• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ടിപിയെ കൊന്നവർക്കും നിസാമിനും ഇളവ്.. ഗോവിന്ദച്ചാമിയെ വിട്ടുപോയോ.. തെണ്ടിത്തരമെന്ന് സോഷ്യല്‍ മീഡിയ!!!

  • By Kishor

കേരളപ്പിറവിയുടെ അറുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ശിക്ഷാ ഇളവ് നല്‍കുന്ന തടവുകാരുടെ പട്ടികയില്‍ കോളിളക്കം സൃഷ്ടിച്ച ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളും. കൊടിസുനി, കെ.സി രാമചന്ദ്രന്‍, കുഞ്ഞന്തന്‍ തുടങ്ങിയവര്‍ക്കൊപ്പം ചന്ദ്രബോസ് വധക്കേസിലെ പ്രതിയായ നിഷാമും പട്ടികയിലുണ്ട്.

വിവരാവകാശ രേഖ പ്രകാരം കിട്ടിയ ഈ തീരുമാനത്തിനെതിരെ കനത്ത പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ടി പിയെ കൊന്നവര്‍ക്ക് ഇളവ് കൊടുക്കുന്നത് പിണറായി വിജയന്‍ സര്‍ക്കാരിന്റെ രാഷ്ട്രീയമാണ് കാണിക്കുന്നതെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. എന്തേ ഗോവിന്ദച്ചാമിയെ വിട്ടുപോയതാണോ എന്നുമുണ്ട് ചോദ്യം. വിശദമായി കാണാം.

തെണ്ടിത്തരമെന്ന് ലല്ലു

തെണ്ടിത്തരമെന്ന് ലല്ലു

ശിക്ഷാ ഇളവ് നല്‍കാന്‍ ജയില്‍ വകുപ്പ് തയാറാക്കിയ പട്ടികയില്‍ ടി പി വധക്കേസിലെ 11 പ്രതികളും ചന്ദ്രബോസ് വധക്കേസ് പ്രതി നിസാമും ഉണ്ടെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. ഇങ്ങനെ സംഭവിക്കുമെന്ന് വിശ്വസിച്ചിരുന്നില്ല... പക്ഷെ സംഭവിച്ചു. തെണ്ടിത്തരം എന്ന ഒരു വാക്ക് മാത്രമേ പറയാനുള്ളു. ഇവരാരെയും നാളെയോ മറ്റന്നാളോ വിട്ടയക്കുമെന്ന് അര്‍ത്ഥമില്ലെങ്കിലും ശിക്ഷായിളവിന്റെ പട്ടികയില്‍ ഈ പേരുകളൊക്കെ കളങ്കമാണ് - എസ് ലല്ലു പറയുന്നു.

രശ്മി ആര്‍ നായര്‍

രശ്മി ആര്‍ നായര്‍

സര്‍ക്കാര്‍ ശിക്ഷാ ഇളവ് നല്‍കുന്നവരുടെ ലിസ്റ്റ് വിവരാവകാശ പ്രകാരം പുറത്തു വന്നിരിക്കുന്നു. ടി പി കേസിലെ കൊടി സുനി ഉള്‍പ്പെടെ പതിനൊന്നു പേരും. ഗുണ്ടാ നേതാവ് ഓം പ്രകാശ്. കാരണവര്‍ കേസിലെ ഷെറിന്‍. ചന്ദ്രബോസ് കേസിലെ നിഷാം. കല്ലുവാതുക്കല്‍ മണിച്ചന്‍. അഭ്യന്തര മന്ത്രി വേദിയിലേക്ക് കടന്നു വരേണ്ടതാണ്.

ഗോവിന്ദച്ചാമിയെ കൂടി പ്ലീസ്..

ഗോവിന്ദച്ചാമിയെ കൂടി പ്ലീസ്..

ആ ഗോവിന്ദച്ചാമിയേംകൂടി പുറത്തുവിടണം സര്‍. അല്ല പുള്ളീടെ പേര് മാത്രമെ ലിസ്റ്റില്‍ ഇല്ലാതുള്ളു. കൂടെയുണ്ടാകുമെന്ന് പറഞ്ഞ് ആ ജിഷ്ണുവിന്റെ അമ്മയേയും നിങ്ങള്‍ പറ്റിച്ചു. ആഭ്യന്തര ജയില്‍വകുപ്പുകള്‍ക്കൊക്കെ ഒരു നാഥനുണ്ടായത് ഇപ്പോഴാ. - ദിനു പ്രകാശ്.

ഉളുപ്പുണ്ടോ താങ്കള്‍ക്കും കൂട്ടര്‍ക്കും?

ഉളുപ്പുണ്ടോ താങ്കള്‍ക്കും കൂട്ടര്‍ക്കും?

കൊടി സുനി.. അത് മനസ്സിലാക്കാം... സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ മുന്‍പില്‍ വച്ച് കൊന്നവരെ പൂമാല ഇട്ട് വീരന്മാരാക്കിയ താങ്കള്‍ക്ക് താങ്കളുടെ പാര്‍ട്ടിക്കാരന്‍ കൊലപാതകി നല്ല നടപ്പുകാരനായിരിക്കും. പക്ഷെ നിസാം? അടിയാളനായ ചന്ദ്രബോസിനെ നിര്‍ദാക്ഷിണ്യം കൊന്ന നിസാമിന് എന്ത് വകുപ്പിലാണ് താങ്കളുടെ പാര്‍ട്ടി വെറുതെ വിടാന്‍ തീരുമാനിച്ചത്? മനുഷ്യത്വം ഉണ്ടോ എന്ന് ചോദിക്കില്ല. അതില്ലല്ലോ. ഉളുപ്പുണ്ടോ താങ്കള്‍ക്കും കൂട്ടര്‍ക്കും? ത്ഫൂ.

ആ ഫാസിസമാണ് ഭേദം

ആ ഫാസിസമാണ് ഭേദം

വിജയന്റെ ഭരണത്തില്‍ കീഴില്‍ ജീവിക്കുന്നതിനേക്കാള്‍ ഭേദം ആ ഫാസിസം ഇങ്ങോട്ടു വരുന്നതാണെന്നു ആരെങ്കിലും ചിന്തിച്ചാല്‍ കുറ്റം പറയാനാകില്ല. കേരളത്തിലെ സി.പി.എം ഏകാധിപത്യ ഭരണം എച്ചില്‍ പട്ടികള്‍ക്ക് ആവശ്യമുള്ളതായിരിക്കാം. എല്ലാവര്‍ക്കും അങ്ങിനെ ആകണം എന്നില്ല. ഫീലിംഗ് - ഇത്ര രൂക്ഷമായിട്ടാണ് ആളുകള്‍ പ്രതികരിക്കുന്നത്.

ന്യായീകരിക്കാന്‍ ശ്രമം

ന്യായീകരിക്കാന്‍ ശ്രമം

എല്ലാ കൊലപാതവും ക്രൂരമാണ്. മനുഷ്യത്വരഹിതമാണ്. എന്നാല്‍ ശിക്ഷാകാലയളവില്‍ നല്ലനടപ്പ് പാലിച്ചതിന്റെ പേരില്‍ കുറ്റവാളികള്‍ക്കു ശിക്ഷായിളവ് പ്രഖ്യാപിക്കുക എന്നത് കാലാകാലങ്ങളായുള്ള നടപ്പാണ്. അങ്ങനെ ഇളവു കിട്ടാനുള്ള അവകാശം എല്ലാ തടവുകാര്‍ക്കും ഒരുപോലെയാണ്. മനുഷ്യാവകാശം എന്നത് റിപ്പര്‍ ചന്ദ്രനും കൂടി അവകാശപ്പെട്ടതാണ്. അല്ലെന്നു പറയുന്നവര്‍ അതേ നാവുകൊണ്ട് വധശിക്ഷയെ എതിര്‍ക്കുന്നതില്‍ കാര്യമില്ല. ഇളവു ലഭിക്കുക എന്നതിന് ഉടനടി വിട്ടയക്കപ്പെടുക എന്നതല്ല, അര്‍ത്ഥം. - സെബിന്‍.

നന്ദികേട് കാണിക്കാതെ സിപിഎം

നന്ദികേട് കാണിക്കാതെ സിപിഎം

ജയില്‍ ശിക്ഷാ ഇളവിനുള്ള പട്ടികയില്‍ കൊടി സുനിയും കൂട്ടരും ഇടം പിടിച്ചുവെന്ന വാര്‍ത്ത കണ്ടിരുന്നു .അത്ഭുതമില്ല സി പി എമ്മിനെ സംബന്ധിച്ച് കൊടി സുനി അത്രത്തോളം പ്രധാനപ്പെട്ട ഒരാള്‍ തന്നെയാണ്. ആദ്യം തള്ളിക്കളഞ്ഞും അപലപിച്ചും പിന്നീട് പതിയെ മനുഷ്യാവകാശത്തിന്റെ പേര് പറഞ്ഞും അയാള്‍ക്ക് അര്‍ഹമായ രാഷ്ട്രീയ പരിഗണന കൊടുക്കേണ്ടത് സി പി എമ്മിന്റെ ബാധ്യതയാണ്, അല്ലെങ്കില്‍ അത് നന്ദികേട് ആയിപ്പോകും.

