15 ലക്ഷത്തിന്റെ കണക്ക് മോദിയോട് നേരിട്ട് ചോദിക്കാനാണോ വടക്കന്‍ ബിജെപിയില്‍ പോയത്; ട്രോള്‍ പൂരം
തിരഞ്ഞെടുപ്പ് അടുത്തതോടെ രാഷ്ട്രീയ നേതാക്കളുടെ കൂടുവിട്ട് കൂടുമാറ്റം സജീവമായിരിക്കുകയാണ്. ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് നേതാക്കള്‍ എത്തുന്നുണ്ടെങ്കിലും പതിവുപോലെ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്കുള്ള നേതാക്കളുടെ ഒഴുക്കാണ് ഈ തിരഞ്ഞെടുപ്പ് കാലത്തും ശക്തമായിരിക്കുന്നത്.
ഗുജറാത്തിലെ 5 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് കൂടുമാറിയതിന് പിന്നാലെയാണ് പാര്‍ട്ടി വക്താവും മലയാളിയുമായ ടോം വടക്കന്‍ കഴിഞ്ഞ ദിവസം ബിജെപി അംഗത്വം സ്വീകരിച്ചത്. ടോം വടക്കന്റെ ബിജെപിയിലേക്കുള്ള പോക്ക് രാഷ്ട്രീയ എതിരാളികള്‍ക്ക് പുറമെ ആഘോഷമാക്കിയ മറ്റൊരു കൂട്ടര് ട്രോളന്മാരാണ്.. കഴിഞ്ഞ ദിവസം വിവിധ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ വന്ന ഏതാനും ട്രോളുകളും ഇങ്ങനെ..

യാതൊരു മുന്നറിയിപ്പും നല്‍കാതെ
രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരിപ്പിച്ചു കൊണ്ടായിരുന്നു യാതൊരു മുന്നറിയിപ്പും നല്‍കാതെ ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നത്. ഇവിടെ സ്ഥാനാര്‍ത്ഥി ലിസ്റ്റ് ഇതുവരെ പൂര്‍ത്തിയായിട്ടില്ല.. അതിനടക്ക് ഒരു വാക്കുപോലും പറയാതെ വടക്കന്‍ ഈ പണി കാണിച്ചല്ലോ..

തൃശൂര്‍ സീറ്റിനായി
തൃശൂര്‍ സീറ്റിനായി ടോം വടക്കന്‍ ഏറെനാളായി പാര്‍ട്ടിയില്‍ ശക്തമായ നീക്കങ്ങള്‍ നടത്തിയിരുന്നു.. എന്നാല്‍ പാര്‍ട്ടി അദ്ദേഹത്തെ പരിഗണിച്ചില്ല.. ഇതോടെയാണ് അദ്ദേഹം പാര്‍ട്ടി മാറിയതെന്നാണ് ജനസംസാരം..

ഇനിയും ആളുകള്‍ വരാനുണ്ടാവും..
തൃശൂരില്‍ ബിജെപി ടോം വടക്കനെ സ്ഥാനാര്‍ത്ഥിയാക്കിയേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.. മറ്റു മണ്ഡലങ്ങളിലേയും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പതിയെ മതി.. ഇനിയും ആളുകള്‍ വരാനുണ്ടാവും..

അതാരാണ്
ടോം വടക്കന്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്ന്നതറിഞ്ഞ അതാരാണ് എന്ന് ഗൂഗിളില്‍ തപ്പിനോക്കുന്ന കോണ്‍ഗ്രസ് പ്രവര്ത്തകന്

ആരെയാണ് വിശ്വസിക്കുക
നെഹ്രുകുടുംബവുമായി ഏറെ അടുപ്പമുള്ള നേതാവായിരുന്നു ടോം വടക്കന്‍ ഈ പണി കാണിച്ചെങ്കില്‍ രാഹുല്‍ ഗാന്ധി പിന്നെ ആരെയാണ് വിശ്വസിക്കുക.

ഒരു കാക്കി ട്രൗസര്‍
മിത്രമേ ഒരു കാക്കി ട്രൗസര്‍.. ശെരിക്കും.. ഇത് സീറ്റ് നിഷേധിച്ചതിലുള്ള ടോം വടക്കന്റ പ്രതികാരം..

വാക്ക് കൊടുത്തു പോയി
വാക്ക് കൊടുത്തു പോയില്ലെടാ മക്കളെ എനിക്ക് പോവാതിരിക്കാന്‍ പറ്റില്ല... എന്നെ വീടു.. ഞാന്‍ പോയി തൃശൂരില്‍ മത്സരിക്കട്ടെ.. ഇനി നമുക്ക് ഗോദയില്‍ കാണാം..

