കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട്ടിലെ അധ്യാപകന്റേത് മാതൃക... കേരളത്തില്‍ അധ്യാപകന്‍ എന്താകരുത് എന്നാണ് പഠിപ്പിക്കേണ്ടത്!!

കേരളത്തിലെ അധ്യാപകര്‍ എന്താകരുത് എന്നാണ് പഠിക്കേണ്ടത്

Google Oneindia Malayalam News

കോഴിക്കോട്: തമിഴ്‌നാട്ടിലെ തിരുവള്ളൂരില്‍ അധ്യാപകന്‍ സ്ഥലം മാറിപ്പോകുന്നത് വിദ്യാര്‍ത്ഥികള്‍ ഒരുമിച്ചെത്തി തടയുന്ന വാര്‍ത്ത വലിയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. അധ്യാപക-വിദ്യാര്‍ത്ഥി സ്‌നേഹത്തിന്റെ ആഴം എത്രത്തോളമുണ്ടെന്ന് കാണിച്ച് തരുന്ന സംഭവം കൂടിയായിരുന്നു ഇത്. നമുക്ക് ഓരോരുത്തര്‍ക്കും ഇത്തരം പ്രിയപ്പെട്ട അധ്യാപകരുണ്ടാവുമെങ്കിലും ഇത്രത്തോളം സ്‌നേഹം അവരോട് നമുക്കുണ്ടാവുമോ എന്ന കാര്യം സംശയമാണ്. കേരളത്തില്‍ അധ്യാപകര്‍ അത്രത്തോളം സൗമ്യതയിലാണ് പെരുമാറുന്നതെന്ന് ഇതുവരെ ആരും സൂചിപ്പിച്ചിട്ടില്ല.

അധ്യാപനത്തിന് സ്‌നേഹത്തിന്റെ മാത്രമല്ല കുട്ടികളെ നശിപ്പിക്കുന്നതിലും നല്ലൊരു പങ്കുണ്ടെന്ന് സൂചിപ്പിക്കുന്ന പോസ്റ്റാണ് സുചിത്ര കെപിയുടേത്. തന്റെ വ്യക്തിജീവിതത്തില്‍ അധ്യാപകരില്‍ നിന്നേറ്റ അപമാനങ്ങള്‍ സോഷ്യല്‍ മീഡിയ വഴി തുറന്ന് പറഞ്ഞിരിക്കുകയാണ് ഇവര്‍. ഒരുവശത്ത് അധ്യാപകരെ സ്‌നേഹിക്കുന്ന വിദ്യാര്‍ത്ഥികളുണ്ടാവുമ്പോള്‍ മറുവശത്ത് വിദ്യാര്‍ത്ഥികളെ വെറുക്കുന്ന അതല്ലെങ്കില്‍ ജീവിതത്തോട് തന്നെ വിരക്തി തോന്നിക്കുന്ന തരത്തില്‍ പെരുമാറുന്ന അധ്യാപകരുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ഒരു അധ്യാപകന്‍ എന്താകരുത്

