കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുരളീധരന്‍റെ സ്ഥാനാര്‍ത്ഥിത്വം; വൈകിയാലെന്താ ഞെട്ടിച്ചില്ലേ; ആവേശത്തിലായി വടകരയിലെ യുഡിഎഫ്

Google Oneindia Malayalam News

Recommended Video

cmsvideo
വൈകിയെങ്കിലും വടകരയില്‍ കോണ്‍ഗ്രസ് ഞെട്ടിച്ചു | News Of The Day | Oneindia Malayalam

വടകര: സിറ്റിങ് സീറ്റായ മത്സരിക്കാനില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കിയതോടെയാണ് വടകരയില്‍ കോണ്‍ഗ്രസിന് പുതിയ സ്ഥാനാര്‍ത്ഥിയെ തേടേണ്ടി വന്നത്. പല പേരുകളും ഇടം പിടിച്ച ചര്‍ച്ചയില്‍ ഉണ്ണിത്താന്‍റെ പേരിനായിരുന്നു ആദ്യം മുന്‍തൂക്കം. എന്നാല്‍ ഉണ്ണിത്താനെ കാസര്‍കോഡ് മത്സരിക്കാനായിരുന്നു കോണ്‍ഗ്രസ് നിയോഗിച്ചത്.

<strong>ജയരാജനെ പിടിച്ചു കെട്ടാന്‍ മുരളീധരന്‍: എതിരാളിയെക്കുറിച്ച് ആദ്യ പ്രതികരണവുമായി ജയരാജന്‍</strong>ജയരാജനെ പിടിച്ചു കെട്ടാന്‍ മുരളീധരന്‍: എതിരാളിയെക്കുറിച്ച് ആദ്യ പ്രതികരണവുമായി ജയരാജന്‍

ഇതോടെ വീണ്ടും വടകരയിലെ സ്ഥാനാര്‍ത്ഥിക്കായി തിരച്ചില്‍ ആരംഭിച്ചു. അപ്രസക്തമായ പല പേരുകളും ഉയര്‍ന്നു വന്നതോടെ ശക്തനായ സ്ഥാനാര്‍ത്ഥി തന്നെ വടകരയില്‍ വേണമെന്ന് ഘടകക്ഷികളും കോണ്‍ഗ്രസിലെ ഒരു വിഭാഗവും ഹൈക്കമാന്‍ഡിനെ അറിയിച്ചു. ഇതോടെയാണ് മുരളീധരനെ കോണ്‍ഗ്രസ് നേതൃത്വം സമീപിക്കുന്നത്. അദ്ദേഹം സമ്മതിച്ചതോടെ അല്‍പം വൈകിയിട്ടാണെങ്കിലും മികച്ച സ്ഥാനാര്‍ത്ഥിയെ കിട്ടിയതിന്‍റെ ആവേശത്തിലാണ് വടകരയിലെ യുഡിഎഫ് പ്രവര്‍ത്തകര്‍..

രണ്ടു തവണ

രണ്ടു തവണ

സംഘടനാപരമായി സിപിഎമ്മിന് ഏറെ സ്വാധീനമുള്ള മണ്ഡലമാണെങ്കിലും കഴിഞ്ഞ രണ്ടു തവണയായി യുഡിഎഫാണ് വടകരയില്‍ വിജയിക്കുന്നത്. 2009 ല്‍ സിപിഎമ്മിലെ സിറ്റിങ് എംപി പി സതീദേവിയെ അമ്പതിനായിരത്തിലേറെ വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു ദീര്‍ഘകാലത്തിന് ശേഷം മുല്ലപ്പള്ളിയിലൂടെ കോണ്‍ഗ്രസ് വടകരയില്‍ വിജയിച്ചത്.

2014 ല്‍

2014 ല്‍

2014 ല്‍ ഷംസീറിനെ രംഗത്തിറക്കി വടകര തിരിച്ചു പിടിക്കാന്‍ സിപിഎം ശ്രമം നടത്തിയെങ്കിലും കനത്ത പോരാട്ടത്തിനൊടുവില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വീണ്ടും വടകരയില്‍ വിജയിച്ചു. മൂവായിരത്തിലേറെ വോട്ടിനായിരുന്നു മുല്ലപ്പള്ളി മണ്ഡലം നിലനിര്‍ത്തിയത്.

ജയരാജന്‍

ജയരാജന്‍

ഇത്തവണ ​എന്തുവിലകൊടുത്തും വടകരയില്‍ ജയിക്കുക എന്ന ലക്ഷ്യം മാത്രം മുന്‍നിര്‍ത്തിയായിരുന്നു കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ ജയരാജനെ സിപിഎം വടകരയില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്. ഇതോടെ മണ്ഡലത്തില്‍ ശക്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന ആവശ്യം യുഡിഎഫ് കേന്ദ്രങ്ങളിലുയര്‍ന്നു.

