നമ്മളൊരുമിച്ചങ്ങ് ഇറങ്ങുവല്ലേന്ന് വികെ പ്രശാന്ത്; താങ്കളെ ജയിക്കുമെന്ന് സോഷ്യല്‍ മീഡിയ
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിഞ്ഞ് വികെ പ്രശാന്ത്. വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി ആയി ഞാൻ മത്സരിക്കുകയാണ്. കഴിഞ്ഞ കാലങ്ങളിൽ നല്കിയ നിർലോഭമായ പിന്തുണ ഈ തിരഞ്ഞെടുപ്പിലും നല്കണമെന്നാണ് മുഴുവൻ സുഹൃത്തുകളോടും അഭ്യർത്ഥിക്കാൻ ഉള്ളതെന്നാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതിന് പിന്നാലെ വികെ പ്രശാന്ത് ഫേസ്ബുക്കില്‍ കുറിച്ചത്.
'അപ്പോള്‍ നമ്മള്‍ ഒരുമിച്ചങ്ങ് ഇറങ്ങുവല്ലേ..' എന്ന് ചോദിച്ചു കൊണ്ട് അവസാനിപ്പിക്കുന്ന കുറിപ്പിന് സോഷ്യല്‍ മീഡിയയില്‍ വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനോടകം തന്നെ മണ്ഡലത്തിന് അകത്തും പുറത്തുമുള്ള നിരവധിയാളുകളാണ് അദ്ദേഹത്തിന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്.

'പേമാരി ദുരിതം വിതച്ചപ്പോള്‍ കൂടെ നിന്ന പ്രിയ മേയര്‍ വികെ പ്രശാന്തിന് വേട്ടി വോട്ട് തേടാന്‍ ഞങ്ങള്‍ വയനാട്ടുകാര്‍ വട്ടിയൂര്‍ക്കാവില്‍ എത്തും' എന്നാണ് മേയറുടെ പോസ്റ്റിന് താഴെ ഒരാള്‍ കമന്‍റ് ചെയ്തിരിക്കുന്നത്. താങ്കളുടെ സഹായം ഇനിയും വേണം,എം എൽ എ ആയാൽ ആകെ തിരക്കായി ഒന്നും നടക്കില്ല, മേയറായി തുടരട്ടെ,എല്ലാ വിധ ആശംസകളും നേരുന്നുവെന്ന് കമന്‍റിട്ട ഒരു വ്യക്തിക്ക് വികെ പ്രശാന്തിന്‍റെ മറുപടിയിങ്ങനെ ' ജനങ്ങൾക്കൊപ്പം ഉണ്ടാവും. താങ്കളും ഒപ്പമുണ്ടാവണം. ആശംസകൾക്ക് നന്ദി'.
'വട്ടിയൂർക്കാവിന്റെ അടുത്ത എംഎല്‍എയ്ക്ക്, താങ്കളുടെ സ്നേഹം നേരിട്ടറിഞ്ഞ മലബാറിന്റെ മണ്ണിൽ നിന്നും നേരുന്നു ഒരായിരം ഹൃദയം നിറഞ്ഞ ആശംസകൾ. താങ്കൾ നടത്തിയ കാരുണ്യ പ്രവർത്തനങ്ങളുടെ സഹായം കിട്ടിയ പാവങ്ങളുടെ പ്രാർത്ഥന മതി, താങ്കൾ ജയിക്കും.. താങ്കളെ ജയിക്കൂ മേയറെ' എന്നായിരുന്നു മറ്റൊരാളുടെ കമന്‍റ്.












Click it and Unblock the Notifications