• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇട്ടിമാണിക്ക് കിട്ടാത്ത ഓസ്കാറിനെന്ത് വില; മാമാങ്കവും സായിപ് കണ്ടില്ല; ഓസ്കാറില്‍ ട്രോള്‍ പെരുമഴ

92-ാമത് ഓസ്കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ബഹുഭൂരിപക്ഷത്തിന്‍റേയും പ്രതീക്ഷ പോലെ തന്നെ ജോക്കറിലെ അഭിനയത്തിന് വോക്കിന്‍ ഫീനിസ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മികച്ച ചിത്രം, മികച്ച തിരക്കഥ, വിദേശഭാഷാ ചിത്രം, മികച്ച സംവിധായകൻ എന്നിങ്ങനെ നാലു പ്രധാന പുരസ്ക്കാരങ്ങളാണ് ദക്ഷിണ കൊറിയന്‍ ചിത്രമായ പാരാസൈറ്റ് നേടിയത്. റെനെ സെൽവെറിനാണ് ആണ് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചത്.

മറ്റേതൊരു വിഷയം എന്നത് പോലെ ഓസ്കാര്‍ പുരസ്കാര പ്രഖ്യാപനവും മലയാളികളായ ട്രോളന്‍മാര്‍ ആഘോഷമായി തന്നെ കൊണ്ടാട്ടി. ഏഷ്യാനെറ്റിന്‍റെ പുരസ്കാരത്തേയും ഇട്ടിമാണിയേയും മാമാങ്കത്തേയുമൊക്കെ കൂട്ടുപിടിച്ചായിരുന്നു ഇന്ന് വിവിധ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ വന്ന 'ഓസ്കാര്‍ ട്രോളുകള്‍'.. ഏതാനും ട്രോളുകളെ നമുക്ക് ഇവിടെ പരിചയപ്പെടാം..

ഇത് ചെറുത്

ഇത് ചെറുത്

വോക്കിന്‍ ഫീനിക്സിന് മികച്ച നടനുള്ള പുരസ്കാരം കിട്ടിയതൊക്കെ നല്ലകാര്യം. അമ്മാതിരി അഭിനയം ആയിരുന്നല്ലോ അദ്ദേഹം ജോക്കര്‍ എന്ന ചിത്രത്തില്‍ കാഴ്ച്ച വെച്ചത്.. പക്ഷെ ഇതൊക്കെ എന്ത് അവാര്‍ഡാണ്... ഇവിടുത്തെ ഏഷ്യാനെറ്റ് അവര്‍ഡ് അല്ലേ ഇതിലും വലുതെന്ന് ലെ നടന്‍

ലാലേട്ടാ... പോയല്ലോ

ലാലേട്ടാ... പോയല്ലോ

ലാലേട്ടാ... ഓസ്കാര്‍ ആവാര്‍ഡ് ആ സായിപ്പ് ഫീനിക്സ് അടിച്ചോണ്ടു പോയല്ലേ...

സാരമില്ലേടോ.. അത് വെറും ഒരു ഓസ്കാര്‍... എന്‍റെ കയ്യില്‍ ഏഷ്യാനെറ്റിന്‍റെ എത്ര അവാര്‍ഡുകള്‍ ഇരിക്കുന്നു. അത് വല്ലതും അവന് കിട്ടിയിട്ടുണ്ടോ.. ഉണ്ടോന്ന്..

എന്തോന്ന് ഇത്

എന്തോന്ന് ഇത്

അതെ.. ഇത് എന്തോന്ന് അവാര്‍ഡ‍ാണ് പ്രഖ്യാപനമാണ്.. പിഷാരടിയുടെ കോമഡിയില്ല.. ആശാശരത്തിന്‍റെ ഡാന്‍സും ഇല്ല... മിനിമം ഒരു റിമി ടോമിയെങ്കിലും വേണ്ടേ...

എക്സ്പീരിയന്‍ പ്രധാനം ബിഗിലേ...

എക്സ്പീരിയന്‍ പ്രധാനം ബിഗിലേ...

