കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീധരന്‍പിള്ള വാദിച്ച കേസിലെ പ്രതികള്‍ക്ക് ട്രിപ്പിള്‍ ജീവപര്യന്തം; പൊങ്കാലയുമായി ട്രോളന്‍മാര്‍

Google Oneindia Malayalam News

തൃശൂർ തിരുനെല്ലൂകരിൽ സിപിഎം പ്രവർത്തകൻ ഷിഹാബുദ്ദീൻ കൊല്ലപ്പെട്ട കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ആർഎസ്എസ് പ്രവർത്തകരായ ഏഴ് പ്രതികൾക്ക് ട്രിപ്പിൾ ജീവപര്യന്തം കഠിനതടവും 40,000 രൂപവീതം പിഴയും കോടതി ശിക്ഷ വിധിച്ചത് കഴിഞ്ഞ ദിവസമായിരുന്നു.

ബിജെപി സംസ്ഥാന പ്രസിഡന്റ് കൂടിയായ അഡ്വ പി എസ് ശ്രീധരൻപിള്ളയാണ് പ്രതികൾക്കുവേണ്ടി ഹാജരായിരുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഹാജരായ കേസിലെ പ്രതികള്‍ക്ക് ട്രിപ്പിള്‍ ജീവപര്യന്തം കിട്ടിയതോടെ വിഷയം സോഷ്യല്‍ മീഡിയയും ട്രോളന്‍മാരും ഏറ്റെടുത്തിരിക്കുകയാണ്. സംഭവത്തില്‍ വിവിധ ട്രോള്‍ ഗ്രൂപ്പുകളില്‍ വന്ന ഏതാനും ട്രോളുകളും ഇങ്ങനെ..

ശിക്ഷ കിട്ടിയ പ്രതികള്‍

ശിക്ഷ കിട്ടിയ പ്രതികള്‍

ആര്‍എസ്എസ് പ്രവര്‍ത്തകരായ നവീൻ (26), പ്രമോദ് (34), രാഹുൽ (28), വൈശാഖ് (32), സുബിൻ എന്ന കണ്ണൻ(31), ബിജു(38), വിജയ്ശങ്കർ(23) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.

നാലുപേരെ

നാലുപേരെ

കേസിലെപ്രധാനപ്രതികൾക്ക് സാമ്പത്തിക സഹായവും താമസ സൗകര്യവും നൽകിയെന്നും മറ്റും ആരോപിച്ച് പ്രതികളാക്കിയ നാലുപേരെ കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടിരുന്നു.

2015 മാർച്ച്

2015 മാർച്ച്

2015 മാർച്ച് ഒന്നാം തീയ്യതി രാത്രി ഏഴു മണിക്കാണ് ഷിഹാബുദ്ധീനെതിരെ ആക്രമണം നടന്നത്. പെയിന്റിങ് ജോലി കഴിഞ്ഞ് കുട്ടികൾക്കുള്ള ഭക്ഷണംവാങ്ങി സുഹൃത്തായ ബൈജുവിനൊപ്പം ബൈക്കിൽ വീട്ടിലേക്ക് വരുന്നതിനിടെ പെരിങ്ങാട് എന്ന സ്ഥലത്തു വച്ചായിരുന്നു ആക്രമണം.

രാഷ്ട്രീയമായ വിരോധം

രാഷ്ട്രീയമായ വിരോധം

സിപിഎം പ്രവർത്തകനായ ഷിഹാബിനെ രാഷ്ട്രീയമായ വിരോധത്താൽ ബിജെപി, ആർഎസ്എസ് പ്രവർത്തകരായിരുന്ന പ്രതികൾ കൊലപ്പെടുത്താൻ ശ്രമിച്ചു എന്നായിരുന്നു പ്രോസിക്യൂഷൻ വാദം.

തെളിവുകള്‍

തെളിവുകള്‍

കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 65 വിസ്തരിക്കുകയും 155 രേഖകളും 45 തൊണ്ടി മുതലുകളും ഹാജരാക്കുകയും ചെയ്തു. 2006 ൽ ഷിഹാബിന്റെ സഹോദരനും സിപിഎം പ്രവർത്തകനുമായിരുന്ന മുജീബ് റഹ്മാനെയും അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയിരുന്നു.

ശ്രീധരന്‍ പിള്ള

ശ്രീധരന്‍ പിള്ള

കേസില്‍ പ്രതികള്‍ക്ക് വേണ്ടി പ്രമുഖ ക്രിമിനല്‍ അഭിഭാഷകനും ബിജെപി നേതാവുമായി ശ്രീധരന്‍ പിള്ള പ്രതികള്‍ക്ക് വേണ്ടി ഹാജരായെങ്കിലും കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല.

എങ്ങനെ സഹിക്കാനാണ്.

എങ്ങനെ സഹിക്കാനാണ്.

ഒന്നും രണ്ടുമല്ല ട്രിപ്പിള്‍ ജീവപര്യന്തമല്ലേ.. കിട്ടിയത്... എങ്ങനെ സഹിക്കാനാണ്..

ഒരു നരസിഹം മിക്സ്

ഒരു നരസിഹം മിക്സ്

ഒരു നരസിഹം മിക്സ്.. ഇന്ദു ചൂഡന്‍റെ അച്ഛന്‍ മേനാന്‍ സാറിനെ രക്ഷിക്കാന്‍ കോടതിയില്‍ എത്തിയ ശ്രീധരന്‍പിള്ളയെ കണ്ട മണപ്പള്ളി പവിത്രന്‍..

സന്തോഷമുണ്ട് സാറേ

സന്തോഷമുണ്ട് സാറേ

ട്രിപ്പിള്‍ ജീവപര്യന്തം കിട്ടി സംഘപുത്രന്‍.. ഒരു കാര്യത്തില്‍ എനിക്ക് സന്തോഷമുണ്ട് സാറേ.... മൂന്നെണ്ണമായാലും ജീവപര്യന്തമല്ലേ... കൊലക്കയര്‍ കിട്ടാതെ രക്ഷപ്പെട്ടില്ലേ..

പ്രമുഖ വക്കീല്‍..

പ്രമുഖ വക്കീല്‍..

സ്വന്തം കക്ഷികള്‍ ട്രിപ്പിള്‍ ജീവപര്യന്തം ശിക്ഷ കിട്ടി എന്നറിഞ്ഞ കേസ് വാദിച്ച പ്രമുഖ വക്കീല്‍..

ആശ്വസിക്ക് മിത്രങ്ങളെ..

ആശ്വസിക്ക് മിത്രങ്ങളെ..

ഇതിലെന്തോ വലുത് വരാനിരുന്നതാ.. ഇങ്ങനെ അങ്ങ് പോയീന്ന് കരുതി ആശ്വസിക്ക് മിത്രങ്ങളെ..

വാര്‍ത്ത കാണുന്ന ശ്രീധരന്‍പിള്ള..

വാര്‍ത്ത കാണുന്ന ശ്രീധരന്‍പിള്ള..

ബിജെപി പ്രവര്‍ത്തകര്‍ക്ക് ട്രിപ്പിള്‍ ജീവപര്യന്തം ശിക്ഷ കിട്ടി എന്ന വാര്‍ത്ത കാണുന്ന ശ്രീധരന്‍പിള്ള..

ശ്രീധരന്‍ പിള്ള വിരാടിയാര്‍..

ശ്രീധരന്‍ പിള്ള വിരാടിയാര്‍..

താന്‍ വാദിച്ച കേസിലെ കുറ്റവാളികള്‍ക്ക് ട്രിപ്പിള്‍ ജീവപര്യന്തം നേടിക്കൊടുത്ത അഡ്വ: ശ്രീധരന്‍ പിള്ള വിരാടിയാര്‍..

പ്രോസിക്യൂഷന് വേണ്ടിയല്ലടാ...

പ്രോസിക്യൂഷന് വേണ്ടിയല്ലടാ...

പ്രോസിക്യൂഷന് വേണ്ടിയല്ലടാ... പ്രതികള്‍ക്ക് വേണ്ടിയാണ് ഞാന്‍ വാദിച്ചത്.

കേസ് ജയിച്ചിട്ടുണ്ടോ..

കേസ് ജയിച്ചിട്ടുണ്ടോ..

സാര്‍ ഇതുവരെ ഏതെങ്കിലും കേസ് ജയിച്ചിട്ടുണ്ടോ..

ഉണ്ടെടാ ഉണ്ട്... വേറെ വക്കീലിനെ വെച്ച് വാദിച്ച് ജയിച്ചു...

ഒരു കേസ് തോറ്റെങ്കിലും നല്ല ക്രിമിനല്‍ വക്കീലാണ് ശ്രീധരന്‍പിള്ളയെന്ന കാര്യം വിസ്മരിച്ചു കൂടാ..

ദി റിയല്‍ സൈക്കോ..

ദി റിയല്‍ സൈക്കോ..

സ്വന്തം അണികള്‍ക്കും പണി കൊടുത്ത്, അവരുടെ സങ്കടം മാറി നിന്ന് ആസ്വദിക്കുന്ന ദി റിയല്‍ സൈക്കോ..

യെസ് അയാം ട്രാപ്പ്ഡ്..

യെസ് അയാം ട്രാപ്പ്ഡ്..

ശബരിമല കേസില്‍ തനിക്കുവേണ്ടി വാദിക്കുന്നത് പിള്ളേച്ചനാണെന്നറിഞ്ഞ സുമേഷ് നാമജപം... യെസ് അയാം ട്രാപ്പ്ഡ്..

മുജ്ജന്മ സുകൃതം

മുജ്ജന്മ സുകൃതം

അതു ശരിയാണ്... പ്രതികള്‍ക്ക് വധശിക്ഷ കിട്ടാതിരുന്നത് ആരുടെയൊക്കെയോ മുജ്ജന്മ സുകൃതം

വിധി വന്നതിന് ശേഷം

വിധി വന്നതിന് ശേഷം

വിധി വന്നതിന് ശേഷം കേസ് വാദിച്ച ശ്രീധരന്‍ പിള്ളയെ തേടിയിറങ്ങിയ പ്രതികള്‍.. ഫീസ് കൊടുക്കാനാവും.. അല്ലാതെ വേറെന്തിനാണ്..

<strong>അന്നും ഇന്നും ഞാന്‍ കോണ്‍ഗ്രസുകാരനാണ്; രാഷ്ട്രീയ നിലപാടിനനുസിരിച്ചാണ് വോട്ടുചെയ്യുന്നത്: ധര്‍മ്മജന്‍</strong>അന്നും ഇന്നും ഞാന്‍ കോണ്‍ഗ്രസുകാരനാണ്; രാഷ്ട്രീയ നിലപാടിനനുസിരിച്ചാണ് വോട്ടുചെയ്യുന്നത്: ധര്‍മ്മജന്‍

English summary
social media reaction on shiahabuddin case judgment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X