദിനപത്രത്തില്‍ ആലുവയിലെ നടന്‍ എന്നു കണ്ടപ്പോള്‍ സത്യത്തില്‍ ഭയപ്പെട്ടു.

പ്രതിപട്ടികയില്‍ വരരുതെന്ന പ്രാര്‍ത്ഥന

പ്രതിപട്ടികയില്‍ വരരുതെന്ന പ്രാര്‍ത്ഥന

താങ്കള്‍ ഈ സംഭവത്തിലെ പ്രതിപട്ടികയില്‍ വരരുതെന്ന പ്രാര്‍ത്ഥനയിലാണ് താങ്കളെ സ്‌നേഹിക്കുന്ന ഇഷ്ടപ്പെടുന്ന ഞങ്ങള്‍. സത്യത്തിന് മുകളില്‍ പതിഞ്ഞിട്ടുള്ള അവ്യക്തതയുടെ കറുത്ത മേഘം മാഞ്ഞ് പോകാന്‍ അധിക ദിവസം കാത്തിരിക്കേണ്ടി വരില്ല. ഒളിഞ്ഞും തെളിഞ്ഞും താങ്കള്‍ക്കെതിരെ ആരോപണത്തിന്റെ അസ്ത്രം തൊടുത്തവര്‍ അന്ന് ഖേദിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.

നിങ്ങള്‍ നല്ല ഒരു മനുഷ്യന്‍

നിങ്ങള്‍ നല്ല ഒരു മനുഷ്യന്‍

നമ്മള്‍ നിങ്ങളോടൊപ്പം ഉണ്ട്. നിങ്ങള്‍ നല്ല ഒരു മനുഷ്യനാണ്. നിങ്ങളില്‍ നിന്ന് മോശമായ ഒരു രീതി ഒരിക്കലും പ്രതീക്ഷിക്കുന്നില്ല. നിങ്ങള്‍ സിനിമ സെറ്റ് ഇല്‍ ഒരു ലൈറ്റ് ബോയ് യോട് പോലും എത്ര നന്നായി ആണ് പെരുമാറുന്നത് എന്ന് ഞാന്‍ കണ്ടിട്ടുണ്ട്. നിങ്ങളൊക്കെ മസിലും പിടിച്ചു ഇരിക്കുന്ന നടന്മാര്‍ക്കൊക്കെ ഒരു പാഠം ആണ്. ഓണ്‍ലൈന്‍ മീഡിയകള്‍ അവരുടെ റേറ്റിംഗ് കൂട്ടാന്‍ ഓരോരുത്തരെ ഉപയോഗിക്കുന്നു.

മാധ്യമങ്ങളുടെ പീഡനം

മാധ്യമങ്ങളുടെ പീഡനം

ദിലീപിനെ പോലെ മാധ്യമങ്ങളുടെ പീഡനം അനുഭവിച്ച വേറെ ഒരു നടന്‍ ഉണ്ടാവില്ല. മഞ്ജുവാര്യരെ കെട്ടിയതിനു തെറി കേട്ടു, കല്യാണം കഴിഞ്ഞു പിറ്റേന്ന് തൊട്ടു അവര്‍ പിരിയുന്നു മഞ്ജുവിനെ അഭിനയിക്കാന്‍ വിടുന്നില്ല ഇതു കേട്ട് ജനങ്ങള്‍ പോലും മടുത്തു മാധ്യമങ്ങള്‍ മടുത്തില്ല. പിരിഞ്ഞു കഴിഞ്ഞിട്ടോ അതിനും തെറി മുഴുവന്‍ ദിലീപിന്. കാവ്യയെ കെട്ടിയതിനും തെറി ഇനിനിയും തെറിവിളികള്‍ ആവശ്യമില്ലാതെ കേട്ടുകൊണ്ടിരിക്കാന്‍ ദിലീപിന്റെ ജന്മം ബാക്കി

ദിലീപ് ഒറ്റക്കല്ല നമ്മളും ഉണ്ട് കൂടെ

ദിലീപ് ഒറ്റക്കല്ല നമ്മളും ഉണ്ട് കൂടെ

ദിലീപ് നിങ്ങള്‍ ഒറ്റക്കല്ല നമ്മളും ഉണ്ട് കൂടെ. പാവപ്പെട്ട കല കാരന്‍മാരേയും മരിച്ചു പോയ കലകാരന്‍മാരുടെ കുടുബത്തെ സഹായിക്കുന്ന നിങ്ങളുടെ നന്മ നിറഞ്ഞ മനസിന് അക്രമിക്കുന്ന മാധ്യമങ്ങള്‍ ദിലീപ് എന്ന നല്ല മനുഷ്യനെ അപമാനിക്കാനാണ് ശ്രമിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+