കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ചേട്ടനാണ് ബെസ്റ്റ് ആക്ടര്‍, ജൂറിയോട് പോയി വേറെ പണി നോക്കാന്‍ പറ'; ഹോം ഹൃദയത്തിലെന്ന് സോഷ്യല്‍ മീഡിയ

Google Oneindia Malayalam News

കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. പുരസ്‌കാരം പ്രഖ്യാപിച്ചതിന് പിന്നാലെ അതിനെ അനുകൂലിച്ചും എതിര്‍്തും നിരവധി പേരാണ് രംഗത്തെത്തിയത്. ഏറെ പ്രേക്ഷക പ്രശംസ നേടിയ ഹോം എന്ന ചിത്രത്തിന് പുരസ്‌കാര നിര്‍ണയത്തില്‍ പരിഗണന ലഭിക്കാത്തതില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇതിനെതിരെ പരോക്ഷ പോസ്റ്റുമായി കോണ്‍ഗ്രസ് നേതാവും എം എല്‍ എയുമായ ഷാഫി പറമ്പില്‍ രംഗത്തെത്തിയിരുന്നു.

1

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ വിജയ് ബാബു നിര്‍മ്മിച്ച ചിത്രം ഹോമിന് ഒരു വിഭാഗത്തിലും പുരസ്‌കാരം നല്‍കാത്തത് വലിയ വിവാദമായിരിക്കുകയാണ്. മികച്ച നടനുള്ള പുരസ്‌കാരം ഇന്ദ്രന്‍സിന് അര്‍ഹതപ്പെട്ടതാണെന്ന വാദവുമായി ഒരു വിഭാഗം പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തി.

2

ചിത്രം വിജയ് ബാബുവിനെതിരായ പീഡന പരാതിയെ തുടര്‍ന്നാണ് ഒഴിവാക്കിയതെന്ന വാദമാണ് സോഷ്യല്‍ മീഡിയില്‍ ഉയരുന്നത്. സിനിമയ്ക്ക് അര്‍ഹതപ്പെട്ടത് കിട്ടിയില്ലെന്ന് തോന്നിയിട്ടുണ്ടെന്നും മികച്ച നടനുള്‍പ്പെടെയുള്ള (ഇന്ദ്രന്‍സ്) പുരസ്‌കാരം ഹോമിന് ലഭിക്കേണ്ടതായിരുന്നെന്നും സംവിധായകന്‍ റോജിന്‍ തോമസ് പ്രതികരിച്ചിരുന്നു.

3

പിന്നാലെ നടന്‍ ഇന്ദ്രന്‍സിന്റെ ഫേസ്ബുക്ക് പേജില്‍ നിരവധി പേര്‍ പിന്തുണയുമായി എത്തി. ഈ വര്‍ഷത്തെ മികച്ച നടനുള്ള പുരസ്‌കാരം ഏറ്റവും കൂടുതല്‍ അര്‍ഹിച്ചത് താങ്കളായിരുന്നു എന്നാണ് ആരാധകര്‍ ഫേസ്ബുക്ക് പേജില്‍ കമന്റ് ചെയ്യുന്നത്. ചില ആരാധകരുടെ കമന്റുകള്‍ ഇങ്ങനെയാണ്.

4

'നിങ്ങള്‍ തന്നെയാണ് ജനങ്ങളുടെ മനസ്സിലെ മികച്ച നടന്‍... അംഗീകാരം എന്നാല്‍ അവാര്‍ഡ് നിര്‍ണയ സമിതിയിലെ നാലോ അഞ്ചോ പേരുടെ മാത്രം വിലയിരുത്തല്‍ അല്ല.... അത് പ്രേക്ഷകരുടെ വിലയിരുത്തലാണ്... അവിടെ വിജയി നിങ്ങളാണ്', 'ചേട്ടന് തന്നെ അവാര്‍ഡ് കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷിച്ചത്. ചേട്ടന്റെ ഒരു 10% പോലും ആരും അഭിനയിച്ചു കണ്ടില്ല. ഹോമിലെ ചേട്ടന്റെ പേര്‍ഫോമന്‍സ് ആരെക്കാളും മുന്നിലാണ്'.

5

'ചേട്ടനാണ് ബെസ്റ്റ് ആക്ടര്‍ ജൂറിയോട് പോയി വേറെ പണി നോക്കാന്‍ പറ', 'ഹോമിലെ ഇന്ദ്രന്‍സേട്ടനാണ് ജനങ്ങളുടെ അവാര്‍ഡ് സത്യത്തില്‍ ഇന്ദ്രന്‍സ് ആയിരുന്നു ഈ പ്രാവിശ്യത്തെ അവാര്‍ഡിന് അര്‍ഹന്‍. അവാര്‍ഡ് കിട്ടിയില്ലെങ്കിലും ജനമനസുകളില്‍ അദ്ദേഹം തന്നെ മികച്ച നടന്‍'- എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന കമന്റുകള്‍.

6

അതേസമയം, ഹോം സിനിമയെ പുരസ്‌കാര നിര്‍ണയത്തില്‍ നിന്നും ഒഴിവാക്കിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി നടന്‍ ഇന്ദ്രന്‍സ് രംഗത്തെത്തി. മികച്ച നടനുള്ള പുരസ്‌കാരം തനിക്ക് ലഭിക്കാത്തതില്‍ യാതൊരുവിധ അതൃപ്തിയുമില്ലെന്ന് ഇന്ദ്രന്‍സ് പറഞ്ഞു. മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ട ബിജു മേനോന്റെയും ജോജു ജോര്‍ജിന്റെയും ആരാധകനാണ് താനെന്നും ഇന്ദ്രന്‍സ് പറഞ്ഞു.

7

ബിജു മേനോനും ജോജു ജോര്‍ജിനും കിട്ടിയ പുരസ്‌കാരം എനിക്ക് കിട്ടിയത് പോലെയാണ്. അതില്‍ ഞാന്‍ ആനന്ദിക്കുന്നു. സംവിധായകന്‍ റോജിന്‍ തോമസിന് വേദനയുണ്ടാകും. എല്ലാവരും ഹോം സിനിമയെ അഭിനന്ദിച്ചിരുന്നു. പുരസ്‌കാരം ലഭിക്കാതെ പോയതിന്റെ വേദനയാണ് സംവിധായകന്. അടുത്ത കൂട്ടുകാര്‍ക്കും സിനിമകള്‍ക്കും പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ഇന്ദ്രന്‍സ് വ്യക്തമാക്കി.

8

അതേസമയം, നടി രമ്യാ നമ്പീശനും ഹോം സിനിമയെ പിന്തുണച്ച് രംഗത്തെത്തി. ഹോമിലെ ഇന്ദ്രന്‍സിന്റെ ചിത്രം പങ്കുവച്ചാണ് രമ്യ നമ്പീശന്‍ പ്രതികരിച്ചത്. എന്നും ഞങ്ങളുടെ ഹൃദയത്തില്‍ എന്ന തലക്കെട്ടോട് കൂടിയാണ് രമ്യ നമ്പീശന്‍ പോസ്റ്റ് പങ്കുവച്ചത്.

9

കോണ്‍ഗ്രസ് നേതാക്കളായ ടി സിദ്ദിഖും പുരസ്‌കാര നിര്‍ണയത്തെ വിമര്‍ശിച്ച് രംഗത്തെത്തി. ഹൃദയം കവര്‍ന്ന അഭിനയ പ്രതിഭയുടെ ഹോം എന്ന സിനിമയിലെ ഈ പുഞ്ചിരിയോളം മികച്ച ഭാവ പകര്‍ച്ച മറ്റ് അഭിനേതാക്കളില്‍ കാണാന്‍ കഴിഞ്ഞ ജൂറിക്ക് പ്രത്യേക അഭിനന്ദനങ്ങള്‍...
'അടിമകള്‍ ഉടമകള്‍' നല്ല സിനിമയാണ്- ടി സിദ്ദിഖ് ഫേസ്ബുക്കില്‍ കുറിച്ചു.

Recommended Video

cmsvideo
Vijay Babu Will Return on May 30th says Advocate | Oneindia Malayalam

'എനിക്ക് റോബിനെ ഇഷ്ടമല്ല,ഞാൻ ലെസ്ബിയനായതാണോ നിങ്ങളുടെ പ്രശ്നം';ജാസ്മിന് പറയാനുള്ളത്..വൈറലായി കുറിപ്പ്'എനിക്ക് റോബിനെ ഇഷ്ടമല്ല,ഞാൻ ലെസ്ബിയനായതാണോ നിങ്ങളുടെ പ്രശ്നം';ജാസ്മിന് പറയാനുള്ളത്..വൈറലായി കുറിപ്പ്

English summary
Social media outrage over Indrans movie Home being left out of Kerala State Film Awards Process
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X