• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സ്വന്തം കുടുംബത്തെ വഞ്ചിക്കുക, എന്നിട്ട് അതിന് പ്രണയം എന്ന പേരും! കെവിനും നീനുവിനും അധിക്ഷേപം

cmsvideo
  കെവിനും നീനുവിനും അധിക്ഷേപം

  കോഴിക്കോട്: തന്നെ സ്‌നേഹിച്ചുവെന്ന കുറ്റത്തിന് ജീവന്‍ ബലി കഴിക്കേണ്ടി വന്ന കെവിന്റെ തണുത്ത ശരീരം കെട്ടിപ്പിടിച്ച് അലമുറയിടുന്ന നീനുവിന്റെ ചിത്രം കേരളം അത്ര പെട്ടെന്നൊന്നും മറക്കാന്‍ ഇടയില്ല. നീനുവും കെവിനും കേരളത്തിന് എന്നും ഉണങ്ങാത്ത മുറിവായിരിക്കും. ജാതിയും മതവുമെല്ലാം ജീവനെടുക്കാന്‍ പോന്ന കാരണങ്ങളാകുന്ന കാലത്ത് കെവിന്‍ ആവര്‍ത്തിക്കപ്പെടുമെന്ന ആശങ്കകള്‍ അസ്ഥാനത്തല്ല.

  കെവിന്റെ മരണത്തേയും പ്രണയത്തേയും മഹത്വവത്ക്കരിക്കേണ്ടതില്ല, എന്നാല്‍ അപഹസിക്കാതെയെങ്കിലുമിരിക്കാം മലയാളിക്ക്. കെവിനും നീനുവും ഒപ്പമുള്ള പ്രണയ ചിത്രങ്ങള്‍ക്ക് താഴെ സോഷ്യല്‍ മീഡിയയില്‍ വെറുപ്പും പരിഹാസവും പരത്തുന്നവര്‍ നിരവധിയാണ്.

  കെവിനും നീനുവിനും അപമാനം

  കെവിനും നീനുവിനും അപമാനം

  തേപ്പ് എന്ന് മാത്രം പറയുന്ന ഈ കാലത്ത് ഒരുപാട് സ്‌നേഹിച്ചിട്ടും ഒരുമിക്കാന്‍ പറ്റാതെ പോയവര്‍ എന്ന കുറിപ്പിനൊപ്പം കെവിന്റെയും നീനുവിന്റെയും പ്രണയചിത്രങ്ങള്‍ ലിറ്റി എലിസബത്ത് മാത്യു എന്ന അക്കൗണ്ടില്‍ നിന്നും ഇന്നത്തെ കേരളം എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ പോസ്റ്റിന് താഴെയാണ് കെവിന്റെയും നീനുവിന്റെയും പ്രണയത്തെ അപമാനിച്ച് കൊണ്ട് ഒരുകൂട്ടര്‍ രംഗത്ത് വന്നിരിക്കുന്നത്.

  കുറച്ച് കഴിയുമ്പോൾ മടുക്കുമെന്ന്

  കുറച്ച് കഴിയുമ്പോൾ മടുക്കുമെന്ന്

  നീനുവിന്റെ മാതാപിതാക്കളുടെ വിഷമം എന്ന വാദത്തില്‍ തൂങ്ങി കെവിന്റെ മരണത്തെ വരെ ന്യായീകരിക്കാന്‍ ഇക്കൂട്ടര്‍ ധൈര്യം കാണിക്കുന്നുവെന്നതാണ് അത്ഭുതം. കഷ്ടപ്പെട്ട് വളര്‍ത്തിയ മക്കള്‍ കണ്ടവന്റെ കൂടെ പോകുമ്പോള്‍ മാതാപിതാക്കള്‍ ഇത്തരത്തില്‍ പ്രതികരിച്ച് പോകും എന്ന തരത്തിലാണ് പ്രതികരണങ്ങളുടെ പോക്ക്. നീനുവിന് ഇപ്പോള്‍ 20 വയസ്സേ പ്രായമുള്ളൂ എന്നും കുറച്ച് നാള്‍ കഴിയുമ്പോള്‍ ഇതൊക്കെ മടുക്കുമെന്നൊക്കെ പ്രതികരണങ്ങളുണ്ട്.

  മാതാപിതാക്കളുടെ വിഷമം

  മാതാപിതാക്കളുടെ വിഷമം

  അത്തരം ചില പ്രതികരണങ്ങൾ കൂടി വായിക്കാം: ' ഒളിച്ചോടാൻ 18 വയസു തികയാൻ കാത്തിരിക്കുന്ന എല്ലാ പെണ്കുട്ടികളോടും, നിങ്ങളുടെ രക്ഷിതാക്കൾ നിങ്ങളെ എങ്ങിനെയാണ് വളർത്തി വലുതാക്കിയത് എന്നറിയണമെങ്കിൽ നിങ്ങളും ഒരമ്മയാകണം, ഒരുപാട് കഷ്ടപ്പെട്ടു ഒരു പെൺകുട്ടിയെ വളർത്തുന്നത് അവർക്കൊരു നല്ല ജീവിതം നൽകണം എന്ന ഉദ്ദേശത്തോടു കൂടി മാത്രമാണ്, അല്ലാതെ തങ്ങളുടെ പെൺകുട്ടികൾ കഷ്ടപെടണം എന്ന് ആഗ്രഹിച്ചല്ല'.

  അവരെ വിഷമിക്കരുതെന്ന്

  അവരെ വിഷമിക്കരുതെന്ന്

  'പെൺകുട്ടികളെ വളർത്തി വലുതാകുമ്പോൾ മാതാപിതാക്കൾക്കുണ്ടാകുന്ന ഒരു വലിയ ആഗ്രഹമാണ് നാലാളറിയെ തന്റെ മകളെ നല്ല നിലയിൽ കെട്ടിച്ചയക്കുക എന്നത്, എന്നാൽ അവരുടെ ആഗ്രഹങ്ങൾകു മുകളിൽ കരിനിഴൽ വീഴ്ത്തി ഇന്ന് കണ്ട ഒരുത്തന്റെ കൂടെ തന്റെ മകൾ ഒളിച്ചോടി എന്നറിയുമ്പോൾ ആ മാതാപിതാക്കൾക്കുണ്ടാകുന്ന വിഷമം എന്താണെന്ന് ഒരു നിമിഷമെങ്കിലും ചിന്തിച്ചു നോക്കുക, വളർത്തി വലുതാക്കിയതിന്റെ കൂലിയായി അവർക്കു ദുഃഖം നൽകുന്ന മക്കളാകാതിരിക്കാൻ ശ്രമിക്കുക'.

  കൂടെത്താമസിക്കുക എന്ന ഒരുലക്ഷ്യം

  കൂടെത്താമസിക്കുക എന്ന ഒരുലക്ഷ്യം

  'നീനുവിന്റെ മാതാപിതാക്കൾ ചെയ്യ്തത് ശെരിയാണ് എന്ന് പറയുന്നില്ല പക്ഷേ പ്രായപൂർത്തിയായ ഒരാൾ വിവാഹത്തെപ്പറ്റി (കൂടെത്താമസിക്കുന്നതല്ല വിവാഹം ) ചിന്തിക്കുമ്പോൾ അതിനുള്ള കഴിവ് ( ഭാര്യ ,കുഞ്ഞുങ്ങൾ ,കുടുംബം ,) തനിക്കുണ്ടോ എന്ന് നോക്കണം . ഇവിടെഅതുണ്ടായില്ല മറിച്ഛ് എങ്ങനെയങ്കിലും കൂടെത്താമസിക്കുക എന്ന ഒരുലക്ഷ്യം മാത്രമേയുള്ളു' എന്നാണ് മറ്റൊരാളുടെ പ്രതികരണം

  കുടുംബത്തെ വഞ്ചിക്കുന്ന പ്രണയമെന്ന്

  കുടുംബത്തെ വഞ്ചിക്കുന്ന പ്രണയമെന്ന്

  'ആര് മനസിലാക്കാൻ . ഇന്ന് ഇതല്ല എല്ലാവർക്കും കാര്യം ദിവ്യമായ പ്രേമം ആണ് . ഞ്ഞാൻ പറയുന്നു ദിവ്യമായ പ്രേമം അത് ninte തൊഴിലിനോട് കാണിക്ക് നാളെ നിനക്കു ഗുണം ചെയ്യും . അല്ലാതെ എവിടെയോ വച്ചുകാണുന്ന ഒരുത്തനോടോ ഒരുതിയോടോ അല്ല' എന്ന് ഒരാൾ കമന്റ് ചെയ്തിരിക്കുന്നു. സ്വന്തം കുടുംബത്തെ വഞ്ചിക്കുക, എന്നിട്ട് അതിന് പ്രണയം എന്ന പേരും എന്നാണ് മറ്റൊരു പ്രതികരണം.

  കെട്ടിപ്പിടിച്ച് കറങ്ങി നടത്തം

  കെട്ടിപ്പിടിച്ച് കറങ്ങി നടത്തം

  കൊന്നത് തെറ്റ് തന്നെ.. പക്ഷെ ഈ പ്രേമത്തെ അനുകൂലിച്ചു കണ്ണീർ പൊഴിക്കുന്നവർ ഒന്നാലോചിച്ചു നോക്കു. വളർത്തി വലുതാക്കിയ മകൾ അല്ലെങ്കിൽ പെങ്ങൾ ഇത് പോലെ ഒരു റിലേഷനിൽ പോയി പെട്ട്. അവന്റെ കൂടെ കെട്ടിപിടിച്ചു കറങ്ങി നടക്കുകയും ഒക്കെ കാണുമ്പോൾ എങ്ങിനെ ഫീൽ ചെയ്യും എന്ന്. പ്രേമം അസ്ഥിക്ക് പിടിച്ച സമയത്തു പലതും തോന്നും. പുതുമോടിയും ത്രില്ലും ഒക്കെ കഴിഞ്ഞു ജീവിതം കുറച്ചു കഴിയുമ്പോൾ അറിയാം വിചാരിച്ച അത്ര colourful അല്ല എന്ന്. അന്ന് ഈ പ്രേമിച്ചവർ തന്നെ അടിച്ചു പിരിയുന്നത് കാണേണ്ടി വരും എന്നും കമന്റുണ്ട്.

  ഇതെല്ലാം ഓർത്ത് ചിരിക്കും

  ഇതെല്ലാം ഓർത്ത് ചിരിക്കും

  ഈ വിഷമവും ആദർശവും എത്ര നാൾ ഉണ്ടായിരിക്കും ജീവിതത്തെ കുറിച്ച് എന്തെങ്കിലും അറിയോ അതിനുളള പ്രായം ആണോ? പിന്നെ ഇത് എല്ലാം ഓർത്തു ചിരിക്കുന്ന ഒരു കാലം വരും അന്ന് ഇപ്പോൾ തള്ളി പറയുന്ന വീട്ടിലുള്ള എല്ലാവരേയും ഓർത്ത് കുറ്റബോധവും ഉണ്ടാവും മോളെ എന്നൊരാൾ കമന്റ് ചെയ്തിരിക്കുന്നു. നേരത്തെ നീനുവിന്റെ അഭിമുഖ വീഡിയോയ്ക്ക് താഴെയും ഇത്തരത്തിൽ ചിലർ പ്രതികരണങ്ങളുമായി എത്തിയിരുന്നു.

  ആങ്ങളയെ കുറ്റപ്പെടുത്താനാവില്ലെന്ന്

  ആങ്ങളയെ കുറ്റപ്പെടുത്താനാവില്ലെന്ന്

  എന്തിനാണ് പെണ്ണുങ്ങളേ ഈ കണ്ടവൻമാരെ സ്നേഹിച്ചു അവന്മാരുടെ കൂടെ ഓടിപോവുന്നത്. ഏത് വീട്ടിലും പ്രശ്നമുണ്ടാക്കുന്നത് പെണ്ണുങ്ങളാണ്. ഇവൾ കാരണം രണ്ട് പേരുടെ ജീവിതം താറുമാറായി.ആങ്ങളയുടെയും ഭർത്താവിന്റെയും. ഇവൾക് ഒരു നഷടവുമില്ല. കാരണം ഇവൾ ഇതെല്ലാം കഴിയുമ്പോൾ വേറെ ഒരുത്തനെ കലൃണം കഴിച് ജീവിക്കും എന്നാണ് നേരത്തെ വന്ന കമന്റുകളിൽ ഒന്ന്. സ്വന്തം മോളെ പോലെ നിന്നൊക്കെ വളർത്തി വലുതാക്കിയ ഒരു ഏട്ടൻ ഇങ്ങനെ പ്രതികരിച്ചതിനെ കുറ്റപ്പെടുത്താൻ ഒരു പെങ്ങൾ ഉള്ള എനിക്ക് ആവില്ലെന്ന തരത്തിലായിരുന്നു അന്നത്തെ പ്രതികരണങ്ങൾ.

  ഫേസ്ബുക്ക് പോസ്റ്റ്

  ലിറ്റി എലിസബത്ത് മാത്യുവിന്റെ പോസ്റ്റ് വായിക്കാം

  English summary
  Some in Social Media insults Kevin and Neenu
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X