ഉപാകാരസ്മരണയാകും

ഉപാകാരസ്മരണയാകും

മുഖ്യമന്ത്രിയുടെ ഉപകാരസ്മരണ ആയിരിയ്ക്കും അല്ലേ... നിങ്ങള്‍ എല്ലാം ശരിയാക്കണ്ട, എന്തെങ്കിലും ഒരു നല്ലകാര്യം ചെയ്യാന്‍ ശ്രമിയ്ക്കു. ഒരു മുഖ്യമന്ത്രി എങ്ങിനത്തെ ഒരാളാകാന്‍ പാടില്ല എന്നതിന് ഉദാഹരണമാണ് പിണറായി വിജയന്‍

ഭക്തന്മാരെ, ആഹ്ലാദിക്കുവിന്‍

ഭക്തന്മാരെ, ആഹ്ലാദിക്കുവിന്‍

നാടിന്റെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തു ജയില്‍ വാസം അനുഷ്ഠിക്കുന്ന ശ്രീമാന്‍ കോടി സുനി അവര്‍കള്‍ ഉള്‍പ്പെടയുള്ള മഹാരഥന്മാര്‍, മദ്യ വിരുദ്ധ സമിതി നേതാവും മറ്റൊരു മഹാനുമായ ശ്രീമാന്‍ മണിച്ചന്‍, ശ്രീമാന്‍ നിസാം അവര്‍കള്‍ തുടങ്ങിയ മഹാന്മാരെ എല്ലാം ജയിലില്‍ നിന്ന് വിട്ടയച്ചു കൊള്ളാന്‍ മലയാള നാട് വാഴും കണ്ണൂര്‍ വീട്ടില്‍ ഇരട്ട ചങ്ക് തറവാട് മഹാരാജാവ് ഇതിനാല്‍ ഉത്തരവിട്ടു കൊള്ളുന്നു... ഭക്തന്മാരെ, ആഹ്ലാദിക്കുവിന്‍, അര്‍മാദിക്കുവിന്‍

ഇങ്ങനത്തെ സര്‍ക്കാരില്ല

ഇങ്ങനത്തെ സര്‍ക്കാരില്ല

ഇതു പോലൊരു സര്‍ക്കാര്‍ ഇതിന് മുന്‍പ് കേരളം കണ്ടിട്ടില്ല... സര്‍ക്കാറിന്റെ ജയില്‍ ശിക്ഷാ ഇളവിന്റെ പട്ടികയില്‍ കൊടും കുറ്റവാളികളായ ടി പി കേസ് പ്രതികളായ 11പേരും... കൊടിസുനി, കിര്‍മാണി, നിക്കര്‍ മനോജ്, ഷാഫി.. ചന്ദ്രബോസ് വധകേസ് പ്രതി പാവം നിസാം മുതലാളി.. തീര്‍ന്നില്ല കല്ലുവാതുക്കല്‍ മദ്യദുരന്ത നായകന്‍ മണിച്ചനും... കൊലപാതകങ്ങളെ ഒരിക്കലും പ്രോല്‍സാഹിപ്പിക്കാത്ത പാര്‍ട്ടിയാണ് സിപിഎം എന്ന് തെളിയിച്ചു.

ഇനിയും കാണിക്കില്ലേ അക്രമങ്ങള്‍

ഇനിയും കാണിക്കില്ലേ അക്രമങ്ങള്‍

ഓം പ്രകാശ്, കൊടിസുനി, സിജിത്, മനോജ് കുമാര്‍, കുഞ്ഞനന്തന്‍, മാണിചന്‍, രജീഷ്, നിഷാ അങ്ങനെ കൊടും കുറ്റവാളികളെല്ലാം നാളെ ജയില്‍ മോചിതരായി തെരുവില്‍ ഇറങ്ങി ഗുണ്ടായിസം കാണിച്ചാലും എല്ലാം സഹിച്ചോണം. എല്ലാ പ്രതികളെയും നമുക്ക് ജയിലില്‍ നിന്ന് പുറത്തു വിടാം. എന്നിട്ടു ജയില്‍ അടച്ചു പൂട്ടാം. ജയില്‍ വകുപ്പ് പിരിച്ചു വിടാം. കുറ്റവാളികള്‍ സ്വതന്ത്രരായി കുറ്റം ചെയ്യട്ടെ. മിസ്റ്റര്‍ പിണറായി വിജയന്‍ നിങ്ങള്‍ കേരളത്തെ ഉത്തരേന്ത്യന്‍ സംസ്ഥാനം ആക്കാന്‍ ശ്രമിക്കുകയാണോ?

English summary
Social media reaction to government's commuting the sentence of prisoners list.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more