കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്നസെന്റ്, മുകേഷ്, അമിത് ഷാ... തോമസ് 'കുവൈത്ത്' ചാണ്ടിയെ കുറ്റം പറയുന്നവര്‍ കാണുന്നുണ്ടല്ലോ അല്ലേ??

  • By Kishor
Google Oneindia Malayalam News

ഫോണ്‍ വിളി വിവാദത്തില്‍ പെട്ട് എ കെ ശശീന്ദ്രന്‍ രാജിവെച്ചപ്പോള്‍ മുതല്‍ ആളുകളുടെ സംശയമാണ്. തോമസ് ചാണ്ടി മന്ത്രിയാകുമോ. എന്‍ സി പിയുടെ മന്ത്രിസ്ഥാനം എന്ന നിലയിലും പാര്‍ട്ടിയുടെ രണ്ടാമത്തെ എം എല്‍ എ എന്ന നിലയിലും സ്വാഭാവികമായും തോമസ് ചാണ്ടി എം എല്‍ എ മന്ത്രിയാകേണ്ടതാണ്.

Read Also: പോടാ കഴുവര്‍ട മോനെ.. നിന്റെ അപ്പനോട് പറയെടാ.. നിന്നെ വീട്ടിക്കേറി അടിക്കും... പെന്തക്കോസ്ത് പാസ്റ്ററുടെ ഞെട്ടിക്കുന്ന ഓഡിയോ!!

Read Also: ബാബു ആന്റണി.. കിഷോര്‍ സത്യ.. 8 വയസിനു ഇളയ അടുത്ത ഭര്‍ത്താവ്.. തന്റെ പുരുഷന്മാരെപ്പറ്റി ചാര്‍മിള!!

Read Also: ടിവി ചാനൽ അഥവാ എ പടം കളിക്കുന്ന ടാക്കീസ്.. മംഗളം ചാനലിനെ വലിച്ചുകീറി ട്രോളന്മാർ.. ഇനി ചാനൽ പൂട്ടാം!!

എന്നാല്‍ കുവൈത്ത് ചാണ്ടി എന്ന പേരില്‍ അറിയപ്പെടുന്ന തോമസ് ചാണ്ടിയെ മന്ത്രിയാക്കാന്‍ ഇടത് മുന്നണിക്ക് വലിയ താല്‍പര്യം പോര എന്നാണ് തുടക്കത്തില്‍ കേട്ടത്. കാര്യം കുട്ടനാട് എം എല്‍ എ ആണെങ്കിലും തോമസ് ചാണ്ടിയെ മണ്ഡലത്തിലൊന്നും കാണാറില്ല എന്നാണ് പരാതി. എന്നാല്‍ തോമസ് ചാണ്ടി മാത്രമാണോ ഇങ്ങനെ മണ്ഡലം മറന്ന് നടക്കുന്ന ജനപ്രതിനിധിമാര്‍. അല്ല എന്നതാണ് സത്യം.

സോഷ്യല്‍ മീഡിയ ചോദിക്കുന്നത്

സോഷ്യല്‍ മീഡിയ ചോദിക്കുന്നത്

ജോമോന്റെ സുവിശേഷം എന്ന സിനിമയിലെ ഒരു സീന്‍ ആണ്. മുകേഷും ഇന്നസെന്റും. വെറും നടന്മാര്‍ മാത്രം അല്ല ഒരാള്‍ എം.പിയും ഒരാള്‍ എം.എല്‍.എയുമാണ്. ഇവരെ ഇങ്ങനെ ഒരുമിച്ച് കാണുന്ന സീനില്‍ ഒക്കെ ആലോചിച്ചത് എം.പി, എം.എല്‍.എ എന്നൊക്കെ പറയുമ്പോള്‍ ഇത്രയധികം ഫ്രീ ടൈം കിട്ടുന്ന സിമ്പിള്‍ പരിപാടിയാണോ - സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഒരു പോസ്റ്റിലെ ചോദ്യം ഇങ്ങനെ.

സോഷ്യല്‍ മീഡിയ ചോദിക്കുന്നത്

സോഷ്യല്‍ മീഡിയ ചോദിക്കുന്നത്

ജോമോന്റെ സുവിശേഷം എന്ന സിനിമയിലെ ഒരു സീന്‍ ആണ്. മുകേഷും ഇന്നസെന്റും. വെറും നടന്മാര്‍ മാത്രം അല്ല ഒരാള്‍ എം.പിയും ഒരാള്‍ എം.എല്‍.എയുമാണ്. ഇവരെ ഇങ്ങനെ ഒരുമിച്ച് കാണുന്ന സീനില്‍ ഒക്കെ ആലോചിച്ചത് എം.പി, എം.എല്‍.എ എന്നൊക്കെ പറയുമ്പോള്‍ ഇത്രയധികം ഫ്രീ ടൈം കിട്ടുന്ന സിമ്പിള്‍ പരിപാടിയാണോ - സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഒരു പോസ്റ്റിലെ ചോദ്യം ഇങ്ങനെ.

ഒരു പണിയുമില്ലാത്ത പണിയോ

ഒരു പണിയുമില്ലാത്ത പണിയോ

2.8 ലക്ഷം രൂപയാണ് അലവന്‌സുകള്‍ അടക്കം ഒരു എം.പിയുടെ പ്രതിമാസ സാലറി. അപ്പൊ ഇത്ര വമ്പന്‍ സാലറിയുമുണ്ടായിട്ടും ഒരു പണിയുമില്ലാത്ത ഒരു പണിയാണ് എം.പി പണി എന്നാണോ. വിക്കിപീഡിയ പ്രകാരം ഈ ഇന്നസെന്റ് 2014 ല്‍ എംപി ആയതിന് ശേഷം 12 സിനിമകള്‍ ചെയ്തിട്ടുണ്ട്. അതായത് മൂന്ന് മാസം കൂടുമ്പോള്‍ ഒരു സിനിമ.

ഒരു പൂര്‍ണ സമയ എം പി വേണ്ടേ

ഒരു പൂര്‍ണ സമയ എം പി വേണ്ടേ

ജനങ്ങള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ എത്രമാത്രം ഇവരെ കിട്ടുന്നുണ്ടെന്ന് സംശയമാണപ്പോള്‍. ഈ പണിക്ക് 3 ലക്ഷത്തിനടുത്ത് സര്‍ക്കാര്‍ ശമ്പളം കൊടുക്കുമ്പോള്‍ ഒരു പൂര്‍ണ സമയ എംപിയെയോ എം.എല്‍.എയെയോ ആവശ്യപ്പെടാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ഈ കൊള്ളരുതായ്മ ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ മാത്രം പ്രശ്‌നമാണെന്ന് പറയാന്‍ പറ്റില്ല.

തോമസ് ചാണ്ടിയെക്കുറിച്ച്

തോമസ് ചാണ്ടിയെക്കുറിച്ച്

ശശീന്ദ്രന്‍ മന്ത്രി രാജി വച്ച ഒഴിവിലേക്ക് സാധ്യതയുള്ള തോമസ് ചാണ്ടി എം.എല്‍.എയെ തപ്പി പത്രങ്ങള്‍ പോയത് കുവൈറ്റിലെ അദ്ദേഹത്തിന്റെ ഓഫീസിലേക്കായിരുന്നു എന്നത് ഇതുമായി ചേര്‍ത്ത് വായിക്കാവുന്നതാണ്. തോമസ് ചാണ്ടി എം എല്‍ എയെ കുവൈത്ത് ചാണ്ടി എന്നാണ് ആളുകള്‍ വിളിക്കുന്നത് തന്നെ.

