കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി പ്രവര്‍ത്തകര്‍ മാത്രമല്ല, കുമ്മനത്തിന്‍റെ മടങ്ങിവരവ് ആഘോഷമാക്കി ട്രോളന്‍മാരും

  • By Desk
Google Oneindia Malayalam News

ദീര്‍ഘനാളത്തെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് തിരുവനന്തപുരത്ത് മത്സരിക്കാന്‍ കുമ്മനം രാജശേഖരന്‍ എത്തുമെന്ന് ഉറപ്പായികഴിഞ്ഞു. മിസോറാം ഗവര്‍ണ്ണറായ കുമ്മനം രാജശേഖരന്‍ ദേശീയ നേതൃത്വത്തിന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഗവര്‍ണ്ണര്‍ സ്ഥാനം രാജിവെച്ചിരുന്നു.
കുമ്മനം രാജശേഖരന്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് മടങ്ങിവരുന്നത് സംസ്ഥാന ബിജെപി നേതൃത്വത്തിന് പുത്തനുണര്‍വ് നല്‍കും.

ബിജെപി പ്രവര്‍ത്തകരോടൊപ്പം തന്നെ കുമ്മനത്തിന്‍റെ മടങ്ങിവരവ് ആഘോഷിക്കുകയാണ് ട്രോളന്‍മാരും. കുമ്മനം രാജശേഖരന്‍റെ തിരിച്ചു വരവ് വാര്‍ത്ത പുറത്തുവന്നയുടനെ തന്നെ ട്രോളന്‍മാരും സജീവമായിരംഗത്തിറങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ ട്രോള്‍ ഗ്രൂപ്പുകളില്‍ വന്ന ചില ട്രോളുകള്‍ ഇങ്ങനെ..

വാരിക്കുട്ടിയത് സുരേന്ദ്രന്‍ ജി

വാരിക്കുട്ടിയത് സുരേന്ദ്രന്‍ ജി

കുമ്മനംരാജശേഖരന്‍ മിസോറാം ഗവര്‍ണ്ണറായി പോയതോടെ ട്രോളന്‍മാര്‍ അല്‍പകാലം നിരാശയിലായിരുന്നെങ്കിലും സുരേന്ദ്രന്‍ ജി ഫോമിലേക്ക് ഉയര്‍ന്നു വന്നതോടെ ട്രോളന്‍മാര്‍ക്ക് ആശ്വാസമായി.. കുമ്മനമില്ലാത്തപ്പോള്‍ കുമ്മോജികള്‍ വാരിക്കുട്ടിയത് സുരേന്ദ്രന്‍ ജി.

കുമ്മനം ഡാ..

കുമ്മനം ഡാ..

പത്ത് മാസങ്ങള്‍ക്ക് മുന്നാടി എപ്പടിയേ പോയിട്ടിരിക്കുവോ അപ്പടിയേ തിരുമ്പി വന്തിട്ടേന്ന് സൊല്ലടാ.. കുമ്മനം ഡാ.. ഇനിയിവിടെ പൊടിപാറും.

 പ്രളയം വന്നിട്ടും നീയൊന്നും.

പ്രളയം വന്നിട്ടും നീയൊന്നും.

ഇത്ര കാലമായിട്ടും തനിക്കെതിരേയുള്ള ട്രോളുകള്‍ അവസാനിപ്പിക്കാത്ത ട്രോളന്‍മാരെ കണ്ട കുമ്മനം.. ഇത്രേ വലിയ പ്രളയം വന്നിട്ടും നീയൊന്നും..

ഒരു കലക്ക് കലക്കും..

ഒരു കലക്ക് കലക്കും..

കുമ്മനം രാജശേഖരന്‍ മടങ്ങി വരുന്നു എന്ന് കേട്ടപ്പോള്‍ ഫേസ്ബുക്കിലെ മറ്റ് ഇമോജികളെ നോക്കുന്ന ഹ ഹ ഇമോജി. (കുമ്മോജി) .. ഇനി ഞാനിവിടെ ഒരു കലക്ക് കലക്കും..

മറ്റ് പാര്‍ട്ടികള്‍

മറ്റ് പാര്‍ട്ടികള്‍

തിരുവനന്തപുരം ലോക്സഭാ സീറ്റില്‍ ബിജെപിയെ വിജയിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് കുമ്മനത്തിന്‍റെ മടങ്ങിവരവ്.. മറ്റ് പാര്‍ട്ടികള്‍ ഇനി കുറച്ച് വിയര്‍ക്കും.

എല്ലാം അങ്ങേയുടെ കൃപ

എല്ലാം അങ്ങേയുടെ കൃപ

ഇനി കുറച്ചു നാളത്തേക്ക് ട്രോളന്‍മാര്‍ക്ക് വിഷയ ദാരിദ്രം ഉണ്ടാവില്ലെന്ന് പ്രതീക്ഷിക്കാം.. എല്ലാം അങ്ങേയുടെ കൃപ

അതൊരു പണിയാണ്

അതൊരു പണിയാണ്

കുമ്മനത്തിന്‍റെ മടങ്ങിവരവ് ബിജെപി പ്രവര്‍ത്തകര്‍ക്കിടയില്‍ ആവേശം ഉണ്ടാക്കുന്നുണ്ടെങ്കിലും തിരുവനന്തപുരത്ത് സീറ്റ് മോഹിച്ച പലര്‍ക്കും അതൊരു പണിയാണ്.

എട്ട് മാസം

എട്ട് മാസം

എട്ട് മാസം മാത്രമേ ആയിട്ടുള്ളു മിസോരാം ഗവര്‍ണ്ണറായി കുമ്മനം രാജശേഖരന്‍ സ്ഥാനമേറ്റിടുത്തിട്ട്.. അപ്പോഴേക്കും നേതൃത്വം മടക്കി വിളിച്ചു..

അതാ അവന്‍

അതാ അവന്‍

അതാ അവന്‍ വരുന്നു.. എന്താണ് ആ കയ്യിലുള്ളതെന്ന് നോക്കിയാട്ടെ എല്ലാരും...

അതാരപ്പാ

അതാരപ്പാ

അതാരപ്പാ ഇ കെ രാജശേഖരന്‍.. ഓ.. പുള്ളിയെ അറിയില്ലേ.. മ്മടെ മെട്രോയില്‍ കയറിയ... ആ മ്മടെ കുമ്മനം..

പോരാട്ടം നയിക്കാനായി..

പോരാട്ടം നയിക്കാനായി..

യെസ് അവന്‍ വരുന്നു.. പോരാട്ടം നയിക്കാനായി.. ഇനിയെന്തൊക്കെ കാണാനിരിക്കുന്നു.. സപ്പോര്‍ട്ടുമായി ശ്രീധരന്‍ പിള്ളയുമുണ്ട്..

ആ പെട്ടിയിങ്ങ് തന്നേക്ക്

ആ പെട്ടിയിങ്ങ് തന്നേക്ക്

പിള്ളച്ചേട്ടോ ആ പെട്ടിയിങ്ങ് തന്നേക്ക്.. ഇത്രേം കാലം സ്വന്തമാക്കി വെച്ചില്ലേ.. അതിനി എന്നും എന്‍റെ അവകാശമാണ്.. എന്‍റെ മാത്രം അവകാശം..

ദൈവമേ വീണ്ടും

ദൈവമേ വീണ്ടും

ഗവര്‍ണ്ണര്‍ സ്ഥാനം രാജിവെച്ച് കേരളത്തിലേക്ക് വരുന്ന കുമ്മനം... ഞാനെന്‍റെ മലയാള നാടിന്‍റെ ഗന്ധമൊന്ന് ആസ്വദിക്കട്ടേ!!! ദൈവമേ വീണ്ടും കുമ്മോജിയോ... ഇവരിത് ഇതുവരെ മറന്നില്ലേ..

ഒരാന്തലാ...

ഒരാന്തലാ...

ഗവര്‍ണ്ണര്‍ സ്ഥാനം രാജിവെച്ചതില്‍ സങ്കടമൊന്നും ഇല്ല.. പക്ഷെ ഞാന്‍ തോറ്റ് തിരിച്ചു പോവുമ്പോള്‍ വീണ്ടും ഗവര്‍‌ണ്ണറാക്കാന്‍ പ്രധാനമന്ത്രിയായി മോദിയുണ്ടാവില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ ഒരാന്തലാ...

വിളക്കവനേ..

വിളക്കവനേ..

നമുക്ക് തിരുവനന്തപുരം പിടിക്കാന്‍ പറ്റുമെന്ന് തോന്നണില്ല... അതിനൊരു മാര്‍ഗമുണ്ട്... വിളക്കവനേ.. ദാ അവനെ കാണ്..

ഒരു വിലസ് വിലസും..

ഒരു വിലസ് വിലസും..

ഇനി ഞങ്ങളിവിടെ ഒരു വിലസ് വിലസും.. സുരേന്ദ്രന്‍ ജിയെ അല്ല.. കുമ്മനത്തെയാണ് പേടിക്കേണ്ടത്.. അത് ആള് വേറെയാ..

പൂരം കൊടിയേറി

പൂരം കൊടിയേറി

കുമ്മനം വരുന്നെന്ന് കേട്ട ട്രോളന്‍മാര്‍‌... പൂരം കൊടിയേറി മക്കളെ.. ഇനി നമ്മള്‍ക്ക് ലൈക്കുകളുടെ ചാകരയായിരിക്കും...

10 കെ

10 കെ

ഏതെങ്കിലും ഇമോജി കൊണ്ട് ട്രോള്‍ 10 കെ ആക്കിയവനല്ല ഞാന്‍.. അടിച്ച 10 കെയും കുമ്മോജിയായിരുന്നു..

തിരുവന്തപുരം സീറ്റ് മാത്രമല്ല..

തിരുവന്തപുരം സീറ്റ് മാത്രമല്ല..

തിരുവനന്തപുരം സീറ്റ് മാത്രമല്ല.. അടുത്ത തവണ കേരള മുഖ്യമന്ത്രി പദവും ഈ കൈകളില്‍ സുരക്ഷിതം.. മികച്ചൊരു സര്‍ക്കാസം..

അവസ്ഥ എന്താകുമോ എന്തോ..

അവസ്ഥ എന്താകുമോ എന്തോ..

ദിവാകരന്‍ സാറിന്‍റെ ഒരവസ്ഥ.. ഒരറ്റത്ത് തരൂര്‍.. മറ്റേ അറ്റത്ത് കുമ്മനം.. എന്‍‌റെ അവസ്ഥ എന്താകുമോ എന്തോ..

വരു വരൂ കടന്നു വരൂ.

വരു വരൂ കടന്നു വരൂ.

വരു വരൂ കടന്നു വരൂ..അങ്ങയുടെ കടന്നു വരവിനായി ഞങ്ങളെത്ര കാലമായി കാത്തിരിക്കുന്നു..

ഇനി കുമ്മനം മാത്രം മതി..

ഇനി കുമ്മനം മാത്രം മതി..

ഇനി കുറച്ച് കാലം ബാക്കിയുള്ളവരൊക്കെ വിശ്രമിക്ക്.. ട്രോളന്‍മാര്‍ക്ക് ഇനി കുമ്മനം മാത്രം മതി..

 ഒരു ലൈക്കൊക്കെ ആവാം..

ഒരു ലൈക്കൊക്കെ ആവാം..

ആ ഇമോജി ഇനിയെങ്കിലും ഒന്ന് മാറ്റി പിടിക്കഡേയ്.. വല്ലപ്പോഴും ഒരു ലൈക്കൊക്കെ ആവാം..

തീ പറത്തുക..

തീ പറത്തുക..

ഇങ്ങനെ ആയിരിക്കുമോ തിരുവനന്തപുരത്ത് തീ പറത്തുക..

English summary
social media reaction on Kummanam Rajasekharan resign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X