കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എഫ്‌ഐ 'കീറക്കടലാസും' 'സാമ്പാര്‍ മുന്നണി' കരാറും തമ്മിലുള്ള 10 വ്യത്യാസങ്ങളും മറുപടിയും ഇതാ!!

  • By Kishor
Google Oneindia Malayalam News

ഒരു മാസത്തോളം നീണ്ടുനിന്ന തിരുവനന്തപുരം ലോ അക്കാദമി സമരം ഒടുവില്‍ അവസാനിച്ചു. സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ കാമ്പസ് കലാപമായിരുന്നു പേരൂര്‍ക്കടയിലെ ലോ അക്കാദമിയില്‍ കണ്ടത്. പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ട് കുട്ടികള്‍ ഒരു വശത്ത്. അധികാരത്തിലെ സ്വാധീനം ഉപയോഗിച്ച്, രാജി വെക്കില്ല എന്നുറച്ച് ലക്ഷ്മി നായര്‍ മറുവശത്ത്. നോക്കുകുത്തിയായി സര്‍ക്കാരും.

Read Also: 'ജയചങ്കരന്‍ വക്കീലിന്റെ' ആപ്പീസ് പൂട്ടി.. ചാനല്‍ ചര്‍ച്ചയില്‍ വലിച്ചൊട്ടിച്ച് എസ്എഫ്ഐ നേതാവ്, ഇത് അക്രമം!

Read Also: ലക്ഷ്മി നായരെ മാറ്റാന്‍ അന്നും ഒപ്പിട്ടു ഇന്നും ഒപ്പിട്ടു, എസ്എഫ്‌ഐ കുമ്പിടിയാ കുമ്പിടി.. അച്ചറം പുച്ചറം ട്രോളുകള്‍!

എന്നാല്‍ ഇതല്ല ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. സമരം തീര്‍ന്നപ്പോള്‍ വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍ മാനേജ്‌മെന്റുമായി ഒരു കരാര്‍ ഒപ്പുവെച്ചിരുന്നു. മുമ്പ് തങ്ങള്‍ ജയിച്ചു എന്ന് പറഞ്ഞ് സമരം നിര്‍ത്തിയ എസ് എഫ് ഐ ഈ കരാറിലും ഒപ്പിട്ടിട്ടുണ്ട്. അതെന്തിനാണ് അത്. നേരത്തെ ജയിച്ച സമരം എസ് എഫ് ഐ ഒന്നുകൂടി ജയിച്ചോ. എന്താണ് രണ്ട് കരാറിലുമുള്ള വ്യത്യാസം. സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുകയാണ്...

രണ്ടും രണ്ട് കരാറാണോ, അല്ലെങ്കില്‍ എന്തിനാണ് ഒപ്പ്

രണ്ടും രണ്ട് കരാറാണോ, അല്ലെങ്കില്‍ എന്തിനാണ് ഒപ്പ്

നാരായണന്‍ നായരും എസ് എഫ് ഐ യും തമ്മിലുണ്ടാക്കിയ കരാറും കഴിഞ്ഞ ദിവസം വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ വെച്ച് വിദ്യാഭ്യാസ മന്ത്രി ഒപ്പ് വെച്ച് സീല്‍ അടിച്ച കരാറും ഒന്ന് തന്നെയാണോ, അല്ലെങ്കില്‍ എന്താണ് വ്യത്യാസം. - ഇതാണ് ഒരു ചോദ്യം. എസ് എഫ് ഐ നേരത്തെ തന്നെ സമരത്തില്‍ വിജയിച്ചുവെങ്കില്‍ എന്തിനാണ് ഇപ്പോള്‍ കരാറില്‍ ഒപ്പിട്ടത്? - ഇത് മറ്റൊരു ചോദ്യം. ഇതിന് ഉത്തരങ്ങളുമുണ്ട്.

പ്രധാന വ്യത്യാസം ഇതാണ്

പ്രധാന വ്യത്യാസം ഇതാണ്

നേരത്തെ ഉണ്ടാക്കിയ കരാര്‍ എസ് എഫ് ഐ എന്ന വിദ്യാര്‍ഥി സംഘടനയും മാനേജ്‌മെന്റും തമ്മിലായിരുന്നു. എന്നാല്‍ വിദ്യാര്‍ഥി സംഘടനകള്‍ ഇപ്പോഴുണ്ടാക്കിയിരിക്കുന്ന കരാറില്‍ വിദ്യാര്‍ഥി പ്രതിനിധികളും മാനേജ്‌മെന്റും മാത്രമല്ല വിദ്യാഭ്യാസ മന്ത്രിയും ഒപ്പിട്ടിരിക്കുന്നു. ഇത് തന്നെയാണ് പ്രധാന വ്യത്യാസം. ഇതാണ് സംയുക്ത വിദ്യാര്‍ഥി സംഘടനകളുടെ വാദം. എസ് എഫ് ഐക്ക് കിട്ടിയത് കീറക്കടലാസിന്റെ വിലയുള്ള ഉറപ്പാണെന്ന് ഇവര്‍ കളിയാക്കുന്നു. പകരം എസ് എഫ് ഐ പിടിച്ചുനില്‍ക്കുന്നത് വിദ്യാര്‍ഥി ഐക്യത്തെ സാമ്പാര്‍ മുന്നണി എന്ന് വിളിച്ച് കളിയാക്കിയാണ്.

ആജീവനാന്ത വിലക്കോ എങ്ങനെ

ആജീവനാന്ത വിലക്കോ എങ്ങനെ

എസ് എഫ് ഐയുമായി ഉണ്ടാക്കിയ കരാറില്‍ ലക്ഷ്മി നായര്‍ ഒഴിഞ്ഞ് വൈസ് പ്രിന്‍സിപ്പാളിന് ചുമതല നല്‍കി എന്നായിരുന്നു പറഞ്ഞിരുന്നത്. അഞ്ച് വര്‍ഷം ഫാക്കല്‍ട്ടി ആയിപ്പോലും അവര്‍ ക്യാംപസില്‍ ഉണ്ടാകില്ല എന്നായിരുന്നു ധാരണ. ഇതിനെ ലക്ഷ്മീ നായര്‍ക്ക് 5 കൊല്ലം കഴിഞ്ഞ് മടങ്ങി വരാം എന്ന അവസ്ഥമാറി ആജീവനാന്ത വിലക്കാക്കി മാറ്റി എന്ന് സംയുക്ത സംഘടനകള്‍ പറയുന്നു. എന്നാല്‍ കരാറില്‍ എവിടെയാണ് ആജീവനാന്തം എന്ന വാക്ക് എന്ന് എസ് എഫ് ഐ അനുകൂലികള്‍ ചോദിക്കുന്നു.

രാജിക്ക് സമാനമാണ് ഇതും

രാജിക്ക് സമാനമാണ് ഇതും

ലക്ഷ്മി നായറിന് പകരം വൈസ് പ്രിന്‍സിപ്പാളിന് ചുമതല നല്‍കി എന്നായിരുന്നു എസ് എഫ് ഐയുടെ കരാറിലെ വ്യവസ്ഥ. എന്നാല്‍ ഗവേണിംഗ് കൗണ്‍സില്‍ തീരുമാന പ്രകാരം ലക്ഷ്മി നായരെ പ്രിന്‍സിപ്പാള്‍ സ്ഥാനത്ത് നിന്ന് മാറ്റി യോഗ്യതയുള്ള ആളെ പ്രിന്‍സിപ്പാള്‍ ആയി നിയമിക്കും എന്ന് പുതിയ കരാര്‍ പറയുന്നു. പ്രിന്‍സിപ്പാള്‍ സ്ഥാനത്ത് നിന്ന് പുറത്താക്കി എന്ന് തന്നെയല്ലേ ഇതിന് അര്‍ഥം. രാജി വെക്കാത്ത ആളെ പുറത്താക്കി എന്ന് മാത്രം.

യോഗ്യതയുള്ള ഒരു പ്രിന്‍സിപ്പാള്‍

യോഗ്യതയുള്ള ഒരു പ്രിന്‍സിപ്പാള്‍

പുതിയ പ്രിന്‍സിപ്പള്‍ എല്ലാ യോഗ്യതയോടെയും വരും എന്നതാണ് പുതിയ വാദം. മുന്‍ കരാറിനെ പോലെ യോഗ്യതയില്ലാത്തയാളെ വച്ച് കോടതിയില്‍ പോയി തിരികെ വരാനുള്ള സാധ്യതയാണത്രെ ഇതോടെ ഇല്ലാതായത്. എന്നാല്‍ യോഗ്യതയുള്ള ആളെ പ്രിന്‍സിപ്പലാക്കാ'നുള്ള നിര്‍ദേശം നേരത്തെ തന്നെ ഉണ്ടായിരുന്നു എന്ന് എസ് എഫ് ഐക്കാര്‍ പറയും. മാത്രമല്ല, യോഗ്യതയുള്ള ആളെ നിയമിച്ചിരുന്നെങ്കിലും തന്നെ നീക്കിയതിനെതിരെ ലക്ഷ്മി നായര്‍ക്ക് കോടതിയില്‍ പോകാന്‍ പറ്റുമായിരുന്നു.

സര്‍ക്കാരിനും ഉത്തരവാദിത്തം

സര്‍ക്കാരിനും ഉത്തരവാദിത്തം

വിദ്യാര്‍ഥികളും മാനേജ്‌മെന്റും തമ്മിലുണ്ടാക്കിയ കരാര്‍ ലംഘനം നടന്നാല്‍ സര്‍ക്കാരിന് ഉത്തരവാദിത്വം ഇല്ലായിരുന്നു. ഇപ്പോള്‍ സര്‍ക്കാര്‍ കൂടി കരാറില്‍ കക്ഷിയാണ്. ആദ്യകരാര്‍ ഒപ്പിട്ട ചര്‍ച്ചയില്‍ സര്‍ക്കാര്‍ ഇല്ലായിരുന്നതുകൊണ്ടുമാത്രമാണ് ഇതെന്ന് എസ് എഫ് അനുകൂലികള്‍ പറയും. ഇത് മാത്രമല്ല, എങ്കില്‍ പിന്നെ എന്തിനാണ് സര്‍ക്കാര്‍ പ്രതിനിധി ഇല്ലാത്ത ചര്‍ച്ചയില്‍ പങ്കെടുത്തത് എന്ന് വരെ അവര്‍ ചോദ്യം ചോദിക്കുകയും ചെയ്യും.

ലക്ഷ്മി നായര്‍ക്ക് അധ്യാപികയാകാമോ

ലക്ഷ്മി നായര്‍ക്ക് അധ്യാപികയാകാമോ

ലക്ഷ്മി നായര്‍ പ്രിന്‍സിപ്പാള്‍ സ്ഥാനത്ത് നിന്നും മാറി നില്‍ക്കണം എന്നതായിരുന്നു വിദ്യാര്‍ഥികളുടെ ആവശ്യം. അത് അവര്‍ നേടിയെടുത്തു. എന്നാല്‍ ഒരു അധ്യാപികയായിപ്പോലും ലക്ഷ്മി നായര്‍ കാംപസില്‍ ഉണ്ടാകില്ല എന്ന ഉറപ്പ് തങ്ങളുടെ കരാറില്‍ ഉണ്ടായിരുന്നു എന്ന് എസ് എഫ് ഐ പറയുന്നു. എസ് എഫ് ഐ കൂടി ഒപ്പ് വെച്ച പുതിയ കരാറില്‍ ഇതില്ല. എന്ന് വെച്ചാല്‍ ലക്ഷ്മി നായര്‍ക്ക് അധ്യാപികയായി തിരിച്ചെത്താന്‍ പറ്റുമോ എന്നാണ് ചോദ്യം.

ആ കരാറോ ഈ കരാറോ

ആ കരാറോ ഈ കരാറോ

മുമ്പ് ഉണ്ടായ കരാര്‍ ആണ് നല്ലതെന്ന എസ് എഫ് ഐ വാദം പൊളിഞ്ഞു, കാരണം ഈ കരാറിലും എസ് എഫ് ഐ ഒപ്പിട്ട് പഴയ കരാര്‍ അവര്‍ തന്നെ അസ്ഥിരപ്പെടുത്തി. ഇതാണ് യാഥാര്‍ത്ഥ്യം. - ഇതാണ് എസ് എഫ് ഐക്കെതിരായ ആക്ഷേപം. എന്നാല്‍ എസ് എഫ് ഐയുമായുണ്ടാക്കിയ കരാര്‍ മറ്റേതെങ്കിലും കരാറില്‍ ഒപ്പിടുമ്പോള്‍ അസ്ഥിരമാവുമെന്ന ക്ലോസ് ആ കരാറിലില്ല എന്ന് പറഞ്ഞ് എസ് എഫ് ഐക്കാര്‍ ഈ വാദത്തെ ചെറുക്കുന്നു.

English summary
Social media questions as Law Academy students end stir.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X