എന്‍ ഉയിര് അണ്ണന്ക്ക്
ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ സത്യപ്രതിജ്ഞ ചെയ്യുന്ന വടക്കന്‍ സാര്‍.. എന്‍ ഉയിര് അണ്ണന്ക്ക്.. എന്‍ ഉടന്‍ അണ്ണന്ക്ക്.. നാന് ബീഫ് സാപ്പിടമാട്ടെ.. കൊതി വിടമാട്ടെ..

എല്ലാരും പോവുകയാണ്
എല്ലാരും പോവുകയാണ്.. ഒടുവില്‍ നീയെങ്കിലും പാര്‍ട്ടിയില്‍ ബാക്കിയുണ്ടാക്കണേടാ രാഹുലേ...

നിങ്ങളിവിടെ സീറ്റിനായി തല്ലും കൂടിയിരുന്നോ
എടാ മണ്ടന്മാരെ നിങ്ങളിവിടെ സീറ്റിനായി തല്ലും കൂടിയിരുന്നോ.. ഞാന്‍ ബിജെപിയോടൊപ്പം പോവുകയാണ്.. ഒപ്പം തൃശൂരില്‍ സീറ്റും കിട്ടി..

വാര്‍ത്തകേട്ട സുരേന്ദ്രന്
ടോം വടക്കന്‍ തൃശൂര്‍ സീറ്റ് നല്‍കുമെന്ന വാര്‍ത്തകേട്ട സുരേന്ദ്രന് ' ഇനി സീറ്റ് കിട്ടാന്‍ ക്രിസ്ത്യാനിയായി മതം മാറി കോണ്‍ഗ്രസില്‍ ചേര്‍ന്ന് കാലുവാരി ബിജെപിയില്‍ ചേരേണ്ടി വരുമോ'

സങ്കി 'ടോം'.
സങ്കിയായി മാറിയ 'ടോം'.. സോഷ്യല്‍ മീഡിയയില്‍ ഇന്നലെ ഏറ്റവും കൂടുതല്‍ പ്രചരിച്ച ട്രോളുകളില്‍ ഒന്ന്..

പ്രേമചന്ദ്രനിട്ടും താങ്ങി
അതിനിടിയില്‍ എന്‍കെ പ്രേമചന്ദ്രനിട്ടും താങ്ങി ട്രോളന്മാര്..
മത്സരിക്കാന്‍ സീറ്റ് കിട്ടില്ലെന്ന് ഉറപ്പായപ്പോള്‍ ഒറ്റദിവസം കൊണ്ട് കോണ്‍ഗ്രസിന് ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്ന ടോം വടക്കന്റെ നടപടി അങ്ങേയറ്റം അവസരവാദപരം.. പറയുന്നത് ആരാണെന്ന് നോക്കണേ..

മണിയാശാന്
സ്ഥിരം ട്രോളന്മാരെ കടത്തിവെട്ടുന്ന ട്രോളുമായി ഇന്നലെ നിറഞ്ഞ് നിന്ന് മന്ത്രി എംഎം മണിയായിരുന്നു.. അവസാനം പോകുന്നവര്‍ പാര്‍ട്ടി ഓഫീസ് പൂട്ടുപോവുമ്പോള് ഫാനും ലൈറ്റും ഓഫ് ചെയ്യണേ.. വൈദ്യൂതി അമൂല്യമാണ്.. അത് പാഴാക്കരുത്..

ഉള്ളില്‍ സങ്കടമുണ്ടെങ്കിലും
ഇതിനിടയില്‍ ടോം വടക്കന്‍ പോയത് കോണ്‍ഗ്രസിനെ ഒരു തരത്തിലും ബാധിക്കില്ലെന്നാണ് പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കുന്നത്. ഉള്ളില്‍ സങ്കടമുണ്ടെങ്കിലും അങ്ങനെയല്ലേ പറയാന്‍ പറ്റൂ..

എന്തോരം ഗ്രൂപ്പാണെന്നേ
കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടിയില്‍ എത്തിയതിന് ശേഷമുള്ള ബിജെപി.. എന്തോരം ഗ്രൂപ്പാണെന്നേ.. മനോഹരമായിരിക്കുന്നു..

