ശബരിമല വിഷയത്തിൽ മലക്കം മറിഞ്ഞ കെ സുരേന്ദ്രന് ഫേസ്ബുക്കിൽ പൊങ്കാല; ഓന്തിനോടുപമിച്ച് വിമർശനം
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ കൃത്യമായ നിലപാട് വ്യക്തമാക്കാൻ ഇതുവരെ സംസ്ഥാന ബിജെപി നേതൃത്വത്തിന് സാധിച്ചിട്ടില്ല. വിധി പഠിച്ച ശേഷം പ്രതികരിക്കാമെന്ന് പറഞ്ഞ സംസ്ഥാന അധ്യക്ഷൻ ഇപ്പോഴും മൗനം തുടരുകയാണ്. ഇതിനിടെയാണ് ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച് മുന്‍പ് അനുകൂല നിലപാട് സ്വീകരിച്ച ബിജെപി നേതാവ് കെ സുരേന്ദ്രൻ നിലപാട് മാറ്റിയത്.
ആചാരം സംരക്ഷിക്കണമെന്നാണ് സുരേന്ദ്രന്‍ ഇപ്പോള്‍ പറയുന്നത്. ശബരിമല വിധി നടപ്പിലാക്കുന്നത് പിണറായി സർക്കാരിന് എളുപ്പമാവില്ലെന്നായിരുന്നു സുരേന്ദ്രൻ കഴിഞ്ഞദിവസം ഫേസ്ബുക്കിൽ കുറിച്ചത്.എന്തായാലും നിലപാടില്‍ മലക്കം മറിഞ്ഞ കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പേജിൽ മലയാളികൾ പൊങ്കാല നടത്തുകയാണ്.

2016ൽ പറഞ്ഞത്
ആർത്തവം ഒരു പ്രകൃതി നിയമമല്ലേ? അതു നടക്കുന്നതു കൊണ്ട് മാത്രമല്ലേ ഈ പ്രകൃതിയിൽ മാനവജാതി നിലനിൽക്കുന്നത്? അതിനെ വിശുദ്ധമായി കാണണമെന്നാണ് എനിക്കു തോന്നുന്നത്. ഹിന്ദു സമൂഹം യുക്തിസഹമായ എന്തിനേയും കാലാകാലങ്ങളിൽ അംഗീകരിച്ചിട്ടുണ്ട്. സെമിററിക് മതങ്ങളിലേതുപോലുള്ള കടുംപിടുത്തം അത് ഒരിക്കലും കാണിക്കാറില്ല. ഇക്കാര്യങ്ങളെല്ലാം ഹൈന്ദവനേതൃത്വം പരിഗണിച്ചു മാററങ്ങളെ സ്വാഗതം ചെയ്യുമെന്നാണ് എനിക്കുതോന്നുന്നത് എന്നായിരുന്നു 2016 സെപ്റ്റംബർ 2 ന് കെ സുരേന്ദ്രൻ ഫേസ്ബുക്ക് പേജിൽ കുറിച്ചത്.

എളുപ്പമല്ല
എന്നാൽ സുപ്രീം കോടതി വിധിക്ക് ശേഷം കെ സുരേന്ദ്രൻ നിലപാട് മാറ്റിയിരിക്കുകയാണ്. ശബരിമല വിധി നടപ്പാക്കൽ പിണറായി സർക്കാരിന് എളുപ്പമാവില്ല. പിൻമാറുന്നതായിരിക്കും സർക്കാരിനു നല്ലത്. അല്ലെങ്കിൽ വിശ്വാസികളുടെ രോഷാഗ്നിയിൽ ഈ സർക്കാരും സി പി എമ്മും ചാമ്പലാവുവെന്നായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

പൊങ്കാല
സ്ത്രീ പ്രവേശന വിഷയത്തിൽ ബിജെപി കൃത്യമായ നിലപാട് പറയാതിരിക്കുന്നത് അണികളിൽ അസംത്യപ്തിക്കിടയാക്കിയിട്ടുണ്ട്. മുൻ നിലപാടിൽ നിന്നും മലക്കം മറിഞ്ഞതോടെ വലിയ വിമർശനനങ്ങളാണ് സുരേന്ദ്രന്റെ ഫേസ്ബുക്ക് പേജിൽ നിറയുന്നത്. സുരേന്ദ്രനെ ഓന്തിനോട് ഉപമിച്ചാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.

ഓന്ത് സുര
പ്രിയ ഭക്താ ഇനി മുതൽ നീ ഓന്തു സുര എന്നറിയപ്പെടുമെന്ന് അയ്യപ്പൻ പറയുമെന്നാണ് സുരേന്ദ്രന്റെ പോസ്റ്റിന് താഴെ ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.

മദ്യലഹരിയിൽ
സംഘമിത്രങ്ങളെ ക്ഷമിക്കണം..അന്ന് അനുകൂലിച്ച് പോസ്റ്റിട്ടപ്പോൾ ഞാൻ മദ്യലഹരിയിലായിരുന്നു.. പോരാടുവിൻ എന്നാണ് മറ്റൊരു കമന്റ്

കേസെടുത്താൽ
കോടതി അലക്ഷൃത്തിന് സംസ്ഥാന സർക്കാരിന് എതിരെ കേസ് എടുത്താൽ നിങ്ങളുടെ അന്നേരത്തെ നിറം എന്തായിരിക്കൂമെന്നാണ് ഒരാളുടെ ചോദ്യം

വംശനാശം
ഭാഗ്യം ഓന്തിനൊന്നും വംശനാശം സംഭവിച്ചിട്ടില്ലെന്നാണ് ഒരു വിദ്യാൻരെ കമന്റ്

ഓന്തിനെ ഉപദ്രവിക്കരുത്
ഇത് കഷ്ടമാണ്. ഒരുതെറ്റും ചെയ്യാത്ത ഒരു സാധു ജീവിയെ അപമാനിക്കുന്നത് ശരിയല്ല. ദയവായി ഓന്ത് എന്ന് കമന്റ് ചെയ്യാത്തിരുക്കൂ അതിനുമുണ്ടാകില്ലേ ആത്മാഭിമാനം . ഇനി ഓന്തിന്റെ ആത്മഹത്യ കൂടിയേ ബാക്കി ഉള്ളുവെന്നാണ് മറ്റൊരു കമന്റ്

കേന്ദ്രം എവിടെ
കേരളാ സർക്കാരിനെതിരെ സ്ത്രീകളെ ഇറക്കി ശരണമയ്യപ്പാ വിളിച്ചാൽ സുപ്രീം കോടതി വിധി തിരുത്താൻ കഴിയുമോ? പാവപ്പെട്ട വിശ്വാസികളെ ഇങ്ങനെ അയ്യപ്പന്റെ പേരുപറഞ്ഞ് വഞ്ചിക്കരുത്. കേന്ദ്രസർക്കാർ കോടതി വിധിക്കെതിരെ ഓർഡിനൻസ് കൊണ്ടുവന്നാൽ തീരാവുന്ന പ്രശ്നമല്ലേയുള്ളുവെന്നാണ് ഒരു ചോദ്യം.
Recommended Video


മീൻ പിടുത്തം
'കലക്ക വെള്ളത്തിൽ മീൻപിടിക്കൽ'നല്ല പരിപാടിയാ നടക്കട്ടെ...പിന്നെ ഒഴുക്കു നോക്കി പിടിച്ചില്ലെങ്കിൽ ഒലിച്ചു പോകുവെ...എന്നാണ് മറ്റൊരു കമന്റ്
ഫേസ്ബുക്ക് പോസ്റ്റ്
കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്












Click it and Unblock the Notifications