പ്രേമം: പോലീസ് പിള്ളാരെപ്പിടുത്തക്കാരാകുമ്പോള്‍ സോഷ്യല്‍ മീഡിയ മിണ്ടാതിരിയ്ക്കുമോ?
തിരുവനന്തപുരം: പോലീസിന്റെ പണി യഥാര്‍ത്ഥത്തില്‍ എന്താണ്? കുറ്റവാളികളെ പിടിക്കലും ക്രമസമാധാനം പരിപാലിക്കലും ആണെന്നായിരിയ്ക്കും പൊതുവേ കിട്ടുന്ന മറുപടി. എന്നാല്‍ നമ്മുടെ പോലീസിന് കള്ളന്‍മാരെയൊക്കെ കൃത്യമായി പിടിക്കാന്‍ പറ്റുന്നുണ്ടോ... ക്രമസമാധാനം പരിപാലിക്കാന്‍ പറ്റുന്നുണ്ടോ...?
ഇതൊന്നും ഇല്ലെങ്കിലും പോലീസിന് പിള്ളേരെ പിടിക്കാന്‍ പറ്റുന്നുണ്ട്. ക്ലാസ്സ് കട്ട് ചെയ്ത് സിനിമ കാണുന്ന പാവം കുട്ടികളെ പിടിക്കാന്‍ കള്ളനെ പിടിക്കാനുള്ള അത്ര ബുദ്ധിമുട്ടില്ലല്ലോ...
പ്രേമം സിനിമ തീയേറ്ററുകളില്‍ തകര്‍ത്തോടുമ്പോള്‍ കൗമാരക്കാരായ കുട്ടികള്‍ അത് കാണാന്‍ ക്ലാസ്സ് കട്ട് ചെയ്യുന്നത് ക്രമിനിനല്‍ കുറ്റം വല്ലതും ആണോ... കോട്ടയത്തെ പോലീസിന് അങ്ങനെ തോന്നിയാല്‍ സോഷ്യല്‍ മീഡിയ വെറുതേയിരിക്കുമോ?

സോഷ്യല്‍ മീഡിയ മിണ്ടാതിരിയ്ക്കില്ല
ക്ലാസ്സ് കട്ട് ചെയ്ത് സിനിമയ്ക്ക് പോകുന്ന വിദ്യാര്‍ത്ഥികളെ പോലീസ് പിടികൂടുകയും പിന്നെ രക്ഷിതാക്കളെ വിളിച്ചുവരുത്തുകയും ചെയ്താല്‍ എല്ലാവരും പ്രതികരിച്ചോളണം എന്നില്ല. എന്നാല്‍ സോഷ്യല്‍ മീഡിയ പ്രതികരിക്കും.

ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും
ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും, എത്ര നിരപരാധികള്‍ ശിക്ഷിക്കപ്പെട്ടാലും , ഒറ്റ കുട്ടിയെ പോലും സിനിമ കാണാന്‍ സ്മ്മതിയ്ക്കരുത്.

പോലീസിനെ ഇങ്ങനേയും കളിയാക്കാം
കമ്മീഷണറിലെ ആ ഡയലോഗ് ഇങ്ങനേയും പറയാം.

ഗുണ്ടകളെ പിടിക്കണോ അതോ
ഗുണ്ടകളെയൊക്കെ പിടിക്കുന്നതിനേക്കാള്‍ എത്ര എളുപ്പമാണ് തീയേറ്ററില്‍ പോയി സിനിമ കാണുന്ന കുട്ടികളെ പിടിക്കാന്‍

സുകുമാരക്കുറിപ്പിനെ പിടിച്ചോ
സുകുമാരക്കുറുപ്പിനെ പിടിച്ചോ, അഭയ കേസ് തെളിയിച്ചോ, അധ്യാപകന്റെ കൈവെട്ടിയ കേസിലെ എല്ലാ പ്രതികളേയും പിടിച്ചോ.... ഇല്ല. പക്ഷേ സിനിമ കാണാന്‍ പോയ പിള്ളേരെ പിടിച്ചു.
|
പണ്ടത്തെ കാലം
പണ്ടത്തെ കാലം തന്നെ ആയിരുന്നു നല്ലത്. അന്ന് ക്ലാസ്സ് കട്ട് ചെയ്ത് സിനിമക്ക് പോയാല്‍ നാട്ടുകാരേയും ബന്ധുക്കളേയും മാത്ര പേടിച്ചാല്‍ മതിയായിരുന്നു എന്ന് കിരണ്‍ തോമസ് എഴുതുന്നു.

പോലീസുകാരെ
ക്ലാസ്സ് കട്ട് ചെയ്ത് സിനിമ കാണാന്‍ പോയ കുട്ടികളെ പിടിച്ച് പോലീസുകാരില്‍ എത്ര പേര്‍ പഠിക്കുന്ന കാലത്ത് ക്ലാസ്സ് കട്ട് ചെയ്ത് സിനിമയ്ക്ക് പോയിട്ടുണ്ടാകും എന്നാണ് മറ്റൊരു ചോദ്യം.
|
എന്തിനാ പഠിക്കുന്നേ..
ഒരിക്കലെങ്കിലും ക്ലാസ്സ് കട്ട് ചെയ്ത് സിനിമയ്ക്ക് പോകാത്ത നീയൊക്കെ എന്തിനാ കോളേജില്‍ പഠിയ്ക്കുന്നത് എന്ന് ചോദിയ്ക്കുന്നത് സന്തോഷ് ടിഎന്‍ ആണ്.












Click it and Unblock the Notifications