കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉണ്ടായിരുന്ന ബൈക്കും കിട്ടുമായിരുന്ന ജോലിയും പോയി, കേസും, 'ശബരിമലയില്‍' സൈബര്‍ പോര് രൂക്ഷമാവുന്നു

Google Oneindia Malayalam News

Recommended Video

cmsvideo
ശബരിമല വിഷയത്തിൽ സൈബര്‍ പോര് രൂക്ഷമാവുന്നു

കൊച്ചി: ശബരിമലയിലെ സ്ത്രീപ്രവേശന വിഷയവമായി ബന്ധപ്പെട്ട നിലപാടുകളുടെ പേരില്‍ ആര്‍എസ്എസ് അനുകൂലികള്‍ തമ്മിലുള്ള സൈബര്‍ പോര് രൂക്ഷമാവുന്നു. ശബരിമല വിഷയത്തില്‍ ആര്‍എസ്എസ് അടക്കമുള്ള സംഘടനകള്‍ക്കെത്തിരെ രംഗത്ത് വന്ന "റെഡി ടു വെയിറ്റ്" ക്യാംപയിന്‍ നേതാവ് പത്മ പിള്ളയുടെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിലാണ് സംഘപരിവാര്‍ അനുകൂലികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്നത്.

<strong> തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ കോഴി നേര്‍ച്ചയുമായി യുഡിഎഫ്; ഫലത്തില്‍ പ്രതിഫലിക്കുമോ?</strong> തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ കോഴി നേര്‍ച്ചയുമായി യുഡിഎഫ്; ഫലത്തില്‍ പ്രതിഫലിക്കുമോ?

ശബരിമല പ്രക്ഷോഭത്തില്‍ റെഡി ടു വെയിറ്റ് ക്യാംപയിന്‍ നേതാക്കള്‍ക്ക് യാതൊരു പങ്കുമില്ലെന്ന ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയുടെ അഭിപ്രായത്തിനെതിരെ പത്മ പിള്ള ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ചേരിപ്പോര് രൂക്ഷമാക്കിയത്. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ..

ഒരധികാരവും ടീച്ചർക്കില്ല

ഒരധികാരവും ടീച്ചർക്കില്ല

ശബരിമല പ്രക്ഷോഭത്തിൽ റെഡി ടു വെയിറ്റ് പങ്കെടുത്തിട്ടില്ല എന്ന് പറയാനുള്ള ഒരധികാരവും ടീച്ചർക്കില്ല എന്നാണ് ഫേസ്ബുക്ക് കുറിപ്പില്‍ പദ്മ പിള്ള വ്യക്തമാക്കുന്നത. അവരുടെ സംഘടന നടത്തിയ പ്രക്ഷോഭം മാത്രമേ അവർ പരിഗണിക്കുന്നുള്ളൂ എന്നത് തികച്ചും സങ്കുചിത മനോഭാവമാണ്,

രാഷ്ട്രീയമാണ്

രാഷ്ട്രീയമാണ്

രാഷ്ട്രീയമാണ്. NSS, AHP മുതൽ തികച്ചും സംഘടനാസ്വഭാവമില്ലാതെ ആളുകൾ നടത്തിയ നാമജപഘോഷയാത്രകളെ തൃണവൽക്കരിക്കാൻ ടീച്ചർക്ക് ആരാണ് അധികാരം കൊടുത്ത്? അതോ പോലീസുമായി നേരിട്ടുള്ള ഏറ്റുമുട്ടലുകൾ മാത്രമേ ടീച്ചർ പ്രക്ഷോഭമായി കൂട്ടുന്നുള്ളോഎന്നും പദ്മ പിള്ള ചോദിക്കുന്നു.

അങ്ങനെയെങ്കിൽ

അങ്ങനെയെങ്കിൽ

അങ്ങനെയെങ്കിൽ യുവതീ പ്രവേശനത്തെ ആദ്യം മുതൽക്കെതിർത്ത 50 വയസ്സിൽ താഴെയുള്ള കേരളത്തിലെ ഒരു വിശ്വാസി ഹിന്ദു സ്ത്രീക്കും ശബരിമല പ്രക്ഷോഭവുമായി ബന്ധമില്ല എന്ന് പറയേണ്ടി വരും.. അവരാരും സന്നിധാനത്ത് വന്നു അറസ്റ്റ് വരിക്കുകയോ കേസിൽ പ്രതിയാവുകയോ ചെയ്തിട്ടില്ലല്ലോ എന്ന് തുടങ്ങിയ നിരവധി ചോദ്യങ്ങളാണ് ഫേസ്ബുക്കിലൂടെ ശശികലക്കെതിരെ പദ്മപിള്ള ഉയര്‍ത്തുന്നത്.

