കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിവൈഎഫ്ഐയുടെ പോസ്റ്റിന് സന്ദീപ് വാര്യറുടെ പരിഹാസം; കെജ്രിവാളിന്‍റെ വീട്ടിലേക്ക് റെയിഡ് നടത്താമെന്ന്

Google Oneindia Malayalam News

തിരുവനന്തപുരം: ദില്ലിയില്‍ വോണ്ണിക്കഴിഞ്ഞിട്ട് നേരത്തോട് നേരമായെങ്കിലും മലയാളികളുടെ സോഷ്യല്‍ മീഡിയ ചര്‍ച്ച ഇപ്പോഴും തകര്‍പ്പനായി മുന്നോട്ടു പോയി കൊണ്ടിരിക്കുകയാണ്. എല്ലാവര്‍ക്കും ആശ്വസിക്കാനും സങ്കടപ്പെടാനും ഉണ്ടെന്നാണ് ദില്ലി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വ്യക്തമാക്കുന്നത്.

തകര്‍പ്പന്‍ വിജയം നേടിയ ആംആദ്മി അണികളെ കേരളത്തിലെന്ന പോലെ മലയാളി സൈബര്‍ലോകത്തും കാണാന്‍ ചുരുക്കമായതിനാല്‍ അവരുടെ കാര്യമായ അഭാവത്തിലാണ് മിക്ക ചര്‍ച്ചകളും പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. കൂടുതല്‍ വിശദാംശങ്ങളിലേക്ക്.

പരിഹാസവും പ്രതിരോധവും

പരിഹാസവും പ്രതിരോധവും

ബിജെപിയുടെ തോല്‍വി ആഘോഷിക്കുന്നതില്‍ കോണ്‍ഗ്രസ്, സിപിഎം അണികള്‍ ഒറ്റക്കെട്ടാണെങ്കിലും പരസ്പരമുള്ള പരിഹാസങ്ങളിലും ഇവര്‍ ഒട്ടും പിന്നിലല്ല. ഇരുപാര്‍ട്ടികളും നേടിയ വോട്ടിങ് ശതമാനം കൊണ്ടാണ് ഈ പരിഹാസങ്ങളെ ബിജെപി സൈബര്‍ പോരാളികള്‍ പ്രതിരോധിക്കുന്നതെന്ന് കാണാന്‍ കഴിയും.

ഡിവൈഎഫ്ഐ പോസ്റ്റ്

ഡിവൈഎഫ്ഐ പോസ്റ്റ്

ദില്ലിയില്‍ ബിജെപിയെ തോല്‍പ്പിച്ച വോട്ടര്‍മാര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് ഡിവൈഎഫ്ഐ സംസ്ഥാന കമ്മറ്റിയുടെ ഫേസ്ബുക്ക് പേജില്‍ പ്രതികരണം വന്നതോടെയാണ് ആരോപണ-പ്രത്യാരോപണങ്ങല്‍ ചൂടുപിടിച്ചത്. ബിജെപി തോല്‍ക്കട്ടെ, ഇന്ത്യ ജയിക്കട്ടെ. ഡല്‍ഹി വോട്ടര്‍മാര്‍ക്ക് അഭിവാദ്യങ്ങള്‍ എന്നായിരുന്നു ഡിവൈ എഫ്‌ഐയുടെ പോസ്റ്റ്.

0.01 ശതമാനം

0.01 ശതമാനം

ഡിവൈഎഫ്ഐക്കെതിരെ വലിയ പരിഹാസമാണ് പോസ്റ്റിന്‍റെ കമന്‍റുബോക്സില്‍ പ്രധാനമായും വന്ന് നിറഞ്ഞത്. ദില്ലിയില്‍ മത്സരിച്ച മണ്ഡലങ്ങളിലെ സിപിഎമ്മിന്‍റെ ദയനീയ പ്രകടനം ചൂണ്ടിക്കാട്ടിയായിരുന്നു പരിഹാസം. തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നുള്ള കണക്ക് പ്രകാരം ദില്ലിയില്‍ സിപിഎമ്മിന് ലഭിച്ചത് 0.01 ശതമാനം വോട്ടാണ്.

 3190 വോട്ടുകൾ മാത്രം

3190 വോട്ടുകൾ മാത്രം

നോട്ടയ്ക്ക് 0.46 ശതമാനം വോട്ട് ലഭിച്ചപ്പോഴാണ് സിപിഎമ്മിന്‍റെ ദയനീയ പ്രകടനം. ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിൽ ആറ് മണ്ഡലങ്ങളിലാണ് ഇടത് സഖ്യം മത്സരിച്ചത്. മൂന്ന് സീറ്റുകളിൽ വീതം സിപിഎമ്മും സിപിഎമ്മും മത്സരിച്ചത്. ആറ് മണ്ഡലങ്ങളിൽ നിന്നായി ഇരു പാർട്ടികൾക്കും കൂടി ലഭിച്ചതാവട്ടെ 3190 വോട്ടുകൾ മാത്രം. ആറിടത്തും കെട്ടിവച്ച കാശ് നഷ്ടമായി.

കണക്ക്

കണക്ക്

കരാവൽ നഗറിൽ മത്സരിച്ച സിപിഎം സ്ഥാനാർത്ഥി രഞ്ജിത്ത് തിവാരിക്ക് കിട്ടിയത് 414 വോട്ടുകൾ മാത്രമാണ്. ബവാനയിലെ സിപിഐ സ്ഥാനാർത്ഥി അബിപ്സ ചൗഹാൻ 1104 വോട്ടുകളാണ് നേടിയപ്പോള്‍ വാസിർപൂർ മണ്ഡലത്തിലെ സിപിഎം സ്ഥാനാർത്ഥി നാഥു റാം 139 വോട്ടുകളും പാലം മണ്ഡലത്തിൽ സിപിഐയുടെ ദിലീപ് കുമാർ 404 വോട്ടുകളും നേടി.

 എന്തവകാശം

എന്തവകാശം

ഇത്തരത്തില്‍ ദയനീയമായ പ്രകടനം നടത്തിയ സിപിഎമ്മിന് വിമര്‍ശിക്കാന്‍ എന്തവകാശമാണ് എന്നുള്ളതാണെന്നാണ് ബിജെപി പ്രവര്‍ത്തകര്‍ ഡിവൈഎഫ്ഐയുടെ കമന്‍റിന് താഴെ ചോദിക്കുന്നത്. ബിജെപിക്ക് കഴിഞ്ഞ തവണത്തേക്കാള്‍ സീറ്റും വോട്ടും കിട്ടിയിട്ടുണ്ടല്ലോ എന്നും ചില പ്രവര്‍ത്തകര്‍ ആശ്വാസം കണ്ടെത്തുന്നുണ്ട്.

സന്ദീപ് വാര്യരും

സന്ദീപ് വാര്യരും

ബിജെപി നേതാവ് സന്ദീപ് വാര്യരും ഡിവൈഎഫ്ഐയുടെ പോസ്റ്റിന് താഴെ കമന്‍റുമായി രംഗത്ത് എത്തിയിട്ടുണ്ട്. ' വോട്ടെടുപ്പ് നടന്നത് വോട്ടിംഗ് മെഷീനിൽ ആയിപോയി, വാഷിംഗ് മെഷീനിൽ ആയിരുന്നെങ്കിൽ സഖാക്കൾ തകർത്തേനെ' എന്നാണ് സന്ദീപ് വാര്യര്‍ കമന്‍റായി രേഖപ്പെടുത്തിയത്. ഇതിന് ചിലര്‍ നല്‍കുന്ന മറുപടി 'തോല്‍വിയുടെ വിഷമം തീര്‍ക്കാന്‍ സന്ദീപ് വാര്യര്‍ക്ക് കെജ്രിവാളിന്‍റെ വീട്ടിലൊരു ഇന്‍കം ടാക്സ് റെയ്ഡ് നടത്താം'-എന്നാണ്.

സിപിഎമ്മിനോട് ആയിരുന്നോ

സിപിഎമ്മിനോട് ആയിരുന്നോ

ഡിവൈഎഫ്ഐയുടെ പോസ്റ്റിന് അടിയില്‍ സിപിഎം-ബിജെപി പ്രവര്‍ത്തകരുടെ പോരാട്ടമാണെങ്കില്‍ മറ്റ് പല ഗ്രൂപ്പുകളിലും വോട്ടിങ് ശതമാനത്തെ ചൊല്ലി കോണ്‍ഗ്രസുമായാണ് സിപിഎം പ്രവര്‍ത്തകര്‍ എറ്റുമുട്ടുന്നത്. വോട്ടിങ് ശതമാനത്തിന്‍റെ കാര്യത്തില്‍ സിപിഎമ്മിനെ പരിഹസിക്കുന്ന കോണ്‍ഗ്രസുകാരോട് സഖാക്കള്‍ ചോദിക്കുന്നത് ദില്ലിയില്‍ നിങ്ങളുടെ മത്സരം സിപിഎമ്മിനോട് ആയിരുന്നോ എന്നാണ്.

1600 മാത്രം

1600 മാത്രം

ഇടതുപക്ഷം മത്സരിച്ച മണ്ഡലത്തില്‍ കോണ്‍ഗ്രസിന് കിട്ടിയ വോട്ടും വ്യക്തമാക്കിയാണ് സിപിഎം പ്രവര്‍ത്തകര്‍ പരിഹാസങ്ങളെ സിപിഎം പ്രവര്‍ത്തകര്‍ നേരിടുന്നത്. ബദർപൂരില്‍ സിപിഎം സ്ഥാനാർഥിക്ക് ലഭിച്ച വോട്ട് 686 ആണെങ്കില്‍ ഇതേ മണ്ഡലത്തിൽ മൽസരിച്ച കോൺഗ്രസിനു ലഭിച്ച വോട്ട് 1600 മാത്രമാണ്. ദീർഘകാലം കോൺഗ്രസ് ജയിച്ച മണ്ഡലത്തിൽ ആകെ വോട്ടിന്റെ ഒരു ശതമാനം പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് കിട്ടിയില്ല.

കാരവാല്‍ നഗര്‍ മണ്ഡലത്തില്‍

കാരവാല്‍ നഗര്‍ മണ്ഡലത്തില്‍

രണ്ട് ലക്ഷത്തോളം പോളിങ്ങ് നടന്ന കാരവാല്‍ നഗര്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാർഥി 50% ഉം ആപ്പ് 46 % ഉം വോട്ടാണ് നേടിയത് ഇവിടെ കോൺഗ്രസ് നേടിയ വോട്ട് 2000 അഥവാ കേവലം ഒരു ശതമാനം ആണു.
ഇവിടെ സീ പി ഐ എം വോട്ട് 415. പത്തൊമ്പത്ത് പാർട്ടികളുടെ സ്ഥാനാർഥികൾ മൽസരിച്ച ഈ മണ്ഡലത്തിലും 800 വോട്ട് നേടിയ ബി എസ് പിക്ക് പിന്നാലെ അഞ്ചാം സ്ഥാനത്തുണ്ട് സിപിഎം എന്നും ഇടതുപക്ഷ അനുകൂലികള്‍ ചൂണ്ടിക്കാട്ടുന്നു.

പതിറ്റാണ്ടുകൾ

പതിറ്റാണ്ടുകൾ

പതിറ്റാണ്ടുകൾ കോൺഗ്രസ് ഭരിച്ചിരുന്ന ദില്ലിയല്‍ അവർ നാണം കെട്ട് സമ്പൂജ്യരായത് മാത്രമല്ല അവർക്ക് കിട്ടിയ വോട്ടിങ് ശതമാനത്തിന്റെ ഇക്കണ്ട കുറവും രാഷ്ട്രീയ നിരീക്ഷകർക്ക് കൗതുകപഠനം നടത്താവുന്നതാണെന്നും സിപിഎം അണികള്‍ ചൂണ്ടികാണിക്കുന്നു. മത്സരിച്ച 66 മണ്ഡലങ്ങളില്‍ 63 ഇടത്തം കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടതും കോണ്‍ഗ്രസിനെ അടിക്കാനുള്ള വടിയായി സോഷ്യല്‍ മീഡിയ ചര്‍ച്ചയില്‍ ഉപയോഗിക്കപ്പെടുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റ്

ഡിവൈഎഫ്ഐ

 ഒന്നര വര്‍ഷം, 12 തിരഞ്ഞെടുപ്പ്; 9 ഇടത്തും പരാജയം ഏറ്റുവാങ്ങി ബിജെപി, കണക്കില്‍ നേട്ടം കോണ്‍ഗ്രസിന് ഒന്നര വര്‍ഷം, 12 തിരഞ്ഞെടുപ്പ്; 9 ഇടത്തും പരാജയം ഏറ്റുവാങ്ങി ബിജെപി, കണക്കില്‍ നേട്ടം കോണ്‍ഗ്രസിന്

 ദില്ലി; ശക്തി മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ കാണാമെന്ന് കോണ്‍ഗ്രസ്; ചെയ്യാന്‍ പാടില്ലാത്ത 3 കാര്യവും ദില്ലി; ശക്തി മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ കാണാമെന്ന് കോണ്‍ഗ്രസ്; ചെയ്യാന്‍ പാടില്ലാത്ത 3 കാര്യവും

English summary
social media reaction on delhi result
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X