കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്തനംതിട്ടയില്‍ ബിജെപി വിജയിക്കില്ല?; വന്‍ ചര്‍ച്ചയായി സുരേന്ദ്രന്‍റെ കുറിപ്പ്, മുന്‍കൂര്‍ ജാമ്യമോ?

Google Oneindia Malayalam News

പത്തനംതിട്ട: ശബരിമലിയിലെ സ്ത്രീപ്രവേശന വിധിയും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളുമാണ് പത്തംതിട്ടയെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ശ്രദ്ധാകേന്ദ്രമാക്കിയത്. സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിയായ കെ സുരേന്ദ്രന്‍ കൂടി എത്തിയതോടെ കഴിഞ്ഞ തിരഞ്ഞെടുപ്പ് വരെ ഒരു സാധ്യതയും കാണാതിരുന്ന പത്തനംതിട്ടയില്‍ ബിജെപി വിജയം വരെ പ്രതീക്ഷിക്കുന്നു.

<strong>ബിജെപി നിലം തൊടില്ല: തിരുവനന്തപുരത്ത് തരൂരും പത്തനംതിട്ടയില്‍ ആന്‍റോയും ജയിക്കും, കണക്കുകള്‍</strong>ബിജെപി നിലം തൊടില്ല: തിരുവനന്തപുരത്ത് തരൂരും പത്തനംതിട്ടയില്‍ ആന്‍റോയും ജയിക്കും, കണക്കുകള്‍

തിരുവനന്തപുരം കഴിഞ്ഞാല്‍ സംസ്ഥാനത്ത് ബിജെപി ഏറ്റവും കൂടുതല്‍ സാധ്യത കാണുന്നത് പത്തനംതിട്ടയാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞുള്ള വിലയിരുത്തലിലും മണ്ഡലത്തില്‍ ബിജെപിയും ആര്‍എസ്എസും കെ സുരേന്ദ്രന്‍റെ വിജയം കണക്ക് കൂട്ടുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് പുതിയ തലങ്ങളിലേക്ക് കൂടിയാണ് ചര്‍ച്ചയെ കൊണ്ടു ചെന്നെത്തിച്ചു നില്‍ക്കുന്നത്.

പ്രചാരണ അനുഭവങ്ങള്‍

പ്രചാരണ അനുഭവങ്ങള്‍

പത്തനംതിട്ടയിലെ തിരഞ്ഞെടുപ്പ് പ്രചാരണ അനുഭവങ്ങള്‍ വിവരിച്ച് കെ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കിലെഴുതിയ കുറിപ്പാണ് പാര്‍ട്ടിക്കുള്ളിലും പുറത്തും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്.

വിജയ പ്രതീക്ഷ കൈവെടിഞ്ഞെു

വിജയ പ്രതീക്ഷ കൈവെടിഞ്ഞെു

ശക്തമായ ത്രികോണ മത്സരം കാഴ്ച്ച വെക്കാന്‍ കഴിഞ്ഞെങ്കിലും പത്തനംതിട്ടയില്‍ ബിജെപിയും കെ സുരേന്ദ്രനും വിജയ പ്രതീക്ഷ കൈവെടിഞ്ഞെന്ന വ്യാഖ്യാനമാണ് പാര്‍ട്ടി അണികള്‍ പോലും സുരേന്ദ്രന്‍റെ കുറിപ്പിന് നല്‍കുന്നത്.

അന്തിമ ഫലമാവണമെന്ന് നിര്‍ബന്ധമില്ല

അന്തിമ ഫലമാവണമെന്ന് നിര്‍ബന്ധമില്ല

യഥാര്‍ത്ഥത്തില്‍ ജനങ്ങള്‍ ആഗ്രഹിച്ചതു തന്നെ അന്തിമ ഫലമാവണമെന്ന് നിര്‍ബന്ധമില്ല, വിജയങ്ങളില്‍ അമിതാവേശമോ പരാജയങ്ങളില്‍ നിരാശയോ പൊതുപ്രവര്‍ത്തകര്‍ക്ക് ഉണ്ടായിക്കൂടാ' എന്ന് തുടങ്ങിയ സുരേന്ദ്രന്‍റെ പരാമര്‍ശങ്ങളാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നത്.

മുന്‍കൂര്‍ ജാമ്യം

മുന്‍കൂര്‍ ജാമ്യം

പരാജയം മുന്‍കൂട്ടി കണ്ടുള്ള മുന്‍കൂര്‍ ജാമ്യമെന്ന നിലയിലാണ് രാഷ്ട്രീയ എതിരാളികള്‍ സുരേന്ദ്രന്‍റെ പോസ്റ്റിന് താഴെ കമന്‍റുകള്‍ രേഖപ്പെടുത്തുന്നത്. ശബരിമല വിഷയത്തില്‍ കണ്ട ആള്‍ക്കൂട്ടം വോട്ടായി മാറിയില്ലെന്ന് സുരേന്ദ്രന് ഇപ്പോഴാണ് മനസ്സിലായതെന്നും ചിലര്‍ കുറിക്കുന്നു.

തെറ്റായി വ്യാഖ്യാനിക്കുന്നു

തെറ്റായി വ്യാഖ്യാനിക്കുന്നു

അതേസമയം , ഫലം വരുമ്പോള്‍ പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് ബിജെപി പ്രവര്‍ത്തകര്‍ സുരേന്ദ്രന്‍റെ പോസ്റ്റിന് താഴെ കമന്‍റ് ചെയ്യുന്നത്. മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തെക്കുറിച്ചുള്ള കുറിപ്പ് തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നുന്നു..

വിശ്വാസ സംരക്ഷകന്‍

വിശ്വാസ സംരക്ഷകന്‍

ഒരു ജനത അവരുടെ വിശ്വാസ സംരക്ഷകനെയാണ് താങ്കളിൽ കണ്ടത്, പത്തനംതിട്ടക്കാർ ഒരു രാഷ്ട്രിയക്കാരനെയും ഇത്രമാത്രം സ്നേഹിച്ചിട്ടില്ലെന്നും സുരേന്ദ്രന്‍റെ അനുയായികള്‍ അദ്ദേഹത്തിന്‍റെ പോസ്റ്റിന് താഴെ അഭിപ്രായപ്പെടുന്നു. പുതിയ ചര്‍ച്ചകള്‍ക്ക് ഇടംവെച്ച സുരേന്ദ്രന്‍റെ പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല

പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല

ജയാപരാജയങ്ങളുടെ കണക്കുകൂട്ടലുകൾക്ക് വലിയ പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല. യഥാർത്ഥത്തിൽ ജനങ്ങൾ ആഗ്രഹിച്ചതുതന്നെ തെരഞ്ഞെടുപ്പിന്റെ അന്തിമഫലമാവണമെന്ന് നിർബന്ധവുമില്ല.

ഉത്തമബോധ്യം

ഉത്തമബോധ്യം

വിജയങ്ങളിൽ അമിതാവേശമോ പരാജയങ്ങളിൽ നിരാശയോ പൊതുപ്രവർത്തകർക്ക് ഉണ്ടായിക്കൂടാ എന്ന ഉത്തമബോധ്യമാണ് എന്നെ നയിക്കുന്നത്. 89 വോട്ടുകൾക്ക് ചതിയിലൂടെ മഞ്ചേശ്വരത്ത് പരാജയപ്പെടുത്തിയപ്പോഴും ഇതേ വികാരമാണ് നയിച്ചത്.

ഫലം എന്തുമാവട്ടെ

ഫലം എന്തുമാവട്ടെ

ഫലം എന്തുമാവട്ടെ ഇത്രയും വൈകാരികമായ ഒരു തെരഞ്ഞെടുപ്പനുഭവം ഇതാദ്യമാണ്. പലപ്പോഴും മനസ്സിനെ നിയന്ത്രിച്ചു നിർത്താൻ പാടുപെട്ടിട്ടുണ്ട്. ക്യാമറകളില്ലായിരുന്നെങ്കിൽ പല യോഗങ്ങളിലും പൊട്ടിക്കരഞ്ഞു പോകുമായിരുന്നു.

മുറിവേറ്റ ഒരു ജനത

മുറിവേറ്റ ഒരു ജനത

വികാരം അടക്കാനാവാതെ പല മുതിർന്ന പ്രവർത്തകരും പാടുപെടുന്നത് എനിക്കു കാണാമായിരുന്നു. ശരിക്കും മുറിവേറ്റ ഒരു ജനതയുടെ വികാര വിസ്ഫോടനങ്ങളാണ് ഞാൻ പത്തനം തിട്ടയിൽ കണ്ടത്. പത്തനം തിട്ട കേരളത്തിന്റെ ഒരു പരിഛേദം തന്നെയാണ്. ഏറ്റക്കുറച്ചിലുകളോടെയാണെങ്കിലും എല്ലായിടത്തും ആഞ്ഞടിച്ച ഒരേ വികാരം തന്നെയാണെന്നും കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

കെ സുരേന്ദ്രന്‍

<strong>'പുഴുക്കുത്താണ് അന്‍വര്‍'; കൊള്ളരുതായ്മകള്‍ കണ്ട് മോഹമുദിച്ച പണക്കാരന്‍, തുറന്നടിച്ച് എഐവൈഎഫ്</strong>'പുഴുക്കുത്താണ് അന്‍വര്‍'; കൊള്ളരുതായ്മകള്‍ കണ്ട് മോഹമുദിച്ച പണക്കാരന്‍, തുറന്നടിച്ച് എഐവൈഎഫ്

English summary
social media reaction on k surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X