ബെസര്‍പ്പിന്റെ രുചിയറിഞ്ഞ കിളിപോയ കിളിനോട്ടുകാരെ ട്രോളിന്റെ രുചിയറിയിപ്പിച്ച് ട്രോളന്മാര്..
മലപ്പുറം ജില്ലയിലെ കിളിനക്കോടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്നത്. വേങ്ങരക്കടുത്തുള്ള ഈ പ്രദേശത്ത് ആണ്‍കുട്ടികളായ സഹപാഠികള്‍ക്കൊപ്പം കല്യാണത്തിന് എത്തിയതാരിയുന്നു ഏതാനും പെണ്‍കുട്ടികള്‍. കല്യാണം കഴിഞ്ഞ സഹപാഠികള്‍ക്കൊപ്പം വാഹനങ്ങളില്‍ മടങ്ങാനും സെല്‍ഫി എടുക്കാനും ശ്രമിക്കുന്നതിനിടെയാണ് ഒരു പറ്റം യുവാക്കള്‍ രംഗത്തുവന്ന് തടഞ്ഞു നിര്‍ത്തുകയും പെണ്‍കുട്ടികളെ അപമാനിക്കുകയും ചെയ്തത്.
ഈ സഭവം തിരിച്ചു പോകുന്ന വഴിയില്‍ വെച്ച് തമാശ രൂപേണ പെണ്‍കുട്ടികള്‍ വീഡിയോയിലൂടെ പുറം ലോകത്തെ അറിയിച്ചു. ഇനിയും നേരം വെളുക്കാത നാടാണ് കിളിനക്കോട് എന്നായിരുന്നു ആ നാടിനെ പെണ്‍കുട്ടികള്‍ വിശേഷിപ്പിച്ചത്. ഇതോടെ ഇവര്‍ക്ക് 'ബെസര്‍പ്പിന്റെ മണമുള്ള' മറുപടിയുമായി ആ യുവാക്കളും രംഗത്ത് എത്തിയതോടെ വിഷയം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. ഒടുവില്‍ പോലീസ് കേസുമായി. ഇതേ തുടര്‍ന്നാണ് കിളിപോയ കിളിനക്കോട്ടുകാരെ ട്രോളി ട്രോളന്മാരും രംഗം കൊഴുപ്പിച്ചത്.. അത്തരത്തില്‍ വിവിധ ട്രോള്‍ ഗ്രൂപ്പുകളില്‍ നിറഞ്ഞ ഏതാനും ട്രോളുകള്‍ ഇങ്ങനെ..

പന്ത്രണ്ടാം നൂറ്റാണ്ട്
സുഹൃത്തുക്കളോടൊപ്പം സെല്‍ഫി എടുക്കാനും അവരോടൊപ്പം വാഹനങ്ങളില്‍ മടങ്ങാനും ശ്രമിച്ച തങ്ങളെ തടഞ്ഞ കിളിനക്കോട്ടുകാരെ പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിക്കുന്നവര്‍ എന്നായിരുന്നു പെണ്‍കുട്ടികള്‍ വിശേപ്പിച്ചത്.. ഇപ്പോഴും പന്ത്രണ്ടാം നൂറ്റാണ്ടില്‍ കഴിയുന്ന കിളിനക്കോട്ടേക്ക് ഓട്ടോറിക്ഷ എത്തിയാല്‍ ദേ ദിങ്ങനെ ഇരിക്കും.

ബെസര്‍പ്പിന്റെ മണം
ബെസര്‍പ്പിന്റെ മണമുള്ള നാട്ടില്‍ നിന്നും വരുന്ന ബെസര്‍പ്പിന്റെ മണമുള്ള കവിതകളുമായി കിളിനക്കോടും നിന്ന് എത്തിയ ആഷിക് കിളിനക്കോട്..

അതെന്ന ചാധനം
ഷൂട്ടിങ്ങോ... അതെന്ന ചാധനം... സഞ്ചാരം ഷൂട്ടിങ്ങിനിടയില്‍ അബദ്ധത്തില്‍ കിളിനക്കോട് എത്തിയ സന്തോഷ് ജോര്‍ജ്ജ് കുളങ്ങര.. അഴിച്ച് വിടടാ.. അസര്‍പ്പേ..

അല്ലാഹ് ഷെയ്ത്താന്‍
വെളിച്ചം കയറിയിട്ടില്ലാത്ത കിളിനക്കോട് ആദ്യമായി എമര്‍ജന്‍സി എത്തിയപ്പോള്‍.. അല്ലാഹ് ഷെയ്ത്താന്‍ ഓടിക്കോ..

