കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കോപപ്പെടാത്..' വീ ലവ് യൂ നിർമല.. പിണറായിക്ക് മുട്ട് വിറച്ചിടത്ത് നിർമല സീതാരാമൻ സ്കോർ ചെയ്ത് കാണൂ!!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
നിര്‍മ്മലാ സീതാരാമന് വാരിക്കോരി സ്നേഹം നല്‍കി മലയാളികള്‍ | Oneindia Malayalam

തിരുവനന്തപുരം: ലവ് യൂ നിർമല സീതാരാമൻ.. ജനങ്ങളോട് എങ്ങനെ പെരുമാറണമെന്ന് കടകംപള്ളി സുരേന്ദ്രനും മേഴ്സിക്കുട്ടിയമ്മയും നിർമല സീതാരാമനെ കണ്ട് പഠിക്കൂ... - സോഷ്യൽ മീഡിയ ഒരു ബി ജെ പി മന്ത്രിയെ പുകഴ്ത്തുന്നത് എന്നും എപ്പോഴും കാണുന്ന കാഴ്ചയല്ല. ഓഖി ചുഴലിക്കാറ്റ് ബാധിച്ച പൂന്തുറയിലെ ജനങ്ങളോട് കോപപ്പെടാതെ എന്ന് കെഞ്ചിപ്പറഞ്ഞാണ് നിർമല സീതാരാമൻ അവരോട് സംസാരിച്ചത്.

<strong>എന്തിനാടാ ചക്കരേ നീ വിഴിഞ്ഞം വഴി ഓടാൻ പോയേ.. ഊരിപ്പിടിച്ച വാളല്ല ഇത് പങ്കായം.. വിഴിഞ്ഞത്ത് പിണറായി കണ്ടം വഴി ഓടിത്തള്ളി.. ഇരട്ടച്ചങ്കിന് അറഞ്ചം പുറഞ്ചം ട്രോൾ!!</strong>എന്തിനാടാ ചക്കരേ നീ വിഴിഞ്ഞം വഴി ഓടാൻ പോയേ.. ഊരിപ്പിടിച്ച വാളല്ല ഇത് പങ്കായം.. വിഴിഞ്ഞത്ത് പിണറായി കണ്ടം വഴി ഓടിത്തള്ളി.. ഇരട്ടച്ചങ്കിന് അറഞ്ചം പുറഞ്ചം ട്രോൾ!!

കക്ഷത്ത് രണ്ട് തേങ്ങേം വച്ച് 'റമ്പാ ഹോയ് ഹോയ്' എന്നുള്ള റിംഗ് ടോൺ കേൾപ്പിക്കരുത് . കണ്ടം വഴി ഓടേണ്ടി വരും ഇന്നലത്തെപ്പോലെ - വിഴിഞ്ഞത്ത് ദുരിതബാധിതരെ കാണാൻ പോയി പ്രതിഷേധം കണ്ട് തിരിച്ചുവരേണ്ടി വന്ന പിണറായി വിജയനെക്കുറിച്ച് സോഷ്യൽ മീഡിയ പറയുന്നത് ഇങ്ങനെ. കടകംപള്ളി സുരേന്ദ്രനെയും മേഴ്സിക്കുട്ടിയമ്മയെയും കൂവി വിളിച്ച കടപ്പുറത്ത മലയാളം പോലുമറിയാത്ത നിർമല സീതാരാമൻ പിടിച്ച് നിർത്തിയതെങ്ങനെ.. കാണൂ...

അവരിലൊരാളായി സംസാരിച്ചു

അവരിലൊരാളായി സംസാരിച്ചു

കേന്ദ്രമന്ത്രിയാണ് താനെന്ന തലക്കനമല്ല നിർമല സീതാരാമന് ഉണ്ടായിരുന്നത്. ദേശീയ ടെലിവിഷൻ ചാനലുകളിലെ സംവാദങ്ങളിൽ ഒരാളുടെ മുന്നിലും കടുകിട വിട്ടുകൊടുക്കാത്ത തീപ്പൊരി നേതാവാണ് നിർമല സീതാരാമൻ. എന്നാൽ എല്ലാം നഷ്ടപ്പെട്ട ദുരിതബാധിതർക്ക് മുന്നിൽ അവരിലൊരാളായാണ് നിർമല സീതാരാമൻ സംസാരിച്ചത്. മിണ്ടാതിരിക്ക് എന്ന് പേടിപ്പിച്ചില്ല. പകരം കൊഞ്ചം അമൈതിയായ്‌ര്ക്ക്, കൈകൂപ്പി കെഞ്ചറേന്‍ എന്ന് പറഞ്ഞു.

നിർമല രാഷ്ട്രീയം പറഞ്ഞില്ല

നിർമല രാഷ്ട്രീയം പറഞ്ഞില്ല

നിങ്ങൾ തിരഞ്ഞെടുത്ത സർക്കാർ ഇവിടെയുള്ളപ്പോള്‍ എന്നാണ് നിർമല സീതാരാമൻ പറഞ്ഞത്. ഒരാളെയും അവർ കുറ്റം പറഞ്ഞില്ല. ഒരു രാഷ്ട്രീയവും പറഞ്ഞില്ല. 29 നാണ് ന്യൂനമർദ്ദം രൂപപ്പെടുന്നതായുള്ള ആദ്യ മുന്നറിയിപ്പ് വരുന്നത്. 40 കിലോമീറ്റർ സ്പീഡ്, 50, 60.. അതങ്ങനെ കൂടി വന്നു. ആ വിവരങ്ങൾ ഓരോ ഘട്ടത്തിലും സംസ്ഥാന സർക്കാറിന് കൈമാറി. സംസ്ഥാന സർക്കാർ ആ വിവരങ്ങൾ കൃത്യമായി താഴേക്ക് കൈമാറിയിട്ടുണ്ട്. അവരെ ഈ വിഷയത്തിൽ കുറ്റപ്പെടുത്താൻ കഴിയില്ല - വ്യക്തമായിരുന്നു അവരുടെ വാക്കുകള്‍.

എല്ലാവരെയും തിരിച്ചെത്തിക്കും

എല്ലാവരെയും തിരിച്ചെത്തിക്കും

ഒരു പക്ഷെ ഇതിലും മുൻപേ വിവരം കൊടുക്കാമായിരുന്നില്ലേ എന്നൊക്കെ വാദിക്കാം. ഒരുമാസം മുൻപേയൊക്കെ. കൊടുത്താൽ നന്നായിരുന്നു. പക്ഷെ സയൻസ് അത്രയും അഡ്വാൻസ് ആയിട്ടില്ല. ഞങ്ങൾ (കേന്ദ്ര സർക്കാർ) വിവരങ്ങൾ ഇവർക്ക് (സംസ്ഥാന സർക്കാർ) കൈമാറുന്നു അവർ അത് നിങ്ങൾക്ക് നൽകുന്നു. എനിക്ക് ഇവരെ കുറ്റപ്പെടുത്താം, വിവരം കൈമാറി എന്ന് പറഞ്ഞു രക്ഷപ്പെടാം. പക്ഷെ അതൊന്നുമല്ല നമ്മൾ ചെയ്യേണ്ടത്. നമ്മൾക്ക് വേണ്ടത് എല്ലാവരെയും സേഫ് ആയി തിരിച്ചെത്തിക്കുക എന്നതാണ്. - കയ്യടിക്കാതെ തരമില്ല ഈ വാക്കുകൾക്ക്.

ഹാറ്റ്സ് ഓഫ് യൂ നിർമല

ഹാറ്റ്സ് ഓഫ് യൂ നിർമല

പൊട്ടിതെറിക്കാൻ നിൽക്കുന്ന ഒരു ജനക്കൂട്ടത്തെ ഒരു ഭരണാധികാരി എങ്ങനെയാണ് കൈകാര്യം ചെയതത് എന്ന് കണ്ട് പഠിക്കണം ഇവിടെ ഉള്ള ഭരണാധികാരികൾ. - രാഷ്ട്രീയം പോലും നോക്കാതെയാണ് നിർമല സീതാരാമനെ സോഷ്യൽ മീഡിയ പ്രശംസിക്കുന്നത്. അതേസമയം അഭിനയിക്കാൻ മാത്രം അറിയാവുന്ന മുകേഷിനെയാണ് അവിടുത്തെ ജനങ്ങൾ ആദ്യം ഓടിച്ചുവിട്ടത് - എന്ന് പറയാനും സോഷ്യൽ മീഡിയയ്ക്ക് മടിയില്ല.

ഇനി നിർമല സീതാരാമനെ കരിവാരിത്തേക്കണ്ട

ഇനി നിർമല സീതാരാമനെ കരിവാരിത്തേക്കണ്ട

നിർമല സീതാരാമൻ. ഒരു ദുരന്തമുഖത്തുപോലും മനുഷ്യത്വം കാണിക്കാത്ത സർക്കാരും അവരെ ന്യായീകരിക്കുന്ന വഷളന്മാരും പൂന്തുറയിൽ നിർമല സീതാരാമനെന്ന സ്ത്രീ (മന്ത്രിയാണെന്ന് തോന്നിയില്ല) സംസാരിച്ചത് എങ്ങനെയെന്ന് കണ്ടുപഠിക്കണം. അവരുടെ വാക്കുകളിലെ ശക്തി തിരിച്ചറിയണം. മലയാളത്തിൽ നിങ്ങൾ നിരത്തുന്ന ന്യായങ്ങൾക്ക് അവരുടെ തമിഴിന്റെ ശക്തിയില്ല. ഇനി വോട്ടുബാങ്ക്, സംഘി , കാവിക്കൊടി എന്നൊക്കെ പറഞ്ഞ് അവരെ കരിവാരിത്തേയ്ച്ച് വെറുതെ നാറാൻ നിൽക്കണ്ട. - ഫേസ്ബുക്കിൽ ദിനു പ്രകാശ് എഴുതുന്നു.

എത്ര സൗമ്യമായാണ് അവർ സംസാരിച്ചത്

എത്ര സൗമ്യമായാണ് അവർ സംസാരിച്ചത്

ഒരു പ്രതിഷേധ കൊടുങ്കാറ്റിനെ അവർ ഒറ്റക്കാണ് നേരിട്ടത്. അവർ മുക്കുവർക്കു മുന്നിൽ കൈകൂപ്പി വിനീതയായി അഭ്യർത്ഥിച്ചു "ഞാനൊന്നു പറഞ്ഞോട്ടെ".

അവരുടെ വാക്കുകളിൽ അവർ ദുരന്തം ഏറ്റുവാങ്ങിയവരിൽ ഒരാളായി. കുടുംബത്തിലെ ഒരംഗം വീട്ടിൽനിന്നും പോയിട്ടു തിരിച്ചുവരാൻ താമസിച്ചാൽ ഉണ്ടാകുന്ന ദുഃഖം എന്താവുമെന്ന് ഒരു സ്ത്രീ ആയതിനാൽ എനിക്കറിയാം എന്ന ആ വാക്കുകൾ, മുപ്പതാം തീയതി മുതൽ ഈ നിമിഷം വരെ സൈന്യവും കോസ്റ്ഗാർഡും തിരച്ചിൽ നടത്തുകയാണ് നിർത്തിയിട്ടില്ല എന്ന് പറഞ്ഞപ്പോൾ വലിഞ്ഞു മുറുകിയ അന്തരീക്ഷത്തിലും ഉയർന്ന കയ്യടി.. - ഫേസ്ബുക്കിൽ പലരും ഇത് തന്നെ പറയുന്നുണ്ട്.

സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

''കടലില്‍ കുടുങ്ങി കിടക്കുന്ന മത്സ്യ തൊഴിലാളികളെ രക്ഷിക്കാന്‍ ചെന്നപ്പോ അവർ അവരുടെ വലയും ബോട്ടും ഉപേക്ഷിച്ചു വരാന്‍ കൂട്ടാക്കിയില്ല എന്ന് കേട്ടു.
അവരെ കുറ്റം പറയാന്‍ പറ്റില്ല. അവര്‍ക്ക് അവരുടെ ബോട്ട് ഉപേക്ഷിച്ചു വരാന്‍ പറ്റില്ല. അവരുടെ വലയും ഉപേക്ഷിച്ചു വരാന്‍ പറ്റില്ല. അതിനവര്‍ കാരണം പറയുന്നത് നാളെ ഇതില്ലാതെ എങ്ങിനെ കടലില്‍ പോവും എന്നാണ്. കടലില്‍ പോയില്ലേല്‍ എങ്ങിനെ ജീവിക്കും എന്നും. ശരിയാണ്, അവര്‍ പറയുന്നത് വളരെ ശരിയാണ്. പക്ഷെ ആരും പേടിക്കേണ്ട.

ഇത് എൻറെ ഉത്തരവാദിത്തം

ഇത് എൻറെ ഉത്തരവാദിത്തം

നഷ്ടപരിഹാരത്തെ സംബന്ധിച്ചുള്ള റിപ്പോർട്ട് നിങ്ങൾ എല്ലാരും കൂടിയുണ്ടാക്കൂ. എന്നിട്ട് കളക്ടര്‍ക്ക് കൊടുക്കു. കളക്ടര്‍ മുഖാന്തിരം, ചീഫ് സെക്രട്ടറി വഴി കേന്ദ്രത്തിലേക്ക് അയയ്ക്കൂ. ഫിഷറീസിന്റെ ചുമതല മറ്റൊരു മന്ത്രാലയത്തിനു ആണെങ്കിൽ കൂടി ഞാൻ നേരിട്ട് അവിടെ പോയി സംസാരിക്കാം. നിങ്ങളുടെ എല്ലാം പോയിട്ടുണ്ട്. വല പോയിട്ടുണ്ട്, ബോട്ട് പോയിട്ടുണ്ട്. ജീവിക്കാന്‍ വേറെ വഴിയില്ല എന്നതു ഞാന്‍ തന്നെ അവിടെ നേരിട്ട് പോയിട്ട് പറയാം. നിങ്ങൾക്ക് വേണ്ടിയുള്ള നഷ്ടപരിഹാരം നൽകുക എന്നത് എന്റെ ഉത്തരവാദിത്വം ആണെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു.'' - നിര്‍മല സീതാരാമന്റെ ഈ വാക്കുകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

എന്തിനാണ് ഞാൻ വന്നത്

എന്തിനാണ് ഞാൻ വന്നത്

''നിങ്ങളുടെ മാനസിക അവസ്ഥ എനിക്ക് നന്നായി തന്നെ അറിയാം. നിങ്ങള്‍ക്ക് ഒരു മനസമാധാനവുമുണ്ടാകില്ല. പലരും ഭക്ഷണം പോലും കഴിച്ചിട്ട് ദിവസങ്ങളായി കാണും എന്നും എനിക്ക് അറിയാം. നിങ്ങളുയര്‍ത്തുന്ന പ്രതിഷേധങ്ങളും വിഷമങ്ങളും ന്യായവുമാണ്. പക്ഷേ വിഷമിക്കേണ്ട. രക്ഷാപ്രവര്‍ത്തനങ്ങളെ കുറിച്ച്‌ വിലയിരുത്താനും പരിഹാരം കാണാനും വേണ്ടി തന്നെയാണ് ഞാന്‍ ഇവിടെ വന്നിരിക്കുന്നത്.'' - ഇത് പോലെ ഒരു ഉറപ്പാണ് ജനങ്ങൾക്ക് വേണ്ടിയിരുന്നത്.

മറുവശത്ത് പിണറായി ഭക്തരോട്

മറുവശത്ത് പിണറായി ഭക്തരോട്

പിണറായി വിജയൻ പോയാലും പോയില്ലെങ്കിലും ഒന്നും സംഭവിക്കാൻ ഇല്ല. പക്ഷെ എന്തൊക്കെ ന്യായീകരണം നടത്തിയാലും കേരളാ മുഖ്യമന്ത്രി, ക്രൈസിസ് മാനേജ്‍മെന്റിന്റെ ചെയർമാൻ എന്ന ഉത്തരവാദിത്വമുള്ള സ്ഥാനത്തിരിക്കുന്ന വ്യക്തി ആ സമയത്തു അവിടെ ചെല്ലാതിരുന്നത്, ബന്ധപ്പെട്ടവരെ ആശ്വസിപ്പിക്കാതിരുന്നത് വലിയ പിഴ തന്നെയാണ്. ഇനി ഇപ്പൊ എല്ലാതവണയും ചെയ്യുന്നപോലെ കൂലിക്കു ആളെ വെച്ച് ന്യായീകരിക്കാൻ ശ്രമിക്കാം പിണറായി ഭക്തർക്ക് - പിണറായിയെ ന്യായീകരിക്കുന്നവരോട് സോഷ്യൽ മീഡിയയ്ക്ക് പറയാനുള്ളത്.

നിർമല സീതാരാമന്‍ സംസാരിക്കുന്നത് കേൾക്കൂ

നിർമല സീതാരാമൻ പൂന്തുറയിലെ ആളുകളോട് സംസാരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കാണൂ.

English summary
Social media hails Nirmala Sitharaman on Cyclone Ockhi rescue operations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X