കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടിച്ചോടിക്കേണ്ടത് കൈയ്യും കെട്ടി നോക്കി നിന്ന പോലീസിനെ; മറൈന്‍ഡ്രൈവ് സംഭവത്തില്‍ സോഷ്യല്‍ മീഡിയ

  • By Akshay
Google Oneindia Malayalam News

കൊച്ചി: മറൈന്‍ഡ്രൈവില്‍ ശിവസേന നടത്തിയ സദാചാര ഗുണ്ടായിസത്തിനെതിരെ സോഷ്യല്‍ മീഡിയ. സദാചാര ഗുണ്ടായിസം നടക്കുമ്പോള്‍ കെയ്യും കെട്ടി നോക്കി നിന്ന പോലീസിനെയാണ് അടിച്ചോടിക്കേണ്ടതെന്ന് സോഷ്യല്‍ മീഡിയ. ഇരട്ട ചങഅകന്റെ പോലിസെന്നു പറയുമ്പോള്‍ മിനിമം ഗ്യാരണ്ടിയെങ്കിലും ജനം പ്രതീക്ഷിക്കുന്നുണ്ടെന്നും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങള്‍ വരുന്നു.

ബുധനാഴ്ച വൈകിട്ട് 3.30 ഓടുകൂടി മറൈന്‍ഡ്രൈവില്‍ എത്തിയ കമിതാക്കളെ ശിവസേന പ്രവര്‍ത്തകര്‍ ചൂരലിന് അടിച്ചോടിക്കുകയായിരുന്നു. കുടചൂടി പ്രേമം അനുവദിക്കില്ലെന്ന് മുദ്രാവാക്യം വിളിച്ചായിരുന്നു ശിവസേന പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം. പെണ്‍കുട്ടകളേയും ആണ്‍കുട്ടികളേയും ചീത്തവിളിച്ചും മര്‍ദ്ദിച്ചും ഓടിക്കുകയായിരുന്നു.

 പ്രകടനം

പ്രകടനം

പത്തോളം ശിവസേന പ്രവര്‍ത്തകരാണ് അക്രമം അഴിച്ചുവിട്ടത് കൈയ്യില്‍ ചൂരല്‍ കരുതിയെത്തിയ ഇവര്‍ കമിതാക്കളെ അടിച്ചോടിക്കുകയായിരുന്നു. കുടചൂടി പ്രേമം അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി ശിവസേന പ്രവര്‍ത്തകര്‍ മറൈന്‍ഡ്രാവിലേക്ക് പ്രകടനം നടത്തിയിരുന്നു. ഇതിന് ശേഷമാണ് ആക്രമണം അഴിച്ചു വിട്ടത്.

തിരുവനന്തപുരത്തും കൊല്ലത്തും

തിരുവനന്തപുരത്തും കൊല്ലത്തും

അടുത്തിടെ കൊല്ലം അഴീക്കലില്‍ നടന്ന സദാചാര ഗൂണ്ടായിസത്തെ തുടര്‍ന്ന് ഇരയായ യുവാവ് ആത്മഹത്യ ചെയ്തിരുന്നു. അതിന് പിന്നാലെ തിരുവനന്തപുരം കനകക്കുന്നിലും സമാന സംഭവം അരങ്ങേറി. അവിടെ കേരള പൊലീസ് തന്നെയായിരുന്നു സദാചാര ഗൂണ്ടായിസം ഏറ്റെടുത്തത്.

 കനകകുന്നില്‍

കനകകുന്നില്‍

കനകക്കുന്നില്‍ ഒരുമിച്ചിരുന്ന ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും മ്യൂസിയം പൊലീസ് സ്‌റ്റേഷനിലെ വനിതാ പൊലീസ് അപമാനിക്കുകയും കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. സംഭവം കുട്ടികള്‍ ഫെയ്‌സ്ബുക്ക് ലൈവായി സംപ്രേക്ഷണം ചെയ്തതിനെ തുടര്‍ന്ന് വിവാദമാവുകയായിരുന്നു.

 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍

എസ്എഫ്‌ഐ പ്രവര്‍ത്തകര്‍

നേരത്തെ തിരുവന്തപുരം യൂണിവേഴ്സ്റ്റി കോളെജിലും സദാചാര ഗൂണ്ടാവിളയാട്ടം നടന്നിരുന്നു. രണ്ട് പെണ്‍സുഹൃത്തുക്കള്‍ക്കൊപ്പം കോളെജിലെത്തിയ യുവാവിനെ കോളെജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയായിരുന്നു. അനാശാസ്യം ആരോപിച്ചായിരുന്നു ഇവര്‍ക്കെതിരെ ആക്രമണം നടത്തിയത്.

മുഖ്യമന്ത്രി

സദാചാര ആക്രമണങ്ങള്‍ തുടര്‍ക്കഥയായതോടെ സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. നടപടികള്‍ സ്വീകരിക്കാന്‍ ഡിജിപിക്ക് ഉത്തരവും നല്‍കിയിരുന്നു. എങ്കിലും പോലീസ് നോക്കി നില്‍ക്കുമ്പോള്‍ തന്നെ ഇത്തരം സംഭവങ്ങള്‍ തുടര്‍ക്കഥയാകുകയാണ്.

English summary
Social Media response about moral police attack at Marindrive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X