ആരതി ഞങ്ങളുടെ അമ്മു; അവള്‍ അങ്ങനെയേ പെരുമാറൂ: പുതു തലമുറയുടെ പ്രതീകം': വൈറലായി കുറിപ്പ്
കൊച്ചി: കാശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊച്ചി ഇടപ്പള്ളി സ്വദേശി എന്‍. രാമചന്ദ്രന്റെ വേര്‍പാടിന്റെ ദുഃഖത്തിലാണ് നാട്. ഇന്നലെയായിരുന്നു ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ സംസ്‌കാരം നടത്തിയത്. രാമചന്ദ്രന്റെ മകള്‍ ആരതി പ്രകടിപ്പിച്ച അസാമാന്യമായ ധൈര്യമാണ് കഴിഞ്ഞ ദിവസങ്ങളില്‍ എല്ലാം വാര്‍ത്തകളില്‍ ഇടംപിടിച്ചത്. ഭീകരാക്രമണത്തിന്റെ സമയത്ത് വെടിയേറ്റ് അച്ഛന്‍ കണ്‍മുന്നില്‍ പിടഞ്ഞുവീണതിന്റെ ഷോക്കിലും സമചിത്തത കൈവിടാതെ പെരുമാറാന്‍ ആരതിക്കു കഴിഞ്ഞു.
സ്വന്തം മക്കളെ ചേര്‍ത്തുപിടിച്ച് ദിക്കറിയാതെ ഓടിയപ്പോള്‍ ആരതിയുടെ മനസില്‍ മക്കളെ എങ്ങനെയെങ്കിലും രക്ഷിക്കുക എന്നതായിരുന്നു. ഒരു അമ്മയ്ക്കു മാത്രം ലഭിക്കുന്ന അസാമാന്യമായ കരുത്താണ് അവര്‍ പ്രകടിപ്പിച്ചത്. തന്റെ നടുക്കുന്ന അനുഭവങ്ങള്‍ അനിതരസാധാരണമായ ധൈര്യത്തോടെയാണ് മാധ്യമങ്ങള്‍ക്കു മുന്നില്‍ ആരതി പങ്കുവെച്ചത്. ഭീകരാക്രമണത്തിന്റെ വേദനയിലും കാശ്മീര്‍ സ്വദേശികളായ രണ്ടു വ്യക്തികള്‍ തന്റെ കുടുംബത്തെ ചേര്‍ത്തുപിടിച്ചതും അവര്‍ നന്ദിയോടെ ഓര്‍ത്തെടുത്തിരുന്നു. രണ്ട് സഹോദരങ്ങള്‍ എന്നാണ് ആരതി അവരെ വിശേഷിപ്പിച്ചത്.

രാജ്യം ഒറ്റക്കെട്ടായി ഭീകരതയെ നേരിടാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. അതിനിടെയാണ് ആരതിക്കെതിരേ രൂക്ഷമായ സൈബര്‍ ആക്രമണം ഉണ്ടായത്. നിരവധി പേരാണ് ആതിരയുടെ വാക്കുകളില്‍ അസഹിഷ്ണുത പ്രകടിപ്പിച്ച് സമൂഹ മാധ്യമങ്ങളില്‍ ആതിരയുടെ അഭിമുഖ വീഡിയോകള്‍ക്കു താഴെ കമന്റുകള്‍ ഇട്ടത്. അച്ഛനെ നഷ്ടപ്പെട്ട ദുഃഖത്തിലും മകള്‍ക്ക് സന്തോഷം രണ്ടു മുസ്ലിം സഹോദരങ്ങളെ കിട്ടിയതിലാണെന്ന തരത്തില്‍ അധിക്ഷേപ കമന്റുകളാണ് പലരും കുറിച്ചത്. ആരതി ലിപ്സ്റ്റിക്ക് ഇട്ടാണ് മാധ്യമങ്ങളോട് സംസാരിച്ചതെന്നും ചിരിച്ചാണ് സംസാരിച്ചതെന്നും കരഞ്ഞില്ലെന്നുമൊക്കെ വിചിത്രമായ കണ്ടെത്തലുകളാണ് സമൂഹ മാധ്യമങ്ങളില്‍ പലരും നടത്തിയത്.
ഈ വിഷയത്തില്‍ ആരതിക്ക് ശക്തമായ പിന്തുണയുമായി ഡോ. സൗമ്യ സരിനും നടിയും ഗായികയുമായ മഞ്ജുവാണി ഭാഗ്യരത്‌നവും രംഗത്തുവന്നിരുന്നു. ആരതിയെ വിമര്‍ശിക്കുന്നവര്‍ക്കു മാപ്പില്ലെന്നാണ് മഞ്ജുവാണി അഭിപ്രായപ്പെട്ടത്. സമൂഹ മാധ്യമങ്ങളിലെ ഈ കുറ്റപ്പെടുത്തല്‍ മറ്റൊരുതരം തീവ്രവാദമാണെന്നും അവര്‍ വിമര്‍ശിച്ചിരുന്നു. നേരം സിനിമയിലൂടെ ശ്രദ്ധ നേടിയ നടന്‍ ശങ്കര്‍ ഇന്ദുചൂഡനും ആരതിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ശങ്കറിന്റെ അച്ഛന്റെ ബന്ധുവാണ് ഭീകരാക്രമണത്തില്‍ മരിച്ച രാമചന്ദ്രന്‍.
ഇപ്പോഴിതാ ആരതി ആ നടുക്കുന്ന സാഹചര്യത്തെ നേരിട്ടതിന് പിന്നിലുള്ള അസാമാന്യമായ ധൈര്യത്തെക്കുറിച്ച് ആരതിയുടെ അമ്മയുടെ സുഹൃത്തായ ഷേര്‍ലി സോമസുന്ദരം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ആരതിയെ പ്രശംസിക്കുന്നതിനൊപ്പം ആ ധൈര്യം ആരതി ആര്‍ജിച്ചെടുത്തതിന്റെ പശ്ചാത്തലവും ഷേര്‍ലി സോമസുന്ദരം തന്റെ പോസ്റ്റിലൂടെ വിവരിക്കുന്നുണ്ട്. തന്റെ കണ്‍മുന്നില്‍ വളര്‍ന്ന കുട്ടിയായതിനാല്‍ വിമര്‍ശകരുടെ വായടപ്പിക്കുന്ന മറുപടി തന്നെയാണ് ഷേര്‍ലി നല്‍കുന്നത്.
ഷേര്‍ലി സോമസുന്ദരം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം:
ആരതി ഞങ്ങളുടെ അമ്മു എൻ്റെ സുഹൃത്തു ഷീലയുടെയും രാമചന്ദ്രൻ്റെയും മകൾ. പഹൽഗാമിൽ ഭീകരർ പോയിന്റ് ബ്ലാങ്ക് ൽ അഛനെ വെ.ടിവെച്ചു വീഴ്ത്തുന്നത് കണ്ടവൾ, താഴ് വരയിലൂടെ തൻ്റെ ഇരട്ട കുഞ്ഞുങ്ങളുടെ കൈപിടിച്ച് ദിക്ക് അറിയാതെ ഓട്ടിയവൾ , ഓടുന്നതിനുമുൻപ് അഛൻ്റെ പോക്കറ്റിൽ ID proof വെക്കാനും അഛൻ്റെ മൊബൈൽ കയ്യിൽ എടുക്കാനും സമചിത്തത കാണിച്ച ബുദ്ധിമതി!
തണുത്ത രാത്രിയിൽ അഛനുവേണ്ടി മോർച്ചറിക്കു മുൻപിൽ കാവൽ നിന്നവൾ! അമ്മയെ ഇതറിയിക്കാതെ നെടുമ്പാശ്ശേരി airport വരെ എത്തിച്ചവൾ! മാദ്ധ്യമങ്ങൾക്കു മുൻപിൽ പതറാതെ സത്യ സന്ധമായി സംസാരിച്ചവൾ മുസാഫിറും , സമീറും എനിക്കു കാശ്മീരിലെ brothers. അള്ളാ അവരെ രക്ഷിക്കട്ടെ എന്ന അവളുടെ വാക്കുകൾ കേരളത്തെ സാധ്യമായ രാഷ്ട്രീയ മത സ്പർദ്ധയിൽ നിന്നു രക്ഷിച്ചു നിർത്തി.
അമ്മു അങ്ങനെയേ പെരുമാറു . കൃത്യമായ ധാർമ്മിക മൂല്യങ്ങൾ പകർന്നു നൽകിയാണ് ഷീലയും രാമചന്ദ്രനും അരവിന്ദിനേയും അമ്മുവിനേയും വളർത്തിയത്. എല്ലാ മതങ്ങളും പ്രബുദ്ധമായ രാഷ്ട്രീയ പാർട്ടികളും സൗഹാർദ്ദമായി കഴിയുന്ന ഇടപ്പള്ളിയിലാണ് അവൾ വളർന്നത്.
അമ്മു ചിന്തിച്ചു പ്രവർത്തിക്കുന്ന പുതിയ തലമുറയുടെ പ്രതീകമാണ്. അവർക്കു വെറുപ്പിനും , കലഹത്തിനും താത്പര്യമില്ല സമയമില്ല. അമ്മുവിനെതിരെ നടക്കുന്ന സൈബർ പ്രയോഗങ്ങൾ കാണുന്നുണ്ട്, SHE WON'T CARE.
സമൂഹ മാധ്യമങ്ങളില്‍ നിരവധി പേരാണ് ആരതിയെ പിന്തുച്ച് ഈ പോസ്റ്റ് ഷെയര്‍ ചെയ്യുന്നത്.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications