കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'തള്ളുന്ന പാര്‍ട്ടിക്ക് പെരുന്തള്ള് മാമൻ'!!! 600 കോടി വോട്ട് കിട്ടിയ മോദിക്ക് അറഞ്ചം പുറഞ്ചം പൊങ്കാല

Google Oneindia Malayalam News

ദാവോസിലെ ലോക സാമ്പത്തിക ഉച്ചകോടി ഏറെ പ്രധാനപ്പെട്ട ഒരു പരിപാടിയാണ്. ലോകം ഉറ്റുനോക്കുന്ന ഉച്ചകോടി. അവിടെ വച്ചാണ് നമ്മുടെ പ്രധാനമന്ത്രി അതിലും വലിയ ഒരു 'തള്ള്' തള്ളിയത്.

അറനൂറ് കോടി ജനങ്ങളുടെ വോട്ട് നേടിയാണ് ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയത് എന്നായിരുന്നു മോദി പറഞ്ഞത്. ഏറ്റവും ചുരുങ്ങിയത്, ഇന്ത്യയില്‍ എത്ര ജനസംഖ്യയുണ്ട് എന്നെങ്കിലും ഒന്ന് ആലോചിക്കേണ്ടതായിരുന്നു!!!

പ്രസംഗത്തില്‍ വന്നത് പോട്ടെ, സംഗതി അത് പോലെ ട്വീറ്റും ചെയ്തു. ഒടുവില്‍ ആ ട്വീറ്റ് പിന്‍വലിക്കുകയും ചെയ്തു. ഇതൊക്കെ കണ്ടാല്‍ പിന്നെ മല്ലു ട്രോളന്‍മാരുടെ കൈ തരിക്കാതിരിക്കുമോ? ആ തരിപ്പ് മുഴുവന്‍ ഇപ്പോള്‍ തീര്‍ത്തുകൊണ്ടിരിക്കുകയാണ്!!

ബാക്കി പശുക്കളാണോ

ബാക്കി പശുക്കളാണോ

ആകെ 130 കോടി ജനങ്ങളല്ലേ ഇന്ത്യയില്‍ ഉള്ളൂ... അപ്പോള്‍ ബാക്കി 470 കോടി ആരായിരിക്കും? പശുക്കളായിരിക്കുമത്രേ... ജയിപ്പിച്ചത് അവരാണെന്ന്!

ജയ് സംഘശക്തി

ജയ് സംഘശക്തി

മോദിജി പറഞ്ഞാല്‍ പിന്നെ അതില്‍ അപ്പീല്‍ ഇല്ലല്ലോ... അറനൂറ് കോടിയെങ്കില്‍ അറനൂറ് കോടി... ജയ് സംഘശക്തി!

പശുക്കളെ മറക്കാന്‍ പറ്റുമോ?

പശുക്കളെ മറക്കാന്‍ പറ്റുമോ?

ഗോമാതാവാണല്ലോ എല്ലാം... അങ്ങനെ വരുമ്പോള്‍ കോടിക്കണക്കിന് വരുന്ന് പശുക്കളെ മറക്കാന്‍ പറ്റുമോ മോദിജിക്ക്!!! എങ്ങനെയെങ്കിലും അറനൂറ് കോടി തികയ്ക്കണ്ടേ...

ഒരു ആയിരം കോടി കൂടി

ഒരു ആയിരം കോടി കൂടി

60 കോടി എന്നൊക്കെ പറയുമ്പോള്‍ അതിനൊരു ഗുമ്മില്ല. കുറച്ച് കൂട്ടി ഒരു അറനൂറ് കോടി ആക്കിയതായരിക്കും. വേണമെങ്കില്‍ ഒരു ആയിരം കോടി ഗോമാതാക്കളുടെ വോട്ട് കൂടി ഉണ്ടെന്ന് പറയാം.

തള്ളിന്റെ കാര്യത്തില്‍

തള്ളിന്റെ കാര്യത്തില്‍

ലോകത്ത് 300 രാജ്യങ്ങളില്‍ ജിഎസ്ടി നടപ്പിലാക്കിയിട്ടുണ്ട് എന്ന് പറഞ്ഞ നേതാവിന്റെ പാര്‍ട്ടിയല്ലേ... അപ്പോള്‍ മോദിജി പറയുമ്പോള്‍ ഇത്രയെങ്കിലും വേണം!

പണി കിട്ടുമോ

പണി കിട്ടുമോ

600 കോടി വോട്ടിന്റെ പേരില്‍ മോദിജിയെ കളിയാക്കാന്‍ പാടില്ലത്രെ... സംഘിയായതുകൊണ്ടല്ല, ഇനി അതിന്റെ പേരില്‍ പെട്രോള്‍ വിലയെങ്ങാനും കൂട്ടിയാലോ എന്ന് പേടിച്ചിട്ടാണത്രെ!

കൊഞ്ചം ഓവറായിപ്പോയി

കൊഞ്ചം ഓവറായിപ്പോയി

നൂറ് കോടി എന്നൊക്കെ ആണെങ്കില്‍ സഹിക്കാമായിരുന്നു. ഇതിപ്പോള്‍ അറനൂറ് കോടി എന്നൊക്കെ പറയുമ്പോള്‍ കുറച്ച് ഓവറല്ലേ....

സ്‌കൂളില്‍ പഠിക്കുമ്പോള്‍

സ്‌കൂളില്‍ പഠിക്കുമ്പോള്‍

പണ്ട് സ്‌കൂളില്‍പഠിക്കുമ്പോഴും ഇങ്ങനെ തന്നെ ആയിരുന്നത്രെ... ആ കണക്കുകൂട്ടല്‍ ഇപ്പോള്‍ വീണ്ടും പിഴച്ചതാണത്രെ!

ആ 140 കോടി കൂടി

ആ 140 കോടി കൂടി

ഒരു നൂറ്റി നാല്‍പത് കോടി കൂടി കൂട്ടിയാല്‍ ലോക ജനസംഖ്യ ആയേനെ. അത് കൂടി കിട്ടിയിരുന്നെങ്കില്‍ മോദിജി ലോകത്തിന്റെ തന്നെ പ്രധാനമന്ത്രിയായേനെ!

ജനസംഖ്യ വര്‍ദ്ധിപ്പിച്ചു

ജനസംഖ്യ വര്‍ദ്ധിപ്പിച്ചു

എന്തായാലും വികസനവും ജിഡിപിയും ഒന്നും കൂടുന്നില്ല. ഇതിപ്പോള്‍ ജനങ്ങളോട് ഒന്ന് ചോദിക്കുക പോലും ചെയ്യാതെ ഒറ്റയടിക്കല്ലേ രാജ്യത്തെ ജനസംഖ്യ അറനൂറ് കോടിയാക്കിയത്.

വട്ടല്ല, തള്ളാണ്

വട്ടല്ല, തള്ളാണ്

ഇന്ത്യയെ അഞ്ച് ട്രില്യണ്‍ എക്കോണമി ആക്കണം എന്നൊക്കെ പറയുന്നില്ലേ... അതിന്റെ കൂടെ അങ്ങ് ചേര്‍ത്താല്‍ മതി. വട്ടായതല്ല, തള്ളാണ്, സൂപ്പര്‍ തള്ള്!

എന്തൊരു സന്തോഷം

എന്തൊരു സന്തോഷം

അങ്ങ് സ്വിറ്റ്‌സര്‍ലന്റില്‍ ആണ് പറഞ്ഞതെങ്കിലും സന്തോഷം മുഴുവനും ഇങ്ങ് ഇന്ത്യയിലാണ്. ഒറ്റയടിക്ക് 600 കോടി ജനസംഖ്യയാക്കില്ലേ...

കുറഞ്ഞ് പോയോ

കുറഞ്ഞ് പോയോ

600 കോടി ഇന്ത്യന്‍ ജനത തനിക്ക് വോട്ട് ചെയ്തു എന്ന് പറഞ്ഞതിന് എന്തിനാണ് കളിയാക്കുന്നത്... സംഖ്യ ഇത്തിരി കുറഞ്ഞ് പോയോ എന്നാണ് സംശയം!

അത് വേറെ ലെവല്‍ ആണ്

അത് വേറെ ലെവല്‍ ആണ്

പണ്ട് അമേരിക്കയില്‍ തിരഞ്ഞെടുപ്പ് പിടിക്കാന്‍ പോയ ആ കക്ഷിയുണ്ടല്ലോ... അങ്ങേര് ഏര്‍പ്പാടിക്കിയ വോട്ടിങ് മെഷീന് ഇവിടത്തെ ജനസംഖ്യയെ കുറിച്ച് വലിയ അറിവില്ലത്രെ!

ഒരു വോട്ട് വച്ചാല്‍...

ഒരു വോട്ട് വച്ചാല്‍...

സംഗതി രജനികാന്ത് ലൈന്‍ ആണെന്ന് തോന്നുന്നു. മോദിജിക്ക് ഒരു വോട്ട് കിട്ടിയാല്‍ അത് നൂറ് വോട്ട് കിട്ടിയ പോലെ ആണത്രെ!

എന്തൊരു മനസ്സ്

എന്തൊരു മനസ്സ്

ഇന്ത്യയിലുള്ള ജനങ്ങളെ മാത്രമല്ല, ലോകത്തിലുള്ള സകല മനുഷ്യരേയും അദ്ദേഹം ഇന്ത്യക്കാരായാണ് കാണുന്നത്. ആ മനസ്സ് ആരും കാണാതെ പോകരുത്!

മിസ്ഡ് കോളും കൂട്ടിയാല്‍

മിസ്ഡ് കോളും കൂട്ടിയാല്‍

മിസ്ഡ് കോളിലൂടെ ഏറ്റവും കൂടുതല്‍ അംഗങ്ങളെ നേടിയ പാര്‍ട്ടിയല്ലേ... അതും കൂടി കൂട്ടിയിരുന്നെങ്കില്‍ ഒരു ആയിരം കോടി ഉണ്ടാവേണ്ടതായിരുന്നു. ഇതിത്തിരി കുറഞ്ഞുപോയി.

തെറ്റിപ്പോയി

തെറ്റിപ്പോയി

ഇനിയേതെങ്കിലും സംഘപുത്രന്‍ ജനസംഖ്യ കൃത്യമായി പറഞ്ഞാല്‍ പോലും പണികിട്ടുമത്രെ.. മോദിജി പറഞ്ഞാല്‍ പിന്നെ അപ്പീലില്ലല്ലോ!

മാറിപ്പോയതാ...!!!

മാറിപ്പോയതാ...!!!

അറനൂറ് കോടി രൂപ ചെലവഴിച്ചാണ് തിരഞ്ഞെടുപ്പ് ജയിച്ചത് എന്ന് പറയാന്‍ ആണത്രെ പറഞ്ഞുവിട്ടത്. പക്ഷേ, ഒരു പ്രാഞ്ചിയേട്ടന്‍ ലൈന്‍ ആയതുകൊണ്ട് കണക്ക് മാറിപ്പോയതാണെന്ന്!

കുറച്ചൊക്കെ ഫാന്റസി വേണം!!!

കുറച്ചൊക്കെ ഫാന്റസി വേണം!!!

കുറച്ചൊക്കെ ഫാന്റസി വേണം... എന്നാലല്ലേ തള്ളലിനൊക്കെ ഒരു ലൈഫ് ഉള്ളൂ!!! അപ്പോള്‍ പിന്നെ മോദിജി പറഞ്ഞതില്‍ എന്തെങ്കിലും തെറ്റുണ്ടോ!

സ്വന്തം രാജ്യക്കാര്‍

സ്വന്തം രാജ്യക്കാര്‍

എല്ലാം കൂടി അറനൂറ് കോടിയൊക്കെ ഉണ്ടാകുമല്ലോ എന്നോര്‍ത്ത് പറഞ്ഞതായിരിക്കും. സ്വന്തം രാജ്യത്തെ കണക്ക് പെട്ടെന്ന് അതില്‍ നിന്ന് കൂട്ടിയെടുക്കാന്‍ ആര്‍ക്കായാലും പറ്റിക്കോളണം എന്നില്ല.

എന്തൊരു സംഭവം

എന്തൊരു സംഭവം

മോദിജിയുടെ പ്രസംഗത്തെ കുറിച്ച് ആരാധകര്‍ക്ക് പറയാന്‍ വാക്കുകളില്ല. അങ്ങനെ അതിനെ പ്രശംസിച്ച് നില്‍ക്കുമ്പോള്‍ ആണല്ലോ ദൈവമേ, അദ്ദേഹം ഇങ്ങനെ ഒരു തള്ള് തള്ളിയത്!

അഞ്ഞൂറ് കൊടുത്താല്‍...

അഞ്ഞൂറ് കൊടുത്താല്‍...

വെറും അഞ്ഞൂറ് രൂപ കൊടുത്താല്‍ ആധാര്‍ വിവരങ്ങള്‍ വരെ പിള്ളേര് എടുത്ത് തരും. അങ്ങനെ വല്ലതും ചെയ്തിരുന്നെങ്കില്‍ ഇങ്ങനെ മണ്ടത്തരം പറയേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ എന്ന് ആരെങ്കിലും ചോദിക്കുമോ!

ഡോളര്‍ കണക്കില്‍

ഡോളര്‍ കണക്കില്‍

ഇതിപ്പോള്‍ അത്ര കാര്യമാക്കേണ്ട കാര്യം ഒന്നും അല്ല. വിദേശത്തായതുകൊണ്ട് അദ്ദേഹം ഡോളര്‍ കണക്കില്‍ പറഞ്ഞതാണത്‌കെ.... രൂപയുടെ മൂല്യം കുറല്ലേ എന്ന്!

പഞ്ചിന് വേണ്ടി

പഞ്ചിന് വേണ്ടി

എല്ലാം ഒരു പഞ്ചിന് വേണ്ടി ചെയ്തതാണെന്ന്. പക്ഷേ പറഞ്ഞിട്ടെന്താ... ഇപ്പോള്‍ നല്ല പഞ്ച് ഇങ്ങോട്ട് കിട്ടിക്കൊണ്ടിരിക്കുകയാണല്ലോ!

ഉസ്തല്ലേ...

ഉസ്തല്ലേ...

കണക്കുകള്‍ അങ്ങോട്ട് ശരിയാകുന്നില്ലല്ലോ എന്നൊന്നും ചോദിക്കല്ലേ... ഗോമാതാക്കളേയും കൂട്ടിയാണ് പറഞ്ഞിട്ടുള്ളത് എന്ന്!

എല്ലാം നശിപ്പിച്ച്

എല്ലാം നശിപ്പിച്ച്

പരിണാമ സിദ്ധാന്തത്തെ കുറിച്ച് ഒരു കേന്ദ്ര മന്ത്രി പറഞ്ഞതിന്റെ നാണക്കേട് മാറിയിട്ടില്ല. അതിന്റെ ഇടയിലാണ് ഇത്. എല്ലാം നശിപ്പിച്ചല്ലോ...

പുറത്ത് നിന്ന് ആള് വേണ്ട

പുറത്ത് നിന്ന് ആള് വേണ്ട

തള്ളാന്‍ വേണ്ടി പുറത്ത് നിന്ന് ആരുടേയും സഹായം വേണ്ടത്രെ... തനിക്ക് വേണ്ട തള്ള് താന്‍ തന്നെ തള്ളും എന്ന്!

സഹജീവികള്‍

സഹജീവികള്‍

തനിക്ക് വോട്ട് ചെയ്ത ആളുകളെ കുറിച്ച് പ്രശംസിച്ച് പറയുമ്പോള്‍, തന്റെ സഹജീവികളായ മൃഗങ്ങളെ കൂടി ഉള്‍പ്പെടുത്താനുളള ആ മനസ്സുണ്ടല്ലോ... അത് ആരും കാണാതെ പോകരുത്!

ഇങ്ങനെ ചോദിച്ച് പോകും

ഇങ്ങനെ ചോദിച്ച് പോകും

ട്രംപൊക്കെ ഇങ്ങനെ ചോദിക്കാന്‍ തുടങ്ങിയാല്‍ കഷ്ടമാകും.

English summary
Social Media mock Prime Minister Narendra Modi with trolls on his Davos speech
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X