കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുനിതയ്‌ക്കെന്തിനാ ചൊറിച്ചില്‍? ഇത് താലിബാനോ കേരളമോ? സുനിത ദേവദാസിന് ഫേസ്ബുക്കില്‍ പൊങ്കാല!

  • By ശ്വേത കിഷോർ
Google Oneindia Malayalam News

പരിപാടിയില്‍ പങ്കെടുത്ത സ്ത്രീകള്‍ക്കോ ആ ഡോക്ടര്‍ക്കോ യാതൊരുവിധ പരാതിയോ പരിഭവമോ ഈ വിശയത്തില്‍ ഇല്ല. പിന്നെ സുനിതെക്കന്തിനാ ഈ ചൊറിച്ചില്‍? നിങ്ങളോടോ നിങ്ങളുടെ കുടംബത്തിലെ ആരോടെങ്കിലുമോ ഇവര്‍ ഇങ്ങനെ ചെയാന്‍ നിര്‍ബന്ധിച്ചോ? ഇല്ലല്ലോ? - ചോദ്യം മാധ്യമ പ്രവര്‍ത്തകയായ സുനിത ദേവദാസിനോടാണ്. അവര്‍ ചെയ്ത കുറ്റം ഒരു വാര്‍ത്ത ഷെയര്‍ ചെയ്തു എന്നതും.

Read Also: ലോ അക്കാദമി വിദ്യാര്‍ഥിനിയുടെ വീഡിയോ ലീക്കായോ... അഡ്വ. സംഗീത ലക്ഷ്മണ ദുരന്തമെന്ന് സോഷ്യല്‍ മീഡിയ!

ബോധവത്കരണ ക്ലാസില്‍ പങ്കെടുത്ത മുസ്ലീം സ്ത്രീകള്‍ക്കും ക്ലാസെടുത്ത ഡോക്ടര്‍ക്കും ഇടയില്‍ കര്‍ട്ടന്‍ കെട്ടിയ വാര്‍ത്തയാണ് സുനിത ദേവദാസ് ചിത്രങ്ങള്‍ സഹിതം പങ്കുവെച്ചത്. പരസ്പരം കാണാതെ, ഒച്ച മാത്രം കേട്ടായിരുന്നു ക്ലാസ്. കാസര്‍കോട് ജില്ലയിലെ നീലേശ്വരം കരുവാച്ചേരിയിലായിരുന്നു സംഭവം. സോഷ്യല്‍ മീഡിയയില്‍ ഇതേച്ചൊല്ലിയുള്ള വാദപ്രതിവാദങ്ങള്‍ പൊടിപൊടിക്കുകയാണ്.

സംഭവം നടന്നത് ഇങ്ങനെ

സംഭവം നടന്നത് ഇങ്ങനെ

നീലേശ്വരം കരുവാച്ചേരിയില്‍ മുസ്ലീം വനിതകള്‍ക്കായി നടത്തിയ പോളിയോ ബോധവല്‍ക്കരണ ക്‌ളാസാണ് വിവാദമായത്. പരസ്പരം കാണാനാകാത്ത രീതിയില്‍ മറകെട്ടി തിരിച്ചായിരുന്നു ബോധവത്ക്കരണം. നീലേശ്വരം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ ജമാല്‍ മുഹമ്മദ് ക്ലാസിന് നേതൃത്വം നല്‍കി. ഇത് താലിബാനാണോ കേരമാണോ എന്ന് ചോദിച്ചുകൊണ്ടാണ് ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യുന്നത്.

സുനിത ദേവദാസിന്റെ പോസ്റ്റ്

സുനിത ദേവദാസിന്റെ പോസ്റ്റ്

ഈ പരിപാടിയുടെ രണ്ട് ചിത്രങ്ങളുമായിട്ടാണ് മാധ്യമപ്രവര്‍ത്തകയായ സുനിത ദേവദാസ് ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടത്. 2017 ലെ ബോധവല്‍ക്കരണകാഴ്ചയാണ് ഇതെന്നായിരുന്നു സുനിതയുടെ പരിദേവനം. പര്‍ദ്ദയെക്കുറിച്ചല്ല കര്‍ട്ടനെ കുറിച്ചാണ് പോസ്റ്റ് എന്ന് സുനിത പറഞ്ഞെങ്കിലും ചര്‍ച്ച പര്‍ദ്ദയിലേക്കും ഇസ്ലാമിലേക്കും മതത്തിലേക്കും ഒടുവില്‍ സുനിതയ്ക്ക് പൊങ്കാലയിലേക്കും നീണ്ടു.

കാണാതെ ജിവിക്കാമല്ലോ പിന്നെന്താ

കാണാതെ ജിവിക്കാമല്ലോ പിന്നെന്താ

കണ്ടേ ജീവിക്കാന്‍ പാടുള്ളു എന്ന് എന്തിനാ വാശി. അതോ എല്ലാ കേടുപാടുകളും പൊട്ടിച്ചെറിയുന്നവര്‍ക്കേ സ്വാതന്ത്ര്യം പാടുള്ളു? ഇങ്ങനെ സ്വാതന്ത്ര്യത്തെ രണ്ടായി കാണുന്നതില്‍ ഖേദം ഉണ്ട്, അതും എല്ലാത്തരം സ്വാതന്ത്ര്യത്തിനു വേണ്ടിയും വാദിക്കുന്ന സുനിതയില്‍ നിന്ന് ഇത്തരം പോസ്റ്റുകള്‍ വരുമ്പോള്‍ - പ്രതികരണങ്ങളില്‍ ചിലത് ഇങ്ങനെ.

ഓരോരുത്തരുടെ ഇഷ്ടങ്ങളല്ലേ

ഓരോരുത്തരുടെ ഇഷ്ടങ്ങളല്ലേ

ക്ലാസ്സെടുക്കുന്ന ആള്‍ ആ സ്ത്രീകളെ കാണണം എന്ന് നിങ്ങള്‍ക്കെന്താണിത്ര നിര്‍ബന്ധം. ഓരോ ആളുകള്‍ അവരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച് ജീവിച്ചോട്ടെ. ഇഷ്ടമുള്ളവര്‍ പര്‍ദ്ദയിട്ടോട്ടെ, കര്‍ട്ടണ്‍ ഇടാന്‍ താല്പര്യമുള്ളവര്‍ അതും ഇട്ടോട്ടെ. തങ്ങളുടെ സൗന്ദര്യം ലോകം കാണണം എന്നാഗ്രഹിക്കുന്നവര്‍ സാധരണവേഷങ്ങളിലും നടക്കട്ടെ. ഇതൊക്കെ ഓരോരുത്തരുടെ ഇഷ്ടങ്ങളാണ്.

പെണ്ണുങ്ങളെ വിശ്വാസമില്ലേ

പെണ്ണുങ്ങളെ വിശ്വാസമില്ലേ

ഒരു കാര്യം ആത്മാര്‍ത്ഥമായി ചോദിക്കട്ടെ. ഒരു പുരുഷന്‍ സ്ത്രീയെ കണ്ടാല്‍ എന്തെങ്കിലും മോശമായ കാര്യമുണ്ടെന്ന് നിങ്ങളിലാരെങ്കിലും വിചാരിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ എന്തുകൊണ്ടാണ് അങ്ങനെ തോന്നുന്നത്? നിങ്ങള്‍ക്ക് നിങ്ങളുടെ വീട്ടിലെ പെണ്ണുങ്ങളെ വിശ്വാസമില്ലേ - വിശ്വാസികളെ പ്രകോപിതരാക്കിയത് സുനിതയുടെ ഈ ചോദ്യമാണ്.

നിങ്ങളുടെ മതം അങ്ങനെ

നിങ്ങളുടെ മതം അങ്ങനെ

നിങ്ങളുടെ മതത്തില്‍ വസ്ത്രധാരണത്തെക്കുറിച്ചോ അന്യപുരുഷന്‍മാരുമായും ഇടപെഴകുന്നതിനെക്കുറിച്ചോ ഒന്നിനും ഒരു നിയന്ത്രണം പഠിപ്പിക്കുന്നില്ല. അത് കൊണ്ട് നിങ്ങള്‍ക്ക എങ്ങനെ വേണമെങ്കിലും വിമര്‍ശിക്കാം. എന്നാല്‍ ഞങ്ങളുടെ ഇസ്ലാം മതത്തില്‍ ഓരോ കാര്യങ്ങള്‍ക്കും വ്യക്തമായ നിയമ വലികള്‍ ഉണ്ട്. അത് അനുസരിച്ച് ഇഹലോകത്ത് ജീവിച്ചലേ യാദര്‍ത്ഥ മുസ്ലിം ആവുകയുള്ളൂ.

സുനിതയ്‌ക്കെന്താണ് പ്രശ്‌നം

സുനിതയ്‌ക്കെന്താണ് പ്രശ്‌നം

പരിപാടിയില്‍ പങ്കെടുത്ത സ്ത്രീകള്‍ക്കോ ആ ഡോക്ടര്‍ക്കോ യാതൊരുവിധ പരാതിയോ പരിഭവമോ ഈ വിശയത്തില്‍ ഇല്ല. പിന്നെ സുനിതെക്കന്തിനാ ഈ ചൊറിച്ചില്‍? നിങ്ങളോടോ നിങ്ങളുടെ കുടംബത്തിലെ ആരോടെങ്കിലുമോ ഇവര്‍ ഇങ്ങനെ ചെയാന്‍ നിര്‍ബന്ധിച്ചോ? ഇല്ലല്ലോ? സുനിതയാണോ ഇവര്‍ക്ക് ചെലവിനു കൊടുക്കുന്നെ? അല്ലല്ലോ? ഇതൊക്കെ അവരുടെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളല്ലേ?

 കുറച്ച് ഓവറല്ലേ

കുറച്ച് ഓവറല്ലേ

സഹോദരാ മുസ്ലിംകള്‍ മോശമാണ് എന്നൊന്നും ആരും പറയുന്നില്ല. എന്നാലും ഇതൊക്കെ ഇത്തിരി ഓവറല്ലേ. എനിക്കറിയാഞ്ഞിട്ടു ചോദിക്കുവാ എന്താ നിങ്ങള്‍ക്കിത്ര പേടി? ആ ഡോക്ടറെ ആ സ്ത്രീകള്‍ കണ്ടാല്‍ എന്ത് സംഭവിക്കും? ലോകത്തിന്റെ പല ഭാഗങ്ങളിലും യുക്തിയുപയോഗിച്ച് ജീവിക്കുന്ന സഹോദരിമാര്‍ എല്ലാ മേഖലകളിലും തങ്ങളുടെ കഴിവ് തെളിയിച്ച് മുന്നേറുമ്പോള്‍ ഇവരിപ്പോഴും ഈ കറുത്ത മറക്കുള്ളില്‍ കുരുങ്ങി കിടക്കുന്നു. കഷ്ടം!

സമുദായത്തിന്റെ കുഴപ്പമല്ല

സമുദായത്തിന്റെ കുഴപ്പമല്ല

മൂന്നു വര്‍ഷം മുമ്പ് കാഞ്ഞങ്ങാട് അതിഞ്ഞാലില്‍ ഊര്‍ജ്ജസംരക്ഷണ ബോധവല്‍ക്കരണ ക്ലാസും ഇതേ രീതിയിലാണ് ഞാന്‍ കൈകാര്യം ചെയ്തത്. എന്നാല്‍ ഈ വര്‍ഷം ഉദിനൂരില്‍ നടന്ന ക്ലാസില്‍ കര്‍ട്ടണില്ലാതെ സജീവമായി ചര്‍ച്ചയില്‍ പങ്കെടുത്ത മുസ്ലീം സഹോദരിമാരെയും കാണാനായി. സംഘാടകരുടെ മനസാണ് എല്ലാത്തിനും കാരണം സമുദായത്തിന്റെതല്ല

എല്ലാവര്‍ക്കും അഭിപ്രായമുണ്ട്

എല്ലാവര്‍ക്കും അഭിപ്രായമുണ്ട്

ആ ക്ലാസ് എടുക്കുന്നത് ഒരു മുസ്ലിം കേള്‍ക്കുന്നത് മുസ്ലിം സ്ത്രീകള്‍ ഒരുപുരുഷന് അന്ന്യസ്ത്രീയെ കാണല്‍ ഹറാമാണ് ഇസ്ലാമിക വിശ്യാസത്തില്‍ അപ്പൊ അവര് എല്ലാവരും ഇസ്ലാമിക വിശ്വാസികളായത് കൊണ്ട് അത് നല്ലപ്രവര്‍ത്തനമായിട്ടാണ് ഞാന്‍ വിലയിരുത്തുന്നത്. പിന്നെ അഭിപ്രായം പറയാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട് ചേച്ചി ചേച്ചിയുടെ അഭിപ്രായം പറഞ്ഞു ഞാന്‍ ഒരു മുസ്ലിം ആയതിനാല്‍ ഞാന്‍ എന്റെ അഭിപ്രായം പറഞ്ഞു.

പിന്തുണക്കുന്നു

പിന്തുണക്കുന്നു

പോളിയോ ക്ലാസ്സ് കേള്‍ക്കാന്‍ ഉള്ളതല്ലേ എന്തിനാ കാണണം എന്ന് വാശി പിടിക്കുന്നത്. മുസ്ലിം സമ്പ്രദായം അനുസരിച്ച് ഒരു അന്യ സ്ത്രീ അന്യ പുരുഷനെയും അന്യ പുരുഷന്‍ അന്യ സ്ത്രീ യെയും കാണാന്‍പാടില്ല. ഇപ്പോഴത്തെ ജനറേഷന്‍ അത് പിന്‍പറ്റുന്നില്ല എന്നെ ഉള്ളൂ അവര്‍ സ്വീകരിച്ച മാര്‍ഗം നല്ലതാണ് ഞാന്‍ അതിനെ സപ്പോര്‍ട്ട് ചെയ്യുന്നു - ഇതുപോലെ പോകുന്നു കമന്റുകള്‍.

English summary
Social media discussions over Polio awareness program in Nileswar, Kasargod,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X