വാങ്ങി മുന്‍പരിചയം ഇല്ലാത്തവര്‍ക്ക് അവാര്‍ഡ് കൊടുത്ത് അതിന്‍റെ വില കളയാതിരിക്കാന്‍ ഇനിയെങ്കിലും ഓസ്കാര്‍ കമ്മറ്റി ശ്രദ്ധിക്കേണ്ടതാണ്.. എക്സ്പീരിയന്‍ പ്രധാനം ബിഗിലേ...

ഗിരിയണ്ണന്‍റെ കണ്ണീര്‍

ഗിരിയണ്ണന്‍റെ കണ്ണീര്‍

അതേ... ഗിരിയണ്ണന്‍റെ പ്രശ്നം ചോദിക്കാനും പറയാനും ഇവിടെ ആരുമില്ലേ.. ഷോര്‍ട് ഫിലിം ആയാലും.. നല്ല ജോക്കര്‍ ആയിട്ടല്ലേ അഭിനയിച്ചത്... എന്‍റെ ഗിരിയണ്ണോ...യ്..

ജോക്കറിലെ ജോക്കര്‍മാര്‍

ജോക്കറിലെ ജോക്കര്‍മാര്‍

ഡോയ്... ദിലീപേ.. ജോക്കറിലെ അഭിനയത്തിന് മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചു..

ആണോ.. വര്‍ഷം കുറേ കഴിഞ്ഞെങ്കിലും എന്‍റെ അഭിനയത്തെ അവര്‍ അംഗീകരിച്ചല്ലോ അത് മതി

തന്‍റെ ജോക്കറിന് അല്ലടോ.. അത് വോക്കിന്‍ ഫീനിക്സിന്‍റെ ജോക്കറിനാണ്..

ഓസിന് കിട്ടില്ല

ഓസിന് കിട്ടില്ല

അത് ശരിയാണ്.. മറ്റ് പല അവാര്‍ഡ് പോലെ ഓസിന് കിട്ടുന്ന സാധനമല്ല ഈ ഓസ്കാര്‍.. വാങ്ങുന്നവനും കൊടുക്കുന്നവനും നാണമില്ലാത്ത് കുറേ അവാര്‍ഡ് ഇട്ട് ഇവിടെ...എല്ലാം കൂടി എടുത്ത് കിണറ്റിലിടണം

ശോഭ ചിരിക്കുന്നില്ലേ..

ശോഭ ചിരിക്കുന്നില്ലേ..

ശോഭേ.. ഞാനൊരു കോമഡി പറയട്ടെ...

അവതാരകന്‍ വാക്വിനോട്: ഇത്തവണത്തെ മികച്ച നടനുള്ള അവാര്‍ഡ് നിങ്ങള്‍ക്കാണ്

അപ്പോള്‍ വാക്വിന്‍; അയ്യോ ഇട്ടിമാണിയിലേ ലാലേട്ടനല്ലേ..

ചിരിക്ക്... ചിരിക്ക്... എല്ലാരും ചിരിക്ക്.. ശോഭ ചിരിക്കുന്നില്ലേ..

നിങ്ങള്‍ പറയണം

നിങ്ങള്‍ പറയണം

കാര്യം ശരിയൊക്കെ തന്നെയാണ് ലാലേട്ടാ.. ലോകത്തെ മികച്ച നടന്‍മാരില്‍ ഒരാള്‍ തന്നെയാണ് നിങ്ങള്‍.. മലയാളത്തിന്‍റെ അഭിമനവും ആണ്.. പക്ഷെ ഇനി അവാര്‍ഡ് തന്ന് തന്നെ അപമാനിക്കരുതെന്ന് നിങ്ങള്‍ ആ ഏഷ്യാനെറ്റുകാരോട് പറയണം.

രാഷ്ട്രീയവും

രാഷ്ട്രീയവും

അതിനിടയില്‍ അല്‍പം രാഷ്ട്രീയവും...

ഈ കമ്മികളുടെ ഒരു കാര്യം.. ഓസ്കാര്‍ വേദിയില്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലെ വരികളോ..

ലെ സംഘി- അതിനെന്താ.. ഈ ഓസ്കാര്‍ എന്ന് പറയുന്നത് തെക്കേടത്തമ്മ അവാര്‍ഡിനേക്കാളും വലുതൊന്നും അല്ലാലോ...

സമാന്തര അവാര്‍ഡ്

സമാന്തര അവാര്‍ഡ്

അതിനിടെ മറ്റൊരു അവര്‍ഡ് പ്രഖ്യാപനം..

മികച്ച സിസിടിവി ടെക്നോളജിയേടത്തമ്മ അവാര്‍ഡ്

മികച്ച ശബ്ദമലിനീകരണ നിയന്ത്രേടത്തമ്മ അവാര്‍ഡ്

മികച്ച പറക്കേലടത്തമ്മ അവാര്‍ഡ്...

പോയവഴിയില്‍ കേട്ടത്.. മാമാങ്കം സായിപ്പന്‍മാര്‍ കണ്ടിരുന്നെങ്കില്‍ എന്തെങ്കിലും ഒക്കെ കൊടുത്തേനെ.. മിനിമം മമ്മൂട്ടിയുടെ ഡാന്‍സിനെങ്കിലും..

ഞാനെന്തിന് സന്തോഷിക്കണം...

ഞാനെന്തിന് സന്തോഷിക്കണം...

അതേ ഞാനെന്തിന് സന്തോഷിക്കണം...

ഈ ഓസ്കാര്‍ എത്രയാള്‍ക്ക് കിട്ടിയിരിക്കുന്നു...

പക്ഷെ തെക്കേടത്തമ്മ അവാര്‍ഡ് കിട്ടിയ എത്രയാള്‍ ഈ ലോകത്തുണ്ട്. അത് എനിക്കും കിട്ടട്ടേ അപ്പോള്‍ സന്തോഷിക്കാം.

നമ്മള്‍ അംഗീകരിക്കൂലാ...

നമ്മള്‍ അംഗീകരിക്കൂലാ...

എന്തൊക്കെ വലിയ അവാര്‍ഡ് കിട്ടിയാലും... ഏഷ്യാനെറ്റിന്‍റെ അവാര്‍ഡ് കിട്ടാതെ നമ്മള്‍ അംഗീകരിക്കൂലാന്ന് പറഞ്ഞാല്‍ അംഗീകരിക്കൂല..

ഇട്ടിമാണിക്ക്

ഇട്ടിമാണിക്ക്

ഈ അവാര്‍ഡുകള്‍ ഞാന്‍ ഇട്ടിമാണിയിലെ ലാലേട്ടന് സമര്‍പ്പിക്കുയാണ് സുഹൃത്തുക്കളെ...

ആര്‍ക്കാ സെക്കന്‍ഡ്

ആര്‍ക്കാ സെക്കന്‍ഡ്

ഓസ്കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു..

ആ സമയം ഇവിടൊരാള്‍-- ആര്‍ക്കാ സെക്കന്‍ഡ്

പ്രതിഷേധം

പ്രതിഷേധം

ഓസ്കാര്‍ വേദിയില്‍ ഫീനിക്സ് അണ്ണന്‍റെ പ്രതിഷേധം..

ഇട്ടിമാണിയെ തഴഞ്ഞ ഓസ്കാര്‍ അധികൃതര്‍ മാപ്പ് പറയുക.. ഇട്ടിമാണീ കീ.. ജയ്.. ഇട്ടിമാണീ കീ ജയ്..

ഒരു ബില്ല് വന്നെന്ന് കരുതി പെണ്ണ് റോഡില്‍ ഇറങ്ങരുത്; പോത്തു പോലത്തെ പെണ്ണ്, ആരാണ് അവളൊക്കെ: മുത്തേടം

ജെഡിഎസിന് മനം മാറ്റം; ബിജെപിയെ നേരിടാന്‍ പ്രാദേശിക പാര്‍ട്ടികള്‍ കോണ്‍ഗ്രസുമായി ചേരണമെന്ന് ദേവഗൗഡ

English summary
social media reaction on oscar awards 2020 declaration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X