Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹര്‍ത്താല്‍ നടത്തിയവര്‍ക്കെതിരായ പോലീസ് നടപടികള്‍ വിവേചനപരം; പിന്‍വലിക്കണമെന്ന് സംയുക്ത പ്രസ്താവന

കോഴിക്കോട്: കത് വ സംഭവത്തില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ നടത്തിയവര്‍ക്കെതിരെയുള്ള പൊലീസ് നടപടികള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത പ്രസ്താവന. ബിആര്‍പി ഭാസ്‌കര്‍, ഡോ. ടി.ടി ശ്രീകുമാര്‍, സി.പി ജോണ്‍, ജെ. ദേവിക ഉള്‍പ്പെടെയുള്ളവരാണ് പൊലീസ് നടപടികള്‍ക്കെതിരെ സംയുക്ത പ്രസ്താവന ഇറക്കിയത്.

പൂര്‍ണരൂപം: കത് വ പെണ്‍കുട്ടിയെ ക്രൂരമായി പീഢിപ്പിച്ചു കൊന്നതില്‍ പ്രതിഷേധിച്ച് ഏപ്രില്‍ 16ന് നടന്ന ഹര്‍ത്താലിനോട് അനുബന്ധിച്ച് ആയിരത്തോളം പേരെയാണ് സംസ്ഥാന പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി യുവാക്കളെ ജാമ്യമില്ലാ വകുപ്പുകള്‍ ചാര്‍ത്തി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. സംഘ്പരിവാറിനെതിരില്‍ വിവിധ സംഘടനാ പ്രവര്‍ത്തകരും അല്ലാത്തവരുമായ യുവാക്കള്‍ പ്രാദേശികമായി ഒത്തുചേര്‍ന്ന് നടത്തിയ പ്രതിഷേധങ്ങളെ സാമുദായിക സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചു എന്ന കുറ്റംചാര്‍ത്തി വേട്ടയാടുന്ന കേരളത്തിലെ ഭരണകൂടത്തിന്റെയും പൊലീസിന്റെയും ശ്രമങ്ങള്‍ അത്യന്തം പ്രതിഷേധാര്‍ഹമാണ്.

brp

ഹര്‍ത്താലിന്റെ പേരില്‍ കൈക്കൊള്ളാവുന്ന സ്വാഭാവിക നിയമനടപടിക്രമങ്ങള്‍ മനസിലാക്കാനാകും. എന്നാല്‍, സാമുദായിക ധ്രുവീകരണവും വര്‍ഗീയ കലാപവും ആരോപിച്ചു ഹര്‍ത്താല്‍ അനുകൂലികളെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം വേട്ടയാടുന്നത് തികഞ്ഞ വിവേചനവും അനീതിയുമാണ്. കത് വ വിഷയത്തില്‍ നടന്ന പ്രതിഷേധങ്ങള്‍ ഹിന്ദുസമൂഹത്തിന് എതിരിലുള്ളതാണെന്ന സംഘ്പരിവാര്‍ ആഖ്യാനങ്ങള്‍ സിപിഎം അടക്കമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഏറ്റുപിടിക്കുന്നത് അപലപനീയമാണ്. സംഘടനാ ചട്ടക്കൂടുകള്‍ക്കു പുറത്തുനടക്കുന്ന ഇത്തരം പ്രതിഷേധങ്ങളെയും കൂട്ടായ്മകളെയും ഉള്‍ക്കൊള്ളുവാനുള്ള ജനാധിപത്യപരമായ വിശാലതയുടെ അഭാവം മറവീക്കി പുറത്തുവന്നിരിക്കുകയാണ്.

സംഘ്പരിവാര്‍ ശക്തികള്‍ പടച്ചുണ്ടാക്കിയ സാമുദായിക ധ്രുവീകരണവാദങ്ങള്‍ ആവര്‍ത്തിച്ച് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മലബാര്‍ മേഖലയില്‍ അന്യായമായി അറസ്റ്റുചയെ്ത മുഴുവന്‍ പേരെയും ഉടന്‍ വിട്ടയക്കണം. ജനകീയ ജനാധിപത്യ സമരങ്ങളെയും പ്രതിഷേധങ്ങളെയും സങ്കുചിത രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി അപരവത്കരിക്കുകയും പൈശാചികവത്കരിക്കുകയും ചെയ്യുന്ന രാഷ്ട്രീയ നേതൃത്വത്തിന്റെയും ഭരണകൂടത്തിന്റെയും നടപടി അപകടകരമാണെന്ന് ഞങ്ങള്‍ മനസിലാക്കുന്നു. പൊലീസും ഭരണകൂടവും കാര്യങ്ങളെ വസ്തുനിഷ്ഠമായി സമീപിക്കണമെന്നും പൗരാവകാശലംഘന നടപടികളില്‍നിന്ന് ഭരണകൂടം പിന്‍മാറണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു.

ഒപ്പുവെച്ചവര്‍: ബിആര്‍പി ഭാസ്‌കര്‍, ഡോ. ടി.ടി ശ്രീകുമാര്‍, ഒ. അബ്ദുറഹ്മാന്‍, സി.പി ജോണ്‍, ഡോ. എ.കെ രാമകൃഷ്ണന്‍, ഡോ. ബി. രാജീവന്‍, ജെ. ദേവിക, സി.കെ അബ്ദുല്‍ അസീസ്, കെ. അംബുജാക്ഷന്‍, സി.ആര്‍ നീലകണ്ഠന്‍, ശൈഖ് മുഹമ്മദ് കാരക്കുന്ന്, കെ.പി ശശി, ബി.എസ് ഷെറിന്‍, കെ.കെ ബാബുരാജ്, ഗ്രോ വാസു, ജെനി റൊവീന, പി. ബാബുരാജ്, ഹമീദ് വാണിയമ്പലം, ബിനു മാത്യു, പ്രൊഫ. എം.ടി അന്‍സാരി, സലീന പ്രക്കാനം, രേഖാ രാജ്, എന്‍.പി ചെക്കുട്ടി, ഗീതാനന്ദന്‍, സുദേഷ് എം. രഘു, പ്രൊഫ. ഹാനി ബാബു, ശ്രീജ നെയ്യാറ്റിന്‍കര, ഡോ. നാരായണന്‍ എം. ശങ്കരന്‍, അനൂപ് വി.ആര്‍, അഡ്വ. കെ.കെ പ്രീത, ഡോ. വര്‍ഷ ബഷീര്‍, എ.എസ് അജിത് കുമാര്‍, എസ്. ഇര്‍ഷാദ്, രൂപേഷ് കുമാര്‍, അഫീദ അഹമ്മദ്, എം. ജോസഫ് ജോണ്‍, പി.എം സ്വാലിഹ്, ഗോപാല്‍ മേനോന്‍, നിഖില ഹെന്‍ റി, സി.ടി സുഹൈബ്, എം. ജിഷ, അഭിലാഷ് പടച്ചേരി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+