ഉസ്മാനെ കയറിവാടാ!! അങ്ങേര് ആകാശത്തോട്ട് എന്തോ വിട്ടതാണ്.. മോദിയുടെ പ്രസ്താവനയില്‍ ട്രോള്‍ പൂരം
ഏറെ ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പിന് ശേഷമായിരുന്നു രാജ്യം കൈവരിച്ച സുപ്രധാനമായ നേട്ടത്തെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന പുറത്തുവന്നത്. ഉപഗ്രഹവേധ മിസൈല്‍ സാങ്കേതിക വിദ്യ വിജയകരമായി പരീക്ഷിച്ചുവെന്നും ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യയെന്നും പ്രധാനമന്ത്രി അറിയിച്ചു.
സുപ്രധാനമായ ഒരു പ്രഖ്യാപനം ഇന്നുണ്ടാവുമെന്ന് രാവിലെ തന്നെ പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ഇതോടെ ഏവരുടേയും ആകാംക്ഷ വര്‍ധിച്ചു. ഒടുവില്‍ 12:25 നാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന പുറത്തുവരുന്നത്. ഏവരും പ്രതീക്ഷിച്ചത്ര ഗൗരവുള്ള പ്രഖ്യാപനമല്ല പ്രധാനമന്ത്രിയില്‍ നിന്നും ഉണ്ടായതെന്നാണ് സമൂഹമാധ്യമങ്ങളില്‍ നിന്നുള്ള പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. പ്രധാനമന്ത്രിയുടെ പ്രസ്താവനയെ ആസ്പദമാക്കി കൊണ്ട് നിരവധി ട്രോളുകളും ഇതിനിടയില്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ നിറയുകയും ചെയ്തട്ടുണ്ട്.. അതില്‍ ഏതാനും ചില ട്രോളുകള്‍ ഇങ്ങനെ..

എംഎം മണി
ട്രോളുകളിലൂടെ രാഷ്ട്രീയ വിമര്‍ശനം ശക്തമാക്കിയ എംഎം മണി പ്രധാനമന്ത്രിയുടെ പ്രസ്താവനക്ക് പിന്നാലെ ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ.. മേരെ പ്യാരെ ദേശ് വാസിയോം: iiiiii വിചാരിച്ച പോലെ ....... കലങ്ങിയില്ല..

കയറിവാടാ ഉസ്മാനെ
കയറിവാടാ ഉസ്മാനെ വിചാരിച്ചത് പോലൊന്നും സംഭവിച്ചിട്ടില്ല... എന്തോ മിസൈല്‍ വിട്ടെന്ന് പറയാനാണ് അങ്ങേര് ടീവീല് വന്നത്...
വേണ്ട് ഇക്കാ.. ഞാനിവിടെ കിടന്ന് ചത്തോളാം.. ഒന്നൂല്ലേലും വെള്ളം കുടിച്ച് ചാവാലോ...

അങ്ങ് പാക്കിസ്താനില്‍.
അതേസമയം അങ്ങ് പാക്കിസ്താനില്‍... പ്രതിരോധമന്ത്രിയെ!! എന്തായാലും ആകെ നാണക്കേടായി... നമുക്ക് വിടണം ഇതുപോലുള്ളൊരു മിസൈല്‍..
ലെ പ്രതിരോധമന്ത്രി-അയിന് ഈ പ്രാന്തമാന് ഉണ്ടാക്കുന്ന മിസൈല്‍ ആദ്യം ഭൂമിയില്‍ നിന്നും ഒന്നും പൊങ്ങണ്ടേ..

ആകെയങ്ങു പേടിച്ചു പോയി..
ആഹ് ഇത് മാത്രമേ ഉണ്ടായിരുന്നുള്ളോ... ഇനി എന്തോന്നാണോ ഇങ്ങേര് നിരോധിക്കാന്‍ പോകുന്നത് എന്ന് ആലോചിച്ച് ആകെയങ്ങു പേടിച്ചു പോയി..

പടക്കം പൊടിച്ചതാണ്...
മേര് പ്യാരേം ദേശ് വാസിയോ... പേടിക്കാനൊന്നുമില്ല... മോദിജി ചെറിയൊരു പടക്കം പൊടിച്ചതാണ്...

സംഘമിത്രങ്ങളുടെ ഭാവനയില്‍..
ഉപഗ്രഹവേധ മിസൈല്‍ സംഘമിത്രങ്ങളുടെ ഭാവനയില്‍.. ഇവരുടെ തള്ളുകണ്ടാല് തോന്നും ഉപഗ്രഹം വഴിയേ പോവുന്ന മോദി എറിഞ്ഞിട്ടതാണെന്ന്..

ആ 15 ലക്ഷമെങ്ങാനും
ഒരു നിമിഷം എല്ലാരം കൊതിച്ചു പോയി... ഇനി ആ 15 ലക്ഷമെങ്ങാനും ബാങ്ക് അക്കൗണ്ടില്‍ ഇടാനാണ് അങ്ങേരുടെ തീരുമാനം എങ്കിലോ..

അത്രയും ഭാഗ്യം..
എന്തായാലും ഇത്തവണ സാറ്റ് ലൈറ്റിന് ഇട്ട് പണിതത് നന്നായി... നോട്ട് നിരോധനം പോലെ ജനങ്ങളെ പ്രതികൂലമായി ബാധിച്ചില്ലല്ലോ... അത്രയും ഭാഗ്യം..

ജനങ്ങളുടെ മനസ്സില്‍..
ദൈവമോ... ഇയാളിന് എന്തോന്നായിരിക്കും പ്രഖ്യാപിക്കാന്‍ പോവുന്ന ആകാംക്ഷായായിരുന്നു ജനങ്ങളുടെ മനസ്സില്‍...

പുലി പോലെ വന്നത്
പുലി പോലെ വന്നത് എലിപോലെ പോയി എന്ന് പറയുന്ന അവസ്ഥയായിരുന്നു ഇന്നത്തേത്ത്... എന്തോ വലിയ പ്രഖ്യാപനം ഉണ്ടാവുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു... എന്നാല്‍ അത്ര വലുതൊന്നും സംഭവിച്ചതുമില്ല..

തള്ളി തള്ളി
ഇന്ത്യ ബഹിരാകാശത്ത് വന്‍ശക്തിയായി..
ഇനി ഇങ്ങേര് തള്ളി തള്ളി ബഹിരാകാശത്ത് കേറ്റിയതാണ് എന്നായിരിക്കും...

പേടിച്ചില്ലേ..
വാര്‍ത്താ സമ്മേളനം കഴിഞ്ഞ്...
മോദി- എല്ലാരും പേടിച്ചില്ലേ..
ലെ ജനം.. ചെറുതായിട്ട്..

ഇത്ര തിരക്ക്
ഇതെന്താണ് പതിവില്ലാതെ ബാങ്കിന് മുന്നിലും പെട്രോള്‍ പമ്പിനും മുന്നിലും ഇത്ര തിരക്ക്...
ഓ.. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നുണ്ടല്ലേ..

ഒരോരോ ചിന്തകളേ...
ഇനി ഇങ്ങേര് തിരഞ്ഞെടുപ്പ് നിരോധിക്കാന്‍ വല്ലോം ആയിരിക്കോ വരുന്നത്... ഒരോരോ ചിന്തകളേ...

2000 രൂപാ നോട്ട്...
പ്രധാനമന്ത്രി രാജ്യത്തെ അംഭിസംബോധന ചെയ്യുന്നുവെന്നറിഞ്ഞ 2000 രൂപാ നോട്ട്...
ദൈവമേ... ഇയാളിനി എന്നെ നിരോധിക്കുമോ..

അടിക്കെടോ ഫുള്‍ടാങ്ക്
അടിക്കെടോ ഫുള്‍ടാങ്ക് പെട്രോള്‍ തന്നെ അടിക്ക്... 11-45 ന് പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നുണ്ടെന്ന് പറയുന്നത് കേട്ടില്ലേ...

നിരോധിച്ചില്ല
പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തിട്ടും തന്നെ നിരോധിച്ചില്ലെന്നറിഞ്ഞ 2000 രൂപ നോട്ട്

നന്ദി മോദിജീ
ഒന്നും നിരോധിക്കാതെ മോദിജിയുടെ ലൈവ് അവസാനിച്ചെന്നറിഞ്ഞ ഇന്ത്യക്കാര്‍..
നന്ദി മോദിജീ... ഒരായിരം നന്ദി..

ആര് സമാധാനം പറയും...
ജീ ഇതൊരു പത്രസമ്മേളനത്തിലൂടെ അറിയിക്കാവുന്നതല്ലേയുള്ളു... ലെ മോദിജി-അപ്പോ പത്രക്കാര് എന്തേലും കൊനഷ്ട് ചോദ്യം ചോദിച്ചാല്‍ അതിന് ആര് സമാധാനം പറയും...

ഇതാദ്യം...
ഹാവു... സമാധാനം.. ഒന്നും സംഭവിക്കാതെ മോദിയുടെ ലൈവ് അവസാനിക്കുന്നത് ഇതാദ്യം...
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications