കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യാജ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത് പതിനാറുകാരന്‍! വോയ്സ് ഓഫ് ട്രൂത്തിന്‍റെ ഗ്രൂപ്പ് അഡ്മിന്‍

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
വ്യാജ ഹർത്താൽ ആഹ്വാനം ചെയ്തത് 16 കാരൻ | Oneindia Malayalam

മലപ്പുറം: ജമ്മു കശ്മീരിലെ കത്വയില്‍ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെണ്‍കുട്ടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനെന്ന പേരില്‍ സമൂഹ മാധ്യമങ്ങള്‍ വഴി കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഹര്‍ത്താല്‍ ദിവസം തെരുവിലിറങ്ങിയ യുവാക്കള്‍ വ്യാപകമായി അക്രമങ്ങള്‍ അഴിച്ച് വിട്ടിരുന്നു.

മലപ്പുറത്തടക്കം വടക്കന്‍ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ വലിയ തോതിലുള്ള സംഘര്‍ഷങ്ങളുണ്ടായി. സോഷ്യല്‍ മീഡിയ വഴി വ്യാപകമായ വിദ്വേഷ പ്രചാരണങ്ങള്‍ നടന്നു. മലബാര്‍ മേഖലയിലായിരുന്നു കൂടുതല്‍ ആക്രമങ്ങള്‍ ഉണ്ടായത്. ഇതോടെ ഹര്‍ത്താലിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.

കത്വാ സംഭവത്തില്‍ നീതി

കത്വാ സംഭവത്തില്‍ നീതി

കത്വാ സംഭവത്തില്‍ നീതി തേടിയായിരുന്നു സമൂഹമാധ്യമങ്ങളിലൂടെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ജമ്മുകാശ്മീരിലെ കത്വ ജില്ലയിലെ രസ്ന ഗ്രാമത്തില്‍ എട്ടുവയസുകാരി പീഡിപ്പിക്കപ്പെട്ടതില്‍ രാജവ്യാപകമായി പ്രതിഷേധം നടക്കുന്നതിനിടെയായിരുന്നു ആഹ്വാനം. സംഘപരിവാറിനെതിരെ എന്ന രീതിയിലായിരുന്നു ഗ്രൂപ്പുകളില്‍ ആഹ്വാനം ഉയര്‍ന്നത്. നാഥനില്ലാതെത്തിയ സന്ദേശം പലരും ഏറ്റെടുത്തു. അപ്രാഖ്യപിത ഹര്‍ത്താലില്‍ കേരളത്തില്‍ അങ്ങോളം ഇങ്ങോളം വന്‍ ആക്രമങ്ങളായിരുന്നു അരങ്ങേറിയത്. വ്യാജ ഐഡികള്‍ ഉപയോഗിച്ചായിരുന്നു ഹര്‍ത്താലിന് ആഹ്വാനം എന്നതിനാല്‍ പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനും പോലീസ് ഏറെ പാടുപെട്ടു.

പരക്കെ ആക്രമം

പരക്കെ ആക്രമം

ഹര്‍ത്താലില്‍ വ്യാപക ആക്രമം അഴിച്ചുവിട്ട വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ അണികളെ പോലീസ് അപ്പോള്‍ തന്നെ കസ്റ്റഡിയില്‍ എടുത്തിയിരുന്നു. ഏകദേശം 951 പേരെയായിരുന്നു പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇതില്‍ പകുതി പേരും എസ്ഡിപിഐ, മുസ്ലീം ലീഗ് പ്രവര്‍ത്തകരായിരുന്നു. തീവ്രവാദ സ്വഭാവമുള്ള സംഘടനകളാണ് അവസരം മുതലാക്കി വര്‍ഗീയ കലാപം ഉള്‍പ്പെടെയുള്ളവ ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ചത് എന്നാണ് സൂചന. എട്ട് ജില്ലകളില്‍ വര്‍ഗീയ കലാപമുണ്ടാക്കുക എന്നതായിരുന്നു ഈ സംഘങ്ങളുടെ ഉന്നമെന്നും അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കിയിരുന്നു. 350 കേസുകളാണ് പോലീസ് സംഭവത്തില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

വര്‍ഗീയ വികാരം ആളികത്തിക്കാന്‍

വര്‍ഗീയ വികാരം ആളികത്തിക്കാന്‍

വര്‍ഗീയ കലാപം എന്ന ലക്ഷ്യവുമായാണ് ഹര്‍ത്താല്‍ പ്രഖ്യാപനം ഉണ്ടായതെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയിരുന്നു. ഹര്‍ത്താല്‍ തിങ്കളാഴ്ച അവസാനിച്ചെങ്കിലും പിന്നീടും സംസ്ഥാനത്ത് സംഘര്‍ഷ സാധ്യത നിലനിന്നിരുന്നു. തുടര്‍ന്ന് സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ജാഗ്രതാ നിര്‍ദ്ദേശവും പോലീസ് പ്രഖ്യാപിച്ചു. വടക്കന്‍ ജില്ലകളിലായിരുന്നു സംഘര്‍ഷ സാധ്യത കൂടുതല്‍ കല്‍പ്പിച്ചിരുന്നത്. തുടര്‍ന്ന് കോഴിക്കോട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഒരാഴ്ച നിരോധനാജ്ഞ പ്രഖ്യാപിക്കുകയും രാത്രി പട്രോളിങ്ങ് ശക്തമാക്കുകയും ചെയ്തു. പ്രതിഷേധിക്കാന്‍ കോഴിക്കോട് നഗരത്തിലേക്ക് എത്തണമെന്ന ആഹ്വാനവും അതിനിടയില്‍ ഉണ്ടായി. എസ്ഡിപിഐയുടെ നേതൃത്വത്തില്‍ കോഴിക്കോട് റാലി നടത്താനിരുന്ന ദിവസം കോഴിക്കോട് അണി ചേരണമെന്നായിരുന്നു ആഹ്വാനം. ഇതോടെ റാലിക്കുള്ള അനുമതി പോലീസ് നിഷേധിച്ചു.

എറണാകുളം സ്വദേശിയിലേക്ക്

എറണാകുളം സ്വദേശിയിലേക്ക്

എറണാകുളം സ്വദേശിയാണ് സംഭവത്തിന് പിന്നില്‍ എന്നായിരുന്നു ആദ്യ വാര്‍ത്തകള്‍. എന്നാല്‍ ഹര്‍ത്താലിന് പിന്നില്‍ തീവ്രവാദ സംഘടനകള്‍ പ്രവര്‍ത്തിച്ചുവെന്ന നിഗമനത്തില്‍ തന്നെയായിരുന്നു പോലീസ്. ജനകീയ ഹര്‍ത്താല്‍ എന്ന പേരിട്ട് ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും പ്രചരിപ്പിക്കപ്പെട്ട ഹാഷ്ടാഗുകളില്‍ പലതിന്റെയും ഉറവിടം സംസ്ഥാനത്തിന് പുറത്താണ് എന്നും പോലീസ് കണ്ടെത്തിയിരുന്നു. കത്വ പെണ്‍കുട്ടിക്ക് നീതി ആവശ്യപ്പെട്ട് കൊണ്ട് തയ്യാറാക്കപ്പെട്ട ഇത്തരം പല പോസ്റ്ററുകള്‍ക്കും ഇസ്ലാമിക് സ്‌റ്റേറ്റ് അടക്കമുള്ള ചില അന്താരാഷ്ട്ര തീവ്രവാദ സംഘടനകളുടെ പോസ്റ്ററുകളുമായി സാമ്യമുണ്ട് എന്ന വിലയിരുത്തലും പോലീസ് നടത്തിയിരുന്നു.

എല്ലാം കുട്ടിക്കളി

എല്ലാം കുട്ടിക്കളി

എന്നാല്‍ വ്യാജ ഹര്‍ത്താലിന് പിന്നിലെ വ്യക്തിയേയും വാട്സ് ആപ് ഗ്രൂപ്പിനേയും പോലീസ് തിരിച്ചറിഞ്ഞു. വോയ്സ് ഓഫ് യൂത്ത് എന്ന ഗ്രൂപ്പുകള്‍ വഴിയാണ് വ്യാജ സന്ദേശം പരന്നതാണ് എന്നാണ് പോലീസ് പറയുന്നത്. ഇതിന്‍റെ അഡ്മിന്‍ മലപ്പുറം കൂട്ടായി സ്വദേശിയായ 16 വയസുകാരനാണെന്ന് പോലീസ് കണ്ടെത്തി. പ്രായപൂര്‍ത്തി ആകാത്തതിനാല്‍ ഇയാളെ കസ്റ്റഡിയില്‍ എടുക്കാന്‍ കഴിഞ്ഞിട്ടില്ല.
അതേസമയം പതിനാറുകാരന്‍റെ ഫോണ്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇത് കൂടാതെ മറ്റ് പല വാട്സ് ആപ് ഗ്രൂപ്പുകളുടെ അഡ്മിന്‍മാരും പോലീസ് നിരീക്ഷണത്തിലാണ്. കോഴിക്കോടും നിരവധി പേരുടെ ഫോണ്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവരെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

English summary
social media harthal group admin taken to custody
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X