• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കേസ് നടത്താന്‍ 100 രൂപ ഷെയറിടണം; ശതം സമര്‍പ്പയാമിയുമായി ശശികല, സ്വാമിശരണം എഴുതിയ കുറിപ്പ് തരാമെന്ന്

തിരുവനന്തപുരം: ശബരിമലയില്‍ എല്ലാം പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ കേരളത്തിലുടനീളം നടന്ന പ്രതിഷേധങ്ങളുടെ ഭാഗമായി പതിനായിരക്കണക്കിന് പേര്‍ക്കെതിരായിട്ടായിരുന്നു പോലീസ് കേസ് എടുത്തത്. പ്രതിഷേധങ്ങള്‍ അക്രമത്തിലേക്ക് വഴിമാറിയപ്പോള്‍ പോലീസ് നിയമനടപടിയുമായി മുന്നോട്ട് പോവുകയായിരുന്നു.

സന്നിധാനത്തും ഹര്‍ത്താല്‍ ദിനങ്ങളിലടക്കം നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ കേസില്‍ ഉള്‍പ്പെട്ടവരില്‍ ബഹുപൂരിക്ഷം പേരും ബിജെപി പ്രവര്‍ത്തകരായിരുന്നു. പ്രവര്‍ത്തകരുടെ കേസ് നടത്തിപ്പിനായി വലിയ തുകയാണ് ബിജെപിക്ക് കണ്ടെത്തേണ്ടതായിട്ടുള്ളത്. ഇതിനായിട്ടായിരുന്നു ശതംസമര്‍പ്പയാമി എന്ന പദ്ധതിയുമായി കെപി ശശികല രംഗത്ത് എത്തിയത്. എന്നാല്‍ അങ്ങേയറ്റം പരിഹാസത്തോടെയാണ് ഈ പദ്ധതിയെ സോഷ്യല്‍ മീഡിയ വരവേറ്റിരിക്കുന്നത്.

അക്രമം

അക്രമം

ശബരിമലയിലെ യുവതീ പ്രവേശത്തിനെതിരെ ശബരിമല കര്‍മ്മ സമിതിയുടേയും ബിജെപിയുടേയും നേതൃത്വത്തില്‍ നടന്ന പ്രതിഷേധ സമരങ്ങളുടെ മറവില്‍ അക്രമം നടത്തിയ നിരവധി കര്‍മ്മസമിതി-ബിജെപി പ്രവര്‍ത്തകര്‍ ഇപ്പോഴും ജയിലിനുള്ളില്‍ കഴിയുകയാണ്.

കെപി ശശികല രംഗത്ത്

കെപി ശശികല രംഗത്ത്

മുപ്പതിനായിരത്തോളം പേര്‍ക്കെതിരായിട്ടാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. കേസുകളില്‍ ഉള്‍പ്പെട്ട് ഇപ്പോഴും ജയില്‍ കിടക്കുന്ന പ്രവര്‍ത്തകരെയും മറ്റുള്ളവരെയും ജയിലില്‍ നിന്നിറക്കാനും തുടര്‍ കേസ് നടത്താനുമായും ആവശ്യപ്പെട്ടാണ് കര്‍മ്മസമിതി നേതാവ് കൂടിയായ കെപി ശശികല രംഗത്ത് എത്തിയത്.

ശതം സമര്‍പ്പയാമി

ശതം സമര്‍പ്പയാമി

ശതം സമര്‍പ്പയാമി എന്ന് പേരിലായിരുന്നു ഈ സംഭാവന പിരിവ് പ്രതിഷേധങ്ങളുടെ തീച്ചൂളയിലേക്ക് ഇറങ്ങിയ ധീരയോദ്ധാക്കളില്‍ പതിനായിരത്തോളം പേര്‍ ഇന്ന് വിവിധ വകുപ്പുകളില്‍ ശിക്ഷിക്കപ്പെടുകയാണ്. അതില്‍ പലരും ഇന്നും തടവറകളിലാണെന്നും കര്‍മ്മ സമിതി പുറത്തിറക്കിയ വീഡിയോയില്‍ ശശികല വ്യക്തമാക്കുന്നു.

ഒരു നൂറു രൂപയെങ്കിലും

ഒരു നൂറു രൂപയെങ്കിലും

ഇവരെ ജയിലില്‍ നിന്നിറക്കാനുള്ള ദ്രവ്യശേഖരണത്തില്‍ പങ്കാളികളാകണമെന്നാണ് അഭ്യര്‍ത്ഥന. ഒരു നൂറു രൂപയെങ്കിലും ഇതിനായി ഉപയോഗിക്കു, നിങ്ങളുടെ പങ്കിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ ഒരു ചലഞ്ചായി മറ്റുള്ളവരിലേക്ക് എത്തിക്കൂ' എന്നും ശശികല വിഡിയോയില്‍ ആവശ്യപ്പെടുന്നുണ്ട്.

ട്രോളുകള്‍

ട്രോളുകള്‍

അതേസമയം ശശികലയുടെ വീഡിയോയെ പരിഹാസ രൂപേണയാണ് സോഷ്യല്‍ മീഡിയ വരവേറ്റിരിക്കുന്നത്. വിവിധ ട്രോള്‍ ഗ്രൂപ്പുകളില്‍ ഇത് സംബന്ധിച്ച നിരവധി ട്രോളുകളാണ് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രത്യക്ഷപ്പെട്ടത്.

ബിജെപി സ്വീകരിച്ച തന്ത്രം

ബിജെപി സ്വീകരിച്ച തന്ത്രം

ശതം സമര്‍പ്പയാമി എന്നെഴുതിയ ബക്കറ്റിലേക്ക് സ്വാമി ശരണം എന്ന് ഒരു കടലാസില്‍ എഴുതി നിക്ഷേപിക്കണമെന്നും സോഷ്യല്‍ മീഡിയ ആവശ്യപ്പെടുന്നു. ശബരിമലയില്‍ കാണിക്കയിടുന്നതിന് പകരം ബിജെപി സ്വീകരിച്ച തന്ത്രമായിരുന്നു സ്വാമി ശരണം എന്ന് പേപ്പറില്‍ ഏഴുതി ഭണ്ഡാരത്തില്‍ ഇടല്‍.

ആര്‍ക്ക് വേണ്ടി

ആര്‍ക്ക് വേണ്ടി

ഇവര്‍ പിരിവ് നടത്തുന്നത് കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മല കയറാന്‍ വന്ന ഭക്തരായ സ്ത്രീകളെ ആക്രമിച്ചവര്‍ക്ക് വേണ്ടിയാണ്, നാട്ടില്‍ കലാപത്തിന് ശ്രമിച്ചവര്‍ക്കും, പൊലീസ് സ്റ്റേഷനില്‍ ബോംബെറിഞ്ഞവര്‍ക്കും, പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കും, ഭരണഘടനയെ വെല്ലുവിളിച്ചവര്‍ക്കും വേണ്ടിയാണെന്നും സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ഓര്‍മിപ്പിക്കുന്നു.

കലാപം അഴിച്ചുവിട്ടവര്‍

കലാപം അഴിച്ചുവിട്ടവര്‍

പ്രതിഷേധങ്ങളുടെ മറവില്‍ നാട്ടില്‍ കലാപം അഴിച്ചുവിട്ട അക്രമകാരികളെ ജാമ്യത്തിലിറക്കാനും കേസ് നടത്താനുമുള്ള ചിലവിലേക്ക് ഒരു നൂറ് രൂപ ഷെയര്‍ ഇടാമോയെന്നാണ് സംസ്‌കൃതത്തില്‍ ചോദിക്കുന്നതെന്നും ആരും ഇതില്‍ വീണുപോകരുത് ചിലര്‍ വ്യക്തമാക്കുന്നുണ്ട്.

നാടിളക്കി അറസ്റ്റ്

നാടിളക്കി അറസ്റ്റ്

അതേസമയം പോലീസ് നാടിളക്കിയുള്ള അറസ്റ്റ് ആരംഭിച്ചതോടെ ബിജെപി, സംഘപരിവാര്‍, ശബരിമല കര്‍മ്മസമിതി സംഘടനകള്‍ അസ്വസ്ഥരാണ്. കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടവരില്‍ പലരും ഒളിവിലാണ്. ഇത് മൂലം തുടര്‍സമരങ്ങള്‍ക്ക് പ്രവര്‍ത്തകരെ കിട്ടാത്തതും സംഘപരിവാര്‍ സംഘടനകളെ ചെറുതല്ലാതെ വലയ്ക്കുന്നുണ്ട്.

അറസ്റ്റ് തുടരുന്നു

അറസ്റ്റ് തുടരുന്നു

കേസുകളില്‍ പോലീസ് ഇപ്പോഴും അറസ്റ്റ് തുടരുന്നുണ്ട്. ഇതുവരെ അറസ്റ്റിലായ ഏഴായിരത്തോളം പേരില്‍ ആയിരത്തിനടത്തു ആളുകള്‍ റിമാന്‍ഡിലാണ്. ഇവരില്‍ പലര്‍ക്കും നാശനഷ്ടത്തിന് തുല്യമായ തുക കെട്ടവെക്കാതെ ജാമ്യം ലഭിക്കില്ല. കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഹര്‍ത്താല്‍ അക്രമങ്ങളില്‍ ഉണ്ടായിരിക്കുന്നത്.

ജാമ്യം കിട്ടല്‍

ജാമ്യം കിട്ടല്‍

വധശ്രമം, ആയുധം സൂക്ഷിക്കല്‍, സ്ഫോടകവസ്തുക്കള്‍ കൈവശംവെക്കല്‍ മുതലായ വകുപ്പുകളാണ് പലര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. അതിനാല്‍ തന്നെ ജാമ്യം കിട്ടല്‍ പ്രയാസകരമായിരിക്കും. സംസ്ഥാനത്തുടനീളം കേസുകള്‍ നിലനില്‍ക്കുന്നതും പാര്‍ട്ടിയെ പ്രയാസത്തിലാക്കുന്നു.

സര്‍ക്കാര്‍ പിന്തുണ

സര്‍ക്കാര്‍ പിന്തുണ

ഹര്‍ത്താല്‍ അക്രമസംവങ്ങളില്‍ യാതൊരു വിധ ഒത്തുതീര്‍പ്പുകളും ഇല്ലാതെ അറസ്റ്റ് തുടരാന്‍ സര്‍ക്കാറും പിന്തുണ നല്‍കിയതോടെ പോലീസ് നടപടികള്‍ ദ്രുതഗതിയിലാണ്. അക്രമത്തില്‍ പങ്കെടുത്തവര്‍ എല്ലാവരും ഉടന്‍ തന്നെ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് കേസ് നടത്തിപ്പിന് ഫണ്ട് തേടി കര്‍മ്മസമിതി രംഗത്തിറങ്ങുന്നത്.

English summary
social media mocks sabarimala karmasamathi shadham samarppiyami
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X