ഒരു അധ്യാപകന്‍ എന്താകരുത്

തമിഴ്‌നാട്ടിലെ സംഭവം മുന്‍നിര്‍ത്തി ഒരു അധ്യാപകന്‍ എന്താകണം എന്ന് പറയുമ്പോള്‍ എന്ത് ആകരുത് എന്ന് ഓര്‍മപ്പെടുത്തുന്ന ചില മുഖങ്ങള്‍ മനസിലേക്ക് വരുന്നുവെന്ന് സുചിത്ര പോസ്റ്റില്‍ പറയുന്നു. ഇരുണ്ട നിറമായതിനാല്‍ ഗ്രൂപ്പ് ഡാന്‍സില്‍ നിന്നും എന്ന ഒഴിവാക്കിയ ഫസ്റ്റ് സ്റ്റാന്‍ഡേര്‍ഡിലെ സിസ്റ്ററിനെ. ഓടി കളിച്ച് കൈയ്യോ കാലോ പൊട്ടിയാല്‍ വെറും സര്‍ക്കാര്‍ ജോലിക്കാരനായ അച്ഛന്റെ കൈയ്യില്‍ ഒന്നുമുണ്ടാവില്ല എന്ന് പുച്ഛിച്ച മിസ്സിനെ, ചോദ്യചിഹ്നം ഇടാന്‍ മറന്നതിന് നോട്ട്ബുക്ക് വരാന്തയിലേക്ക് പറപ്പിച്ച സിസ്റ്ററിനെ, കണക്കിന് മോശമായതിനാല്‍ ഇനി പ്രതീക്ഷ വേണ്ട എന്ന അച്ഛനെഉപദേശിച്ച ഹൈസ്‌ക്കൂള്‍ മാഷിനെ, ഇംഗ്ലീഷ് സമ്പന്നരുടെ ഭാഷയാണെന്ന് പറയാതെ പറഞ്ഞു തന്ന പ്ലസ് വണ്‍ ക്ലാസ് ടീച്ചറെ എല്ലാം ഒരു അധ്യാപകന്‍ എന്താകരുത് എന്ന് മനസിലാക്കി തന്നെന്ന് പോസ്റ്റില്‍ പറയുന്നു.

പരീക്ഷ സ്റ്റാഫില്‍ റൂമില്‍....

പരീക്ഷ സ്റ്റാഫില്‍ റൂമില്‍....

നീണ്ട പനിയുടെ അവധിക്ക് ശേഷം ക്ലാസില്‍ എത്തിയപ്പോള്‍ ഫീസ് അടച്ചില്ല എന്ന കാരണത്താല്‍ പരീക്ഷ സ്റ്റാഫ് റൂമില്‍ ഇരുത്തി എഴുതിച്ച സിസ്റ്റര്‍മാരെയൊക്കെ തമിഴ്‌നാട്ടിലെ മഹത്തായ സംഭവത്തെ തുടര്‍ന്ന് ഓര്‍ത്തുപോകുകയാണ്. സ്‌കൂള്‍ ജീവിതം എന്നത് എല്ലാവര്‍ക്കും ഒരേപോലെയല്ല. സാധാരണക്കാര്‍ പലപ്പോഴും അത് നരകതുല്യമാണ്. അവര്‍ക്ക് നിറത്തിന്റെ പേരില്‍, സാമ്പത്തികാവസ്ഥയുടെ പേരില്‍ ജാതിയുടെ പേരില്‍ പലതരം അവഗണനകളാണ് നേരിടേണ്ടി വരുന്നത്. ഒരുപക്ഷേ മാര്‍ക്ക് കുറഞ്ഞാല്‍ പോലും എഴുതി തള്ളുന്ന തരത്തിലുള്ള അധ്യാപകരാണ് ഇവിടെയുള്ളത് എന്നാണ് ഇവര്‍ സൂചിപ്പിക്കുന്നത്.

സ്‌കൂള്‍ ജീവിതം...

സ്‌കൂള്‍ ജീവിതം...

തമിഴ്‌നാട്ടില്‍ അധ്യാപകനെ വിദ്യാര്‍ത്ഥികള്‍ തടഞ്ഞ് വെക്കുന്ന ചിത്രം നിങ്ങളെ ഓരോരുത്തരെയും വീണ്ടും പഴയ കാലങ്ങള്‍ ഓര്‍മിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നതാണ്. സ്‌കൂള്‍ ജീവിതം നരകമാക്കിയ നിങ്ങളുടെ സാഡിസത്തെ കുറിച്ച് ഓര്‍ക്കാതെ വയ്യ. എല്‍കെജി മുതല്‍ പിഎച്ച്ഡി വരെയുള്ള പഠനകാലത്ത് നമ്മള്‍ പ്രാകാത്ത അതല്ലെങ്കില്‍ ശപിക്കാത്ത വളരെ ചുരുക്കം അധ്യാപകരേയുള്ളൂ. കുട്ടിക്കാലത്ത് അധ്യാപകരില്‍ നിന്ന് അങ്ങേയറ്റം തിരസ്‌കരണവും പീഡനവുമാണ് തനിക്ക് ഏറ്റതെന്ന് പറയാതെ പറയുകയാണ് പോസ്റ്റില്‍. നിരവധി പേര്‍ ഈ പോസ്റ്റില്‍ തങ്ങളുടെ അനുഭവങ്ങളും പങ്കുവെച്ചിട്ടുണ്ട്.