ട്രോളന്മാർ പറയുന്നത്
സെന്റിനല്‍ ആദിവാസികള്‍ ഇതിനേക്കാള്‍ പുരോഗമനപരമായി ചിന്തിക്കും. അവരേക്കാള്‍ പഴയ സംസ്കാരം പിന്തുടരുന്നവരാണ് കിളിനക്കോട്ടുകാരെന്നാണ് ട്രോളന്മാർ പറയുന്നത്.

നാസ പുറത്തുവിട്ടത്
ഇതല്ലേ ഷെരിക്കും ബെസര്‍പ്പിന്റെ രുചിയറിഞ്ഞ ബിരിയാണി..
കോഴിബിരിയാണിയില്‍ ഉപ്പില്ലെന്ന് പരാതി പറഞ്ഞവന് സ്വന്തം ബെസര്പ്പിലെ ഉപ്പേ ചര്‍ത്ത് കൊടുക്കുന്ന കിളിനക്കോട്ടെ അസര്‍പ്പിന്റെ ദൃശ്യം- നാസ പുറത്തുവിട്ടത്.

ഒടിയന് മാറി
കുറച്ച് ദിവസമായി ഒടിയന് ട്രോളുകളായിരുന്നു ഗ്രൂപ്പുകളില്‍ നിറഞ്ഞിരുന്നത്.. ഇപ്പോഴിതാ ഒടിയനെ ട്രോളന്മാരില് നിന്ന് രക്ഷപ്പെടുത്തി കിളിനക്കോട് പ്രത്യക്ഷപ്പെട്ടിക്കുന്നു.

ഐ ആം ട്രാപ്പ്ഡ്
ആദ്യ വിമാന യാത്രയില്‍ വിമാനം അടിയന്തരമായി നിലത്തിറക്കിയപ്പോള്‍ എല്ലാവരോടും എമര്‍ജന്‍സി ഡോര്‍ വഴി പുറത്തേക്ക് കടക്കാന്‍ പറയുന്നത് കേള്‍ക്കുന്ന എമര്‍ജെന്‍സി ക്ലബില്‍ വെച്ചു വന്ന കിളിനക്കോട്ട് അസര്‍പ്പ്

ടൂത്ത് പേസ്റ്റില്‍ ഉപ്പുണ്ടോ..
നിങ്ങളുടെ ടൂത്ത് പേസ്റ്റില്‍ ഉപ്പുണ്ടോ.. ടൂത്ത് പേസ്റ്റേ അതെന്താ സാധനം.. ബ്രഷ് എന്ന് കേള്‍ക്കാത്ത അസര്പ്പിനെന്ത് ടൂത്ത് പേസ്റ്റ്.

വല്യകാര്യവുമുണ്ടോ
നിങ്ങളീ കിളിനക്കോട്ടുകാരെ ട്രോളീട്ട് വല്യകാര്യവുമുണ്ടോ.. ഫോണില്ലാത്ത അവര്‍ എങ്ങനെയാ ഈ ട്രോളൊക്കെ കാണുക

ഫലൂദ തന്നെ കിട്ടിയാലും
കൂള്‍ ഡ്രീങ്കസ് അല്ല.. ഇനിയിപ്പോള്‍ ഫലൂദ തന്നെ കിട്ടിയാലും ബെസര്‍പ്പിന്റെ മണമില്ലെങ്കില്‍ നമ്മള് കഴിക്കൂലാ.. അഭിമാനമുള്ള കിളിനക്കോട്ടുകാരനാണ് ഞങ്ങള്‍.

എവിടെയാണീ കിളിനക്കോട്
ട്രോളുകളിലും സോഷ്യല്‍ മീഡിയിയിലും നിറഞ്ഞതോടെ എവിടെയാണീ കിളിനക്കോട് എന്നുള്ള അന്വേഷണത്തിലാണ് പലരും. മലപ്പുറം ജില്ലയിലെ വേങ്ങരയ്ക്ക് അടുത്താണ് കിളിനക്കോട്.

വീടു മാറ്റം
ട്രോളുകാരളം കുമ്മനത്ത് നിന്ന് വീടു മാറി.. എങ്ങോട്ടേക്കാണ് മാറിയത്.. കിളിനക്കോട്ടേക്ക്.. ആ ബെസ്റ്റ്..

ജയനോ.. അതാരാ..
കോളിളക്കം സിനിയിലെ ജയനോ.. അതാരാ.. അല്ല പോട്ടേ എന്താണീ സിനിമ... വല്ല തിന്നാന്‍ പറ്റുന്ന സാധനവും ആണോ..

മൊബൈല്‍ ഫോണോ..
ഏഴായിരും രുപയുടെ മൊബൈല്‍ ഫോണോ.. ഡോ മണ്ടാ വയറില്ലാത്ത റസീവര്‍ തന്ന് തന്നെയാരോ പറ്റിച്ചതാടാ.. നി കിളിനക്കോട്ടെ ബിഎസ്എന്‍ല്‍ ഓഫീസില്‍ പോയി രണ്ടായിരംരൂപ അടച്ചാല്‍ കണക്ഷനുള്ള റസീവര്‍ കിട്ടും മരപ്പോത്തേ..

പഴയ നോട്ടൊക്കെ എടുക്കും..
രാജ്യത്തൊട്ടാകെ മോദിജി ആയിരത്തിന്റേയും അഞ്ഞൂറിന്റെയും നോട്ട് നിരോധിച്ചിട്ടുണ്ടെങ്കിലും കിളിനക്കോട് അതില്പ്പെടൂല.. അവിടെ ഇപ്പോഴും പഴയ നോട്ടൊക്കെ എടുക്കും..

ഡ്രോണ്‍ പറത്തിയതിന് ശേഷം
കിളനക്കോട്ടെ കല്യാണത്തിന് ഡ്രോണ്‍ പറത്തിയതിന് ശേഷം തിരിച്ചു വരുന്ന വീഡിയോഗ്രാഫര്‍..

അസര്‍പ്പെ..
അസര്‍പ്പെ.. ഞമ്മല്ടെ കുന്നിന്റെ മോളീക്കൂടെ പോത്തിന്റെ അത്ര വലിപ്പമുള്ള വല്യ തുമ്പി പറന്ന് പോണ്ട്.. പടച്ചോനെ പോത്തിന്റെ വലിപ്പമുള്ള തുമ്പിയോ..

ടോര്‍ച്ച് കിട്ടിയപ്പോള്‍
കിളിനക്കോട്ടുകാരന് ആദ്യമായി ടോര്‍ച്ച് കിട്ടിയപ്പോള്‍.. പടച്ചോനെ ഇതിനുള്ളില്‍ നിന്നും വെളിച്ചം വരണുണ്ടല്ലോ.. ഇനി വലിയ മിന്നാമിനുങ്ങ് വല്ലതുമാവുവോ..

അപ്പോ പെറും
ഒരു സെല്‍ഫി എടുക്കാന്‍ പാടില്ലെന്നെന്നും അന്റെ ഇക്കാക്ക പറഞ്ഞിട്ടില്ലാലോ... ആങ്കൂട്ട്യോള് അടുത്ത് വന്നാ അപ്പോ പെറും ന്നാ ഇക്കാക്ക പറഞ്ഞിക്കണെ..

എമര്‍ജെന്‍സി ഒക്കെ ഉണ്ട്..
എന്തൊരു കള്‍ച്ചര്‍ ഇല്ലാത്ത പെരുമാറ്റം ആണിത്.. നിങ്ങളുടെ നാട്ടില്‍ ഇനിയും വെളിച്ചം വെച്ചിട്ടില്ല അല്ലേ.. അങ്ങനെ പറയല്ലേ.. ഞങ്ങളുടെ ക്ലബില്‍ എമര്‍ജെന്‍സി ഒക്കെ ഉണ്ട്..

അയ്യോ ഓടിക്കോ.. കൊള്ളിപ്പിശാച്..
തന്റെ നാടിന് പുറത്തു പോയപ്പോള്‍ ആരുടെയോ വീടിന്റെ മുന്നില്‍ തൂക്കിയിട്ടിരിക്കുന്ന ആട്ടോമാറ്റിക് നക്ഷത്രം കണ്ട കിളിനക്കോടുകാരന്... അയ്യോ ഓടിക്കോ.. കൊള്ളിപ്പിശാച്..

പടം പിടിക്കണ യന്ത്രം
കല്യാണത്തിന് പന്ന പുറംനാട്ടുകരാനോട് പ്രമുഖ നാട്ടുകാരന്..
തമ്പ്രാക്കിട്ടെ പടം പിടിക്കണ യന്ത്രം ഉണ്ടോ..

