Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്നാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വിശുദ്ധനായത്? ശശികലയെ വിമര്‍ശിച്ചപ്പോഴോ?

റിപ്പോര്‍ട്ടര്‍ ടി വിയുടെ ചര്‍ച്ചയില്‍ ഹിന്ദു ഐക്യവേദി അധ്യക്ഷ ശശികല ടീച്ചറെ അടിച്ചിരുത്തിയ കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താനാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ താരം. ശശികല ടീച്ചറെ വര്‍ഗീയ പ്രസംഗം നടത്തുന്ന ആള്‍ എന്ന് പറഞ്ഞാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വിമര്‍ശിച്ചത്. എന്നാല്‍ വിമര്‍ശനം നടത്തിയ ഉണ്ണിത്താന് നേരെയും സംഭവം ആഘോഷിക്കുന്നവര്‍ക്ക് നേരെയും ചില ചോദ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.

എന്നാണ് ഈ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വിശുദ്ധനും സൂപ്പര്‍ താരവും ആയത്. ഒന്ന് ഇരുട്ടിവെളുത്തപ്പോഴേക്കം ഉണ്ണിത്താന്‍ എങ്ങനെയാണ് സൂപ്പര്‍താരമായത്. ഉണ്ണിത്താന്റെ സ്വന്തം സര്‍ക്കാര്‍ ഭരിക്കുന്ന ഒരു സ്ഥാപനത്തില്‍ നടന്ന വിഷയത്തിലായിരുന്നു ചര്‍ച്ച. എന്നാല്‍ ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം പറയാതെ ശശികല ടീച്ചറുടെ നേരെ തട്ടിക്കയറിയാല്‍ അതെങ്ങനെയാണ് ഉണ്ണിത്താന്റെ മിടുക്കാകുക. ഇവിടെ തുടങ്ങുന്നു ചോദ്യങ്ങള്‍.

എന്തിനെക്കുറിച്ചായിരുന്നു ചര്‍ച്ച

എന്തിനെക്കുറിച്ചായിരുന്നു ചര്‍ച്ച

കേരളവര്‍മ കോളേജിലെ ബീഫ് വിവാദവും ദീപ നിശാന്ത് എന്ന അധ്യാപികയ്‌ക്കെതിരായ നടപടികളുമായിരുന്നു റിപ്പോര്‍ട്ടര്‍ ടി വിയിലെ ചര്‍ച്ച. അല്ലാതെ ശശികല ടീച്ചറുടെ പ്രസംഗത്തിന്റെ മെറിറ്റിനെക്കുറിച്ചായിരുന്നില്ല.

ശശികലയെ കടന്നാക്രമിച്ചു

ശശികലയെ കടന്നാക്രമിച്ചു

സോഷ്യല്‍ മീഡിയയില്‍ വൈറലായതും അല്ലാത്തതുമായ ശശികല ടീച്ചറുടെ പ്രസംഗങ്ങളെക്കുറിച്ചായിരുന്നു ഉണ്ണിത്താന്‍ പറഞ്ഞത്. ഉണ്ണിത്താന്റെ വാക്കുകളോട് ശശികല ടീച്ചര്‍ പ്രതികരിച്ചത് പോലുമില്ല.

ശശികല ടീച്ചര്‍ ഇരുന്നുപോയി

ശശികല ടീച്ചര്‍ ഇരുന്നുപോയി

രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പൊടുന്നെനെയുള്ള വിമര്‍ശനത്തില്‍ ശശികല ടീച്ചര്‍ ഇരുന്നുപോകുകയായിരുന്നു. ഉത്തരം പറയാന്‍ പോയിട്ട്, ഇവിടെ വിഷയം ഇതല്ലല്ലോ എന്ന് പോലും പറയാന്‍ അവര്‍ക്കായില്ല. പ്രസംഗങ്ങളില്‍ കാണുന്ന തീപ്പൊരി ഇമേജിന് തീരെ ചേരാത്തതായിരുന്നു ഇത്.

ഇതില്‍ ഉണ്ണിത്താനെന്ത് കാര്യം

ഇതില്‍ ഉണ്ണിത്താനെന്ത് കാര്യം

ശശികല ടീച്ചര്‍ പരാജയപ്പെട്ടു എന്നതാണ് വീഡിയോ ആഘോഷിക്കപ്പെടാനുള്ള ഒരു കാരണം. എന്നാല്‍ ഇതിന്റെ പേരില്‍ രാജ്‌മോഹന്‍ ഉണ്ണിത്താനെ വിശുദ്ധനാക്കരുത് എന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു

 സോഷ്യല്‍ മീഡിയ ഏറ്റെടുത്തു

സോഷ്യല്‍ മീഡിയ ഏറ്റെടുത്തു

ശശികലയ്‌ക്കെതിരെ ഉണ്ണിത്താന്‍ നടത്തിയ പരാമര്‍ശങ്ങള്‍ അടങ്ങിയ വീഡിയോ വൈകാതെ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാവുകയും ചെയ്തു. മഞ്ചേരിയില്‍ നിന്നും അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ ഉണ്ണിത്താനെ കളിയാക്കിയ സഖാക്കള്‍ പോലും ഉണ്ണിത്താനെ പുകഴ്ത്താനുണ്ടായിരുന്നു.

ഡി വൈ എഫ് ഐ ഉണ്ണിത്താനെ മറന്നോ

ഡി വൈ എഫ് ഐ ഉണ്ണിത്താനെ മറന്നോ

ഖദറിനെ അനാശാസ്യത്തിന്റെ യൂണിഫോമാക്കിയ ആള്‍ എന്നാണ് രാജ്‌മോഹന്‍ ഉണ്ണിത്താനെ ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയായിരിക്കേ ടി വി രാജേഷ് വിശേഷിപ്പിച്ചത്. മഞ്ചേരിയില്‍ വെച്ച് ഉണ്ണിത്താനെ അനാശാസ്യം ആരോപിച്ച് പിടികൂടിയപ്പോഴായിരുന്നു ഇത്.

ഇമേജ് മാറ്റാനുള്ള ശ്രമമാണോ

ഇമേജ് മാറ്റാനുള്ള ശ്രമമാണോ

കെ എഫ് ഡി സി ചെയര്‍മാനായതോടെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഇമേജ് മാറ്റാനുള്ള ശ്രമം നടത്തുകയാണ് എന്നും പറയുന്നവരുണ്ട്. എന്നാല്‍ സ്വന്തം പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായം പറയാന്‍ ഉണ്ണിത്താന് കഴിയുമോ എന്നാണ് ഉയരുന്ന മറ്റൊരു ചോദ്യം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+