വസ്ത്രത്തിന് ഇറക്കം പോര..എല്ലാം കാണാം...!! അമല പോളിന് നേരെ സദാചാര ആക്രമണം...!!

  • By: Anamika
Subscribe to Oneindia Malayalam

കോഴിക്കോട്: മലയാളത്തില്‍ നിന്നും തമിഴിലും തെലുങ്കിലും എത്തി മിന്നിത്തിളങ്ങിയ നായിക അമല പോളിനെ സോഷ്യല്‍ മീഡിയയിലെ സദാചാര പോലീസ് കടന്നാക്രമിക്കുകയാണ്. അമല കഴിഞ്ഞ ദിവസം പോസ്‌ററ് ചെയ്ത ചിത്രമാണ് കാരണം. ഫോട്ടോയില്‍ അമല ധരിച്ചിരിക്കുന്ന വേഷമാണ് പ്രശ്‌നക്കാരന്‍.

Read More: 2023ഓടെ ഇന്ത്യ ഹിന്ദുരാഷ്ട്രം...!! ഹിന്ദു സംഘടനകള്‍ ഒന്നിക്കുന്നു...!! ലക്ഷ്യത്തിന് എന്തും ചെയ്യും!!

ഇറക്കം പോരെന്ന്

ഇറക്കം പോരെന്ന്

കറുത്ത നിറമുള്ള വേഷം ധരിച്ച് ഇരിക്കുന്ന തന്റെ ചിത്രമാണ് അമല ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. അമലയുടെ വേഷത്തിന് ഇറക്കം പോരെന്നാതാണ് സദാചാരവാദികളെ പ്രകോപിച്ചിരിക്കുന്നത്.

സദാചാരം പരക്കുന്നു

സദാചാരം പരക്കുന്നു

അമലയുടെ തന്റേടത്തെ അഭിനന്ദിക്കുന്നവരും കൂട്ടത്തിലുണ്ട്. എന്നാല്‍ അതിലുമേറെ വരും സദാചാരാക്കാരായ വിമര്‍ശകര്‍. മിക്കവരും നടിയെ ഉപദേശം കൊണ്ട് പൊതിയുകയാണ്.

അശ്ലീല കമന്റും

അശ്ലീല കമന്റും

വിമര്‍ശനങ്ങള്‍ക്കൊപ്പം അശ്ലീല കമന്റുകളും ധാരാളമുണ്ട്. ഇപ്പോള്‍ ധരിച്ചിരിക്കുന്ന വേഷം കൂടി വേണ്ടെന്ന് വെക്കാമായിരുന്നു എന്ന തരത്തിലാണ് ചിലരുടെ കമന്റുകള്‍.

വ്യക്തി സ്വാതന്ത്യം

വ്യക്തി സ്വാതന്ത്യം

അമല മലയാളത്തിലെ മികച്ച നടിയാണെന്നും ആ സ്ഥാനം ഊട്ടിയുറപ്പിക്കാന്‍ ഇത്തരമൊരു വേഷത്തിന്റെ ആവശ്യമില്ലെന്നും ഒരാള്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. അതേസമയം വേഷം വ്യക്തി സ്വാതന്ത്യമാണെന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്.

ദീപികയ്ക്കും ആക്രമണം

ദീപികയ്ക്കും ആക്രമണം

ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് നടിമാരായ ദീപിക പദുക്കോണിനേയും ദംഗല്‍ നായിക ഫാത്തിമ സന ഷെയ്ക്കിനേയും ഇതുപോലെ സോഷ്യല്‍ മീഡിയ വേഷത്തിന്റെ പേരില്‍ ആക്രമിച്ചത്. ഫോട്ടോഷൂട്ടിന്റെ ഭാഗമായി ദീപിക ധരിച്ച വേഷമാണ് സദാചാരക്കാര്‍ക്ക് ഇഷ്ടപ്പെടാഞ്ഞത്.

ദംഗൽ നായികയ്ക്കും

ദംഗൽ നായികയ്ക്കും

ദംഗല്‍ നായിക ഫാത്തിമ സന ഷെയ്ക്ക് ബിക്കിനി ധരിച്ച് കടല്‍ത്തീരത്ത് ഇരിക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതും ഏറെ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. റംസാന്‍ മാസത്തില്‍ മുസ്ലീംമായ നടി ബിക്കിനി ഇട്ടതായിരുന്നു ഇസ്ലാം മതവാദികളുടെ പ്രശ്‌നം

ഫേസ്ബുക്ക് പോസ്റ്റ്

അമല പോളിന്റെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Moral Police attack against actress Amala Paul in Social Media
Please Wait while comments are loading...