നടൻ ബാല വിവാഹിതനായോ? ഒപ്പമുളള പെൺകുട്ടി ആരെന്ന ചോദ്യവുമായി സോഷ്യൽ മീഡിയ
തിരുവനന്തപുരം: തെന്നിന്ത്യയിലെ ശ്രദ്ധേയനായ നടന്‍ ബാലയുടെ വിവാഹമാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്. ബാലയുടെ വിവാഹം ഇതിനകം കഴിഞ്ഞോ എന്നതാണിപ്പോള്‍ ഉയരുന്ന സംശയം. സോഷ്യല്‍ മീഡിയയിലെ ചില ചിത്രങ്ങളും വീഡിയോകളുമാണ് സംശയത്തിന് ആധാരം.
ബാല V എല്ലു എന്ന് എഴുതുന്ന ഒരു വീഡിയോ ബാല തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചിരുന്നു. മാത്രമല്ല മറ്റൊരു വീഡിയോയില്‍ ബാലയ്ക്ക് ഒപ്പമുളള പെണ്‍കുട്ടിയെ കുറിച്ച് ക്രിക്കറ്റ് താരം ശ്രീശാന്ത് പറഞ്ഞ വാക്കുകളും ആരാധകരെ കണ്‍ഫ്യൂഷനിലാക്കിയിരിക്കുകയാണ്..

നടന്‍ ബാല രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നതായുളള വാര്‍ത്തകള്‍ ഏതാനും ദിവസം മുന്‍പാണ് വന്നത്. സെപ്തംബര്‍ ആദ്യവാരം വിവാഹമുണ്ടായേക്കുമെന്നും വിവാഹം കേരളത്തില്‍ വെച്ച് തന്നെ ആയിരിക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. വധു ആരെന്നത് അടക്കമുളള വിവരങ്ങള്‍ പുറത്ത് വന്നിരുന്നില്ല. വിവാഹത്തെ കുറിച്ച് ബാലയും ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല. ഒരു സന്തോഷമുണ്ടെന്നും സമയമാകുമ്പോള്‍ അറിയിക്കാം എന്നുമായിരുന്നു ബാലയുടെ പ്രതികരണം.

ലഖ്‌നൗവില്‍ രജനീകാന്ത് ചിത്രമായ അണ്ണാത്തെയുടെ ഷൂട്ടിംഗിനിടെ ബാലയ്ക്ക് പരിക്ക് പറ്റിയിരുന്നു. പരിക്ക് ഭേദമായ താരം കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക്ക് പേജില്‍ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. കൈകളില്‍ പച്ച നിറത്തിലുളള ചായം മുക്കി വെളുത്ത പേപ്പറില്‍ ബാല ഢ എല്ലു എന്ന് എഴുതുന്ന വീഡിയോ ആണ് ബാല പങ്കുവെച്ചിരിക്കുന്നത്. യഥാര്‍ത്ഥ സ്‌നേഹം ഇവിടെ ആരംഭിക്കുന്നുവെന്നും ബാല എഴുതി.

മാത്രമല്ല സെപ്റ്റംബര്‍ 5 ആണ് ആ സുദിനം എന്നും ബാല കുറിച്ചിട്ടുണ്ട്. ഈ വീഡിയോയുടെ അവസാന ഭാഗത്ത് ഒരു യുവതിക്കൊപ്പം ബാല ബാഡ്മിന്റണ്‍ കളിക്കുന്നത് കാണാം. ഈ യുവതിയുടെ മുഖം വീഡിയോയില്‍ വ്യക്തമല്ല. ഈ പെണ്‍കുട്ടിയാണോ ബാലയുടെ വധു എന്നാണ് ആരാധകര്‍ സംശയം ഉന്നയിക്കുന്നത്. ബാലയുടെ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്ന പല വീഡിയോകളിലും ഈ പെണ്‍കുട്ടിയുണ്ട്.

ഒരു വീഡിയോയില്‍ വളര്‍ത്ത് നായയ്ക്ക് പിന്നാലെ ഓടുന്ന ബാലയ്ക്ക് ഒപ്പം ഒരു പെണ്‍കുട്ടിയെ കാണാം. ഈ വീഡിയോയിലും ആളെ വ്യക്തമാകുന്നില്ല. മറ്റൊരു വീഡിയോയില്‍ നായക്കുട്ടിയെ എടുത്ത് നില്‍ക്കുന്ന പെണ്‍കുട്ടിയേയും കാണാം. നടന്‍ കുഞ്ചാക്കോ ബോബന് ഒപ്പവും ഫഹദ് ഫാസിലിന് ഒപ്പവും ബാല നില്‍ക്കുന്ന ചിത്രങ്ങളിലും ഇതേ പെണ്‍കുട്ടിയെ കാണാം.

ഏറ്റവും ഒടുവിലായി ക്രിക്കറ്റ് താരം ശ്രീശാന്തിന് ഒപ്പമുളള ഒരു വീഡിയോയും ബാല ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. ബാല, ശ്രീശാന്ത്, ശ്രീശാന്തിന്റെ ഭാര്യ എന്നിവര്‍ക്കൊപ്പം വീഡിയോയിലുളള പെണ്‍കുട്ടിയെ ശ്രീശാന്ത് പരിചയപ്പെടുത്തിയത് ബാലയുടെ ഭാര്യ എന്നാണ്. ഇതോടെയാണ് ബാലയുടെ വിവാഹം ഇതിനകം തന്നെ കഴിഞ്ഞോ എന്നുളള സംശയം ആരാധകര്‍ ഉയര്‍ത്തിയിരിക്കുന്നത്. ആ പെണ്‍കുട്ടിയുടെ പേര് എലിസബത്ത് എന്നാണെന്നും ആരാധകര്‍ കണ്ടെത്തിയിട്ടുണ്ട്.

വിവാഹം കഴിഞ്ഞോ എന്നത് സംബന്ധിച്ച് ബാലയോ അദ്ദേഹത്തിന്റെ കുടുംബമോ ഔദ്യോഗിക സ്ഥിരീകരണമൊന്നും നടത്തിയിട്ടില്ല. എന്നാല്‍ താലിയും സിന്ദൂരവും അടക്കം അണിഞ്ഞിരിക്കുന്ന പെണ്‍കുട്ടിയുടെ ചിത്രങ്ങളും വീഡിയോകളും കണ്ട് ബാല വിവാഹിതനായി എന്ന് ഉറപ്പിച്ചിരിക്കുകയാണ് ആരാധകര്‍. ബാലയുടെ വീഡിയോയ്ക്ക് നിരവധി പേരാണ് ആശംസകള്‍ അറിയിച്ച് രംഗത്ത് വന്നിരിക്കുന്നത്.
Recommended Video

ഗായിക അമൃത സുരേഷ് ആണ് ബാലയുടെ ആദ്യ ഭാര്യ. 2010ല്‍ ആണ് ബാലയും അമൃതയും വിവാഹിതരാകുന്നത്. ഗായകരുടെ റിയിലിറ്റി ഷോയിൽ മത്സരാർത്ഥി ആയിരുന്ന അമൃതയുമായി പരിപാടിയിൽ അതിഥിയായി എത്തിയ ബാല അടുപ്പത്തിലാവുകയായിരുന്നു. എന്നാൽ 2016 മുതല്‍ ബാലയും അമൃതയും വേര്‍പിരിഞ്ഞ് ജീവിക്കുകയായിരുന്നു. 2019ല്‍ ഇരുവരും നിയമപരമായി വിവാഹ മോചനവും നേടി. ഇരുവർക്കും അവന്തിക എന്ന പേരിൽ ഒരു മകളുണ്ട്.












Click it and Unblock the Notifications