കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്ത് കാര്യത്തിനാണ് ഉഴവൂർ വിജയന്റെ കുടുംബത്തിന് സർക്കാർ 25 ലക്ഷം കൊടുത്തത്.. സോഷ്യൽ മീഡിയ കത്തുന്നു!

അന്തരിച്ച എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് ധനസഹായം നൽകാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം.

  • By Kishor
Google Oneindia Malayalam News

അന്തരിച്ച എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് ധനസഹായം നൽകാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം. വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപയുടെ ധനസഹായം നല്‍കാൻ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തിലാണ് ഇത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു ഈ തീരുമാനം എടുത്തത്.

മതവിശ്വാസം അടിവസ്ത്രം പോലെ, വേണമെങ്കിൽ ഇട്ടാൽ പോരേ? പായസ വിവാദത്തിൽ വിശ്വാസികളെ പൊളിച്ചടുക്കി രശ്മി നായർ!!

കേരളം ഭരിക്കുന്ന മുന്നണിയായ എൽ ഡി എഫിലെ കക്ഷിയായ പാർട്ടിയാണ് എൻ സി പി. ആ പാർട്ടിയുടെ പ്രസിഡണ്ട് എന്നതല്ലതെ ഉഴവൂർ വിജയൻ ഒരു എം എൽ എ പോലും അല്ലല്ലോ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. പാർട്ടി നോക്കി സഹായിക്കാൻ ആണെങ്കിൽ പിണറായി വിജയനോ സി പി എമ്മോ സഹായിക്കട്ടെ, അതിനെന്തിനാണ് പൊതുഖജനാവിലെ പണം എന്നാണ് ചോദ്യം. സോഷ്യൽ മീഡിയ പ്രതികരണങ്ങൾ നോക്കൂ...

ഏത് നിയമത്തിന്റെ പിൻബലത്തിൽ?

ഏത് നിയമത്തിന്റെ പിൻബലത്തിൽ?

25 ലക്ഷം രൂപ ഉഴവൂർ വിജയന്റെ കുടുoബത്തിന് ധനസഹായo പ്രഖ്യാപിച്ചത് ഏത് നിയമത്തിന്റെ പിൻബലത്തിലാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം, ഒരാൾ ചെയ്യുന്ന ഒരു മണ്ടത്തരം പിന്നെ കീഴവഴക്കമായിമാറുമ്പോൾ നഷ്ടം ജനങ്ങൾക്കാണ്. എന്താണ്ശ്രീ ഉഴവൂർ വിജയൻ കേരളത്തിന് നൽകിയ സംഭാവന. ധനസഹായം ആവശ്യമുളള എത്രയോ പാവപ്പെട്ട രോഗികൾ അപേക്ഷയുo സമർപ്പിച്ച് വേഴാമ്പലിനെപ്പോലെ കാത്തിരിക്കുന്നു. ഇനി നിങ്ങൾ പറയൂ ഈ നടപടി ശരിയാണോ? - എം ആർ സി മോഹൻ നായർ ചോദിക്കുന്നു.

ജനങ്ങളുടെ നികുതി പണത്തിൽ നിന്നല്ലേ?

ജനങ്ങളുടെ നികുതി പണത്തിൽ നിന്നല്ലേ?

വെറും രാഷ്ട്രീയക്കാരനായ ഒരാളുടെ കുടുംബത്തിന്, അയാൾ മരിച്ചപ്പോ എന്തിന്റെ പേരിലാണ് ജനങ്ങളുടെ നികുതി പണത്തിൽ നിന്നും സഹായം എന്ന നിലയിൽ 25 ലക്ഷം സർക്കാർ കൊടുത്തതു എന്ന് മനസിലായില്ല? ജനങ്ങൾ അങ്ങേരെ അംഗീകരിക്കുന്നില്ല എന്നത്, ആകെ മത്സരിച്ച തിരഞ്ഞെടുപ്പിൽ അങ്ങേരെ വൃത്തിക്ക് തോൽപ്പിച്ചു കൊടുത്തപ്പോ മനസിലായതാണല്ലോ - രഞ്ജിത് വിശ്വനാഥൻ ചോദിക്കുന്നു.

ആരും പ്രതികരിക്കാത്തത് എന്താ?

ആരും പ്രതികരിക്കാത്തത് എന്താ?

ഭരണപക്ഷത്തേയും പ്രതിപക്ഷത്തെയും പാർട്ടിയിലേക്ക് എപ്പോ വേണേലും മാറി മാറി വരുന്ന ഒരു പാർട്ടിയുടെ ആൾ ആയോണ്ട് നിയമസഭയിൽ നിന്നും ഇതിനു എതിർപ്പൊന്നും ഉണ്ടാവാൻ സാധ്യതയില്ല. എന്നാൽ അർഹതപ്പെട്ട പെൻഷൻ കിട്ടാതെ ഒരാൾ ആത്മഹത്യ ചെയ്ത, ഇനിയും അത് പോലെ ഒരുപാട് ആളുകൾ ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന കേരളത്തിൽ, ഇങ്ങനെ ഒരു സംഭവം നടന്നിട്ടു അതിനെതിരെ ആരും പ്രതികരിക്കാത്തതെന്താ എന്നാ മനസിലാവാത്തെ.

അഹങ്കാരമാണോ

അഹങ്കാരമാണോ

ജനങ്ങളുടെ നികുതിപ്പണമെടുത്ത് എന്തു തോന്ന്യവാസവും കാട്ടാമെന്ന ഹുങ്ക്, അല്ലാതെന്ത്..! കിരീടധാരണത്തിന് ദില്ലിയിലെ പത്രങ്ങളിൽ ഫുൾ പേജ് പരസ്യത്തിൽ തുടങ്ങിയ ധൂർത്ത്, ഹരിയാനയിൽ തമ്മിൽത്തല്ലി ചത്ത ഏതോ ഒരുത്തന്റെ കുടുംബത്തിന് കൈയ്യയച്ച് സഹായം, ദേ ഇതിപ്പോ ഒരു ജനപ്രതിനിധി പോലുമല്ലാത്ത ഒരു രാഷ്ട്രീയ പ്രവർത്തകന്റെ കുടുംബത്തിന് വഴിവിട്ട സഹായം! കേരളത്തിൽ ഒരു നേരത്തെ അഷ്ടിക്ക് വകയില്ലാത്ത പാവങ്ങൾക്ക് കൊടുത്താൽ പോട്ടെന്നു കരുതാം, പക്ഷെ മരണത്തെ പോലും ചീഞ്ഞുനാറിയ രാഷ്ട്രീയ മുതലെടുപ്പിനുള്ള കളിയരങ്ങാക്കുന്നു കമ്മിക്കോമരങ്ങൾ..

പിണറായിയെ പുലിമുരുകനെന്ന് വിളിച്ചതിനോ?

പിണറായിയെ പുലിമുരുകനെന്ന് വിളിച്ചതിനോ?

അതൊക്കെ പിണറായി വിജയനെ പുലിമുരുകൻന്നൊക്കെ പുകഴ്ത്തിയതിന് കേരളസർക്കാർ കൊടുത്ത സമ്മാനമല്ലേ. അതിനൊക്കെ എന്തോന്ന് പ്രതികരിക്കാനാ. സ്വന്തം പാർട്ടിക്കാർ തന്നെ കൂടെ നിന്നു പാര പണിയുമ്പോൾ, നാട്ടുകാർ മുഴുവൻ പരട്ട ചങ്കനെന്നും പിണുങ്ങനെന്നും പിണുവടിയെന്നും ഒക്കെ കളിയാക്കുമ്പോൾ, പുലിമുരുകനെന്നും പറഞ്ഞു വാഴ്ത്തിയവനെ മറന്നു കളയാനാവുമോ - ഇങ്ങനെ പോകുന്നു പ്രതികരണങ്ങൾ

English summary
Social media reaction as goverment decided to aid uzhavoor vijayans family.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X