മുല്ലപ്പള്ളി വേണം

മുല്ലപ്പള്ളി വേണം

മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കണമെന്നായിരുന്നു ഏവരുടേയും ആവശ്യം. ഹൈക്കമാന്‍ഡും മുല്ലപ്പള്ളിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഇതിനിടിയില്‍ പല പേരുകളും ഉയര്‍ന്നു വന്നു. ഒടുവില്‍ കോണ്‍ഗ്രസ് നേതൃത്വം മുരളീധരനെ സമീപിക്കുകയായിരുന്നു.

മുരളീധരന്‍ വരുന്നു

മുരളീധരന്‍ വരുന്നു

വട്ടിയൂര്‍ക്കാവ് എംഎല്‍എയാണെങ്കിലും വടകരയില്‍ പി ജയരാജനെ നേരിടാന്‍ താന്‍ തയ്യാറാണെന്ന് മുരളീധരന്‍ അറിയിച്ചതോടെ ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്ക് അറുതിയാവുകയായിരുന്നു. മുരളീധരന്‍റെ സ്ഥാനാര്‍ത്ഥിത്വത്തോടെ മണ്ഡലത്തിലെ പ്രവര്‍ത്തകരും ആവേശത്തിലായി.

 മികച്ച സ്ഥാനാര്‍ത്ഥി

മികച്ച സ്ഥാനാര്‍ത്ഥി

കുറച്ചു വൈകിയെങ്കിലും മികച്ച സ്ഥാനാര്‍ത്ഥിയാണ് കെ മുരളീധരന്‍ എന്നാണ് ഘടകകക്ഷികള്‍ ഉള്‍പ്പടേയുള്ളവര്‍ അഭിപ്രായപ്പെടുന്നത്. സാമുദായിക സമവാക്യങ്ങളും മുരളീധീരന് അനുകൂലമാവുമെന്ന് യുഡിഎഫ് വിശ്വസിക്കുന്നു.

ആര്‍എംപി പിന്തുണ

ആര്‍എംപി പിന്തുണ

വടകര നിയോജക മണ്ഡലത്തിലെങ്കിലും നിര്‍ണ്ണായക ശക്തിയായ ആര്‍എംപി നേരത്തെ തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതും മുരളീധരന് അനുകൂല ഘടകമാണ്.

അക്രമരാഷ്ട്രീയത്തിനെതിരെ

അക്രമരാഷ്ട്രീയത്തിനെതിരെ

അക്രമരാഷ്ട്രീയത്തിനെതിരായ മുദ്രാവാക്യമാവും വടകരയില്‍ യുഡിഎഫ് ഉയര്‍ത്തുക എന്ന് വ്യക്തമാക്കുന്നതാണ് സ്ഥാനാര്‍ത്ഥിയാവുമെന്ന് ഉറപ്പിച്ച ശേഷമുള്ള കെ മുരളീധരന്‍റെ ആദ്യം പ്രതികരണം.

ജനാധിപത്യത്തിന് ഒപ്പം

ജനാധിപത്യത്തിന് ഒപ്പം

കോണ്‍ഗ്രസുകാരനായ ഞാന്‍ ജനാധിപത്യത്തിന് ഒപ്പമാണ്. ഇടതുമുന്നണി അക്രമ രാഷ്ട്രീയത്തിനൊപ്പമാണ്. മത്സരിത്തില്‍ എതിരാളി ആരെന്ന് നോക്കാറില്ല. മത്സരം ആശയങ്ങളോടാണ്. ജനാധിപത്യവും അക്രമരാഷ്ട്രീയവും തമ്മിലുള്ള പോരാട്ടമാണ് വടകരയിലേതെന്നും മുരളീധരന്‍ വ്യക്തമാക്കുന്നു.

അനായാസം ജയിക്കും

അനായാസം ജയിക്കും

അക്രമരാഷ്ട്രീയത്തിനെതിരെ പോരാടും.കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ വൈകി എന്നത് വിജയ-പരാജയങ്ങളെ ബാധിക്കില്ല. യുഡിഎഫ് അനായാസം ജയിക്കുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. ഔദ്യോഗിക പ്രഖ്യാപനം വരുന്നതോടെ എത്രയും പെട്ടെന്ന് വടകരയില്‍ എത്തി പ്രചരണം തുടങ്ങാനാണ് കെ മുരളീധരന്‍റെ തീരുമാനം.

ആവേശത്തിലായ യുഡിഎഫ് പ്രവര്‍ത്തകര്‍

ആവേശത്തിലായ യുഡിഎഫ് പ്രവര്‍ത്തകര്‍

മുരളീധരന്‍റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തോടെ ആവേശത്തിലായ യുഡിഎഫ് പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിനെ വടകരയിലേക്ക് സ്വാഗതം ചെയ്തും വിജയാശംസകള്‍ അര്‍പ്പിച്ചും നിരവധി പോസ്റ്റുകളാണ് പങ്കുവെക്കുന്നത്

English summary
social media reaction on vadakara udf candidate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X