കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് ചാനല്‍ ജേര്‍ണലിസമോ കമ്പിപ്പടമോ... മന്ത്രിക്കെന്താ ഫോണ്‍ സെക്‌സ് പാടില്ലേ... മംഗളം മറുപടി പറയണം!!

  • By Kishor
Google Oneindia Malayalam News

'എന്റെ പെണ്ണിന്റെ നെഞ്ചില്‍ ചേര്‍ന്നുകിടന്ന്...' അതെ, അല്‍പ്പംമുമ്പ് ബ്രേക്കിംഗ് സ്‌ക്രോളില്‍ കണ്ട വരികളുടെ തുടക്കം ഇങ്ങനെയാണ്.. - പ്രമുഖ മാധ്യമപ്രവര്‍ത്തകനായ സുജിത് ചന്ദ്രന്‍ ഫേസ്ബുക്കില്‍ എഴുതിയ വാക്കുകളാണ്. മന്ത്രിക്ക് ലൈംഗിക താല്‍പ്പര്യങ്ങള്‍ ഉണ്ടാവരുതെന്നാണോ സ്ത്രീപക്ഷ വാര്‍ത്തയുടെ വിവക്ഷ എന്ന് ചോദിച്ചുകൊണ്ട് സുജിത് മാത്രമല്ല മറ്റ് പലരും മംഗളത്തിന്റെ ബിഗ് ബ്രേക്കിങ് ന്യൂസിനോട് ചോദിക്കുന്ന ചോദ്യങ്ങള്‍ ഈ തരത്തിലാണ്. കാണാം വിശദമായി...

മന്ത്രിക്ക് സ്വകാര്യതയില്ലേ

മന്ത്രിക്ക് സ്വകാര്യതയില്ലേ

പരസ്പരസമ്മതത്തോടെ ആണെങ്കില്‍ രണ്ടുപേര്‍ അവരുടെ സ്വകാര്യതയില്‍ എന്ത് സംസാരിച്ചാല്‍ എന്ത്? അങ്ങനെയല്ല നടന്നതെങ്കില്‍ അതാവണമായിരുന്നു വാര്‍ത്ത.
വെട്ടിയൊട്ടിച്ച ഒരു ഓഡിയോ ടേപ്പിനപ്പുറം അധികാരസ്ഥാനം ചൂഷണത്തിനായി ഉപയോഗിച്ചതിന്റെ സൂചനകള്‍ വാര്‍ത്ത തരുന്നില്ല. ആ സംഭാഷണത്തിന് പിന്നില്‍ ചൂഷണം ഉണ്ടെങ്കില്‍ അതാണ് വെളിപ്പെടുത്തേണ്ടത്.

സ്ത്രീപക്ഷം എന്ന ലേബലൊട്ടിച്ച അശ്ലീലം

സ്ത്രീപക്ഷം എന്ന ലേബലൊട്ടിച്ച അശ്ലീലം

നമ്മള്‍ കണ്ടിടത്തോളം, അല്ലെങ്കില്‍ അവര്‍ പുറത്തുവിട്ടിടത്തോളം സ്ത്രീപക്ഷം എന്ന ലേബലൊട്ടിച്ച അശ്ലീലമാണ് മംഗളത്തിന്റെ വാര്‍ത്ത. നിശ്ചയമായും സദാചാര മുഖംമൂടികളും മുഴുവസ്ത്രങ്ങളുമിട്ട നമ്മളെ സംബന്ധിച്ച് ഏറെ ആഘാതശേഷിയുള്ള വാര്‍ത്തതന്നെ ഇത്. ശരീരത്തെയും ലൈംഗികതയുടെ വിപണനയുക്തിയെയും സെന്‍സേഷണലൈസ് ചെയ്ത് ഇക്കിളിപ്പെടുത്തുന്ന ഒരു വാര്‍ത്താസംസ്‌കാരം കൂടി കേരളത്തിന്റെ ദൃശ്യമാധ്യമരംഗത്ത് ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. - സുജിതിന് പറയാനുള്ളത് ഇതാണ്.

പത്രപ്രവര്‍ത്തനത്തിനു നല്ലത് വരുത്തണേ

പത്രപ്രവര്‍ത്തനത്തിനു നല്ലത് വരുത്തണേ

ജോര്‍ജുകുട്ടി കെയറോഫ് ജോര്‍ജ്കുട്ടി എന്നൊരു പഴയ സിനിമയുണ്ട്. ആഴ്ചപ്പതിപ്പില്‍ തുടരന്‍ വായിച്ച് അതാണ് ലോകമെന്നു കരുതുന്ന ഒരു പെണ്‍കുട്ടിയുടെ കരളലിയിപ്പിക്കുന്ന കതനകത പറയുന്ന സിനിമ. അത്തരം ആണ്‍/പെണ്‍കുട്ടികള്‍ക്കുവേണ്ടി ഇപ്പോള്‍ ചാനലും തുടങ്ങിയെന്നു കേള്‍ക്കുന്നു. ഇനി അവരുടെ കതനകതകള്‍ പറയുന്ന സില്‍മകള്‍ വരട്ടെ. ഈശ്വരാ ഭഗവാനെ! പത്രപ്രവര്‍ത്തനത്തിനു നല്ലതുമാത്രം വരുത്തണേ - കെ ജെ ജേക്കബ്.

ജേര്‍ണലിസമാണത്രേ

ജേര്‍ണലിസമാണത്രേ

കിടപ്പുമുറിയിലും കക്കൂസിലും ഒളിക്യാമറ വച്ച് വാട്സ്അപില്‍ തുണ്ടായി വിതരണം ചെയ്യുന്ന ഞരമ്പുകളെയൊക്കെ റിപ്പോര്‍ട്ടിങ്ങിന് വിട്ട് സമാഹരിക്കുന്ന കാഴ്ചകളൊക്കെ വേണം വാര്‍ത്തയെന്ന് പറഞ്ഞ് പ്രക്ഷേപിക്കാന്‍. മനുഷ്യനെ ഉപദ്രവിക്കാനല്ലാതെ, അന്തസായി ജീവിക്കാന്‍ അനുവദിക്കുന്ന നിയമങ്ങളുള്ള നാട്ടിലാണെങ്കില്‍ ജയിലില്‍ കിടന്നേനെ ഈ മഞ്ഞ വെളിച്ചത്തിന്റെ പുറകിലെ ദുര്‍ഗന്ധങ്ങളൊന്നാകെ. നല്ല തുടക്കം. പ്രതീക്ഷകളൊന്നും ഒരിക്കലും തെറ്റില്ല - ശ്രീജിത് ദിവാകരന്‍

ചാനലുകള്‍ക്കും റേറ്റിങ്ങ് വേണം

ചാനലുകള്‍ക്കും റേറ്റിങ്ങ് വേണം

സിനിമകള്‍ക്ക് കൊടുക്കുന്നത് പോലെ ടി വി ചാനലുകള്‍ക്കും റേറ്റിങ്ങ് വേണം എന്നാണ് കിരണ്‍ തോമസിന്റെ അഭിപ്രായം. യു, യുഎ, എ എന്നിങ്ങനെ വേണം അത്. എ കെ ശശീന്ദ്രന്റെ പേരില്‍ ഓഡിയോ പുറത്ത് വന്ന സാഹചര്യത്തിലാണ് ഈ അഭിപ്രായം.

മംഗളം എന്ന മഞ്ഞ ചാനല്‍

മംഗളം എന്ന മഞ്ഞ ചാനല്‍

പരാതി പറയാന്‍ വന്ന സ്ത്രീയുമായി നിര്‍ബന്ധിച്ചു ഭീഷണിപ്പെടുത്തി ആ പറഞ്ഞ രീതിയില്‍ സംസാരിച്ചതാണെങ്കില്‍ മന്ത്രി രാജിവയ്ക്കണം. മാത്രമല്ല കേസെടുത്ത് അന്വേഷിക്കണം. മറിച്ച് ഉഭയ സമ്മദ പ്രകാരമുള്ള സംഭാഷണമാണെങ്കില്‍ മംഗളം എന്ന മഞ്ഞ ചാനലിനെതിരെ കേസ് കൊടുക്കാന്‍ മന്ത്രിയും തയ്യാറാകണം.

ജോസ് തെറ്റയിലിന്റെ കേസ് പോലാണോ

ജോസ് തെറ്റയിലിന്റെ കേസ് പോലാണോ

ജോസ് തെറ്റയിലിന്റെ ബലാല്‍സംഗം പോലെ ആണോ? അത് ബലാത്സംഗം എന്ന് പറഞ്ഞു കേരളത്തെ കോരിത്തരിപ്പിച്ച മാതൃഭൂമിയിലെ ഒരു ലേഖിക ഉണ്ട്...സമാനമായ മറ്റൊരു കേസില്‍അവര്‍ കുടുങ്ങി. മാധ്യമ പ്രവര്‍ത്തനവും നിര്‍ത്തി. ദൈവം ഒക്കെ ഉണ്ടോ എന്ന് തോന്നിപ്പോയി സാഹചര്യം. മംഗളം വാരിക ഇപോള്‍ ടി.വിയിലും കിട്ടുമത്രെ, തൂക്കിയിട്ടിരിക്കുന്നത് വാര്‍ത്താ ചാനല്‍ എന്ന പേരിലാണെന്ന് മാത്രം.

മംഗളം ടിവിയുടെ ബ്രേക്കിങ് പൊളിച്ചു പക്ഷേ...

മംഗളം ടിവിയുടെ ബ്രേക്കിങ് പൊളിച്ചു പക്ഷേ...

ആ സ്ത്രീ പറയുന്ന കാര്യങ്ങള്‍ കൂടി മംഗളം പുറത്ത് വിടണം എന്ന് മാത്രം. മന്ത്രിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതാണോ എന്നത് കൂടി പുറത്ത് വരട്ടെ. ഇതില് സ്ത്രീ പരാതിക്കാരിയേ അല്ലെന്നാണ് ലഭിക്കുന്ന വിവരം. തെറ്റയില്‍ കേസ് പോലെ ആകും കോടതിയില്‍ പോയാല്‍ എന്ന് തോന്നുന്നു. മംഗളം ടിവിയുടെ ബ്രേക്കിങ് പൊളിച്ചു... പക്ഷേ ആങ്കറിനേയും ധന്യ രാമനേയും സഹിക്കാന്‍ വയ്യ - മാധ്യമപ്രവര്‍ത്തകനായ ബിനു ഫല്‍ഗുനന്റെ അഭിപ്രായം.

അശ്ലീലം കൂടി കിടപ്പുമുറിയിലേക്ക്

അശ്ലീലം കൂടി കിടപ്പുമുറിയിലേക്ക്

ഒരു അശ്ലീലം കൂടി നമ്മുടെ കിടപ്പുമുറിയിലേക്ക് വന്നിരിക്കുന്നു. കൊച്ചുകുട്ടികളെ ടി.വി സ്‌ക്രീനിന് മുന്നില്‍നിന്ന് മാറ്റിനിര്‍ത്തണമെന്നാവശ്യപ്പെട്ടാണ് മംഗളം എത്തിയിരിക്കുന്നത്. ഉളുപ്പില്ലായ്മയുടെ തൊലിക്കട്ടിക്ക് നമസ്‌കാരം പറയുന്നു. സി.കെ ശശീന്ദ്രന്‍ എന്ന മന്ത്രിയുടെ ലൈംഗീക ചുവയോടെയുള്ള സംഭാഷണവുമായാണ് ചാനല്‍ എത്തിയിരിക്കുന്നത്. - മാധ്യമപ്രവര്‍ത്തകനായ വഹീദ് സമാന്‍.

കൂട്ടിക്കൊടുപ്പിന്റെ മാധ്യമ പ്രവര്‍ത്തനം

കൂട്ടിക്കൊടുപ്പിന്റെ മാധ്യമ പ്രവര്‍ത്തനം

അറിഞ്ഞിടത്തോളം ഇതില്‍ ഇരയില്ല. ചൂണ്ടയുമായി ചിലരെ ചാനല്‍ തന്നെ പറഞ്ഞയച്ചതാണ്. മാധ്യമപ്രവര്‍ത്തനത്തിനെത്തുന്ന പെണ്‍കുട്ടികളെ കൂട്ടിക്കൊടുപ്പുക്കാരാക്കുന്നു. (കൂട്ടിക്കൊടുപ്പിന്റെ വേഷം കൂടി കെട്ടേണ്ടി വരുമെന്നറിഞ്ഞപ്പോള്‍ അവിടെനിന്ന് ഇറങ്ങിപ്പോന്ന ചില കൂട്ടുകാരികളുണ്ട്) ബ്രേക്കിംഗ് ന്യൂസൊന്നും കിട്ടിയില്ലെങ്കില്‍ സ്വന്തം ബെഡ്റൂമിലേക്ക് ക്യാമറ തിരിച്ചുവെക്കുന്ന മാനസികാവസ്ഥ.

മംഗളം ചാനല്‍ നിലവാരമില്ലായ്മ തെളിയിച്ചു

മംഗളം ചാനല്‍ നിലവാരമില്ലായ്മ തെളിയിച്ചു

കുറച്ചുകാലമായി പത്രത്തിലൂടെ മാത്രം മലം വിതറുന്ന 'മംഗളം' ഇപ്പോള്‍ ചാനല്‍ തുടങ്ങിയെന്നു അറിഞ്ഞു. നിലവാരം മെച്ചപ്പെട്ടുവെന്ന് തോന്നിയാല്‍ ചാനലുമായി സഹകരിക്കാമെന്നു ഞാന്‍ പറഞ്ഞിരുന്നു. ആദ്യവാര്‍ത്തയില്‍ തന്നെ മംഗളം ചാനല്‍ നിലവാരമില്ലായ്മ തെളിയിച്ചു. ഉഭയസമ്മതമുണ്ടെങ്കില്‍ മന്ത്രിയുടെ സെക്സ്സ് ചാറ്റ് അയാളുടെ മൗലികാവകാശത്തിന്റെ ഭാഗമാണ്. സ്ത്രീയ്ക്ക് പരാതിയുണ്ടെങ്കില്‍ അതായിരുന്നു വാര്‍ത്തയാക്കേണ്ടത്. എങ്ങനെയാണ് അധികാര ദുര്‍വിനിയോഗം നടന്നിട്ടുള്ളതെന്നും. - ഹരീഷ് വാസുദേവന്‍

 ജുഡീഷ്യറി ഇടപെട്ടു അവസാനിപ്പിക്കണം

ജുഡീഷ്യറി ഇടപെട്ടു അവസാനിപ്പിക്കണം

തുണ്ടുപടം പിടിക്കുന്നവനെയൊക്കെ മാദ്ധ്യമപ്രവര്‍ത്തകനാക്കി വിട്ടിട്ട് കിട്ടുന്ന സാധനം വാര്‍ത്തയെന്ന പേരില്‍ എയര്‍ ചെയ്യുന്നതിനാണ് ഈ ചാനല്‍ തുടങ്ങിയതെന്ന് മനസിലായി. പേടിക്കേണ്ട, മലയാളിക്കിടയില്‍ നല്ല മാര്‍ക്കറ്റായിരിക്കും. ഹോ ക്രൈം ഒക്കെ എത്ര ഭേദമായിരുന്നു. ആ മലം സ്വീകരണ മുറിയില്‍ അറിയാതെപോലും വീഴാതിരിക്കട്ടെ. മാധ്യമപ്രവര്‍ത്തനത്തിന്റെ പേരില്‍ നടക്കുന്ന തോന്ന്യവാസങ്ങള്‍ ജുഡീഷ്യറി ഇടപെട്ടു അവസാനിപ്പിക്കേണ്ടതുണ്ട്.

ഒളിഞ്ഞു നോക്കുന്നവനെ വേണം തല്ലാൻ

ഒളിഞ്ഞു നോക്കുന്നവനെ വേണം തല്ലാൻ

ഉഭയ സമ്മതത്തോടെ ഒരാണും പെണ്ണും ഫോണിലോ നേരിട്ടോ സെക്സ് ചെയ്താലോ സംസാരിച്ചാലോ അത് ഒളിഞ്ഞു നോക്കുന്ന മൂന്നാമൊതൊരുത്തനാണ് അടി കൊടുക്കേണ്ടതു. മറിച്ചൊരു ചൂഷണം ഇതുവരെ ആരും പരാതിപ്പെടാത്തിടത്തോളം ഒരു രാജിയും ഉണ്ടാകേണ്ട കാര്യമില്ല. മുഖ്യമന്ത്രിയുടെ ആർജവമുള്ള നിലപാടുണ്ടാകണം ഈ വിഷയത്തിൽ. - രാഹുൽ പശുപാലൻ

English summary
Social media question Mangalam TV telephone audio scandal LDF Minister.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X