കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കട്ടപ്പാരയെടുത്ത് കക്കാൻ പോയ്ക്കൂടേ.. എസ്ബിഐയുടെ 'വിത്ഡ്രോവൽ' ചാര്‍ജുകളോട് സോഷ്യൽ മീഡിയ പറയുന്നത്!!!

  • By Kishor
Google Oneindia Malayalam News

എസ് ബി ഐയുടെ സർവ്വീസ് ചാർജ് കൊള്ളയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഇരമ്പുന്നു. എ ടി എം ഇടപാടുകൾക്ക് 25 രൂപ ഈടാക്കും എന്ന വാർത്തയാണ് ആളുകളെ ചൊടിപ്പിച്ചത്. കഴിഞ്ഞില്ല, ഓൺലൈൻ ഇടപാടുകള്‍ക്കും മൊബൈൽ ബാങ്കിങിനും കൂടി സർവ്വീസ് ചാർജ്ജ് വരുന്നു എന്ന് കൂടി കേട്ടതോടെ ആളുകളുടെ നിയന്ത്രണം വിട്ടു. സോഷ്യൽ മീഡിയയിൽ കണ്ട ചില പ്രതികരണങ്ങൾ ഇങ്ങനെ.

Read Also: കരിമ്പൂച്ചയും ഇസഡ് കാറ്റഗറി സുരക്ഷയും.. നല്ല പഷ്ട് ദൈവം!! മാതാ അമൃതാനന്ദമയിക്ക് സോഷ്യൽ മീഡിയയിൽ കൊല്ലുന്ന ട്രോളുകൾ!!

ആ ശാഖ വേറെ ഈ ശാഖ വേറെ

ആ ശാഖ വേറെ ഈ ശാഖ വേറെ

പണം പിൻവലിക്കാൻ 25 രൂപ സർവീസ് ചാർജ് ഈടാക്കുമെന്ന തീരുമാനം എസ് ബി ഐ എല്ലാ ശാഖകളേയും അറിയിച്ചു.. ഈ വാർത്ത കണ്ടിട്ട് ശാഖകളെ അറിയിച്ചെങ്കിൽ അത് ഗംഭീര തീരുമാനമായിരിക്കും എന്ന് കരുതി പ്രതിഷേധിക്കാതിരിക്കുന്ന ചേട്ടന്മാരോടാണ്. ആ ശാഖയല്ല ഈ ശാഖ. - കേന്ദ്രം ഭരിക്കുന്ന സംഘിൾക്കിട്ടാണ് എസ് ലല്ലുവിന്റെ കുത്ത്.

മറ്റ് ബാങ്കുകളും നടപ്പാക്കട്ടെ - കിരൺ തോമസ്

മറ്റ് ബാങ്കുകളും നടപ്പാക്കട്ടെ - കിരൺ തോമസ്

ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി ജനങ്ങളില്‍ ഓണ്‍ലൈന്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ ക്യാഷ് ട്രാന്‍സാക്ഷനുകള്‍ക്ക് ഒക്കെ സര്‍വ്വീസ് ചാര്‍ജ്ജുകള്‍ ഏര്‍പ്പെടുത്തുകയല്ലാതെ മറ്റു വഴികള്‍ ഇല്ല. നോട്ടുകള്‍ വീണ്ടും കിട്ടിത്തുടങ്ങിയതോടെ കണ്ട്രി പീപ്പിള്‍ ഡിജിറ്റലില്‍ നിന്ന് മാറി വീണ്ടും ക്യാഷ് ട്രാന്‍സാക്ഷനിലേക്കെത്തുന്നത് തടയാന്‍ ഇതല്ലാതെ മറ്റ് മാര്‍ഗ്ഗമില്ല. എസ് ബി ഐക്ക് പുറമെ എടിഎം ചാര്‍ജ്ജുകള്‍ മറ്റ് ബാങ്കുകള്‍ കൂടി നടപ്പിലാക്കി ഇന്ത്യയെ രക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. - ഹാസ്യാമത്മകമായി കിരൺ തോമസ് പ്രതികരിക്കുന്നു.

ആശയക്കുഴപ്പമുണ്ട് - ടിസി രാജേഷ് സിന്ധു

ആശയക്കുഴപ്പമുണ്ട് - ടിസി രാജേഷ് സിന്ധു

എസ്ബിഐയുടെ ഈ സര്‍ക്കുലര്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. ഒന്നാമതായി ഏറ്റവും താഴെ പണം പിന്‍വലിക്കുന്നതിനുള്ള നിരക്കുകളുടെ വിഭാഗത്തില്‍ പറയുന്നത് എടിഎമ്മില്‍ നിന്നുള്ളത് ഉള്‍പ്പെടെ നാലു പിന്‍വലിക്കലുകള്‍ സൗജന്യമാണെന്നാണ്. അപ്പോള്‍ അതിനുശേഷമുള്ള ഓരോ പിന്‍വലിക്കലിനുമാണ് 25 രൂപയും സര്‍വ്വീസ് നികുതിയും വീതം ഈടാക്കുകയെന്നര്‍ഥം. അതേസമയംതന്നെ നാല് പിന്‍വലിക്കലിനപ്പുറം എസ്ബിഐ എടിഎം വഴി പിന്‍വലിച്ചാല്‍ 10 രൂപയും സേവന നികുതിയുമാണ് ഈടാക്കുകയെന്നും ഇതേ ഭാഗത്ത് പറയുന്നു. എന്നാല്‍ സര്‍ക്കുലറിന്റെ തുടക്കത്തില്‍ പറയുന്നത് എടിഎം വഴി പണം പുറത്തെടുക്കുന്നതിന് ഒരു തവണ 25 രൂപയും സേവന നികുതിയും ഈടാക്കുമെന്നുമാണ്.

