ചെന്നിത്തലയെ ചോദ്യം ചെയ്ത മുൻ കെ എസ് യുക്കാരന് മർദ്ദനം, നല്ല ബെസ്റ്റ് അഹിംസാപാർട്ടി.. ട്രോൾ!!
ശ്രീജിത്തിന്റെ സമരപ്പന്തലിൽ വെച്ച് രമേശ് ചെന്നിത്തലയെ ചോദ്യം ചെയ്ത യുവാവിന് മർദ്ദനമേറ്റ സംഭവത്തിൽ സോഷ്യൽ മീഡിയിയിൽ പ്രതിഷേധം. ചെന്നിത്തലയോട് താങ്കൾ ആഭ്യന്തര മന്ത്രിയായിട്ടിരിക്കുമ്പോഴാണ് ഈ സംഭവം നടന്നതെന്നും അന്ന് സമരത്തിന് ഒരുങ്ങിയ ശ്രീജീത്തിനെ താങ്കൾ അപമാനിക്കുകയാണ് ചെയ്തത് എന്നും ഓർമിപ്പിച്ച ആൻഡേഴ്സനാണ് മർദ്ദനമേറ്റത്.
ഇയാള്‍ അധികം വര്‍ത്തമാനം പറയണ്ട എന്ന് പറഞ്ഞ ചെന്നിത്തലയോട്പറയാന്‍ അധികാരമുണ്ട് സാര്‍ എന്ന് ആൻഡേഴ്സൻ പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ആൻഡേഴ്സന് മർദ്ദനമേറ്റത്. ആൻഡേഴ്സന് മർദ്ദനമേറ്റ സംഭവത്തോടെ രമേശ് ചെന്നിത്തലയെയും യൂത്ത് കോൺഗ്രസിനെയുമാണ് സോഷ്യൽ മീഡിയ ട്രോൾ ചെയ്ത് ആക്രമിക്കുന്നത്, അതിങ്ങനെ...

ഏത് പൊതുജനം?
ഇയാള്‍ അധികം വര്‍ത്തമാനം പറയണ്ട.
പറയാന്‍ അധികാരമുണ്ട് സാര്‍.
എന്തധികാരം?
ഞാന്‍ പൊതുജനമാണ് സാര്‍.
എന്ത് പൊതുജനം?

എന്നാ ട്രോള് വേണ്ട
ചെന്നിത്തലക്കെതിരെ ട്രോളിടാൻ പോയതാ. ചോദ്യം ചെയ്തവര്‍ക്ക് കിട്ടിയ പണി കണ്ടതും അത് വേണ്ട എന്ന് വെച്ചു.

മാന്യമായി സംസാരിക്കെടാ
ഇത് അന്യായമല്ലേ ചെന്നിത്തല സാർ.. ഞങ്ങളുടെ നേതാവിനോട് മാന്യമായി സംസാരിക്കെടാ...

ഇത്രയേ ഉള്ളൂ
അഭിപ്രായ സ്വാതന്ത്ര്യം.. വി ടി ബൽറാമിന്റെ കാര്യത്തിലും ആൻഡേഴ്സന്റെ കാര്യത്തിലും.

ഞങ്ങളിടപെടില്ല
സോറി ചൈനക്കാർ അല്ലാത്ത ആരുടെ കാര്യത്തിലും ഞങ്ങൾ അഭിപ്രായം പറയില്ല.

അത് മറക്കരുത്
രണ്ടിടി അധികം കൊടുത്താലും കുഴപ്പമില്ല. ഫാസിസത്തിനെതിരെ പ്രതികരിച്ചുകൊണ്ട് വേണം ഇടിക്കാൻ.

ഇതാണാ സീൻ
നേതാവിനെ കളിയാക്കുന്ന ആൻഡേഴ്സൻ, അത് കണ്ടുകൊണ്ട് വരുന്ന അണികളുടെ പ്രതികരണം - ട്രോളന്മാരുടെ ഭാവനയിൽ.

നട്ടെല്ലൊടിക്കും
ഞങ്ങളെ നേതാവിനെതിരെ ശബ്ദമുയർത്തിയാൽ ഇടിച്ച് നട്ടെല്ലൊടിക്കും...

കഥ തീർന്നു
നിങ്ങളാരാണ്.. ഞാൻ പൊതുജനമാണ് സർ.. ഇത്രയേ ഉള്ളൂ. കഥ തീർന്നു.

ഇതെങ്ങനെയുണ്ട്
വാരിയെല്ലിൻ ഗോപുരങ്ങൾ കൈക്കരുത്താൽ തച്ചുടക്കാം.. നല്ല പാട്ടല്ലേ.

ഇതാണോ സംഭവിച്ചത്
ശ്രീജിത്തിനെ കാണാൻ പോയ നേതാവ്. നേതാവ് തിരിച്ചുവന്ന ശേഷം - ഇതാണോ സംഭവിച്ചതെന്ന് ട്രോളന്മാരുടെ ചോദ്യം.

അഹിംസയുടെ പാർട്ടി
ഇതാണല്ലേ അഹിംസയുടെ പാത മാത്രം പിന്തുടർന്നിരുന്ന ഗാന്ധിജിയുടെ പാർട്ടി.

പറഞ്ഞാൽ ഇത്രേ ഉള്ളൂ
സാധാരണക്കാരൻ അഭിപ്രായം പറഞ്ഞാൽ ഇടിച്ച് നട്ടെല്ലൊടിക്കും അത്രയേ ഉള്ളൂ കാര്യം.

കണ്ടം വഴി ഓടിക്കോ
നേതാവിന് കൊടുത്ത പോലെ ഈ അണിക്കും ഓടാനൊരു കണ്ടം റെഡിയാക്കൂ...












Click it and Unblock the Notifications