കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അവൾക്കൊപ്പം'; കാമ്പെയ്നുമായി സോഷ്യൽ മീഡിയ.. കന്യാസ്ത്രീക്ക് കത്തെഴുതി പാർവതി ഉൾപ്പെടെയുള്ളവർ

Google Oneindia Malayalam News

കൊച്ചി; കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട നടപടിക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. സ്ത്രീകളുടെ പോരാട്ടത്തെ തളർത്തുന്ന നടപടിയാണ് നീതിപീഠത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന തരത്തിലുള്ള വിമർശനങ്ങളായിരുന്നു പലരും ഉയർത്തിയത്. അതേസമയം അതിജീവതയ്ക്കൊപ്പം തന്നെയെന്ന് പലരും പ്രഖ്യാപിക്കുകയും ചെയ്തു. ഇപ്പോഴിതാ അതിജീവിതയ്ക്കും അവർക്കൊപ്പം നിന്ന കന്യാസ്ത്രീകൾക്കും പിന്തുണ അറിയിച്ച് കൊണ്ട് ക്യാമ്പെയ്ൻ നടത്തുകയാണ് സോഷ്യൽ ലോകം. കന്യാസ്ത്രീയ്ക്ക് സ്വന്തം കൈപടയിൽ എഴുതിയ കത്താണ് ക്യാമ്പെയ്ന്റെ ഭാഗമായി പങ്കിട്ടിരിക്കുന്നത്. മാധ്യമപ്രവർത്തകർ, സിനിമാ സാംസ്കാരിക രംഗത്തെ പ്രമുഖർ ഉൾപ്പെടെയാണ് കത്ത് പങ്കുവെച്ചത്.

nundd-1642583878.jpg -Properties

മാധ്യമ പ്രവർത്തക ഷാഹിന പങ്കിട്ട കുറിപ്പ് ഇങ്ങനെ- പ്രിയപ്പെട്ടവരേ ,
കഴിഞ്ഞ ആഴ്ച ഇതേ സമയമാണ് ആ കോടതി വിധി വന്നത്. .സ്ത്രീകളുടെ പോരാട്ടങ്ങളെ തളർത്തുന്ന , നമ്മളെയൊക്കെ നിരാശയിലേക്ക് തള്ളിവിട്ട ആ വിധി . അന്നേ ദിവസം കോട്ടയത്ത് പോയി ആ കന്യാസ്ത്രീയെ - അവർക്ക് വേണ്ടി പോരാടിയ ആ അഞ്ച് കന്യാസ്ത്രീകളെയും -ഒന്ന് കാണാനും കെട്ടിപ്പിടിക്കാനും തോന്നിയില്ലേ നിങ്ങൾക്ക് ? എനിക്ക് തോന്നി .

പക്ഷേ നമുക്ക് അത് കഴിയില്ലല്ലോ , അപ്പോൾ അവരെ പിന്തുണക്കാൻ, അവർ തനിച്ചല്ലെന്ന് അറിയിക്കാൻ നമുക്ക് എന്തൊക്കെ ചെയ്യാൻ പറ്റും ? ആ ആലോചനയിൽ നിന്നാണ് ഇങ്ങനെ ഒരാശയം ഉണ്ടായത് . അവർക്ക് കത്തെഴുതുക . നമ്മൾ കൂടെയുണ്ടെന്ന് , ഈ പോരാട്ടത്തിൽ ഒറ്റക്കല്ലെന്ന് അവരെ അറിയിക്കുക . സ്വന്തം കൈപ്പടയിൽ എഴുതുന്ന കത്തുകൾ ഇതോടൊപ്പം കൊടുത്തിട്ടുള്ള ഇമെയിൽ ഐഡി യിലേക്ക് അയക്കാം .ഈ ഐഡി കൈകാര്യം ചെയ്യുന്ന ഏതാനും സുഹൃത്തുക്കൾ അവ പ്രിന്റ് ഔട്ട് എടുത്ത് മഠത്തിൽ എത്തിക്കും .

നമ്മുടെ വാക്കുകൾ , നമ്മുടെ ഉറപ്പുകൾ , നമ്മുടെ ചേർത്ത് പിടിക്കൽ അവർക്കിപ്പോൾ വളരെ ആവശ്യമാണ് . ഞാൻ അയച്ച കത്ത്ഈ ഇവിടെ ചേർക്കുന്നു . നിങ്ങളും കത്തയക്കൂ ഹാഷ്ടാഗ് കൂടി ചേർത്ത് നിങ്ങളുടെ കത്തുകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യൂ . കാരണം അവർ തോൽക്കാതിരിക്കേണ്ടത് അവരുടെ മാത്രം ആവശ്യമല്ല . നമ്മുടേത് കൂടിയാണ് . നമുക്ക് കൂടി വേണ്ടിയാണ് അവർ പൊരുതുന്നത്. [email protected] എന്ന ഐഡി യിലേക്ക് എഴുതൂ. നിങ്ങൾ കൂടെയുണ്ടെന്ന് അവരെ അറിയിക്കൂ #WithTheNuns #Avalkkoppam, പോസ്റ്റിൽ പറയുന്നു.

അനീതിക്കെതിരെ പോരാടിയതിന്, പോരാടാൻ കാണിച്ച മനക്കരുത്തിനും ദൃഢനിശ്ചയത്തിനും, ഇതൊന്നും അത്ര എളുപ്പമല്ലെന്ന് അറിയാം, പക്ഷേ ഈ യാത്രയെ അതിജീവിക്കാൻ താങ്കൾക്ക് കഴിയും, നിങ്ങൾക്കൊപ്പം, എന്നായിരുന്നു നടി ഗീതുമോഹൻദാസ് കുറിച്ചത്.

ഡിയർ സിസ്റ്റേഴസ്, ഈ പോരാട്ടത്തിൽ ഞങ്ങൾ നിങ്ങൾക്കൊപ്പം തന്നെ ഉണ്ടെന്ന് പാർവ്വതി തിരുവോത്ത് പങ്കുവെച്ച കത്തിൽ പറയുന്നു. നിങ്ങൾ ഞങ്ങളുടെ ഹീറോയാണെന്നായിരുന്നു ഗായിക ചിൻമയി ശ്രീപദയുടെ കുറിപ്പ്. ഈ ഇരുണ്ട ഘട്ടത്തിന് അപ്പുറത്ത് തീർച്ചയായും പ്രകാശം ഉണ്ടാകുമെന്നും ചിൻമയി കുറിപ്പിൽ പറഞ്ഞു.

Recommended Video

cmsvideo
സ്തുതി ദൈവത്തിന് മാത്രമേയുള്ളോ? കാണാം ഫ്രാങ്കോ മുളയ്ക്കലും കുറ്റവിമുക്ത ട്രോളുകളും

കുറവിലങ്ങാട് മഠത്തില്‍ വച്ച് ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു കേസ്. 105 ദിവസത്തെ വിചാരണക്ക് ശേഷം കോട്ടയം അഡീഷണന്‍ സെഷന്‍ കോടതിയാണ് കേസിൽ വിധി പുറപ്പെടുവിച്ചത്.പ്രതിക്കെതിരായ കുറ്റങ്ങൾ നിലനിൽക്കില്ലെന്നാണ് കോടതി നിരീക്ഷിച്ചത്.

English summary
Social media in support of Nun; actors including parvathy thiruvoth shares letter, goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X