തമ്മില്‍ തല്ലുന്നത്

തമ്മില്‍ തല്ലുന്നത്

ശശികലയ്ക്കെതിരെ പത്മപിള്ള പരസ്യമായി രംഗത്ത് എത്തിയതോടെ എന്തിനാണ് പബ്ലിക് ആയി തമ്മില്‍ തല്ലുന്നത്, അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ നേരിൽ സംസാരിച്ചു പരിഹാരം കാണുകയല്ലേ വേണ്ടത്?" എന്നാണ്‌ ഒരു വിഭാഗം പ്രവർത്തകർ പത്മപിള്ളയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്‍റ് ചെയ്യുന്നത്.

ആവശ്യമില്ലാത്ത സമരത്തിന്

ആവശ്യമില്ലാത്ത സമരത്തിന്

അതേസമയം ആവശ്യമില്ലാത്ത സമരത്തിന് പോയി ജീവിതം നശിപ്പിച്ചുവെന്ന അഭിപ്രായം പങ്കുവെക്കുന്നവരും ഏറെയാണ്. ''സത്യം എന്റെ പേരിൽ ആറ് കേസാണ് ..... ഒരു ബൈക്കും പോയി ...നല്ലരു ജോലി കിട്ടുമായിരുന്നു അതും പോയി.."എന്നതടക്കമുള്ള നിരവധി കമന്‍റുകളാണ് പോസ്റ്റിന് കീഴില്‍ വരുന്നത്.

കേസിൽ കുടുക്കിയത്‌

കേസിൽ കുടുക്കിയത്‌

സ്‌ത്രീ പ്രവേശനത്തിന്‌ അനുകൂലമായ നിലപാടാണ്‌ ആർഎസ്‌എസിന്റേത്‌ എങ്കിൽ എന്ത്‌ നേട്ടത്തിനാണ്‌ പ്രവർത്തകരെ കേസിൽ കുടുക്കിയത്‌ എന്നും ചിലര്‍ ചോദിക്കുന്നു. സമരത്തില്‍ പങ്കെടുത്തവര്‍ ഇപ്പോഴും കോടതിയും കേസുമായി കഴിയുകയാണെന്ന് നേതാക്കള്‍ ഓര്‍ക്കണമെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു

സംഘം അനുകൂലിച്ചപ്പോള്‍

സംഘം അനുകൂലിച്ചപ്പോള്‍

സംഘം സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് നിന്ന കാലത്ത് അയ്യപ്പ ഭക്തരായ സ്ത്രീകൾ നിലപാട് അറിയിച്ച മാർഗം ആണ് റെഡി ടു വെയിറ്റ്. അത് സംഘ പരിവാറിന്റെ ക്യാംപയിൻ ആണെന്ന് ആരും പറഞ്ഞിട്ടുമില്ല. കോൺഗ്രസുകാരൻ ആയ പ്രയാർ ഗോപാലകൃഷ്ണ നും എൻ എസ് എസ് തുടങ്ങിയ സമാജ സംഘടനകളും ശബരിമലയിൽ ഇടപെട്ടത് സംഘപരിവാർ സംഘടനകളുടെ അനുവാദം വാങ്ങിയുമല്ലന്നാണ് ചിലരുടെ അഭിപ്രായം.

3വർഷമായി നിരന്തരം

3വർഷമായി നിരന്തരം

പദ്മപിള്ളയെ അനുകൂലിച്ചുകൊണ്ട് ചിലര്‍ എഴുതിയ കമന്‍റുകള്‍ ഇങ്ങനെ

ഇംഗ്ലീഷിലും മലയാളത്തിലും ഹിന്ദിയിലും തെലുങ്കിൽ വരെ ചാനൽ ചർച്ചകളിൽ 3വർഷമായി നിരന്തരം പങ്കെടുക്കുകയും ഒരു പ്രതിപക്ഷ ബഹുമാനവും ഇല്ലാത്ത അർണാബ് ഗോസാമിയോട് പോലും ചര്‍ച്ച ചെയ്തു വിജയിച്ച, ടൈംസ് നൗ തുടങ്ങിയ ചാനലുകൾ prime time
one to one ഡിബേറ്റുകൾക്കു വിളിച്ച , ബര്‍ക്ക ദത്ത് പോലും അംഗീകരിച്ച, ഈ വിഷയം നാഷണൽ ലെവലിൽ ചർച്ച വിഷയമാക്കിയ ഒരാൾ പ്രക്ഷോഭത്തില്‍ പങ്കെടുത്തില്ല പോലും.

ശശികല ടീച്ചർ പോയിരുന്നാൽ

ശശികല ടീച്ചർ പോയിരുന്നാൽ

ശശികല ടീച്ചർ പോയിരുന്നാൽ വിയർക്കേണ്ടി ഇരുന്ന ഒരു ചർച്ചയിൽ പദ്മെച്ചി പോയി സ്‌കോർ ചെയ്തിട്ടുണ്ടെങ്കിൽ അതുമൊരു പോരാട്ടം തന്നെയാണ്. സാധാരണക്കാർ ഒരുപാട് പേര് വിളക്ക് തെളിയിച്ചും നാമജപ യാത്രക്കും മുന്നിട്ട് വന്നത് സംഘം വിളിച്ചിട്ട് മാത്രം അല്ല. ടിവി ചാനലുകളിലെ പുകയുന്ന ചർച്ച കണ്ടിട്ട് കൂടി തന്നെയാണ്.

ഏറ്റെടുക്കാൻ പലരും വന്നത്

ഏറ്റെടുക്കാൻ പലരും വന്നത്

നിങ്ങളെ പോലുള്ളവർ റെഡി ടു വെയിറ്റ് ഹിറ്റ് ആയപ്പോൾ ആണ് അത് ഏറ്റെടുക്കാൻ പലരും വന്നത്. അങ്ങനെ വരുന്നവർക്ക് അവരുടെ ലക്ഷ്യം കാണും. നമുക്ക്, ഭക്തർക്ക്, ഒരേ ഒരു ലക്ഷ്യം. അന്ന് തൊട്ട് വേദനിച്ചുകൊണ്ടിരിക്കുവാ, പക്ഷേ എത്രത്തോളം വേദനിക്കുന്നവോ, അത്രത്തോളം വിജയം ആസ്വാദ്യമാകും. ആചാരം സംരക്ഷിക്കപ്പെടണം. ഈ പറയുന്ന പരിപാടികൾക്ക് ഇറങ്ങാൻ സാധിക്കാതെ ആത്മാർത്ഥമായി വീട്ടിലിരുന്ന് പ്രാർത്ഥിച്ചു പ്രായതിഷേധിച്ചർ ധാരാളം കാണും. അതൊന്നും ഇവർ കാണില്ല. സാരമില്ല, തോറ്റാലും സാരമില്ല, നമുക്ക് മുന്നോട്ട് പോകാം.

വിമര്‍ശനങ്ങള്‍

വിമര്‍ശനങ്ങള്‍

അതേസമയം പദ്മപിള്ളക്ക് നേരേയും ശക്തമായ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. നിങ്ങൾക്ക് ശബരിമല വിഷയത്തിൽ ഒരു ദിവസം എങ്കിലും ജയിൽവാസം അനുഭവിക്കോണ്ടിവന്നിട്ടുണ്ടേ ? ഞങ്ങൾക്ക് ജോലി പോയിട്ടുണ്ട് ഇന്നും പോലിസ് വേട്ട അടി കൊണ്ടിരിക്കുന്നു ഇനിയും ഞങ്ങൾ വേണ്ടിവന്നാൽ ജയിലിൽ കിടക്കാൻ തയ്യാറാണ് നിങ്ങൾക്ക് പറ്റുമേ എന്നാണ് ഒരാള്‍ ചോദിക്കുന്നത്.

ചിദാനന്ദപുരി

ചിദാനന്ദപുരി

എല്ലാത്തിലും ഉപരിയായി, മാർഗം പലതായാലും ലക്ഷ്യം ഒന്നായാൽ മതി,, ചെളി ഏറുകൾ പരസ്പരം നിർത്തിയാൽ നന്നായി.. ശബരിമല വിഷയത്തിലെങ്കിലും ഒന്നിച്ച ഹിന്ദുസമൂഹത്തിൽ വിള്ളൽ ഉണ്ടാവാതിരിക്കാൻ ശ്രമിക്കുക. ചിദാനന്ദപുരി സ്വാമികളുടെ സ്രെദ്ധയിൽ വിഷയം കൊണ്ടുവരിക പരിഹാരം അദ്ദേഹം കാണട്ടെ എന്നാണ് ഒരാള്‍ നിര്‍ദ്ദേശിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

പദ്മ പിള്ള

<strong>തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ കോഴി നേര്‍ച്ചയുമായി യുഡിഎഫ്; ഫലത്തില്‍ പ്രതിഫലിക്കുമോ?</strong>തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ കോഴി നേര്‍ച്ചയുമായി യുഡിഎഫ്; ഫലത്തില്‍ പ്രതിഫലിക്കുമോ?

English summary
social media fight between rss workers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X