മലപ്പുറത്തെ പച്ചയടിച്ച് ട്രോളുകളുടെ പൊങ്കാല!!! പച്ചവെള്ളത്തിന് വരെ അടപടലം ട്രോളുകൾ... പിന്നിൽ ആര്?
മലപ്പുറം: സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പച്ച നിറം ആണ് ട്രെന്‍ഡിങ്. ട്രോളുകളിലെ അക്ഷരങ്ങള്‍ വരെ ഇപ്പോള്‍ പച്ച നിറത്തിലാണ്. പച്ച നിറത്തിന് മാത്രമല്ല, മലപ്പുറത്തിന് മൊത്തത്തിലാണ് ഇപ്പോള്‍ ട്രോളുകള്‍. കാരണം എന്തെന്നല്ലേ... സീബ്ര ലൈനിന് മലപ്പുറത്തെ മുസ്ലീം ലീഗുകാര്‍ പച്ച നിറം അടിച്ചത് തന്നെ!!
ഒടുവിൽ ധർമജൻ ഭയന്നത് തന്നെ സംഭവിച്ചു!!! ദിലീപിന് 'മൂലക്കുരു' വന്നാൽ ധർമജൻ ഇങ്ങനെ 'ഇരിക്കും'... ട്രോൾ
എന്നാല്‍ അതിന്റെ പേരില്‍ ഒരു ജില്ലയെ മൊത്തത്തില്‍ ട്രോളേണ്ടതിന്റെ ആവശ്യമുണ്ടോ എന്നും ചോദിക്കുന്നവരുണ്ട്. അവര്‍ക്കുള്ള മറുപടിയും ട്രോളുകളില്‍ ഉണ്ട്.
'തള്ളുന്ന പാര്‍ട്ടിക്ക് പെരുന്തള്ള് മാമൻ'!!! 600 കോടി വോട്ട് കിട്ടിയ മോദിക്ക് അറഞ്ചം പുറഞ്ചം പൊങ്കാല
സംഘി, കമ്മി, കൊങ്ങി തുടങ്ങിയവയായിരുന്നു സോഷ്യല്‍ മീഡിയയിലെ പ്രധാന രാഷ്ട്രീയ 'വാക്കുകള്‍'. അക്കൂട്ടത്തിലേക്ക് 'മൂരി' കൂടി എത്തിയിട്ടുണ്ട് ഇപ്പോള്‍!!!

മലപ്പുറത്തെയല്ല....
ട്രോളന്മാര് ട്രോളുന്നത് മലപ്പുറത്തെ അല്ലത്രെ... വിവരമില്ലാത്തെ ചില മൂരികളെ ആണെന്ന്... അവരല്ല മലപ്പുറത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍ എന്നും പറയുന്നുണ്ട് ട്രോളന്മാര്.

ഇനിയിപ്പോള്‍
ഇനിയിപ്പോള്‍ മലപ്പുറത്ത് പോകുമ്പോള്‍ പച്ചക്കുപ്പായം ഇട്ട് പോകേണ്ടി വരുമോ എന്നാണ് ചിലര്‍ക്ക് സംശയം. പിഎസ് സി പരീക്ഷയൊക്കെ വരികയാണല്ലോ!

അല്‍ മൂരി
വെറും മൂരിയല്ലത്രെ... ഇപ്പോള്‍ അല്‍ മൂരിയാണെന്ന്!!! ആകെ കൂടി പച്ച മാങ്ങയേ ഇഷ്ടമാകൂ എന്നാണ് പരിഹാസം.

അത്രയ്ക്കും വേണോ
നല്ല വെളുത്ത നിറം കിട്ടണം എങ്കില്‍ ടൈഡ് ഒക്കെ ഇട്ട് അലക്കേണ്ടി വരും. അതില്‍ ഇത്തിരി പച്ച കളര്‍ കൂടി ചേര്‍ത്താല്‍ ഇങ്ങനെ ആകും!

പച്ചക്കുപ്പി
പണ്ട് സ്കൂളില്‍ പച്ച കുപ്പിയില്‍ മാത്രം വെള്ളം കൊണ്ടുവന്നിരുന്ന ആ കൂട്ടുകാരന്റെ രഹസ്യം ഇപ്പോഴാണത്രെ മനസ്സിലായത്... ലീഗുകാരന് ആയിരിക്കും!!!

ഗ്രീന്‍ പ്രോട്ടോകോള്‍
പച്ചയോട് അത്രയ്ക്കാണ് സ്നേഹം.... സ്കൂളുകളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കുന്ന കാര്യം അറിഞ്ഞ് ഏറ്റവും അധികം സന്തോഷിച്ചത് ലീഗുകാരാണത്രെ!

എന്തൊരു സന്തോഷം
മലപ്പുറത്തെ ലീഗ് അണികള്‍ക്ക് ഏറ്റവും ഇഷ്ടം മാസ്കും ഹള്‍ക്കും ആണത്രെ... ഇപ്പോഴല്ലേ സംഗതി പിടികിട്ടിയത്!!!

പച്ച മണ്ണാണോ... മ്മടെ ആളായിരിക്കും
പണ്ട് ജഗന്നാഥന് ഗുരുവിന്റെ ഖബറില്‍ ഒരുപിടി 'പച്ച' മണ്ണും വാരിയിട്ട് യാത്ര തുടര്ന്നതല്ലേ... ജഗന്നാഥനും മ്മന്റെ ആളാണെന്നാണത്രെ ലീഗുകാരന്റെ ചിന്ത!

ചെങ്കോട്ടയ്ക്കും
ഇപ്പോള്‍ സീബ്ര ലൈനിന് മാത്രമല്ലേ പച്ച നിറം അടിച്ചത്. നാളെ ഇനി ചെങ്കോട്ടയ്ക്കും പച്ച കളര്‍ അടിക്കുമോ എന്നാണ് ചിലരുടെ സംശയം!

പച്ച പിടിച്ചാലോ
ഒരാള്‍ ജീവിതത്തില്‍ രക്ഷപ്പെട്ടാല്‍, അവന് പച്ച പിടിച്ചു എന്നല്ലേ പറയുക. പിന്നെ എന്തിനാണ് ലീഗിനെ ഇങ്ങനെ കളിയാക്കുന്നത് എന്നാണ് ചോദ്യം!

ഇതൊക്കെ കാണുമ്പോള്‍
വെടിക്കെട്ട് കാണാന്‍ പോയാല്‍ പോലും ഇങ്ങനെ ആണത്രെ ലീഗുകാര്‍... പച്ച നിറം കണ്ടാല്‍ അത്രയ്ക്കുണ്ട് സന്തോഷം!

പച്ചരി ചോറും പച്ച വെള്ളവും
എത്ര വിശന്നാലും നല്ല 'പച്ച'രി ചോറും പച്ച വെള്ളവും വേണമത്രെ... എന്നാലേ ലീഗുകാര്‍ക്ക് ഒരു മനസ്സമാധാനം ഉണ്ടാകൂ എന്ന്!

ഐസ്ക്രീം
ഐസ്ക്രീം ഒക്കെ ഇങ്ങനെ കാണണം എന്ന് പറഞ്ഞാല്‍ കഷ്ടമാണ്. ഏതെങ്കിലും ചിലര്‍ പച്ച പെയിന്റ് അടിച്ച് എന്ന് വച്ച് എല്ലാ ലീഗുകാരേയും ഇങ്ങനെ കളിയാക്കണോ!

ആ ബാക്ക് ഗ്രൗണ്ട് എവിടെ...
ബാഹുബലിയുടെ മേക്കിങ് വീഡിയോ കണ്ടപ്പോള്‍ ലീഗുകാര്‍ ഒരുപാട് സന്തോഷിച്ചത്രെ... കാരണം ബാക്ക് ഗ്രൗണ്ടില്‍ ആകെ പച്ചയാണല്ലോ... പക്ഷേ, സിനിമ റിലീസ് ആയപ്പോഴോ!

ആ കളറ് കിട്ടണം
റോഡരികിലെ മരങ്ങള്ക്കായാല് പോലും ഇങ്ങനെ ഒരു പച്ച നിറം കിട്ടിയാലേ മലപ്പുറത്തെ ലീഗുകാര്‍ക്ക് ഒരു സമാധാനം ആവുകയുള്ളൂവത്രെ!

ഗ്രീന്‍ഫീല്‍ഡില്‍ ആണെങ്കില്‍...
പഠിക്കാനുള്ള സമയത്ത് കളിക്കാന്‍ പോകാനോ? അത് സമ്മതിക്കില്ല. എന്നാല്‍ അത് ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ആണെങ്കിലോ!!!

അവന്തികാത്ത
'പച്ച' തീയാണ് നീ... എന്ന ആ വരി കേട്ടപ്പോള്‍ രോമാഞ്ചകഞ്ചുകം അണിഞ്ഞേ്രത ലീഗ് അണികള്‍!!! അവന്തികാത്ത!!!

പച്ചമഷി
തിരഞ്ഞെടുപ്പിന് വോട്ട് ചെയ്താല്‍ കൈവിരലില്‍ മഷി തേയ്ക്കുമല്ലോ... അതിനി പച്ച മഷി ആക്കാന്‍ പറ്റുമോ എന്ന് വരെ ചോദിച്ചവരുണ്ടത്രെ!

ഹരിതാഭയും പച്ചപ്പും
സത്യത്തില്‍ ഡോക്ടര്‍ ഉദ്ദേശിച്ച ആ ഹരിതാഭയും പച്ചപ്പും മലപ്പുറത്തെ ഈ സീബ്ര ലൈന്‍ ആയിരുന്നോ എന്നാണ് ഇപ്പോള്‍ ചിലര്‍ക്ക് സംശയം!

പച്ചപ്പനംതത്തേ...
മറ്റേത് പാട്ട് കേട്ടാലും ലീഗുകാര്‍ക്ക് സന്തോഷം തോന്നില്ലത്രെ... എന്നാല്‍ 'പച്ച' പനം തത്തേ എന്ന പാട്ട് കേട്ടാലോ!!!

പ്രതിമകള്‍ക്ക്
പെയിന്റ് അടിക്കല്‍ സീബ്ര ലൈന്‍ വരേയെ എത്തിയിട്ടുള്ളൂ ഇതുവരെ. ഇനി പ്രതിമകള്‍ക്ക് കൂടി പെയിന്റ് അടിക്കണം!

ചേട്ടനും അനിയനും
മുമ്പ് കക്കൂസിന് കാവി നിറം അടിച്ച ചില കൂട്ടരുണ്ടായിരുന്നു. ഇപ്പോള്‍ സീബ്ര ലൈനിന് പച്ച നിറവും. ഇവര്‍ ചേട്ടനും അനിയനും ആണോ എന്നാണ് സംശയം!

വാട്സ് ആപ്പ് മതി
ഫേസ്ബുക്കിന്റെ ലോഗോ നീല നിറം. വാട്സ് ആപ്പിനാണെങ്കില് പച്ച നിറം. ലീഗുകാര്‍ക്ക് പ്രിയം വാട്സ് ആപ്പ് തന്നെ!!!

തീവണ്ടിയോട് കളിച്ചാല്‍
ഹര്‍ത്താല്‍ ദിവസം പച്ചക്കൊടിയും പിടിച്ച് തീവണ്ടി തടയാന്‍ ചെന്നത് മാത്രമേ ഓര്മയുള്ളൂ... പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു!

മതം ഏതാണെങ്കിലും
അന്യമതക്കാരി ആണെങ്കില്‍ എന്താ... പേര് ഹരിത എന്നല്ലേ... പച്ച ഉണ്ടായാല്‍ മാത്രം മതിയത്രെ! ലീഗുകാരെ ഇങ്ങനെയൊക്കെ ട്രോളാന്‍ പാടുണ്ടോ....

പച്ച റോഡ്
കറുത്ത റോഡിനോട് തീരെ പ്രിയം ഇല്ല. റോഡൊ ഒക്കെ ഇങ്ങനെ പച്ച പെയിന്റ് അടിക്കണം. നടുവിലെ വര വെള്ളയാക്കി, അതിന്റെ നടുവില്‍ കോണി കൂടി വരച്ചാല്‍ ഉഷാര്‍!!!

ഫോട്ടോ എടുത്താല്‍
മലപ്പുറത്തെത്തി ഫോട്ടോ എടുത്താല്‍ പോലും ഇങ്ങനെ ആകും എന്നാണ് ഇപ്പോഴത്തെ പരിഹാസം.