എവിടെ നോക്കിയാലും
എവിടെ നോക്കിയാലും നിന്റെ നട്ടുകാരെ പറ്റി ട്രോളാണല്ലോ.. ട്രോളോ അതെന്ത് സാധനം..

കിളിനക്കോട്ടെ യൂത്തന്‍
ബൈക്കില്‍ ചെത്തി നടക്കുന്ന സാധാരണ യുത്തനും ഇപ്പോഴും ഒലപമ്പരം കറക്കി നടക്കുന്ന കിളിനക്കോട്ടെ യൂത്തനും

മധുവിന്റെ ചെമ്മീന്‍
പ്രതീക്ഷയുടെ അമിതഭാരം ഇറക്കിവെച്ചാല് നല്ല ഒരു സിനിമയാണ് ഏട്ടന്റെ സിനിമ.. ദൈവമെ കിളിനക്കോടും വെളിച്ച വീശിയോ.. അല്ല ഏത് സിനിമായ... ചെമ്മീനെന്നെ.. മ്മടെ മധുവിന്റെ ചെമ്മീന്‍..

ഡോക്ടര്‍ക്കെന്താ വട്ടുണ്ടോ..
ഇതുവരെ നേരം വെളുത്തിട്ടില്ലാത്ത കിളിനക്കോടുകാരനോട് സൂര്യനെ നോക്കരുത് എന്ന് പറയുന്ന ഡോക്ടര്‍ക്കെന്താ വട്ടുണ്ടോ..

പാത്രം തന്നെ എടുത്തേക്കാം.
സുബൈറെ ജ്ജ് വരണില്ലേ... എങ്ങോട്ടാ അസര്‍പ്പേ.. വൈദ്യുതി എന്ന പുതിയ സാധനം വന്നിട്ടുണ്ട്.. ഇനി മണ്ണെണ്ണക്ക് പകരം ഉപയോഗിക്കാം എന്നൊക്കെയാ പറയുന്നത്.. എന്നാ വലിയ രണ്ട് പാത്രം തന്നെ എടുത്തേക്കാം.

വന്ന് നക്കീട്ട് പോണം..
അപ്പോ ചോട്ടാ വരുന്ന ഞായറാഴ്ച്ചയാണ് കല്യാണം.. എല്ലാവരേയും കൂട്ടി നേരത്തെ വന്ന് നക്കീട്ട് പോണം.. പോട്ടം പിടിക്കാനൊന്നും പറ്റൂല..

നേരം ഇരുട്ടിയാല്‍
നേരം ഇരുട്ടിയാല്‍ എന്തിനാ മുത്തേ മൊബൈല്‍.. വടക്കേ മുറിയില്‍ നല്ലൊരു എട്ടിന്റെ കട്ടയുള്ള ടോര്‍ച്ചില്ലേ.. അതെടുത്തോണ്ട് പോയ്ക്കോ..

ഇപ്പം ശരിയാക്കി തരാം..
പടച്ചോനെ ഇത്ര വലിയ മിന്നാമിനുങ്ങോ.. അതും ഈ നട്ടുച്ചക്ക്.. ഇപ്പം ശരിയാക്കി തരാം..

പിന്നെ അതങ്ങ് ശീലമായിക്കൊള്ളും..
നാണക്കേട്കൊണ്ട് പുറത്തിറങ്ങാന്‍ വയ്യാതായ കിളിനക്കോടുകാരനെ ആശ്വസിപ്പിക്കുന്ന പന്തളത്തുകാരന്‍.. താനെന്നെ കണ്ട് പഠിക്ക്.. ആദ്യമൊക്കെ ഒരു വിഷമം തോന്നും പിന്നെ അതങ്ങ് ശീലമായിക്കൊള്ളും..

കിളിനോട്ടുകാരനും രാജഭക്തനും
കിളിനോട്ടുകാരനും രാജ്യഭരണം ഇപ്പോഴും അവസാനിച്ചിട്ടില്ലെന്ന് വിശ്വസിക്കുന്ന രാജഭക്തനും..

ഒരുപാട് നന്ദിയുണ്ട്..
ലെ ഒടിയന്.. നന്ദിയുണ്ട് കിളിനക്കോടുകാരാ.. ഒരുപാട് നന്ദിയുണ്ട്..

ബാര്‍ട്ടര്‍ സമ്പ്രദായം
കിളിനക്കോട് ഇപ്പോഴും ബാര്‍ട്ടര്‍ സമ്പ്രദായമാണ്.. രണ്ട് തേങ്ങതന്നാല് അരക്കിലോ മത്തി തരാം..
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications