കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാന്‍മന്ത്രി കിസാന്‍ നിധി 'തട്ടിയെടുക്കാന്‍' മന്ത്രി ഫോട്ടോഷോപ്പ് പ്രചരണം നടത്തിയെന്ന് ആരോപണം

Google Oneindia Malayalam News

തൃശ്ശൂര്‍: കഴിഞ്ഞ ബജറ്റില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഏറ്റവും ജനപ്രിയ പ്രഖ്യാപനമായിരുന്നു പ്രധാന്‍മന്ത്രി കിസാന്‍ നിധി. കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി കൃഷിഭവനുകള്‍ വഴി നടപ്പിലാക്കുന്ന പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതി പ്രകാരം അര്‍ഹരായ കര്‍ഷകര്‍ക്ക് 6000 രൂപ വീതമാണ് ലഭിക്കുക.

പദ്ധതി കേരള സര്‍ക്കാര്‍ പാഴാക്കിയെന്ന പ്രചരണം കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യങ്ങളില്‍ ശക്തമായിരുന്നു. എന്നാല്‍ പ്രചര​ണം അടിസ്ഥാന രഹിതമാണെന്നായിരുന്നു കൃഷിമന്ത്രി വിഎസ് സുനില്‍ കുമാര്‍ അഭിപ്രായപ്പെട്ടത്. ഇതിന് പിന്നാലെയാണ് പദ്ധതിയുടെ പേരില്‍ രാഷ്ട്രീയ നേട്ടത്തിനായി മന്ത്രി വിഎസ് സുനില്‍കുമാര്‍ ഫേസ്ബുക്കില്‍ ഫോട്ടോഷോപ്പ് ചിത്രങ്ങള്‍ പ്രചരപ്പിച്ചു എന്ന ആരോപണവും സജീവമായിരിക്കുന്നത്.

ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രം

ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രം

പ്രധാന്‍മന്ത്രി കിസാന്‍ നിധി വഴി ആനുകൂല്യം ലഭിക്കുന്നതിന് വേണ്ടി അര്‍ഹരായവര്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ച് വ്യക്തമാക്കിക്കൊണ്ട് മന്ത്രി വിഎസ് സുനില്‍ കുമാര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു ചിത്രമാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

പിണറായി വിജയനും

പിണറായി വിജയനും

പ്രധാന്‍മന്ത്രി കിസാന്‍ നിധി എന്നത് പിഎം കിസാന്‍ നിധിയെന്ന് ചുരുക്കിയെഴുതിയുള്ള പോസ്റ്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെയും വിഎസ് സുനില്‍ കുമാറിന്‍റെയും മാത്രം ചിത്രങ്ങളായിരുന്നു ഉണ്ടായിരുന്നത്. കേന്ദ്രസര്‍ക്കാര്‍ ചിഹ്നവും ഉണ്ടായിരുന്നില്ല.

കേന്ദ്രസര്‍ക്കാര്‍ പദ്ധതി

കേന്ദ്രസര്‍ക്കാര്‍ പദ്ധതി

ഇതോടെ സോഷ്യല്‍ മീഡിയിയില്‍ പ്രതിഷേധം ശക്തമാവുകയും മന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തു. ഫോട്ടോഷോപ്പ് ചിത്രം വഴി കേന്ദ്രസര്‍ക്കാര്‍ പദ്ധതി രാഷ്ട്രീയ നേട്ടത്തിനായി മന്ത്രി ഉപോയിഗിക്കുന്നുവെന്നായിരുന്നു പ്രധാന ആരോപണം.

പിന്‍വലിക്കേണ്ടി വന്നു

പിന്‍വലിക്കേണ്ടി വന്നു

പ്രതിഷേധം ശക്തമായതോടെ ആദ്യം ചിത്രം മന്ത്രിക്ക് ഫേസ്ബുക്കില്‍ നിന്ന് പിന്‍വലിക്കേണ്ടി വന്നു. പിന്നീട് പിണറായി വിജയന്‍റേയും തന്‍റെയും ചിത്രങ്ങള്‍ ഒഴിവാക്കിക്കൊണ്ടുള്ള ചിത്രമായിരുന്നു മന്ത്രി ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

പുതിയ പോസ്റ്റിലും

പുതിയ പോസ്റ്റിലും

രണ്ടാമത്തെ ചിത്രത്തില്‍ സംസ്ഥാന ചിഹ്നത്തോടൊപ്പം അശോകസ്തംഭം കൂടി ചേര്‍ത്തെങ്കിലും പ്രധാനമന്ത്രിയെന്ന് പറയാതെ പിഎം എന്ന് തന്നെയാണ് ഉപയോഗിച്ചിരുന്നത്. പുതിയ പോസ്റ്റിലും മന്ത്രിക്കെതിരെ വിര്‍ശനം ശക്തമാണ്.

നിങ്ങളെ കൊണ്ടേ പറ്റൂ

നിങ്ങളെ കൊണ്ടേ പറ്റൂ

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയെ വെട്ടി ചുരുക്കി പിഎം കിസാൻ സമ്മാന നിധി എന്നാക്കി കേരളസർക്കാരിന്റെ എംബ്ളവും വെച്ച് മുഖ്യന്റെയും കൃഷിമന്ത്രിയുടെയും ചിരിക്കുന്ന ഫോട്ടോയും വെച്ച് പ്രചരിപ്പിക്കുന്ന പരിപാടി നിങ്ങളെ കൊണ്ടേ പറ്റൂ എന്നാണ് മന്ത്രിയുടെ പോസ്റ്റിന് താഴെ ചിലര്‍ കമ്മന്‍റടിക്കുന്നത്.

ബജറ്റ് പ്രഖ്യാപനം

ബജറ്റ് പ്രഖ്യാപനം

ബജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ കര്‍ഷകര്‍ക്കും വെറും 17 രുപയാണ് മോദി നല്‍കുന്നതെന്ന് പരിഹസിച്ചവരാണ് പ്രതിപക്ഷം. എന്നാല്‍ ഇപ്പോള്‍ പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാനുള്ള ശ്രമമാണ് മന്ത്രി നടത്തുന്നതെന്നാണ് മറ്റൊരാളുടെ വിമര്‍ശനം.

മാന്യതയെങ്കിലും കാട്ടിയല്ലോ

മാന്യതയെങ്കിലും കാട്ടിയല്ലോ

ഈ മന്ത്രിസഭയില്‍ മാന്യതയുള്ള അപൂര്‍വ്വം മന്ത്രിമാരിലൊരാളാണ് താങ്കള്‍ എന്നാണ് ഈ പോസ്റ്റ് കാണും വരെ കരുതിയത്. ഏതായാലും പോസ്റ്റ് എഡിറ്റ് ചെയ്ത് മുഖ്യമന്ത്രിയുടേയും താങ്കളുടേയും പുഞ്ചിരിക്കുന്ന ഫോട്ടോ എടുത്തുമാറ്റാനുള്ള മാന്യതയെങ്കിലും കാട്ടിയല്ലോ എന്നാണ് മറ്റൊരാള്‍ കുറിക്കുന്നത്.

വിഎസ് സുനില്‍ കുമാറാന്‍റെ പോസ്റ്റിന് കീഴില്‍ വരുന്ന മറ്റ് ചില കമന്‍റുകള്‍ ഇങ്ങനെ

പദ്ധതി ആദ്യം

കമന്‍റ് 2

100 ശതമാന് കേന്ദ്ര പദ്ധതി

കമന്‍റ് 3

ഞങ്ങള്‍ പറയും

കമന്‍റ് 4

ഒരു റോളുമില്ല

കമന്‍റ് 5

പദ്ധതി ആരുടേതാണ്

ഫേസ്ബുക്ക് പോസ്റ്റ്

വിഎസ് സുനില്‍കുമാര്‍

English summary
social media reaction against vs sunilakumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X