Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടി... ബിജെപിക്ക് പണികൊടുത്തത് ഇങ്ങനെ

തിരുവനന്തപുരം: ലോകത്തിലെ തന്നെ ഏറ്റവും വിലയ രാഷ്ട്രീയ പാര്‍ട്ടിയായതിന്റെ സന്തോഷത്തിലാണ് ബിജെപിക്കാര്‍. തോല്‍പിച്ചതാകട്ടെ ചില്ലറ കക്ഷികളെയൊന്നും അല്ല. ചൈനീസ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ആണ്.

എന്നാല്‍ എങ്ങനെയാണ് ബിജെപിക്കാര്‍ ഈ റെക്കോര്‍ഡ് സ്വന്തമാക്കിയതെന്നാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. മിസ് കോള്‍ അടിപ്പിച്ച് അംഗ സംഖ്യയില്‍ റെക്കോര്‍ഡിട്ടു എന്നാണ് ആക്ഷേപം. ഇന്റര്‍നാഷണല്‍ ചളു യൂണിയന്‍ അല്ലെങ്കില്‍ ഐസിയു എന്ന ഫേസ്ബുക്ക് പേജില്‍ ഇതിനെ കളിയാക്കി നിരവധി പോസ്റ്റുകള്‍ വന്നിട്ടുണ്ട്. തന്നെ എങ്ങനെ ബിജെപി അംഗമാക്കി എന്ന് പറഞ്ഞ് ഒരു മാധ്യമ പ്രവര്‍ത്തകന്‍ ടൈംസ് ഓഫ് ഇന്ത്യയില്‍ എഴുതിയ കുറിപ്പും ഹിറ്റാണ്.

അറിയാതെ വിളിച്ചാല്‍ പോലും

അറിയാതെ വിളിച്ചാല്‍ പോലും

നമ്പര്‍ മാറി ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചാല്‍ പോലും ബിജെപി അംഗമായിപ്പോയേക്കും എന്നാണ് പരിഹാസം.

റാംജി റാവുവിനും പണികിട്ടി

റാംജി റാവുവിനും പണികിട്ടി

മലയാളികള്‍ക്ക് ഏറെ പരിചിതമായ ഫോണ്‍വിളിയാണ് റാംജി റാവു സ്പീക്കിങ്ങിലേത്. ആ റാംജി റാവുവിനും പണി കിട്ടി.

നമ്പര്‍ മാറിയാല്‍

നമ്പര്‍ മാറിയാല്‍

ബിജെപിയില്‍ ചേരാന്‍ വേണ്ടി ഫോണ്‍ ഡയല്‍ ചെയ്ത് പിസി ജോര്‍ജ്ജിനെ ലൈനില്‍ കിട്ടിയാല്‍ എന്ത് ചെയ്യും.

ഇങ്ങനെയൊക്കെ കളിയാക്കണേ...

ഇങ്ങനെയൊക്കെ കളിയാക്കണേ...

ഒരു രാഷ്ട്രീയ പാര്‍ട്ടി ഇങ്ങനെ അഗംത്വ കാമ്പയിന്‍ നടത്തുന്നതിന് ഇത്രയൊക്കെ കളിയാക്കണോ!

മിസ് കോള്‍ അടിച്ചാല്‍... സംസാരിച്ചാല്‍

മിസ് കോള്‍ അടിച്ചാല്‍... സംസാരിച്ചാല്‍

മിസ് കോള്‍ അടിച്ചാല്‍ വെറും മെമ്പര്‍.. 10 മിനിട്ട് സംസാരിച്ചാല്‍ സംസ്ഥാന പ്രസിഡന്റ്... എങ്ങനെയുണ്ട് പരിഹാസം.

ഈ നമ്പറില്‍ വിളിക്കല്ലേ...

ഈ നമ്പറില്‍ വിളിക്കല്ലേ...

വരനെ ആവശ്യമുണ്ട് എന്ന ഈ പരസ്യം കണ്ട് ആരും വിളിക്കാന്‍ നില്‍ക്കണ്ട കെട്ടോ. അടിയിലുള്ള ഫോണ്‍ നമ്പര്‍ ബിജെപിയില്‍ അംഗത്വമെടുക്കാനുള്ള ടോള്‍ ഫ്രീ നമ്പറാണ്!

നമ്പര്‍ മാറി

നമ്പര്‍ മാറി

ദൃശ്യത്തിലെ സീനും ബിജെപിയെ കളിയാക്കാന്‍ ചില വിരുതന്‍മാര്‍ ഉപയോഗിച്ചു.

ടൈംസില്‍ വാര്‍ത്ത

ടൈംസില്‍ വാര്‍ത്ത

താന്‍ എങ്ങനെയാണ് ബിജെപിയിലേക്ക് തള്ളിയിടപ്പെട്ടത് എന്ന് വിശദീകരിച്ച് മാധ്യമ പ്രവര്‍ത്തകനായ അഭയ് മോഹന്‍ ഝാ ടൈംസ് ഓഫ് ഇന്ത്യയില്‍ എഴുതിയ കുറിപ്പും ഓണ്‍ലൈന്‍ ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+