കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീരാമിന് വീണ്ടും കുരുക്ക്, ചരിത്രം തപ്പിപിടിച്ച് സോഷ്യല്‍ മീഡിയ, വൈറലായി ഏറ്റുപ്പറച്ചിലുകള്‍!!

Google Oneindia Malayalam News

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനായ കെഎം ബഷീറിന്റെ മരണത്തിലേക്ക് നയിച്ച അപകടത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്‍ അറസ്റ്റിലായിരിക്കുകയാണ്. എന്നാല്‍ വീരപരിവേഷമുണ്ടായിരുന്ന ശ്രീറാമിന്റെ മുന്‍കാല ചരിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ച ചെയ്യപ്പെടുന്നത്. അദ്ദേഹത്തെ കുറിച്ച് മുമ്പ് വന്ന പല റിപ്പോര്‍ട്ടുകളും ഇതിനോട് ചേര്‍ന്നു നില്‍ക്കുന്നതാണ്.

കോളേജ് പഠനകാലത്ത് തന്നെ ട്രാഫിക് നിയമങ്ങളൊക്കെ തെറ്റിക്കുന്നതില്‍ അദ്ദേഹം മുമ്പിലുണ്ടായിരുന്നു എന്നാണ്. ഇത്തവണയും അത്തരമൊരു കാര്യം തന്നെയാണ് അദ്ദേഹം ചെയ്തിരിക്കുന്നതെന്ന വാദമാണ് സോഷ്യല്‍ മീഡിയ ഉന്നയിക്കുന്നത്. മുമ്പ് അദ്ദേഹം വീരനായനായ സമയത്ത് മനോരമ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ അദ്ദേഹത്തിനെതിരെ തിരിഞ്ഞിരിക്കുന്നത്. പോലീസും ഇതേ പോലെ പ്രതിക്കൂട്ടിലാണ്.

ഒടുവില്‍ അറസ്റ്റ്

ഒടുവില്‍ അറസ്റ്റ്

സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് മേധാവിയാണ് കെഎം ബഷീര്‍. ഇയാള്‍ ശ്രീറാമിന്റെ വാഹനമിടിച്ചാണ് മരിച്ചത്. ഇതോടെ സര്‍വേ ഡയറക്ടര്‍ ശ്രീറാമിനെ അറസ്റ്റ് ചെയ്യണമെന്ന വാദങ്ങളും ശക്തമായിരുന്നു. തുടര്‍ന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. ശ്രീറാം അറസ്റ്റിന് ശേഷം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റായിരിക്കുകയാണ്. പോലീസ് ഇയാളുടെ വിരലടയാളം എടുക്കാന്‍ പോലീസിനെ ഡോക്ടര്‍ അനുവദിച്ചിട്ടില്ല.

മുന്‍കാല ചരിത്രം

മുന്‍കാല ചരിത്രം

ശ്രീരാമിനെ കുറിച്ചുള്ള മുന്‍ റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. അദ്ദേഹത്തെ പുകഴ്ത്തി മുമ്പ് വന്ന മനോരമ റിപ്പോര്‍ട്ടാണ് ചര്‍ച്ച ചെയ്യുന്നത്. ശ്രീരാമിന് പല ദുസ്വഭാവങ്ങളും ഉണ്ടെന്നാണ് ഈ റിപ്പോര്‍ട്ടില്‍ നിന്ന് മനസ്സിലാകുന്നതെന്ന് സോഷ്യല്‍ മീഡിയ ആരോപിക്കുന്നു. അതേസമയം ഇത്തരമൊരാള്‍ സര്‍വീസില്‍ തുടരുന്നതിനെയും ചിലര്‍ ചോദ്യം ചെയ്യുന്നുണ്ട്. അതേസമയം വാഹനം ഓടിച്ചത് ശ്രീരാമല്ലെന്നും മറ്റൊരാളെന്നും വരെ റിപ്പോര്‍ട്ടുണ്ട്. പക്ഷേ മൊഴികളെല്ലാം ശ്രീരാമിന് എതിരാണ്.

നിയമ ലംഘനങ്ങളുടെ ആശാന്‍

നിയമ ലംഘനങ്ങളുടെ ആശാന്‍

ശ്രീരാം വെങ്കിട്ടരാമന്‍ നിയമലംഘനങ്ങളുടെ ആശാനാണെന്ന് മനോരമയുടെ റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാണ്. ചെറുപ്പം മുതലേ അത്തരം കാര്യങ്ങളില്‍ അദ്ദേഹത്തിനുള്ളില്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തം. മനോരമയുടെ ഫാസ്റ്റ് ട്രാക്ക് മാഗസിനിലാണ് അദ്ദേഹത്തിന്റെ ചില നേരമ്പോക്കുകളെ കുറിച്ചും, എന്തുകൊണ്ട് ചില കാര്യങ്ങളെ ഇഷ്ടപ്പെടുന്നുവെന്നും പറയുന്നത്. ഇക്കാര്യങ്ങള്‍ ഇപ്പോള്‍ തിരിഞ്ഞ് കൊത്തുകയാണ് അദ്ദേഹത്തെ.

ദേവികുളം സബ്കളക്ടര്‍

ദേവികുളം സബ്കളക്ടര്‍

ദേവികുളം സബ് കളക്ടര്‍ ആയിരുന്നപ്പോള്‍ വിവാദമായ നടപടികളുടെ പേരില്‍ മാധ്യമങ്ങളുടെ ഹീറോയായിരുന്നു ശ്രീരാം. ആ സമയത്താണ് ഈ റിപ്പോര്‍ട്ട് വന്നത്. ബൈക്കുകളോട് പ്രത്യേക ഇഷ്ടം തന്നെ ശ്രീരാമിനുണ്ട്. അമിത വേഗമാണ് മറ്റൊരു താല്‍പര്യം. ശ്രീരാം ബൈക്കിഷ്ടരാമന്‍ എന്ന തലക്കെട്ടോട് കൂടിയാണ് ഈ റിപ്പോര്‍ട്ട് വന്നത്. കോളേജില്‍ പഠിക്കുന്ന കാലത്ത് ഹെല്‍മെറ്റില്ലാതെ ബൈക്ക് ഓടിച്ചതും അമിത വേഗത്തിന് പോലീസ് പിടിച്ചിട്ടുണ്ടെന്നും ശ്രീറാം പറഞ്ഞെന്ന് റിപ്പോര്‍ട്ടിലുണ്ട്.

തിരിച്ചടി വരുന്നു

തിരിച്ചടി വരുന്നു

ഇത്തരം കാര്യങ്ങള്‍ നേരത്തെ തന്നെ ശ്രീരാം ചെയ്തിരുന്നെന്നും എന്തുകൊണ്ടാണ് ആരും ശ്രദ്ധിക്കാതിരുന്നതെന്നുമാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യം. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് താന്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളെ റാഗിംഗ് ചെയ്യാറുണ്ടായിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടിലെ മറ്റൊരു വെളിപ്പെടുത്തല്‍. താന്‍ റാഗിംഗ് ചെയ്യുന്നത്, അവര്‍ ആസ്വദിച്ചിരുന്നുവെന്നാണ് ശ്രീരാം അവകാശപ്പെട്ടിരുന്നത്. അത് മാനസികമായി അവരെ ഭയപ്പെടുത്താത്ത റാഗിംഗായിരുന്നുവെന്നും ശ്രീറാം പറഞ്ഞിരുന്നു.

വാഹനാപകടം; ശ്രീറാം വെങ്കിട്ടരാമന്‍ അറസ്റ്റില്‍!! ജാമ്യമില്ലാ വകുപ്പ് ചുമത്തിവാഹനാപകടം; ശ്രീറാം വെങ്കിട്ടരാമന്‍ അറസ്റ്റില്‍!! ജാമ്യമില്ലാ വകുപ്പ് ചുമത്തി

English summary
social media found sriram venkitaramans past mistakes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X