കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി ജി മിണ്ടാതിരുന്നതല്ല പ്രശ്നം ടിവിയുടേത് ആയിരുന്നു മിത്രമേ.. ട്രെന്‍ന്‍റായി പുതിയ ഇമോജി; ട്രോള്‍

Google Oneindia Malayalam News

പ്രധാനമന്ത്രി പദത്തിലേറിയതിന് ശേഷം കഴിഞ്ഞ ദിവസമാണ് നരേന്ദ്ര മോദി ആദ്യമായി ഒരു പത്രസമ്മേളനത്തില്‍ പങ്കെടുത്തത്. ബിജെപി ആസ്ഥാനത്ത് വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാക്ക് ഒപ്പമാണ് മോദി പങ്കെടുത്തത്. വാര്‍ത്താ സമ്മേളനത്തില്‍ മോദി തനിക്ക് പറയാനുള്ള കാര്യങ്ങള്‍ വിശദീകരിച്ച് മിണ്ടാതിരിക്കുകയാണ് ചെയ്തത്.

<strong>സുരേന്ദ്രനും കുമ്മനത്തിനും 40000 ഭൂരിപക്ഷം; തൃശൂരും ജയിക്കും, മൂന്നിടത്ത് രണ്ടാംസ്ഥാനമെന്നും എന്‍ഡിഎ</strong>സുരേന്ദ്രനും കുമ്മനത്തിനും 40000 ഭൂരിപക്ഷം; തൃശൂരും ജയിക്കും, മൂന്നിടത്ത് രണ്ടാംസ്ഥാനമെന്നും എന്‍ഡിഎ

മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കെല്ലാം അമിത് ഷാ ആയിരുന്നു ഉത്തരം നല്‍കിയത്. പ്രജ്ഞാ സിങ് ഠാക്കൂറിന്റെ ഗോഡ്‌സെ പ്രകീര്‍ത്തനത്തെ കുറിച്ച് ഒരു മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ അധ്യക്ഷനാണ് തങ്ങള്‍ക്കെല്ലാമെന്നും താന്‍ അച്ചടക്കത്തോടെ കേട്ടിരിക്കുമെന്നുമായിരുന്നു അമിത് ഷായെ ചൂണ്ടിക്കാണിച്ച് മോദി പറഞ്ഞ്. ആദ്യമായൊരു വാര്‍ത്താ സമ്മേളനം വിളിച്ചിട്ടു പോലും ഒരു ചോദ്യത്തിന് പോലും ഉത്തരം നല്‍കാത്ത മോദിയുടെ നടപടി വലിയ പരിഹാസങ്ങള്‍ക്കും ട്രോളുകള്‍ക്കുമാണ് ഇടയാക്കിയത്. വിഷയത്തില്‍ വിവിധ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ വന്ന ഏതാനും ട്രോളുകള്‍ ഇങ്ങനെ..

വാര്‍ത്താ സമ്മേളനത്തിന് ശേഷം

വാര്‍ത്താ സമ്മേളനത്തിന് ശേഷം

നീണ്ട ഒരുമണിക്കൂര്‍ വാര്‍ത്താ സമ്മേളനത്തിന് ശേഷമുള്ള അമിത് ഷാ.

അമ്മാതിരിപ്പണിയല്ലേ വാര്‍ത്താ സമ്മേളനത്തില്‍ എടുത്തത്.

ദേ അപ്പുറത്ത് ഒരാള്‍ ഇരിക്കുന്ന് കണ്ടില്ലേ.. ഒരു തുള്ളി വിയര്‍പ്പ് പോലും പൊടിയാതെ.

ഉത്തരം പറയാന്‍ പറ്റില്ല

ഉത്തരം പറയാന്‍ പറ്റില്ല

സര്‍.. മോദിയോട് ഒരു പത്രസമ്മേളനം നടത്താന‍് പറയണം..

അമിത്; അതിനെന്താ നടത്താലോ..

മോദി: പത്രസമ്മേളനം നടത്താം.. പക്ഷെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ പറ്റില്ല.

ഇങ്ങേര് ഇതെന്തോന്ന്

ഇങ്ങേര് ഇതെന്തോന്ന്

5 വര്‍ഷത്തിനിടെ ആദ്യമായി മോദിജി പത്രസമ്മേളനം നടത്തുന്നുവെന്ന് അറിഞ്ഞ് കാത്തിരിക്കുന്ന സംഘപുത്രന്‍മാര്‍.. ഇന്ന് മോദിജി തകര്‍ക്കും..

പത്രസമ്മേളനം തുടങ്ങിയ ശേഷം ' പുല്ല് ഞാന്‍ പോണ്..ഇങ്ങേര് ഇതെന്തോന്ന്'

പുറത്തിറങ്ങിയ ശേഷം മോദി

പുറത്തിറങ്ങിയ ശേഷം മോദി

പത്രസമ്മേളനം കഴിഞ്ഞ പുറത്തിറങ്ങിയ ശേഷം മോദി..

മേരേ പ്യാരേ ദേശ് വാസിയോം..

എത്രനേരാമാണ് ഇങ്ങനെ മിണ്ടാതിരിക്കുക.

കുഞ്ഞാവ പത്രസമ്മേളനം കണ്ടിരിക്കും

കുഞ്ഞാവ പത്രസമ്മേളനം കണ്ടിരിക്കും

കുഞ്ഞാവ- ആരേലും എന്‍റെ ബൊമ്മ കണ്ടോ

യെസ്

സോറി നിങ്ങള്‍ അല്ല വേറൊരു ബൊമ്മ

കുഞ്ഞാവ പത്രസമ്മേളനം കണ്ടിരിക്കും.

സുനാമിയിലെ t

സുനാമിയിലെ t

സുനാമിയിലെ t പോലെയായിരുന്നു ഇന്നലത്തെ പത്രസമ്മേളനം. t അവിടെ ഉണ്ടെങ്കിലും അത് സൈലന്‍റാണ്. കാര്യമായ പണിയൊന്നും ഇല്ല.

ടിവിയുടെ പ്രശ്നം

ടിവിയുടെ പ്രശ്നം

പത്രസമ്മേളനത്തില്‍ മോദി പറയുന്നത് കേള്‍ക്കാത്തത് ടിവിയുടെ പ്രശ്നമാണെന്ന് കരുതി ടിവി മാറ്റി വാങ്ങാന്‍ പോവുന്ന ഒരു സംഘ പുത്രന്‍.

വിഗതകുമാരനും ബാലനും..

വിഗതകുമാരനും ബാലനും..

വിഗതകുമാരനും ബാലനും.. പിഎസ്സിക്ക് പഠിക്കുന്നവര്‍ക്ക് ഒരു സഹായം.

കേരളത്തിലെ ആദ്യ നിശ്ശബ്ദ സിനിമ വിഗതകുമാരന്‍, ശബ്ദ സിനിമ ബാലന്‍.

പാവയ്ക്ക് എങ്ങനെയാണ് റേറ്റ്..

പാവയ്ക്ക് എങ്ങനെയാണ് റേറ്റ്..

ഹലോ.. എടോ അമിട്ടെ ഞാനാ മന്‍മോഹനാ..

ആ പറയൂ മന്‍മോഹന്‍ ജീ..

താനാ പത്രസമ്മേളനത്തിന് കൊണ്ടുവന്ന പാവയ്ക്ക് എങ്ങനെയാണ് റേറ്റ്..

ശ്ശെടാ.. ഇല്ലാരും ഇങ്ങനെ തുടങ്ങിയാല്‍ എന്ത് ചെയ്യും

അവന്‍ മോദിജി ആണ്..

അവന്‍ മോദിജി ആണ്..

അതെന്താ ഇയാള് മോദി ജി ആണോ..

അതെ അവന്‍ മോദിജി ആണ്..

കുട്ടി ബധിരനും മുകനും ആണെന്ന്.. മിണ്ടില്ല..

മോദി ജീ

മോദി ജീ

സോഷ്യല്‍ മീഡിയയില്‍ കുമ്മോജിക്ക് ശേഷം തരംഗമായി മറ്റൊരു ഇമോജി കൂടി.. മോദി ജീ.. ഇത് പൊളിക്കും.. മിണ്ടാന്‍ പറ്റില്ലെങ്കില്‍ ഇത് ഇട്ടാല്‍ മതിയല്ലോ..

ഒരാള്‍ക്കുള്ള മൈക്ക് മതി..

ഒരാള്‍ക്കുള്ള മൈക്ക് മതി..

പത്രസമ്മേളനത്തിന് ചെന്ന അമിത് ഷാ..

ഒരാള്‍ക്കുള്ള മൈക്ക് മതി..

ഞാനല്ലേ പറയുന്നുള്ളു.. അങ്ങേര്‍ക്ക് നിര്‍ബന്ധമാണേല്‍ ഒരു മൈക്ക് വെച്ചു കൊടുത്തേക്ക്.. എന്നാലും അങ്ങേര്‍ ഒന്നും പറയില്ല.

മരുന്നൊന്നും വേണ്ട..

മരുന്നൊന്നും വേണ്ട..

ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ വെച്ച് എന്തു പറ്റി.. ഇങ്ങേര് ഒന്നും മിണ്ടുന്നില്ലാലോ, അയ്യോ മിണ്ടാന്‍ വയ്യേ..

കണ്ടോ.. കണ്ടോ..

മരുന്നൊന്നും വേണ്ട.. പെട്ടെന്നൊരും വിദേശയാത്ര നടത്തിയാല്‍ മതിയാവും.

തേഞ്ഞപ്പോള്‍ ആര് തേഞ്ഞു

തേഞ്ഞപ്പോള്‍ ആര് തേഞ്ഞു

പ്രധാനമന്ത്രിയുടെ ആദ്യ പത്രസമ്മേളനത്തില്‍ സംഘപുത്രന്‍മാര്‍ പ്രതീക്ഷിച്ചതും യഥാര്‍ത്ഥത്തില്‍ സംഭവിച്ചതും. തേഞ്ഞപ്പോള്‍ ആര് തേഞ്ഞു.

അവസാന മിനുട്ട്

അവസാന മിനുട്ട്

പരീക്ഷ ഹാളിലെ അവസാന മിനുട്ട്.

ഒരു മണിക്കുര്‍ മുന്നെ പരീക്ഷ എഴുതിയ ഞാനും പഠിപ്പിയും..

പഠിപ്പി-ടീച്ചര്‍ ഒരു അഡീഷണല്‍ ഷീറ്റ്

ബൊമ്മക്ക് എന്താ വില

ബൊമ്മക്ക് എന്താ വില

എസ്ക്യൂ്സ്മി.. ആ മോദിജിയുടെ ബൊമ്മക്ക് എന്താ വില..

സോര്‍ സാര്‍.. അത് ബൊമ്മയല്ല.. ടിവിയില്‍ വാര്‍ത്താസമ്മേളനം ലൈവ് പോവുന്നതാ.

ആദ്യത്തേതും അവസാനത്തേതും

ആദ്യത്തേതും അവസാനത്തേതും

മാമന്‍റെ ആദ്യത്തെ വാര്‍ത്താ സമ്മേളനം ആണോ ഇത്..

അതെ ആദ്യത്തേത് തന്നെ ഒരു പക്ഷെ അവസാനത്തേതും..

മോദി ട്രോള്‍

English summary
social media reaction on modi's press conference
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X