മൂന്നാറില്‍ സംഘി അജണ്ടയെന്ന് ദേശാഭിമാനി.. പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ.. ഉളുപ്പുണ്ടോ സഖാക്കളേ!!

  • By: Kishor
Subscribe to Oneindia Malayalam

ഗീബല്‍സിയന്‍ പരിപാടിയുമായി കൈരളിയും ദേശാഭിമാനിയും ഇറങ്ങിയിട്ടുണ്ട്. ഇതിനൊക്കെ പിന്നില്‍ സംഘപരിവാര്‍ ആണെന്ന്.. കൂട്ടത്തില്‍ കോണ്‌ഗ്രെസ്സിനെയും ചേര്‍ത്തിട്ടുണ്ട്. ക്രിസ്ത്യന്‍ സമൂഹം ഒന്നടങ്കം ഇതിനെ അനുകൂലിച്ചപ്പോള്‍ സി പി എം പ്രതീക്ഷിച്ച വര്‍ഗീയ ധ്രുവീകരണം ഉണ്ടായില്ല... എന്നാപ്പിന്നെ അത് ഉണ്ടാക്കിയെ അടങ്ങു എന്ന് തീരുമാനിച്ചു പിണറായി ഉള്‍പ്പെടെ ഇറങ്ങിയിട്ടുണ്ട് - സോഷ്യല്‍ മീഡിയയില്‍ പരക്കുന്ന കമന്റുകളില്‍ ഒന്നാണ്.

Read Also: കുരിശ് കാണുമ്പോള്‍ മുട്ട് വിറക്കുന്ന കമ്യൂണിസ്റ്റ് മുഖ്യമന്ത്രി... വര്‍ഗീയത കളിക്കുന്ന സിപിഎം!!

Read Also: കുരിശ് പൊളിച്ചതില്‍ ബിഷപ്പിനില്ലാത്ത വേദന പിണറായിക്ക് എന്തിനാണ്.. ജോയ് മാത്യു ചോദിക്കുന്നു!!

സംഘപരിവാര്‍ അജണ്ട

സംഘപരിവാര്‍ അജണ്ട

മൂന്നാര്‍ വിവാദങ്ങള്‍ക്കു പിന്നില്‍ സംഘപരിവാര്‍ അജണ്ടയുണ്ടെന്ന് തുടക്കം മുതലേ ബലപ്പെട്ടിരുന്ന സംശയം ശരിയിലേക്ക് വഴിമാറുന്നു. ഹിന്ദുത്വ അജണ്ടയുടെ വക്താക്കളുടെ കൈയിലെ ഉപകരണമാണ് റവന്യൂ ഉദ്യോഗസ്ഥനെന്ന ആക്ഷേപം മൂന്നാറില്‍ നിന്നു തന്നെ ഉയര്‍ന്നു വരുന്നു - എന്നാണ് ദേശാഭിമാനിയുടെ വാര്‍ത്ത പറയുന്നത്. സമാനമായ വാര്‍ത്തകള്‍ കൈരളി പീപ്പിളിലും കാണാം.

കാരണങ്ങള്‍ ഇതാണ്

കാരണങ്ങള്‍ ഇതാണ്

സംഘപരിവാര്‍ അജണ്ടയ്ക്ക് തെളിവായി ദേശാഭിമാനി പറയുന്നത് - കേരള ചരിത്രത്തില്‍ ആദ്യമായ് കൈയേറ്റം പരിശോധിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി നടത്തിയനീക്കം യാദൃശ്ചികമല്ല. സിപിഐ എം നേതാക്കളുടെയും ജനപ്രതിനിധികളുടെയും പേരില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് രാജ്‌നാഥ് സിങ്ങിന് കുമ്മനം നിവേദനം നല്‍കിയത് ഈ തിരക്കഥയുടെ ഭാഗമാണ്. - എന്നാണ്.

ദേശാഭിമാനി തുടരുന്നു

ദേശാഭിമാനി തുടരുന്നു

പിന്നീട് രാജ്‌നാഥ് സിങ് ഇടപെട്ട് മറ്റൊരു കേന്ദ്രമന്ത്രി സി ആര്‍ ചൌധരിയെ മൂന്നാറിലേക്ക് അയച്ചു. ആര്‍എസ്എസുമായും ബിജെപിയുമായും നല്ല ബന്ധം പുലര്‍ത്തുന്ന ചില ഉദ്യോഗസ്ഥ മേധാവികളെ ഉപയോഗപ്പെടുത്തിയാണ് കരുക്കള്‍ നീക്കിയത്. ബിജെപി നേതാക്കളുടെ ഒഴുക്കായിരുന്നു മൂന്നാറിലേക്ക്. ആദ്യമെത്തിയത് കുമ്മനം രാജശേഖരനായിരുന്നു. - ദേശാഭിമാനി വാര്‍ത്തയില്‍ നിന്നും.

സിപിഎമ്മിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമമെന്ന്

സിപിഎമ്മിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമമെന്ന്

സംഘപരിവാര്‍ പശ്ചാത്തലമുള്ള ഈ ബന്ധങ്ങളാണ് മൂന്നാറില്‍ സിപിഐ എമ്മിനെ അപകീര്‍ത്തിപ്പെടുത്തുന്നതിനുള്ള നീക്കങ്ങള്‍ക്കു പിന്നില്‍. കുരിശ് ജെസിബികൊണ്ട് ഇടിച്ചു തകര്‍ക്കുന്ന ചിത്രം രാജ്യത്താകെ പ്രദര്‍ശിപ്പിക്കാന്‍ പുലര്‍ച്ചെ നാലിന് സംഘപരിവാര്‍ നിയന്ത്രിക്കുന്ന ചാനലുകളെയും കൂട്ടിപ്പോയതും വ്യക്തമായ ആസൂത്രണത്തിന്റെ ഭാഗമാണ്. - ഇത്രയുമാണ് ദേശാഭിമാനിക്ക് പറയാനുളളത്.

ആര്‍ക്ക് വേണ്ടിയാണ്

ആര്‍ക്ക് വേണ്ടിയാണ്

ഇതൊക്കെ എന്തിനാണെന്നും ,ആര്‍ക്കു വേണ്ടിയാണെന്നും മനസിലാക്കാനുള്ള ബുദ്ധി കേരളത്തിലെ ജനങ്ങള്‍ക്കുണ്ടെന്നും ഞങ്ങളാരും കൈരളിയും ദേശാഭിമാനി മാത്രം നോക്കുന്നവരല്ലെന്നും മനസിലാക്കിയാല്‍ കൊള്ളാം - എന്നാണ് സോഷ്യല്‍ മീഡിയ ഈ വാര്‍ത്തയോട് പ്രതികരിക്കുന്നത്. സി ഐ ഡി മനോജും കൂട്ടരും ചേര്‍ന്ന് സഖാക്കളെ പറയിപ്പിക്കുമല്ലോ എന്ന് പാര്‍ട്ടി അനുഭാവികള്‍ തന്നെ തുറന്നെഴുതുതുന്നു.

കുമ്മനത്തിന് അഭിനന്ദനങ്ങള്‍

കുമ്മനത്തിന് അഭിനന്ദനങ്ങള്‍

മൂന്നാറിലെ സര്‍ക്കാര്‍ഭൂമി കൈയ്യേറി അനധികൃതമായി സ്ഥാപിച്ച 'കുരിശ്' നീക്കം ചെയ്യാന്‍ നടപടികള്‍ സ്വീകരിച്ച ശ്രീ കുമ്മനം രാജശേഖരനും, രാജ്‌നാഥ് സിങ്ങിനും, സി ആര്‍ ചൗധരിയ്ക്കും അവരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിച്ച സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഉള്‍പ്പടെയുള്ള റവന്യു ഉദ്യോഗസ്ഥര്‍ക്കും അഭിനന്ദങ്ങള്‍. - ദേശാഭിമാനി വാര്‍ത്തയെ ചിലര്‍ കളിയാക്കുന്നത് നോക്കൂ.

മോദിജിയും സംഘപരിവാറും സംഭവം തന്നെ

മോദിജിയും സംഘപരിവാറും സംഭവം തന്നെ

അങ്ങിനെ അവസാനം മോദിജിയും സംഘപരിവാറുമൊക്കെ ഒരു സംഭവം തന്നെ എന്ന് പരസ്യമായി സഖാക്കളും സമ്മതിച്ചു തന്നല്ലോ. മൂന്നാറില്‍ കുരിശു നാട്ടി അനധികൃതമായി കയ്യേറിയ ഭൂമി തിരിച്ചു പിടിക്കാന്‍ ഇന്നലെ സബ് കളക്ടറുടെ നേതൃത്വത്തില്‍ നടന്ന കുരിശു പൊളിച്ചുള്ള ഒഴിപ്പിക്കല്‍ സംഘപരിവാര്‍ നടത്തിയത് ആണന്നല്ലേ അവരുടെ കണ്ടെത്തല്‍. - ദേശാഭിമാനി വാര്‍ത്തയോടുള്ള മറ്റൊരു പ്രതികരണം.

English summary
Social media reaction to Deshabhimani report Munnar issue.
Please Wait while comments are loading...