ശോഭയുടെ വികാര പ്രകടനം, കുമ്മനത്തിന്റെ വാര്‍ദ്ധക്യ വിരക്തി... ബിജെപിയെ പൊളിച്ചടുക്കി രശ്മി നായര്‍

  • By: രശ്മി നരേന്ദ്രന്‍
Subscribe to Oneindia Malayalam

കൊച്ചി: കണ്ണൂരിലെ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ രാജിവച്ച് ഇറങ്ങിപ്പോകണം എന്നായിരുന്നു ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ പറഞ്ഞത്. എംടി രമേശും ഇക്കാര്യം പറഞ്ഞിരുന്നു. എന്നാല്‍ മുതിര്‍ന്ന നേതാവും ഏക എംഎല്‍എയും ആയ ഒ രാജഗോപാല്‍ ഇതെല്ലാം നിഷേധിച്ചു. എല്ലാം യുവാക്കളുടെ വികാര പ്രകടനം എന്നായിരുന്നു രാജഗോപാലിന്റെ പ്രതികരണം.

അങ്ങനെയാണെങ്കില്‍ ചോദ്യങ്ങള്‍ പലതാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. അങ്ങനെയെങ്കില്‍ കുമ്മനം രാജശേഖരന്‍ ട്വിറ്ററില്‍ ഇട്ട വീഡിയോയ്ക്ക് എന്ത് ന്യായീകരണമാണ് ഉള്ളത് എന്നാണ് ചോദ്യം.

ബിജെപിയുടെ സ്ഥിരം വിമര്‍ശകയായ രശ്മി നായരും രംഗത്ത് എത്തിയിട്ടുണ്ട്. ശോഭ സുരേന്ദ്രന്റേത് യുവാക്കളുടെ വികാര പ്രകടനം ആണെങ്കില്‍ കുമ്മനത്തിന്റേത് വാര്‍ദ്ധക്യത്തിന്റെ വിരക്തി ആണോ എന്നാണ് ചോദ്യം.

ശോഭ സുരേന്ദ്രന്റെ ആവശ്യം

ഗവര്‍ണറുടെ കടമ നിര്‍വ്വഹിക്കാന്‍ കഴിയില്ലെങ്കില്‍ ഇറങ്ങിപ്പോകണം എന്നാണ് താന്‍ പറഞ്ഞത് എന്നാണ് ശോഭ സുരേന്ദ്രന്‍ പറയുന്നത്. അതില്‍ എന്തെങ്കിലും പ്രശ്‌നം ഉള്ളതായി ശോഭ സുരേന്ദ്രന് തോന്നുന്നില്ല.

യുവത്വത്തിന്റെ ആവേശമാണത്രെ

ശോഭ സുരേന്ദ്രന്റെ പ്രസ്താവന യുവത്വത്തിന്റെ വികാര പ്രകടനം ആയി കണ്ടാല്‍ മതി എന്നാണ് ഒ രാജഗോപാലിന്റെ നിലപാട്. എന്നാല്‍ കുമ്മനം രാജശേഖരന്റെ കാര്യത്തില്‍ എന്താണ് നിലപാട് എന്ന ചോദ്യം ബാക്കി.

ശോഭയ്ക്ക് പിന്‍മാറ്റമില്ല

ഒ രാജഗോപാല്‍ എന്ത് പറയുന്നത് എന്നതല്ല ശോഭ സുരേന്ദ്രന്റെ പ്രശ്‌നം. താന്‍ പറഞ്ഞ കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നു എന്നാണ് ഇപ്പോഴും ശോഭ പറയുന്നത്. രാജഗോപാല്‍ ഏത് സാഹചര്യത്തിലാണ് തങ്ങളുടെ നിലപാട് തള്ളിയത് എന്ന് അറിയില്ലെന്നും ശോഭ പ്രതികരിക്കുന്നു.

കുമ്മനത്തിന്റെ വീഡിയോയും

കഴിഞ്ഞ ദിവസം കുമ്മനം രാജശേഖരന്‍ തന്റെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയുടെ വിവാദവും അവസാനിച്ചിട്ടില്ല. കണ്ണൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിന് ശേഷം സിപിഎം പ്രവര്‍ത്തകര്‍ ആഹ്ലാള പ്രകടനം നടത്തുന്നതിന്റെ വീഡിയോ എന്ന് പറഞ്ഞായിരുന്നു അത് ്പ് ലോഡ് ചെയ്തത്.

ഉത്സവാഘോഷം?

എന്നാല്‍ കുമ്മനം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത് ഉത്സവാഘോഷത്തിന്റെ വീഡിയോ ആണെന്നാണ് പറയപ്പെടുന്നത്. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രതിഷേധവും ഉയരുന്നുണ്ട്.

ശോഭ സുരേന്ദ്രന്റേത് യുവാക്കളുടെ വികാര പ്രകടനം ആണെന്ന് രാജഗോപാല്‍. അപ്പോ കുമ്മനം വ്യാജ വീഡിയോ വച്ച് കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചത് വാര്‍ദ്ധക്യത്തിന്റെ വിരക്തി മൂലം ആയിരിക്കും അല്ലേ രാജേട്ടാ- രശ്മി നായരുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ ആയിരുന്നു.

അഫ്‌സ്പ

കണ്ണൂരില്‍ അഫ്‌സ്പ നടപ്പിലാക്കണം എന്നായിരുന്നു കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടത്. അതിനെതിരേയും സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം ആയിരുന്നു ഉയര്‍ന്നിരുന്നത്.

കുമ്മനത്തിനെതിര കേസ്?

ട്വിറ്ററില്‍ വീഡിയോ പോസ്റ്റ് ചെയ്ത സംഭവത്തില്‍ കുമ്മനത്തിനെതിരെ കേസ് എടുക്കുന്ന കാര്യം പരിഗണിക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിട്ടുള്ളത്. അങ്ങനെ എന്തെങ്കിലും സംഭവിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ ആകില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പോസ്റ്റ് മാന്റെ പണി?

പിണറായി വിജയന്റെ പോസ്റ്റ് മാന്‍ ആയാണ് പ്രവര്‍ത്തിക്കുന്നത് എങ്കില്‍ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് ഉറങ്ങിപ്പോകണം എന്നായിരുന്നു ശോഭ സുരേന്ദ്രന്‍ ദില്ലിയില്‍ പറഞ്ഞത്. രാജഗോപാല്‍ തള്ളിക്കളഞ്ഞെങ്കിലും ഈ വിഷയത്തില്‍ പാര്‍ട്ടിയുടെ പിന്തുണ ശോഭ സുരേന്ദ്രന് ഉണ്ട് എന്നാണ് കരുതപ്പെടുന്നത്.

 തിരിച്ചടി കിട്ടിയപ്പോള്‍

ഗവര്‍ണര്‍ അനുകൂല നിലപാടെടുക്കും എന്ന പ്രതീക്ഷയില്‍ ആയിരുന്നു ബിജെപി നേതാക്കള്‍. എന്നാല്‍ സിപിഎമ്മുകാര്‍ നടത്തിയ കൊലപാതകങ്ങള്‍ മാത്രമല്ല ഗവര്‍ണര്‍ അക്കമിട്ട് നിരത്തിയത്. ഇതോടെയാണ് ഗവര്‍ണര്‍ക്കെതിരെ ബിജെപി നേതാക്കള്‍ രംഗത്തിറങ്ങിയത്.

English summary
Reshmi R Nair reacts to O Rajagopal's comment on Sobha Surendran's statment against Governor P Sathasivam.
Please Wait while comments are loading...