എങ്ങോട്ടും പോയി കളയരുതേ
ഹലോ കോണ്‍ഗ്രസ് ഒഫിസല്ലേ.. ചെന്നിത്തലയുണ്ടോ അവിടെ..
അതേ ചെന്നിത്തലയാണ്.. കാര്യം എന്താ
ഏയ് ഒന്നൂല്യ അവിടെണ്ടായാല് മതി.. എങ്ങോട്ടും പോയി കളയരുതേ.

ചര്‍ച്ചയില്‍
ചര്‍ച്ചയില്‍ ഒന്നല്ല രണ്ടോ മൂന്നോ കോണ്‍ഗ്രസ് നേതാക്കളെ ഉള്‍പ്പെടുത്തേണ്ടി വരും.. ചര്‍ച്ചക്കിടയില്‍ ഒന്നോ രണ്ടോ ആള് ബിജെപിയിലേക്ക് പോയാല്‍ ചോദ്യം ചോദിക്കാന്‍ സ്പെയര്‍ വേണമല്ലോ..

വടക്കനെ ശാഖയില്‍ കണ്ട് വിവി രാജേഷ്
ടോം വടക്കനെ ശാഖയില്‍ കണ്ട് വിവി രാജേഷ്.. പണ്ട് റിപ്പോര്‍ട്ടര്‍ ചാനലില്‍ ആ നികേഷുമായി ചേര്‍ന്ന് എന്തൊക്കെ ബഹളമായിരുന്നു വടക്കാ താ

ട്രോളന് മണിയാശാന്
തുടര്‍ച്ചയായി ട്രോളിട്ടിണ്ടും ഒരിക്കല്‍ പോലും ആയിരം ലൈക്ക് തികച്ച് കണ്ടിട്ടില്ലാത്ത ട്രോളന് മണിയാശാന്റെ പോസ്റ്റ് കണ്ടപ്പോള്‍..

ആ കാരണം പിടികിട്ടി
ഇനിയിപ്പോള്‍ ആ 15 ലക്ഷത്തിന്റെ കാര്യം മോഡിയോട് നേരിട്ട് ചോദിക്കാനെങ്ങാനും ആയിരിക്കുമോ ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നത്.

റിസോര്ട്ടിനൊരു പൂട്ടേയ്..
യൂഡിഎഫിനൊരു വോട്ട്.. റിസോര്ട്ടിനൊരു പൂട്ടേയ്.. ജയിച്ചു വരുന്ന എംഎല്‍എമാരേയും എംപിമാരെയും ബിജെപി കൊത്തിക്കൊണ്ടുപോവാതെ നോക്കണ്ടേ..

ടോം വടക്കന്‍ മാത്രല്ല..
ടോം വടക്കന്‍ മാത്രല്ല.. എത്രയോ കോണ്‍ഗ്രസ് നേതാക്കന്മാര് ഇന്നല്ലെങ്കില്‍ നാളെ ബിജെപിയില്‍ ചേരാനുള്ള ഒരുക്കത്തിലാണ്..

ഏതാ ഈ വടക്കന്‍
അതൊക്കെ പോട്ടേ.. ഏതാ ഈ വടക്കന്‍... അങ്ങനെയൊരാളെ ഇവിടെയൊന്നും കേട്ടിട്ടില്ലല്ലോ..

വിക്കറ്റ് എത്രയായി..
അല്ല ബല്റാമാ.. ഇപ്പം മൊത്തം വിക്കറ്റ് എത്രയായി.. ടീം ഓള് ഔട്ട് ആവാറായോ..

ചായകാച്ചല്‍
അതിനിടിയല്‍ ഒരു ചായകാച്ചല്‍... ഇങ്ങേരെ ഞാന്‍ എവിടെയോ..

വോട്ട് പിടുത്തം
ചേട്ടാ ബിജെപിക്ക് വോട്ട് ചെയ്യണം കേട്ടോ...
നീയല്ലടാ ഉവേ.. ഇന്നലെ കോണ്‍ഗ്രസിന് വോട്ട് ചോദിച്ച് വന്നത്..
അത്! നേതാക്കന്മാര്ക്ക് മാത്രമല്ലാലോ അണികള്‍ക്കും പാര്‍ട്ടി മാറാമല്ലോ..

തെരെഞ്ഞെടുപ്പ് കഴിയുന്ന വരെയെങ്കിലും
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കിയ ശേഷം ലെ ചെന്നിത്തല.. തെരെഞ്ഞെടുപ്പ് കഴിയുന്ന വരെയെങ്കിലും കൂടെ കാണുവോടെ..
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications