കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനുവിന്റെ ആത്മഹത്യയിൽ രശ്മി ആർ നായരുടെ പോസ്റ്റ് വിവാദത്തിൽ! ഒടുവിൽ പോസ്റ്റ് മുക്കി രശ്മി

Google Oneindia Malayalam News

കൊച്ചി: ജോലി ഇല്ലാത്തതിന്റെ നിരാശ കാരണം അനു എന്ന യുവാവ് ആത്മഹത്യ സംഭവത്തില്‍ സംസ്ഥാനത്ത് പ്രതിഷേധം കത്തുകയാണ്. പിഎസ്സി റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന അനു റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിന് പിന്നാലെ വലിയ വിഷമത്തില്‍ ആയിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു.

അനുവിന്റെ മരണത്തിന്റെ പശ്ചാത്തലത്തില്‍ രശ്മി ആര്‍ നായര്‍ ഫേസ്ബുക്കിലിട്ട കുറിപ്പ് വിവാദത്തിലായിരിക്കുകയാണ്. വിവാദമായതോടെ രശ്മി പോസ്റ്റ് നീക്കം ചെയ്തു. വിശദാംശങ്ങൾ ഇങ്ങനെ..

അനുവിന്റെ ആത്മഹത്യ

അനുവിന്റെ ആത്മഹത്യ

പിഎസ്സി നിയമനങ്ങള്‍ സംബന്ധിച്ച് പ്രതിപക്ഷം സംസ്ഥാന സര്‍ക്കാരിനെതിരെ വലിയ വിമര്‍ശനം ഉന്നയിക്കുന്നതിനിടെയാണ് അനു എന്ന യുവാവിന്റെ ആത്മഹത്യ. എക്‌സൈസ് പരീക്ഷയില്‍ 77ാം റാങ്കുകാരന്‍ ആയിരുന്നു അനു. എന്നാല്‍ പിഎസ്സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതോടെ അനു മാനസികമായി ഏറെ തളര്‍ന്നിരുന്നു എന്നാണ് വീട്ടുകാര്‍ പറയുന്നത്.

എല്ലാത്തിനും കാരണം ജോലി ഇല്ലായ്മ

എല്ലാത്തിനും കാരണം ജോലി ഇല്ലായ്മ

തുടര്‍ന്ന് ആത്മഹത്യാക്കുറിപ്പ് എഴുതി വെച്ച് അനു മുറിയില്‍ തൂങ്ങി മരിക്കുകയായിരുന്നു. ''കുറച്ച് ദിവസമായി ആഹാരം വേണ്ട. ശരീരമൊക്കെ വേദന പോലെ. എന്തു ചെയ്യണമെന്നറിയില്ല. കുറച്ച് ദിവസമായി ആലോചിക്കുന്നു. ആരുടെ മുന്നിലും ചിരിച്ചഭിനയിക്കാന്‍ വയ്യ. എല്ലാത്തിനും കാരണം ജോലി ഇല്ലായ്മ'' എന്നാണ് അനു ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരിക്കുന്നത്.

പോസ്റ്റ് വിവാദത്തിൽ

പോസ്റ്റ് വിവാദത്തിൽ

അനുവിന്റെ ആത്മഹത്യ പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കി മാറ്റിയിരിക്കുകയാണ്. പ്രതിപക്ഷ സംഘടനകള്‍ പ്രതിഷേധവുമായി തെരുവിലേക്ക് ഇറങ്ങി. അനുവിന്റെ മൃതദേഹവുമായാണ് യുവമോര്‍ച്ച വൈകിട്ട് മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. പ്രതിഷേധം കത്തുന്നതിനിടെയാണ് രശ്മി നായരുടെ പോസ്റ്റ് വിവാദമായിരിക്കുന്നത്.

ആത്മഹത്യ ചെയ്യുന്നതാണ് നല്ലത്

ആത്മഹത്യ ചെയ്യുന്നതാണ് നല്ലത്

'28 വയസ്സായിട്ടും പണിക്കൊന്നും പോകാതെ പിഎസ്സി റാങ്ക് ലിസ്റ്റും നോക്കി ഇരിക്കുന്നവരൊക്കെ ആത്മഹത്യ ചെയ്യുന്നതാണ് നല്ലതെന്നാണ് എന്റെ ഒരിത്. ഒന്നാമതെ ഭൂമിയില്‍ ഓക്‌സിജന്‍ കുറവാണ്. വെറുതെ എന്തിനാണ് അത് പാഴാക്കുന്നത്' എന്നാണ് രശ്മി നായര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. അനുവിന്റെ മരണത്തെ അപഹസിക്കുന്ന പോസ്റ്റ് വലിയ വിവാദമായിരിക്കുകയാണ്.

പോസ്റ്റ് പിന്‍വലിച്ചു

പോസ്റ്റ് പിന്‍വലിച്ചു

പാര്‍ട്ടിക്ക് വേണ്ടി ഇത്ര ക്രൂരമായി ന്യായീകരിക്കരുത് എന്ന് ഒരാള്‍ കമന്റിട്ടതിന്, പണിയെടുക്കാന്‍ വയ്യാത്തവര്‍ക്ക് വേറെ പാര്‍ട്ടിയും ഉണ്ടോ എന്നാണ് രശ്മി നായര്‍ മറുപടി നല്‍കിയത്. നിരവധി പേര്‍ പോസ്റ്റിന് വിമര്‍ശനവുമായി രംഗത്ത് എത്തി. അതേസമയം പോസ്റ്റിനെ പിന്തുണയ്ക്കുന്നവരും ഉണ്ട്. വിവാദമായതോടെ രശ്മി നായര്‍ പോസ്റ്റ് പിന്‍വലിച്ചിരിക്കുകയാണ്.

English summary
Social media outrage over Resmi R Nair's post regarding Anu's suicide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X