• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സീരിയൽ നടി അനിത നായരെ പൊളിച്ചടുക്കി രശ്മി നായർ.. രശ്മി ഒറ്റക്കല്ല സോഷ്യൽ മീഡിയ മുഴുവനും ഒപ്പമുണ്ട്!!

  • By Kishor

നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായ ദിലീപിന് വേണ്ടി രംഗത്തെത്തിയ സീരിയൽ താരം അനിതാ നായർക്ക് സോഷ്യൽ മീഡിയയിൽ പൊങ്കാല. ദിലീപിന് വേണ്ടി മാത്രമല്ല, ഏഷ്യാനെറ്റ് ന്യൂസിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ വിനു വി ജോണിനെ പച്ചയ്ക്ക് ചീത്തവിളിച്ചുകൊണ്ടാണ് സീരിയല്‍ നടി അനിത ഒരു വീഡിയോ പുറത്ത് വിട്ടത്.

വെൽക്കം ടു സെൻട്രൽ ജയിൽ - എന്തൊരു കൃത്യമായ പ്രവചനം... ജനപ്രിയ നായകൻ ദിലീപിന് ഫേസ്ബുക്കിൽ ട്രോളിന്റെ ജോർജേട്ടൻസ് പൂരം!!

അഞ്ച് മിനുട്ട് ദൈർഘ്യമുള്ള വീഡിയോയിൽ നടി ശരിക്കും ഉറഞ്ഞുതുള്ളുക തന്നെയായിരുന്നു. നിയമ നടപടി പോലും ക്ഷണിച്ച് വരുത്തിയേക്കാവുന്ന അതി ഗുരുതരമായ തെറിവിളിയാണ് അനിത നായർ നടത്തിയത്. വിനുവിന്റെ വീട്ടുകാരെ വരെ ഇവർ അസഭ്യം പറഞ്ഞു. അനിതയുടെ വാക്കുകളോട് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രതികരണങ്ങൾ നോക്കൂ.

രശ്മി നായർ പറയുന്നത്

രശ്മി നായർ പറയുന്നത്

'വിനുവിന്റെ ആവേശവും പരവേശവും കണ്ടാൽ, സ്വന്തം പെണ്ണുമ്പിള്ളയോ അമ്മയോ ആണ് റെയ്പ്പ്‌ ചെയ്യപ്പെട്ടതെന്ന് തോന്നും' - നടി അനിത. എനിക്ക് വ്യക്തിപരമായി വിനുവിനോട് തെല്ലും യോജിപ്പില്ല പക്ഷെ ഒരു മാധ്യമപ്രവർത്തകന് ഇതിലും വലിയ അംഗീകാരം ലഭിക്കാനില്ല. - രശ്മി നായർ ഫേസ്ബുക്കിൽ എഴുതുന്നു. ആയിരത്തിലധികം പേർ പോസ്റ്റ് ലൈക്കി കമന്റ് ചെയ്തതിൽ ആർക്കുമില്ല എതിരഭിപ്രായം എന്നതാണ് ശ്രദ്ധേയം.

എസ് ലല്ലുവിന് പറയാനുള്ളത്

എസ് ലല്ലുവിന് പറയാനുള്ളത്

അനിത ചേച്ചി വീഡിയോ കണ്ടു... നന്നായിട്ടുണ്ട് പ്രകടനം... വിനു വി ജോണിനെ തെറി പറഞ്ഞത് കൊണ്ട് ഒരു കാര്യവുമില്ല... ഇങ്ങനെ പറയണമെങ്കിൽ എല്ലാ ദിവസവും മെനക്കെട്ടിരുന്ന് ചർച്ച കണ്ട് കാണുമല്ലോ? ങ്ങടെ ദിലീപേട്ടൻ അകത്ത് കിടക്കുന്നത് ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിൽ പങ്കെടുത്തതിനോ ദണ്ഡിയിൽ പോയി ഉപ്പ് കുറുക്കിയതിനോ അല്ല.. പുള്ളിയുടെ പേരിലുള്ള കുറ്റങ്ങൾ എന്താണെന്ന് പൊലീസ് പറഞ്ഞിട്ടുണ്ട് .. ജാമ്യം കൊടുക്കണോ, ശിക്ഷിക്കണോ എന്നൊക്കെ കോടതി തീരുമാനിക്കും..

വീഡിയോ കലക്കി

വീഡിയോ കലക്കി

ഇന്ത്യയിൽ തന്നെ ഇങ്ങനൊരു സംഭവം അപൂർവമാണ്... ഒരു സൂപ്പർ സ്റ്റാർ അറസ്റ്റിലാകുന്നതും ജയിലിൽ കിടക്കുന്നതും ഞങ്ങൾക്ക് വാർത്തയാണ് ... ചേച്ചിക്ക് കാണാൻ താൽപര്യമില്ലെങ്കിൽ റിമോട്ട് കൈയിലില്ലേ? അഭിനയിച്ച സീരിയല് വല്ലതും ഉണ്ടെങ്കിൽ അത് കാണാലോ, അല്ലെങ്കിൽ കാർട്ടൂൺ ചാനൽ കാണാം... ഏതായാലും വീഡിയോ കലക്കി... ദിലീപേട്ടൻ പാവാടാ പറയുന്നേന്റെ കൂടെ, അക്രമിക്കപ്പെട്ട ആ സഹപ്രവർത്തകയെ കുറിച്ച് രണ്ട് വാക്ക് മൊഴിയാമായിരുന്നു. - ലല്ലു പറഞ്ഞുനിർത്തുന്നു.

അനിത നായരോട് ചില ചോദ്യങ്ങൾ

അനിത നായരോട് ചില ചോദ്യങ്ങൾ

ആക്രമിക്കപ്പെട്ട നടി വിനുവിന്റെ അമ്മയോ പെങ്ങളോ ആണോ ഇത്രക്ക് വിഷമിക്കാൻ - ജയിലില് കിടക്കുന്ന ദിലിപ്, അനിതാനായരുടെ ആരായിട്ടു വരും? നേരത്തേ കാലത്തെ പെണ്ണുമ്പിള്ളയുടെ അടുത്തുപോയിരിക്കാൻ നോക്ക് . ഇല്ലെങ്കിൽ അവള് ആരുടെയെങ്കിലും കൂടെ ഓടിപ്പോകും - ഭർത്താവ്‌ നേരത്തിനു വരാത്തതുകൊണ്ട് എത്രപ്രാവശ്യം അനിതനായർ ഒളിച്ചോടിപ്പോയിട്ടുണ്ട്? - അനിതാ നായരോട് സോഷ്യൽ മീഡിയയിൽ ആളുകൾക്ക് ചോദിക്കാനുള്ളത് ഇതൊക്കെയാണ്.

ആരാണീ അനിത?

ആരാണീ അനിത?

ആരാ ഈ അനിത? ഏതോ ഒരു മൂന്നാംകിട നടി.. സ്ത്രീയുടെ ഒന്നാമത്തെ ശത്രു സ്ത്രീ തന്നെ.. എന്നോ കിട്ടിയ / കിട്ടുമെന്ന് പ്രതീക്ഷിക്കുന്ന ഒരു കോലു മുട്ടായിക്ക് വേണ്ടി അനിത നടത്തുന്ന കരച്ചിൽ... പുച്ഛം. സ്വന്തം ഭാര്യയെ പീഡിപ്പിച്ചാൽ മാത്രം പ്രതികരിച്ചാൽ മതിയോ വന്നു ആ ഊളയോട് ആരെങ്കിലും ചോദിക്ക്

മാധ്യമങ്ങൾ ഇല്ലെങ്കിൽ

മാധ്യമങ്ങൾ ഇല്ലെങ്കിൽ

മാധ്യമങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഈ കേസ് എന്നേ പൾസർ സുനിയിൽ ഒതുങ്ങിയേനെ. ഇത് ഒരുതരം മാനസികാവസ്ഥയാണ്, നിഷ്കളങ്ക നായക വേഷങ്ങള്‍ മാത്രം ചെയ്യുന്ന നായകൻ, ആ കഥാപാത്രങ്ങളിലൂടെ അയാളോടുള്ള ആരാധന ആ നായകൻ പ്രതി സ്ഥാനത്ത് വന്നപ്പോള്‍ ഉൾക്കൊള്ളാനാവാത്ത മാനസികാവസ്ഥ. അനിത വായിൽ വരുന്നത് പറയുന്നത് ഇത് ആദ്യമല്ല.

ഇതാണ് പോയിന്റ്

ഇതാണ് പോയിന്റ്

ഭാര്യ അല്ലാത്ത എല്ലാ സ്ത്രീകളെയും സ്വന്തം അമ്മയായും പെങ്ങളായും കാണാന്‍ ഒരു പുരുഷന്‍ ശ്രമിക്കുന്നതില്‍ സന്തോഷിക്കകയല്ലേ വേണ്ടത്. അദ്ദേഹം മറ്റു സ്ത്രീകൾക്കു സ്വന്തം അമ്മയെപ്പോലെയും സാഹിദാരിയെപ്പോലെയും പരിഗണനയും സ്നേഹവും കൽപ്പിക്കുന്നു - വിനുവിന് ഇഷ്ടം പോലെ സപ്പോർട്ടമാരുമുണ്ടായി ഈയൊരു സംഭവത്തോടെ.

അനിതയുടെ വീഡിയോ

അനിതയുടെ വീഡിയോ

സീരിയല്‍ നടി അനിത ഏഷ്യാനെറ്റ് ന്യൂസിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ആയ വിനു വി ജോണിനെതിരെ സംസാരിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽഡ മീഡിയിയലെ താരം. വിനു വി ജോണിനേയും കുടുംബത്തേയും വ്യക്തിപരമായി അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങളാണ് ഇവര്‍ നടത്തിയിട്ടുള്ളത്.

കാര്യങ്ങള്‍ പറയാനുണ്ട്

കാര്യങ്ങള്‍ പറയാനുണ്ട്

ഞാന്‍ ആക്ട്രസ് അനിത എന്ന് പറഞ്ഞുകൊണ്ടാണ് ഇവരുടെ വീഡിയോ തുടങ്ങുന്നത്. തനിക്ക് കുറച്ച് കാര്യങ്ങള്‍ പറയാനുണ്ട്. ആ ഏഷ്യാനെറ്റിലെ വിനുവിനെ കുറിച്ചാണ് അത് എന്ന് പറഞ്ഞാണ് തുടക്കം. താന്‍ ഒരു ആണല്ലേ തനിക്ക് നാണമുണ്ടോടോ... വളരെ മോശമായ ഭാഷയില്‍ ആണ് ഈ സ്ത്രീ വിനു വി ജോണിനെതിരെ പ്രതികരിച്ചിരിക്കുന്നത്.

മന്ദബുദ്ധികള്‍ അല്ല

മന്ദബുദ്ധികള്‍ അല്ല

താന്‍ ചെയ്യുന്ന ജോലി ആത്മാര്‍ത്ഥതയോടെ ചെയ്യാന്‍ നോക്ക് എന്നാണ് സീരിയല്‍ നടി വിനു വി ജോണിനെ ഉപദേശിക്കുന്നത്. എന്ത് വൃത്തികേടും പറഞ്ഞ് ഏഷ്യാനെറ്റിലെ റേറ്റിങ് കൂട്ടാന്‍ വേണ്ടി സപ്പോര്‍ട്ട് ചെയ്യരുത് എന്നാണ് അടുത്ത ഉപദേശം. ഇതൊക്കെ കാണുന്നവര്‍ മന്ദബുദ്ധികള്‍ അല്ലെന്നും അനിത പറയുന്നുണ്ട്.

ദിലീപേട്ടന്‍ എന്ത് ദ്രോഹം ചെയ്തു

ദിലീപേട്ടന്‍ എന്ത് ദ്രോഹം ചെയ്തു

തനിക്ക് എന്ത് ദ്രോഹമാണ് ദിലീപേട്ടന്‍ ചെയ്തത് എന്നാണ് നടി വിനു വി ജോണിനോട് ചോദിക്കുന്നത്. ആ ചോദ്യം ആവര്‍ത്തിക്കുന്നും ഉണ്ട്. ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അതിനുള്ളത് അനുഭവിക്കണം എന്ന് തന്നെയാണത്രെ ഇവരുടേയും അഭിപ്രായം. പക്ഷേ അതിന് അദ്ദേഹത്തിന് കുറച്ച് ടൈം കൊടുക്കണം എന്നാണ് ആവശ്യം.

തനിക്കെന്തെടോ ഇത്ര ആവേശം

തനിക്കെന്തെടോ ഇത്ര ആവേശം

ദിലീപ് കുറ്റക്കാരന്‍ ആണെന്ന് കോടതിയില്‍ തെളിയിക്കപ്പെടട്ടെ. അതിന് ശേഷം താന്‍ തന്റെ ആവേശവും പരവേശവും ഒക്കെ കാണിച്ചോ എന്നതാണ് അടുത്ത തിട്ടൂരം. ഇത് നല്ല സ്വഭാവം ആല്ലെന്ന് മുന്നറിയിപ്പും നല്‍കുന്നുണ്ട്!! നടിയ്ക്കില്ലാത്ത പ്രശ്‌നം തനിക്കെന്തിന് നടിയ്ക്കില്ലാത്ത പ്രശ്‌നം തനിക്കെന്തിന് റേപ്പ് ചെയ്യപ്പെട്ട നടി പോലും ദിലീപേട്ടന്റെ പേര് പറയുന്നില്ല. തനിക്കെന്തെടോ ഇത്ര ആവേശം എന്നതാണ് അടുത്തത്.

കുടുംബത്തിന്അധിക്ഷേപം

കുടുംബത്തിന്അധിക്ഷേപം

വിനു വി ജോണിന്റെ കുടുംബാംഗങ്ങളെ പോലും അധിക്ഷേപിക്കുന്ന രീതിയില്‍ ആണ് ഈ സ്ത്രീ തുടര്‍ന്ന് പറയുന്നത്. തന്റെ ആവേശം കേട്ടാല്‍ തോന്നും തന്‌റെ പെണ്ണുംപിള്ളേയോ തന്റെ സഹോദരിയേയോ തന്റെ അമ്മയേയോ ആരെയോ ദിലീപേട്ടന്‍ റേപ്പ് ചെയ്തത് പോലെ ആണല്ലോ എന്നാണ് ഈ സ്ത്രീ ആ വീഡിയോയില്‍ പറയുന്നത്.

കുടുംബത്തില്‍ പോയി ഇരിക്കാന്‍ നോക്കൂ

കുടുംബത്തില്‍ പോയി ഇരിക്കാന്‍ നോക്കൂ

കുറച്ച് നേരം കുടുംബത്തില്‍ പോയി ഇരിക്കാന്‍ നോക്കെടോ എന്നാണ് അടുത്ത ഉപദേശം. അല്ലെങ്കില്‍ നാളെ തന്റെ ഭാര്യ ആരുടെയെങ്കിലും കൂടെ ഒളിച്ചോടും എന്നാണ് ഈ സ്ത്രീയുടെ വായില്‍ നിന്ന് വന്ന വാക്കുകള്‍.ഭാര്യ ആരുടേയെങ്കിലും കൂടെ ഒളിച്ചോടിയാല്‍ ആ വാര്‍ത്ത താന്‍ എങ്ങനെ ഹാന്‍ഡില്‍ ചെയ്യും എന്നാണ് മറ്റൊരു ചോദ്യം. താന്‍ പോയിരുന്ന് വായിക്കുമോ എന്നൊക്കെയാണ് ഇവര്‍ ചോദിക്കുന്നത്.

English summary
Social media reactions to Serial actress Anitha's video against Journalist Vinu V John.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X