രശ്മി നായർ

രശ്മി നായർ

അതിർത്തിയിൽ പട്ടാളക്കാർ കാവൽനിൽക്കുമ്പോൾ ആണോടാ നിന്റെയൊക്കെ 25 രൂപാ. അവന്റമ്മേടെ....സോറി ...... ഗോമാതാവിന്റെ ഡിജിറ്റൽ ഇന്ത്യ..... തിരുട്ടു ബഡുവാ - രശ്മി നായർക്ക് അതിര്‍ത്തിയിലെ പട്ടാളത്തെ വിട്ടൊരു കളിയില്ല. അക്കൗണ്ട് ക്ലോസ് ചെയ്യുക തന്നെയാണ് അവർക്കും വേണ്ടത് ചെറു ഇടപാടുകാരെ ആട്ടിപ്പായിക്കുക ഇപ്പോഴത്തെ നഷ്ടം മറികടക്കാൻ കണ്ടെത്തിയ മാർഗം - രശ്മി പറയുന്നു.

എടിഎമ്മിനു ചാർജ് വാങ്ങണം, ഓൺലൈൻ ഫ്രീയാക്കണം

എടിഎമ്മിനു ചാർജ് വാങ്ങണം, ഓൺലൈൻ ഫ്രീയാക്കണം

ബാങ്ക് എന്നത് ഒരു കമേഴ്‌സ്യല്‍ സ്ഥാപനമാണ്. നിങ്ങളുടെ പണം സ്വീകരിച്ച്.. അതിങ്ങനെ എടിഎമ്മിലൂടെ ഫ്രീ ആയി തരുന്നതിനോട് യോജിപ്പില്ല. ..അവര്‍ക്ക് പല ചെലവുകളും ഉണ്ട്. ആ ചെലവുകളുടെ ഒരു വിഹിതം നിങ്ങളുടെ കൈയില്‍ നിന്നു വാങ്ങുന്നു. കൂടാതെ കഴിയുന്നതും എടിഎം ഉപയോഗം കുറച്ചു കൊണ്ടു വരികയെന്നത് ബാങ്കുകളുടെ പ്രഖ്യാപിത നയവുമാണ്. എന്നാല്‍ അതേ സമയത്ത് ഓണ്‍ലൈന്‍ ക്യാഷ് ട്രാന്‍സഫറിങിന് ബാങ്കുകള്‍ക്ക് പ്രത്യേകിച്ച് വലിയ ചെലവൊന്നും ഇല്ല. ഇത് ഫ്രീയാക്കി തരണം. വരുന്ന ചെറിയ ചെലവ് അങ്ങു സഹിക്കാന്‍ തയ്യാറാകണം. ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍ പരിപൂര്‍ണമായും ഫ്രീയാക്കണം. - ഷിനോദ് എടക്കാട്.

ബഹിഷ്കരിക്കുകയാണ് വേണ്ടത്

ബഹിഷ്കരിക്കുകയാണ് വേണ്ടത്

കാക്ക ചത്തിന് വരെ ഹർത്താൽ നടത്തുന്ന കേരളത്തിൽ എസ് ബി ഐ ബാങ്കുകളെ കേരളത്തിലെ എല്ലാ തൊഴിലാളി രാഷ്ട്രീയ സംഘടനകളും ഒരുമിച്ചു കൊണ്ട് എത്രയും വേഗം ബഹിഷ്ക്കരിക്കണം !! ഇത് ജനങ്ങളുടെ ആവിശ്യമാണ് അതിന് വേണ്ട സഹായം ചെയ്യേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വം ആണ്.

എസ് ബി ഐ ഇതെന്തു ഭാവിച്ചാണ്

എസ് ബി ഐ ഇതെന്തു ഭാവിച്ചാണ്

ജൂൺ മാസം മുതൽ ഉള്ള ഒരോ എ ടി എം സെർവിസീനും 25 രൂപ ഈടാക്കാൻ പോകുന്നു എന്ന് കേൾക്കുന്നു. ഇത് തീവെട്ടി കൊള്ളയാണ്. സമ്മതിച്ചുകൊടുത്തുകൂടാ. അകൗണ്ട് ക്ലോസ് ചെയ്തു രാജ്യത്തെ ജനങ്ങൾ മറ്റു ബാങ്കുകളിൽ അക്കൗണ്ട് എടുക്കണം. ആദ്യം കേന്ദ്ര സർക്കാർ നോട്ട് നിരോധനം കൊണ്ട് ജനങ്ങളുടെ കയ്യിലിരുന്ന പണം മുഴുവൻ ബാങ്കുകളിടെ ഒഴിഞ്ഞുകിടന്ന ലോക്കറുകളിൽ എത്തിച്ചു. ഇപ്പോൾ സർവീസ് ചാർജിലൂടെ പിഴിയുന്നു. കള്ളൻ വിജയ് മല്യ ഇവന്മാരുടെ ആസനത്തിൽ അടിച്ചോണ്ടു പോയതിന്റെ കലിതീർക്കുന്നതു പാവം ജനങ്ങളുടെ നെഞ്ചത്തും.

English summary
Social media reactions to State Bank of India decision to charge service charges for every ATM transaction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X