Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ യുവാവിനെ അറസ്റ്റ് ചെയ്തു... എംഎൽഎ വീണാ ജോർജിന് ഫേസ്ബുക്കിൽ പൊങ്കാല...

തനിക്കെതിരെ അപകീർത്തികരമായ ഫേസ്ബുക്ക് പോസ്റ്റിട്ടെന്ന് ആരോപിച്ചായിരുന്നു എംഎൽഎയുടെ പരാതി.

തിരുവനന്തപുരം: ബസ് സ്റ്റാൻഡിലെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവിനെതിരെ പരാതി നൽകിയ വീണാ ജോർജ് എംഎൽഎയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. പത്തനംതിട്ട കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ ശോചനീയവാസ്ഥ ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് പോസ്റ്റിട്ട ഇലന്തൂർ സ്വദേശി സൂരജിനെതിരെ എംഎൽഎ പരാതി നൽകിയതും, സൂരജിനെ പോലീസ് അറസ്റ്റ് ചെയ്തതുമാണ് സോഷ്യൽമീഡിയയിലെ പ്രതിഷേധത്തിന് കാരണം. എംഎൽഎയുടെ ഫേസ്ബുക്ക് പേജിൽ #arrest_me_too എന്ന ഹാഷ്ടാഗോട് കൂടിയാണ് പ്രതിഷേധ കമന്റുകൾ നിറഞ്ഞിരിക്കുന്നത്.

പത്തനംതിട്ട സ്റ്റേഡിയവും ജിംനേഷ്യവും സന്ദർശിച്ച് മെയ് 12ന് എംഎൽഎ പോസ്റ്റ് ചെയ്ത ചിത്രങ്ങൾക്ക് താഴെയാണ് പ്രതിഷേധ കമന്റുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നീന്തൽ താരങ്ങൾക്ക് പരിശീലിക്കാൻ നഗരത്തിന്റെ ഹൃദയഭാഗമായ ബസ് സ്റ്റാൻഡിൽ തന്നെ കുളം പണിതുതന്ന വീണാ ജോർജ് എംഎൽഎയ്ക്ക് അഭിവാദ്യങ്ങൾ എന്ന കമന്റിനൊപ്പം #arrest_me_too എന്ന ഹാഷ്ടാഗും ചേർത്താണ് പ്രതിഷേധം.

 സംഭവം ഇങ്ങനെ...

സംഭവം ഇങ്ങനെ...

പത്തനംതിട്ട കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ ശോചനീയവാസ്ഥ ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് പോസ്റ്റിട്ട ഇലന്തൂർ സ്വദേശി സൂരജിനെതിരെ എംഎൽഎ പരാതി നൽകിയതും, സൂരജിനെ പോലീസ് അറസ്റ്റ് ചെയ്തതുമാണ് സോഷ്യൽമീഡിയയിലെ പ്രതിഷേധത്തിന് കാരണം. ബസ് സ്റ്റാൻഡ് തകർന്ന് ചളിക്കുളമായ ചിത്രങ്ങൾ സഹിതമാണ് സൂരജ് ഫേസ്ബുക്കിൽ പ്രതിഷേധകുറിപ്പ് പോസ്റ്റ് ചെയ്തിരുന്നത്. ബസ് സ്റ്റാൻഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും ഇദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടിരുന്നു.

അറസ്റ്റ്...

അറസ്റ്റ്...

എന്നാൽ സൂരജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായതോടെ വീണാ ജോർജ് എംഎൽഎ പോലീസിൽ പരാതി നൽകി. തനിക്കെതിരെ അപകീർത്തികരമായ ഫേസ്ബുക്ക് പോസ്റ്റിട്ടെന്ന് ആരോപിച്ചായിരുന്നു എംഎൽഎയുടെ പരാതി. എംഎൽഎയുടെ പരാതിയിൽ ഇലന്തൂർ സ്വദേശിയായ സൂരജിനെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു. ഈ സംഭവം മാധ്യമങ്ങളിൽ വാർത്തയായതോടെയാണ് എംഎൽഎയ്ക്കെതിരെ സോഷ്യൽമീഡിയയിൽ പ്രതിഷേധം ശക്തമായത്.

 ഫേസ്ബുക്ക് പോസ്റ്റ്...

ഫേസ്ബുക്ക് പോസ്റ്റ്...

വീണാ ജോർജ് എംഎൽഎയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പോസ്റ്റുകളിലാണ് പ്രതിഷേധ കമന്റുകൾ നിറഞ്ഞിരിക്കുന്നത്. മെയ് 12ന് പത്തനംതിട്ട സ്റ്റേഡിയവും ജിംനേഷ്യവും സന്ദർശിച്ച ശേഷം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾക്ക് താഴെ എംഎൽഎയ്ക്കെതിരെയുള്ള ഒട്ടേറെ കമന്റുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നീന്തൽ താരങ്ങൾക്ക് പരിശീലിക്കാൻ നഗരത്തിന്റെ ഹൃദയഭാഗമായ ബസ് സ്റ്റാൻഡിൽ തന്നെ കുളം പണിതുതന്ന വീണാ ജോർജ് എംഎൽഎയ്ക്ക് അഭിവാദ്യങ്ങൾ എന്ന കമന്റിനൊപ്പം #arrest_me_too എന്ന ഹാഷ്ടാഗും ചേർത്താണ് പ്രതിഷേധം.

 പോലീസ് പൊക്കും...

പോലീസ് പൊക്കും...

ബ്യൂട്ടി പാർലറുകളും ഓർത്തോഡോക്സ് വിരുന്നുകളുമൊക്കെ കഴിഞ്ഞ് നാട്ടിലെ പ്രശ്നങ്ങൾ ശ്രദ്ധിക്കണമെന്നും ചിലർ എംഎൽഎയ്ക്ക് ഉപേദേശം നൽകിയിട്ടുണ്ട്. എംഎൽഎയ്ക്കെതിരെ കമന്റിട്ടാൽ പോലീസ് പൊക്കുമോ എന്നാണ് ചിലരുടെ സംശയം. വീണാ ജോർജിന്റെ ഔദ്യോഗിക പേജിലെ കമന്റുകൾക്ക് പുറമേ #arrest_me_too എന്ന ഹാഷ്ടാഗോട് കൂടി നിരവധി പോസ്റ്റുകളും ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ചളിക്കുളമായ ബസ് സ്റ്റാൻഡിന്റെ ചിത്രങ്ങൾ സഹിതമാണ് മിക്കവരും ഫേസ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+