സംഭവം ഇതാണ് കേട്ടോ

സംഭവം ഇതാണ് കേട്ടോ

വാസ്തവത്തില്‍ ഇത് മാത്രമല്ല ഈ പൊസ്റ്റിടാനുള്ള പ്രേരണ. ഒരു മാസം മുന്‍പ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപന സമയത്ത് ഒരു പ്രകോപനവുമില്ലാതെ മുകേഷിന്റെ ഒരു പ്രസ്താവന വന്നു, നല്ല നടനുള്ള അവാര്‍ഡ് പ്രധാനമന്ത്രി മോദിക്ക് കൊടുക്കണമെന്ന്. ഇങ്ങനെ ഒരു എം.എല്‍.എ ജീവിച്ചിരിപ്പുണ്ടെന്ന് ജനങ്ങളെ അറിയിക്കാന്‍ ഒരു പക്ഷെ അദ്ദേഹത്തിന് മറ്റ് മാര്‍ഗമുണ്ടായിട്ടുണ്ടാവില്ല. കേരളത്തിലെ ഒരു സെറ്റപ്പ് അനുസരിച്ച് അതാണല്ലോ ഏറ്റവും എളുപ്പവഴി. - ഇത്രയും എത്തുമ്പോഴാണ് പോസ്റ്റിലെ പൊളിറ്റിക്‌സ് ആളുകള്‍ക്ക് പിടികിട്ടുക.

പാവം മോദിയെക്കുറിച്ച്

പാവം മോദിയെക്കുറിച്ച്

ഒരു ദിവസം പോലും ലീവ് എടുക്കാത്ത, ദീപാവലിയെന്നോ ദസറയെന്നോ ഇല്ലാതെ ദിവസവും 15 മണിക്കൂറിലധികം രാജ്യത്തിന് വേണ്ടി ഓടി നടന്ന് പണിയെടുക്കുന്ന ഒരാളെക്കുറിച്ച് ഇങ്ങനെ പറഞ്ഞ മാന്യന്റെ യോഗ്യത നോക്കാം. 2016ല്‍ എം.എല്‍.എ ആയതിനു ശേഷം നാല് സിനിമകളില്‍ അഭിനയിച്ചു കഴിഞ്ഞു, പിന്നെ ബഡായി ബംഗ്ലാവ് പോലുള്ള ദിവസേനയുള്ള ടിവി പ്രോഗ്രാമുകള്‍ വേറെ.

പോലീസില്‍ വരെ പരാതി പോയി

പോലീസില്‍ വരെ പരാതി പോയി

നിയോജക മണ്ഡലത്തിലെ ജങ്ങള്‍ക്കു തിരഞ്ഞെടുപ്പിന് ശേഷം തങ്ങളുടെ എം.എല്‍.എയെ കാണാനില്ലെന്ന് പോലീസില്‍ പരാതി കൊടുക്കേണ്ടി വന്നു (വാര്‍ത്ത കമന്റില്‍). അപ്പോള്‍ ഉത്തരവാദിത്തങ്ങളെ കുറിച്ച് പ്രധാമന്ത്രിയെ പരിഹസിക്കാന്‍ ഏറ്റവും യോഗ്യതയുള്ള ആളാണെന്ന് മനസിലായില്ലേ. ഇവരെപ്പോലുള്ളവരെ തിരഞ്ഞെടുത്തു വിടുന്ന നമ്മുടെ പ്രബുദ്ധതയെ പറഞ്ഞാല്‍ മതിയല്ലോ.

അപ്പോള്‍ അമിത് ഷാ

അപ്പോള്‍ അമിത് ഷാ

എല്‍ ഡി എഫിന്റെ ജനപ്രതിനിധികളായ ഇന്നസെന്റിനെയും മുകേഷിനെയും ചോദ്യം ചെയ്യുന്നതൊക്കെ ശരി തന്നെ. നല്ല കാര്യം. അപ്പോള്‍ ബി ജെ പി പ്രസിഡണ്ട് അമിത് ഷായുടെ കാര്യം എങ്ങനെയാ. രണ്ട് വര്‍ഷത്തിന് ശേഷം ആദ്യമായിട്ടാണ് കക്ഷി ഗുജറാത്ത് അസംബ്ലിയിലേക്ക് ഒന്ന് കാലെടുത്ത് വെക്കുന്നത് എന്നാണ് കഴിഞ്ഞ ദിവസം പുറത്ത് വന്ന വാര്‍ത്ത.

English summary
Social media question our representatives and their performance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X