അല്ലാത്തവരും ഉണ്ട്....

അല്ലാത്തവരും ഉണ്ട്....

ഡോ ജാനകി, ഡോ ഷെരീഫ്, ഡോ പ്രതിഭ, ഡോ നാരായണ്‍ എന്നിവര്‍ ഇത്രയും കാലത്തിനിടയില്‍ ഓര്‍ത്തുവെക്കാവുന്ന അധ്യാപകരാണ്. പിന്നെ റിസര്‍ച്ച് ഗൈഡ് ഡോ ഉണ്ണികൃഷ്ണന്‍. തീര്‍ന്നു. ആരുടേയും പേര് വിട്ടുപോയിട്ടില്ല. ഒന്നും മറന്നിട്ടുമില്ല. അടുക്കള സര്‍വീസ് സജസ്റ്റ് ചെയ്ത കണക്ക് മാഷിന് എന്റെ ഇംഗ്ലീഷ് ഡോക്ടറേറ്റ് സമര്‍പ്പിച്ച് കൊണ്ട് നിര്‍ത്തുകയാണ്. എന്നിലെ അധ്യാപിക ഇന്നും ക്ലാസില്‍ തിരയുന്നത് ഭാഷയെ സ്‌നേഹിക്കുന്ന കറുപ്പിന്റെ അപകര്‍ഷത കണ്ണില്‍ ഒളിച്ച് വെക്കുന്ന കറുത്ത കുതിരകളെ തന്നെയാണ്. ആ തിരച്ചിലിന് പ്രേരണ നല്‍കിയ ആ അഞ്ച് അധ്യാപകരെയും കൂടെ ഓര്‍ക്കുന്നു എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

വിദ്യാര്‍ത്ഥികളുടെ സ്‌നേഹം

വിദ്യാര്‍ത്ഥികളുടെ സ്‌നേഹം

തമിഴ്‌നാട്ടിലെ സംഭവം അധ്യാപകനോടുള്ള വിദ്യാര്‍ത്ഥികളുടെ സ്‌നേഹത്തിന്റെ ഏറ്റവും മഹത്തായ ഉദാഹരണമായിരുന്നു. സ്‌കൂളില്‍ നിന്ന് പോകാനൊരുങ്ങിയ അധ്യാപകനെ പോകാന്‍ അനുവദിക്കാതെ പൊട്ടിക്കരയുകയായിരുന്നു വിദ്യാര്‍ത്ഥികള്‍. ഗേറ്റിന് സമീപത്തേക്ക് നടന്ന അധ്യാപകനെ വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ പിടിച്ച് തിരിച്ച് ക്ലാസിലേക്ക് കൊണ്ടുവരികയായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പുറമേ രക്ഷിതാക്കളും അധ്യാപകന്റെ സ്ഥലം മാറ്റതിനെതിരെ രംഗത്ത് വന്നത് ഞെട്ടിപ്പിക്കുന്നതായിരുന്നു.

അമിത് ഷാ കുരുക്കില്‍..... നോട്ടുനിരോധന സമയത്ത് ഗുജറാത്തിലെ ബാങ്ക് നിക്ഷേപമായി സ്വീകരിച്ചത് 700 കോടിഅമിത് ഷാ കുരുക്കില്‍..... നോട്ടുനിരോധന സമയത്ത് ഗുജറാത്തിലെ ബാങ്ക് നിക്ഷേപമായി സ്വീകരിച്ചത് 700 കോടി

ജസ്നയെ ആരെങ്കിലും മാറ്റി നിര്‍ത്തിയതാകാം.. ജസ്നയുടെ പിതാവ് ജയിംസിന് പറയാനുള്ളത്ജസ്നയെ ആരെങ്കിലും മാറ്റി നിര്‍ത്തിയതാകാം.. ജസ്നയുടെ പിതാവ് ജയിംസിന് പറയാനുള്ളത്

English summary
social media post of lecturing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X